‘പാകിസ്താൻ വിമാനങ്ങൾക്ക് വ്യോമമേഖലയിൽ അനുമതി നിഷേധിക്കാനൊരുങ്ങി ഇന്ത്യ

പഹൽ​ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താന് എതിരെ കൂടുതൽ കടുത്ത നടപടികൾക്ക് ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ അനുമതി നിഷേധിക്കും. പാക് കപ്പലുകൾക്കും വിലക്കേർപ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടായേക്കും. പാക് കപ്പലുകൾക്കും അനുമതി നിഷേധിക്കും. നേരത്തെ പാകിസ്താൻ ഇന്ത്യൻ എയർലൈനുകൾക്ക് വ്യോമപാത അടച്ചിരുന്നു.ഏപ്രിൽ‌ 22ന് പഹൽ‌​ഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചിരുന്നു. പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയാണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യൻ […]

Read More

വേടനെതിരെയുള്ള കഞ്ചാവ് കേസ്;അന്വേഷണം സിനിമയിലേക്ക്

വേടനെതിരെയുള്ള കഞ്ചാവ് കേസ് അന്വേഷണം സിനിമ മേഖലയിലേക്കും. പൊലീസും എക്‌സൈസും സംയുക്തമായി അന്വേഷണം ഊർജ്ജിതമാക്കി. വേടന്റെ മാനേജര്‍ക്ക് കഞ്ചാവ് കൈമാറിയത് സിനിമാനടന്റെ സഹായി എന്നാണ് വിവരം. വേടന്റെ സംഗീതപരിപാടികള്‍ നിരീക്ഷണത്തില്‍ ആയിരുന്നില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പ്രതികരിച്ചു.കേസുമായി ബന്ധപ്പെട്ട് പൊലീസും എക്‌സൈസും സംയുക്തമായി തന്നെ സിനിമ മേഖലയിലെ ഇടപാടുകള്‍ പരിശോധിച്ചു വന്നിരുന്നു. താന്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നയാളല്ലെന്നും തന്റെ മാനേജര്‍മാരാണ് കഞ്ചാവ് എത്തിച്ചു നല്‍കുന്നതെന്നും വേടന്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു. അതില്‍ ഒരാളാണ് […]

Read More

‘തുടരും’ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍;ജൈതയാത്ര ‘തുടരും’

മോഹൻലാൽ ശോഭന താര ജോഡികളെ കേന്ദ്ര കഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ ബോക്‌സോഫീസില്‍ വന്‍ കളക്ഷനിലേക്ക് കുതിക്കുന്നു. മൂന്ന് ദിവസംകൊണ്ട് 69 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി നേടിയത്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ സിനിമയുടെ നിര്‍മാതാക്കളായ രജപുത്ര വിഷ്വല്‍ മീഡിയയും വിതരണക്കാരായ ആശിര്‍വാദ് സിനിമാസുമാണ്‌ ഔദ്യോഗിക കളക്ഷന്‍ പുറത്തുവിട്ടത്.കേരളത്തില്‍നിന്ന് മാത്രം മൂന്ന് ദിവസത്തിനുള്ളില്‍ ലഭിച്ചത് 20 കോടി രൂപയാണ്. ഞായറാഴ്ച എട്ടു കോടിയാണ് നേടിയത്. തിങ്കളാഴ്ച്ചയും കളക്ഷന്‍ ആറ് കോടിയില്‍ മുകളില്‍പോയി. 41 […]

Read More

ഷാജി എൻ കരുണിന് യാത്രമൊഴി

ഷാജി എൻ കരുണിന് വിട നൽകാൻ സാംസ്കാരിക കേരളം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നരക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. സിനിമ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തും. ഏറെ നാളായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഷാജി എൻ കരുൺ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ തിരുവനന്തപുരത്തെ വീട്ടിലാണ് അന്തരിച്ചത്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് […]

Read More

പോത്തൻകോട് സുധീഷ് കൊലക്കേസിൽ വിധി ഇന്ന്

തിരുവനന്തപുരം നഗരത്തെ നടുക്കിയ സുധീഷ് കൊലക്കേസിൽ വിധി ഇന്ന്. നെടുമങ്ങാട് പട്ടികജാതി- പട്ടിക വർഗ പ്രത്യേക കോടതിയാണ് വിധി പറയുക.2021 ഡിസംബർ 11നാണ് മംഗലപുരം സ്വദേശി സുധീഷിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികളാണ് കേസിലുള്ളത്.ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണം. അക്രമിസംഘത്തെ കണ്ട് ഒരു വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ, പിന്തുടര്‍ന്നെത്തിയ സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.പിന്നാലെ സുധീഷിന്റെ കാലും വെട്ടിമാറ്റിയാണ് പ്രതികള്‍ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ആഹ്ലാദപ്രകടനം നടത്തിയ പ്രതികൾ […]

Read More

തിരുവനന്തപുരത്ത് കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

തിരുവനന്തപുരം ആറ്റിങ്ങൽ മാമത്ത് കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു ആളപായമില്ല.ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്.മാമത്ത് എത്തിയപ്പോൾ ബസിന്റെ താഴ്‌ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ ബസ് നിർത്തുകയും യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ അടിയിൽ നിന്ന് തീ പടരാനും തുടങ്ങി. പിന്നാലെ അഗ്നിരക്ഷാസേനയെ വിവരമറിച്ചു. 30 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കെഎസ്‌ആർടിസി അന്വേഷണം […]

Read More

മലപ്പുറത്ത് കുത്തിവയ്പെടുത്തിട്ടും പേവിഷബാധ; ആറു വയസ്സുകാരി മരിച്ചു

മലപ്പുറത്ത് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടും പേവിഷബാധയേറ്റ അഞ്ചര വയസുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസ് ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജിലാണ് കുട്ടിയുടെ മരണം.. മാർച്ച് 29നാണ് മിഠായി വാങ്ങാൻ പോയ കുട്ടിയെ തെരുവുനായ കടിച്ചത്. കാലിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റിരുന്നു. തലയ്‌ക്കേറ്റ മുറിവ് ഗുരുതരമായിരുന്നു.തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് മൂന്ന് ഡോസ് വാക്‌സിൻ സ്വീകരിച്ചു. തലയ്‌ക്കേറ്റ മുറിവ് തുന്നിച്ചേർക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് […]

Read More

ഞാറങ്ങൾ പുതിയോട്ടിൽ സുശീല നിര്യാതയായി

കുന്ദമംഗലം ഞാറങ്ങൾ (പുതിയോട്ടിൽ)സുശീല (78) നിര്യാതയായി. ഭർത്താവ്:പരേതനായ ഞാറങ്ങൾ അപ്പുട്ടി.മക്കൾ :സുരേഷ്‌കുമാർ (രാജേഷ് ഓയിൽ മിൽ ),സന്തോഷ്‌കുമാർ ,രാജേഷ് കുമാർ; മരുമക്കൾ: ഷിജി, രശ്മി, സ്മിത.സഹോദരങ്ങൾ: രാധ, സുമതി,സരള, അജയകുമാർ. പരേതരായ കക്കാട്ടുമ്മൽ ശ്രീധരൻ, ശാന്ത, അശോകൻ.ശവസംസ്കാരം ഇന്ന് 11 മണിക്ക് കളരിക്കണ്ടി ശ്മശാനത്തിൽ. സഞ്ചയനം മെയ് ശനിയാഴ്ച.

Read More

ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകും: മന്ത്രി വി.ശിവൻകുട്ടി

ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ഉറപ്പുവരുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഭിന്നശേഷി കുട്ടികൾക്ക് പഠന-പരിശീലനം നൽകുന്നതിന് വഴുതക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റോട്ടറി ഇൻസ്റ്റിട്ട്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയറിൽ പുതുതായി നിർമ്മിച്ച പ്ലേ പാർക്കിന്റെയും നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റിന്റേയും ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സ്കൂൾ ​ഗെയിംസ് സംഘടിപ്പിച്ചപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നു. ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ പരിശോധിച്ച് ആവശ്യമായ സഹായം ചെയ്യുമെന്നും മന്ത്രി […]

Read More

മെക്സെവൻ സോൺ 5 മെഗാസംഗമം സമാപിച്ചു

കുന്ദമംഗലം : മെക്സെവൻ സോൺ 5 മെഗാ സംഗമം ചെലവൂർ മിനി സ്‌റ്റേഡിയത്തിൽ അഡ്വ. പി.ടി.എ റഹീം എം.എൽ. എ ഉദ്ഘാടനം ചെയ്തു. . മെക്‌സവൻ ഫൗണ്ടർ ഡോ.സലാഹുദ്ധീൻ പരിശീലനത്തിന് നേതൃത്വം നൽകി. ആധുനിക കാലത്തെ ജീവിത ശൈലിയും വ്യായാമമില്ലായ്മയും ഭക്ഷണ രീതിയിലെ മാറ്റങ്ങളും ജീവിത ശൈലീ രോഗങ്ങളുടെ പിടിയിലേക്ക് നാടിനെ എത്തിച്ചിട്ടുണ്ടന്നും ഇതിനൊരു ശാശ്വത പരിഹാരമെന്നോണം മെക് 7 വ്യായാമ രീതി ആയിരിക്കുന്നു എന്ന് പി.ടി.എ റഹീം എം.എൽ. എ പറഞ്ഞു. ചിട്ടയായി നടക്കുന്ന വ്യായാമ […]

Read More