ഐബി ഉദ്യോഗസ്ഥയുടെ മരണം:സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി. ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി കണ്ടെത്തല്‍. സുകാന്ത് സുരേഷിനെതിരെ മേഘയുടെ കുടുംബം മൊഴി നല്‍കി.സുകാന്തിനെതിരെ പൊലീസ് കേസെടുത്താല്‍ സസ്‌പെന്‍ഷനിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് വിവരം. ഐബിയിലെ പ്രൊബേഷണറി ഓഫീസറാണ് സുകാന്ത്. നെടുമ്പാശേരി വിമാനത്താവളത്തിലാണ് ജോലി നോക്കിയിരുന്നത്. പ്രൊബേഷനില്‍ ആയതിനാല്‍ പിരിച്ചുവിടാനും ഏജന്‍സിക്ക് അധികാരമുണ്ട്.സുകാന്തുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായും വിവാഹാലോചനയുള്‍പ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും ഇയാള്‍ വിമുഖത കാണിക്കുകയായിരുന്നുവെന്നും കുടുംബം മൊഴി […]

Read More

വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു

വിപണിയിലെ തുടർച്ചയായ ചാഞ്ചാട്ടത്തിനു പിന്നാലെ രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു. ഇപ്പോൾ 41 രൂപ കുറഞ്ഞിരിക്കുന്നത്.19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ലഭിക്കുക. ഡൽഹിയിൽ പുതുക്കിയ വില 1,762 രൂപയാണ്. ചെന്നൈയിൽ വില 1921.50 ആയി.വാണിജ്യ എൽപിജി നിരക്കുകളിൽ പതിവായി മാറ്റങ്ങൾ വരുത്തുന്നുണ്ടെങ്കിലും, ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്.

Read More

വിദേശയാത്രകൾക്ക് ഒരുങ്ങി ട്രംപ്; സൗദി അറേബ്യയും യുഎഇയും ഖത്തറും സന്ദർശിക്കും

രണ്ടാമതും അധികാരത്തിൽ എത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത മാസം സൗദി അറേബ്യ സന്ദർശിച്ചേക്കും. അദ്ദേഹത്തിന്റെ ആദ്യ വിദേശ യാത്രയാണിത്. ട്രംപ് തന്നെയാണ് ഇക്കാര്യം യുഎസ് മാധ്യമങ്ങളെ അറിയിച്ചത്. ‘‘അടുത്ത മാസം ആകാം, ഒരുപക്ഷേ അൽപം വൈകിയായിരിക്കാം. ഖത്തറിലേക്കും പോകുന്നുണ്ട്. കൂടാതെ മറ്റ് രണ്ടു രാജ്യങ്ങളിലേക്കും പോകും. യുഎഇ വളരെ പ്രധാനമാണ്. യുഎഇയിലേക്കും ഖത്തറിലേക്കും പോകും’’ – ട്രംപ് പറഞ്ഞു.2017 ൽ പ്രസിഡന്റായ ശേഷം ട്രംപ് നടത്തിയ ആദ്യ വിദേശ സന്ദർശനം സൗദി അറേബ്യയിലേക്കായിരുന്നു. തന്റെ […]

Read More

എസ്ഐക്കും കസ്റ്റഡിയിലായിരുന്ന യുവാവിനും വെട്ടേറ്റു

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും കസ്റ്റഡിയിലായിരുന്ന യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു. എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് […]

Read More

നരബലി കേസിൽ പ്രതികളുടെ വിടുതൽ ഹരജിയിൽ കോടതിവിധി ഇന്ന്

കേരളത്തെ നടുക്കിയ ഇലന്തൂർ നരബലി കേസിൽ പ്രതികളുടെ വിടുതൽ ഹരജിയിൽ കോടതിവിധി ഇന്ന്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ഹരജി തള്ളിയാൽ പ്രതികൾക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തും.കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്നും കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും ആണെന്നാണ് പ്രതികളുടെ വാദം. എന്നാൽ പ്രതികൾക്കെതിരെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടെന്ന് വിടുതൽ ഹരജിയെ എതിർത്ത് പ്രോസിക്യൂഷൻ കടുത്ത നിലപാട് എടുത്തിരുന്നു.സാമ്പത്തിക അഭിവൃദ്ധിക്കായി, രണ്ട് സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് എത്തിച്ച് […]

Read More

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കുന്ദമംഗലം; കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കയ്യുത്തിച്ചാലിൽ അബ്ദുൽ ഫത്താഹ് (22) ആണ് മരിച്ചത്.പിതാവ്: കെ.സി കോയ.മാതാവ്: സുലൈഖ.സഹോദരങ്ങൾ: ജംഷാദ്,അജ്മൽ,ഷഹദ്,ഹുസ്ന,റിഫ.മയ്യത്ത് നമസ്കാരം ളുഹർ നമസ്കാരശേഷം കുന്ദമംഗലം സുന്നീമഹല്ല് ജുമാ മസ്ജിദിൽ.

Read More

കുന്ദമംഗലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം

കുന്ദമംഗലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം.അപകടത്തിൽ ഹൈടെൻഷൻ ലൈൻ തകർന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം.തൊടുപുഴയിൽ നിന്ന് വയനാട്ടിലെക്ക് യാത്രക്കാരുമായി പോകുന്ന ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. അപകടകാരണം വ്യക്തമായിട്ടില്ല കുന്ദമംഗലം മൈജിയുടെ മറുഭാഗത്തെ ലഞ്ച് ഹൗസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. സമീപത്തെ കടക്കും കേടുപാടുകൾ സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ ഹൈടെൻഷൻ ഇലക്ട്രിക് പോസ്റ്റ് തകർന്നു. രാവിലെ ആയതുകൊണ്ട് കട തുറക്കാത്തതിനാലും ആളപായമില്ല. യാത്രക്കാർ വലിയൊരു അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത് […]

Read More

ലഹരിയെ പ്രതിരോധിക്കാൻ പൊതുസമൂഹം ഒരുമിക്കണമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ

നാടിന്റെ നട്ടെല്ലായ യുവസമൂഹത്തെ തളർത്താനാണ് ലഹരിമരുന്നു ലോബി ശ്രമിക്കുന്നതെന്നും എല്ലാവരും ഒത്തൊരുമിച്ചാൽ മാത്രമേ ഈ തിന്മയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്നും കായിക മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, പ്രസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ എന്റെ ഗോൾ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം എം എസ് പി എച്ച് എസ് എസിൽ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ ‘ലഹരിക്കെതിരെ എന്റെ ഗോൾ’ പരിപാടി സംഘടിപ്പിക്കും. വിവിധ കായിക […]

Read More

മുഖ്യമന്ത്രിയ്‌ക്കെതിരായ കേസാണ്,ഒട്ടും എളുപ്പമായിരിക്കില്ലപോരാട്ടം തുടരും; മാത്യു കുഴൽനാടൻ

എക്സാലോജിക്- സി.എം.ആര്‍.എല്‍.(കൊച്ചിൻ മിനറൽസ് ആന്റ് റൂടൈൽ ലിമിറ്റഡ്‌) ഇടപാട് കേസിലെ വിധിയില്‍ നിരാശയില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സി.എം.ആര്‍.എല്‍. ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.”അഴിമതിയ്‌ക്കെതിരേയുള്ള പോരാട്ടം തുടരും. ഞാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാക്കാണ്. മുഖ്യമന്ത്രിയ്‌ക്കെതിരായ കേസാണ്. […]

Read More

സ്റ്റാര്‍ അല്ലാത്ത ഹോട്ടലുകളിലും ബാര്‍ അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ അഴിമതി;വി ഡി സതീശൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിലൂടെ ആസൂത്രിതമായി അഴിമതി നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള പണപ്പിരിവാണ് സി.പി.എം നേതാക്കള്‍ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പാര്‍ട്ടിയുടെ കൂടി പിന്തുണയുള്ളതു കൊണ്ടാണ് സംസ്ഥാനത്തിന്റെ മദ്യ നയത്തിന് വിരുദ്ധമായ തീരുമാനത്തെ എക്സൈസ് മന്ത്രി ന്യായീകരിക്കുന്നത്. ക്ലാസിഫിക്കേഷന്‍ പരിശോധന കൃത്യസമയത്തു നടത്താത്തത് കേന്ദ്രത്തിന്റെ കുറ്റമാണെന്നും ലൈസന്‍സ് പുതുക്കി നല്‍കുമെന്നും പറയുന്നതിലൂടെ ഒരു നിയന്ത്രണങ്ങളും ഇല്ലാതെ സംസ്ഥാനത്ത് […]

Read More