തെലങ്കാന ടണൽ ദുരന്തം; മൃതദേഹം തിരിച്ചറിഞ്ഞു

തെലങ്കാനയിലെ നാഗർകുർണോലിൽ ടണൽ ദുരന്തത്തിൽ കണ്ടെത്തിയ മൃതദേഹം പഞ്ചാബ് സ്വദേശി ഗുർപ്രീത് സിംഗിന്റെ ആണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെടുത്തത്. തകർന്ന ബോറിങ് യന്ത്രത്തിന്റെ ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത്.കേരളത്തിൽനിന്നെത്തിച്ച നായകൾ മനുഷ്യശരീരത്തിന്റെ സാന്നിധ്യമുള്ള രണ്ടുസ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. ഇതിലെ ആദ്യസ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കേരള പൊലീസിന്റെ കഡാവർ നായ്ക്കളായ മായയും മർഫിയും ടണലിന്റെ അകത്ത് പരിശോധന തുടരുകയാണ്. ഫെബ്രുവരി 22-നുണ്ടായ അപകടത്തിൽ രണ്ട് എൻജിനീയർമാരടക്കം എട്ടുപേരാണ് ടണലിൽ അകപ്പെട്ടിരുന്നത്. തുരങ്കത്തിന്റെ അകത്ത് 13.6 […]

Read More

പത്മകുമാറിന്റെ അഭിപ്രായങ്ങള്‍ സംഘടനാപരമായി പരിശോധിക്കും, എ.പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി രാജു എബ്രഹാം

പദ്മകുമാർ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കുമെന്ന് രാജു എബ്രഹാം അറിയിച്ചു .. രാജു എബ്രഹാമിനോട് തന്റെ നിലപാട് പത്മകുമാര്‍ വ്യക്തമാക്കി. എന്നാല്‍, ഉന്നയിച്ച വിഷയങ്ങളില്‍ സംസാരിച്ചില്ലെന്നും സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തോടെ അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നുമായിരുന്നു രാജു എബ്രഹാമിന്റെ പ്രതികരണം. പത്മകുമാറിന്റെ അഭിപ്രായങ്ങള്‍ സംഘടനാപരമായി പരിശോധിക്കുമെന്നും അദ്ദേഹത്തെപ്പോലെ കഴിവുള്ളയാള്‍ പാര്‍ട്ടിക്കൊപ്പം വേണമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ആയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും അദ്ദേഹം മികച്ച പ്രകടനം നടത്തിയെന്നതും ചൂണ്ടിക്കാട്ടി. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന […]

Read More

ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങൾക്കിടെ മധ്യപദേശിൽ സംഘർഷം: 4 പേർക്ക് പരിക്കേറ്റു

ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ മൗവിൽ ബൈക്ക് റാലിക്കിടെ കല്ലേറ് സംഘർഷത്തിൽ കലാശിച്ചു. ആളുകൾ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് വാഹനങ്ങൾ തല്ലി തകർക്കുകയും,കത്തിക്കുകയും ചെയ്തു. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ,പിന്നീട് ഇവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാന്നെന്നും,ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എസ് പി വ്യക്തമാക്കി.സംഭവത്തിൽ മധ്യപ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇന്നലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യ ഉജ്ജ്വല വിജയം കരസ്ഥമാക്കിയിരുന്നു.ഫൈനല്‍ പോരില്‍ കിവീസിനെ നാല് വിക്കറ്റിന് തകർത്തായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ഇതിനെ തുടർന്നുണ്ടായആഹ്ലാദ […]

Read More

ചോദ്യപേപ്പർ ചോർച്ച കേസ്; ഷുഹൈബിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. താമരശ്ശേരി ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. കസ്റ്റഡി അപേക്ഷയും സത്യവാങ്മൂലവും പൊലീസ് നാളെ സമർപ്പിക്കും.ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബ് ചോദ്യം ചോർന്നെന്ന് സമ്മതിക്കുമ്പോഴും തനിക്ക് പങ്കില്ലെന്ന് ആവർത്തിക്കുകയാണ്. ഉത്തരവാദികൾ മറ്റു പ്രതികൾ എന്നാണ് ഷുഹൈബ് മൊഴി നൽകിയത്. നിലവിൽ 14 ദിവസത്തെ റിമാൻഡിലാണ് പ്രതി.

Read More

താനൂരില്‍ കുട്ടികള്‍ നാട് വിട്ട സംഭവത്തില്‍ തുടരന്വേഷണങ്ങള്‍ക്ക് പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക്

മലപ്പുറം താനൂരില്‍ കുട്ടികള്‍ നാട് വിട്ട സംഭവത്തില്‍ തുടരന്വേഷണങ്ങള്‍ക്കായാണ് പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക്. കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ടും അവിടെ കുട്ടികള്‍ക്ക് പ്രാദേശികമായി ആരെങ്കിലും സഹായം ചെയ്തിരിക്കാനുള്ള സാധ്യതയെപ്പറ്റിയും അന്വേഷണം നടത്തുകയാണ് ലക്ഷ്യം. ബ്യൂട്ടിപാര്‍ലറിന് എതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പെണ്‍കുട്ടികളെ ഞായറാഴ്ച തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തു. കുട്ടികള്‍ കൂടുതല്‍ […]

Read More

കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനമെന്ന് പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊച്ചിന്‍ ദേവസ്വം കമ്മീഷണറും കൂടല്‍മാണിക്യം എക്‌സിക്യൂട്ടീവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴകം ജോലികള്‍ക്ക് നിയമിച്ച ഈഴവ സമുദായത്തില്‍പ്പെട്ട ആളെ മാറ്റിനിര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.ദേവസ്വം റിക്രൂട്‌മെന്റ് നടത്തിയ പരീക്ഷ പാസായി ഫെബ്രുവരി 24-നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ബാലു ക്ഷേത്രത്തിലെ കഴകം ജോലിയില്‍ പ്രവേശിച്ചത്. വാര്യര്‍ സമാജവും തന്ത്രി സമാജവും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാളെ കഴകം […]

Read More

പെരിങ്ങൊളം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ കുടുംബ സംഗമം നടത്തി

പെരിങ്ങൊളം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാ കുടുംബ സംഗമം കെ.പി. സി.സി രാഷ്ട്രീയ കാര്യ സമതി അംഗം എൻ. സുബ്രമണ്യൻ ഉദ്ഘടനം ചെയ്തു.ഹരിദാസ് കണ്ണമ്പത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ദിനേഷ് പെരുമണ്ണ ,ബ്ലോക്ക് പ്രസിഡന്റ് രവികുമാർ പനോളി, ഡി.സി.സി അംഗം എ.ഷിയാലി, വി.സി സേതുമാധവൻ, കെ. രാധാകൃഷ്ണൻ, ശബരീഷ് പെരിങ്ങൊളം, ആർ.വി വിജയൻ, ബിന്ദു അനിൽ ,സതീഷ് എന്നിവർ പ്രസംഗിച്ചു.

Read More

പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നതിൽ പ്രായപരിധി അനിവാര്യമാണെന്ന് എ.കെ ബാലൻ

സിപിഐഎമ്മില്‍ പ്രായപരിധി അനിവാര്യമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലന്‍. പുതുതലമുറ വന്നാല്‍ പാര്‍ട്ടി ശക്തിപ്പെടും. ഒഴിഞ്ഞ് പോകുന്നവരെ ഭരണഘടനപരമായി ചേര്‍ത്ത് നിര്‍ത്തണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു നേതൃനിരയിലേക്ക് പുതുതലമുറ കടന്നുവരുമ്പോഴാണ് പാർട്ടി ശക്തിപ്പെടുക. പ്രായപരിധി 75ൽ നിന്ന് 70 വയസാക്കി കുറക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും എ കെ ബാലൻ പറഞ്ഞു.75 പിന്നിട്ട എ കെ ബാലൻ കഴിഞ്ഞ ദിവസം അവസാനിച്ച സംസ്ഥാന സമ്മേളനത്തിന്റെ വേദിയിൽ നിന്ന് വികാരനിർഭരമായാണ് മടങ്ങിയത്. കമ്മ്യൂണിസ്റ്റുകാർക്ക് പടിയിറക്കമില്ലെന്നും ഏത് […]

Read More

അതൃപ്തി പരസ്യമാക്കിയതില്‍ നടപടി എടുത്താൽ അംഗീകരിക്കാൻ തയ്യാർ; എ പത്മകുമാര്‍

സി പി എം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കിയതിന്റെ പേരില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് ഭയക്കുന്നില്ലെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എ പത്മകുമാര്‍. പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരസ്യമായി പറയുകയാണ് ചെയ്തത്. തന്നെപ്പോലെ അഭിപ്രായമുള്ള പലരും പത്തനംതിട്ടയിലുണ്ട്. പാര്‍ട്ടി അനുവദിച്ചാല്‍ ബ്രാഞ്ചില്‍ മാത്രം പ്രവര്‍ത്തിക്കുമെന്നും എ പത്മകുമാര്‍ പ്രതികരിച്ചു.മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയ നടപടിക്കെതിരെയും എ പത്മകുമാര്‍ അതൃപ്തി അറിയിച്ചു. പാര്‍ട്ടിയില്‍ തനിക്ക് 42 വര്‍ഷത്തെ […]

Read More

കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥന് ജാമ്യം; സിനിമ മേഖലയില്‍ പ്രത്യേക നീരിക്ഷണം ഏര്‍പ്പെടുത്താന്‍ എക്‌സൈസ്

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥന് ജാമ്യം. ആര്‍ജി വയനാട് എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥന്‍ വീര്യം കൂടിയ കഞ്ചാവുമായി പൊലീസ് പിടിയിലാവുകയായിരുന്നു. വാഗമണ്‍ കേന്ദ്രീകരിച്ച് സിനിമ ലൊക്കേഷനുകളില്‍ വ്യാപകമായി ലഹരി ഇടപാടുകള്‍ നടക്കുന്നുവെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞാര്‍ വാഗമണ്‍ റോഡില്‍ വാഹന പരിശോധന നടത്തി. വാഗണില്‍ ചിത്രീകരണം നടക്കുന്ന അട്ടഹാസം എന്ന സിനിമാ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് രഞ്ജിത്തിനെ എക്സൈസ് പിടികൂടുന്നത്. രഞ്ജിത്ത് ഗോപിനാഥ് മൂന്നുവര്‍ഷമായി കഞ്ചാവ് ഉപയോഗിക്കുന്ന […]

Read More