ലഹരിവില്‍പ്പന പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമം;പ്രതി പിടിയിൽ

വടക്കഞ്ചേരിയിൽ ലഹരിവില്‍പ്പന പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമം. പാലക്കാട് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഉവൈസിനെയാണ് കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നില്‍ കല്ലിങ്കല്‍പാടം സ്വദേശിയായ ലഹരി ഇടപാടുകാരനാണെന്ന് പൊലീസ് പറഞ്ഞു.അപകടത്തില്‍ ഉവൈസിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ ചാടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. കോട്ടയത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പിടി കൂടുമ്പോള്‍ പ്രതിയുടെ പക്കല്‍ എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

Read More

മരുമകളുടെ 24 പവൻ സ്വർണം മോഷ്ടിച്ച കേസിൽ വീട്ടമ്മ പിടിയിൽ

ചെറുതോണിയിൽ മരുമകളുടെ സ്വർണാഭരണങ്ങൾ മോഷിടിച്ച് പണയപ്പെടുത്തിയ കേസിൽ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസ് (53) ആണ് അറസ്റ്റിലായത്. ഇവരെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയും (49) അറസ്റ്റിലായി. ആഭിചാരക്രിയ നടത്താൻ വേണ്ടിയാണോ ഇവർ സ്വർണം മോഷ്ടിച്ചതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. മരുമകൾ സന്ധ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും ബിൻസി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചതിനാൽ നടപടികൾ വൈകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. […]

Read More

ബംഗളൂരുവില്‍ യുവാവിനെ ഉറക്കഗുളിക നൽകി , ഭാര്യയും ഭാര്യാമാതാവും കഴുത്തറുത്ത് കൊന്നു

ബാംഗ്ലൂരിൽ അവിഹിതബന്ധങ്ങള്‍ ഉണ്ടെന്ന സംശയത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയും ഭാര്യാമാതാവും ചേര്‍ന്ന് കൊലപ്പെടുത്തി. യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെയാണ് കാറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. റിയല്‍ എസ്റ്റേസ്റ്റ് വ്യവസായി 37 വയസുകാരനായ ലോക്‌നാഥ് സിങാണ് കൊല്ലപ്പെട്ടത്.ലോക്‌നാഥിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി അദ്ദേഹത്തെ മയക്കിയ ശേഷം കാറിലിരുത്തി ഭാര്യയും മാതാവും ചേര്‍ന്ന് ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് ഇരുവരും ചേര്‍ന്ന് കത്തികൊണ്ട് ഇയാളുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ചിക്കബനാവര പ്രദേശത്ത് […]

Read More

ലോക ക്ഷയരോഗ ദിനാചാരണം നടത്തി

കുന്നമംഗലം കുടുംബരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ ലോക ക്ഷയരോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുന്നമംഗലം പഞ്ചായത്തിലെ അംഗൻവാടി വർക്കർമാർ, ആശ വർക്കർമാർക്ക് ക്ഷയരോഗത്തെ കുറിച്ച് ക്വിസ് മത്സരം, ബോധവൽക്കരണക്ലാസ്സ്‌, ക്ഷയരോഗ നിർണ്ണായത്തിനായി കഫം പരിശോധന എന്നിവ സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ അർച്ചന വി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രഞ്ജിത്ത് എം, പി എച്, എൻ ജയലക്ഷ്മി കെ, ജെ എച് ഐ സജീവ് കെ പി, നെൽസൺ എൻ എൻ എന്നിവർ സംസാരിച്ചു.

Read More

കെ.സി.വേണുഗോപാലിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം

കെ.സി.വേണുഗോപാല്‍ എംപിയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം. ഫെയ്‌സ്ബുക്കില്‍ കെ.സി.വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എംപിയുടെ ഓഫീസ് പോലീസിന് പരാതി നല്‍കി. നിരവധി ആളുകള്‍ക്കാണ് എംപിയുടെ പേരില്‍ നിന്നെന്ന വ്യാജേന സന്ദേശമെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് സന്ദേശമെത്തിയതായി സംശയിക്കുന്നു. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നല്‍കിയത്.

Read More

ഒറ്റപ്പാലം എന്‍എസ്എസ് കോളേജിൽ വിദ്യാർഥിയെ ആക്രമിച്ച കെഎസ്‍യു നേതാക്കൾ അറസ്റ്റിൽ

ഒറ്റപ്പാലം എന്‍എസ്എസ് കോളേജിൽ വിദ്യാർഥിയെ ആക്രമിച്ച നാല് കെഎസ്‍യു നേതാക്കൾ അറസ്റ്റിൽ. കെഎസ്‌യു പാനലിൽ മത്സരിച്ചു വിജയിച്ച കോളേജ് യൂണിയൻ ഭാരവാഹി ദർശൻ, കെഎസ്‌യു യൂണിറ്റ് ജോയിൻ സെക്രട്ടറി റഹൂഫ്, യൂണിറ്റ് വൈസ് പ്രസിഡൻറ് സൂരജ്, കെഎസ്‌യു ഡിപ്പാർട്ട്മെൻറ് പ്രസിഡൻറ് അഭിനേഷ് എന്നിവരാണ് അറസ്റ്റിലായത്.ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കമന്‍റിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമത്തിൽ കാർത്തിക്കിന്‍റെ കഴുത്തിന് ഉള്‍പ്പടെ സാരമായി പരിക്കേറ്റിരുന്നു

Read More

തിരുവനന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഓഫീസറായ യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുബം. ഐബിക്കും പോലീസിനും ബന്ധുക്കൾ പരാതി നൽകി. മകൾക്ക് ഏതെങ്കിലും തരത്തിൽ ഒരു പ്രശ്നം ഉണ്ടായതായി മാതാപിതാക്കൾക്ക് അറിഞ്ഞിരുന്നില്ല. എന്നാൽ മരണത്തിന് പിന്നാലെ സഹപ്രവർത്തകർ പങ്കുവെച്ച വിവരങ്ങളിൽ നിന്നാണ് ചില ദുരൂഹതകളുണ്ട് എന്ന കാര്യം മനസ്സിലാകുന്നത്. അതിന് കാരണക്കാരനായിട്ടുള്ള സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ തന്നെയാണെന്നാണ് സഹപ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം. മനോവിഷമത്തിലാണ് മേഘ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് ബന്ധുക്കൾ […]

Read More

ഭവനനിർമാണത്തിന് പ്രാധാന്യമേകി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കുന്ദമംഗലം: ഭവനനിർമാണത്തിന് പ്രാധാന്യമേകി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി അവതരിപ്പി ച്ചു. 16,68, 38 , 614 വരവും 16,33 , 00 , 500 ചിലവും , 35, 38, 114 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡണ്ട് അരിയിൽ അലവി അധ്യക്ഷത വഹിച്ചു. അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് തൊഴിൽമേള നടത്തുവാൻ നടത്താന് തീരുമാനിച്ചു. അതിനായി ജോബ് സ്റ്റേഷനുകൾ ആരംഭിക്കും. ഇൻറർവ്യൂവിന് അഭിമുഖീകരിക്കുന്നതിനായി മികച്ച പരിശീലനം നൽകുന്നതിന് പ്രത്യേക […]

Read More

തൊടുപുഴ ബിജു ജോസഫ് കൊലപാതകം;4 പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

തൊടുപുഴയിലെ ബിജു ജോസഫിന്‍റെ കൊലപാതകത്തിൽ പിടിയിലായ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖുമും മുഹമ്മദ് അസ്ലവും ചേര്‍ന്ന് ബിജുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. തൊടുപുഴ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ മൂന്നു പ്രതികളെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും. ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാനും പ്രതികള്‍ കടത്തിക്കൊണ്ടുപോയ ബിജുവിനെ സ്‌കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു. ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കാപ്പ പ്രകാരം […]

Read More

നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരക്കെതിരെ ഇന്ന് കുറ്റപത്രം

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. അന്വേഷണസംഘം ആലത്തൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധനാ ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.നേരത്തെ ചെന്താമരയുടെ ജാമ്യ ഹരജി കോടതി തള്ളിയിരുന്നു. ചെന്താമര പുറത്തിറങ്ങുന്നത് നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്ന് കാണിച്ചായിരുന്നു പ്രോസിക്യൂഷന്‍ ജാമ്യം എതിര്‍ത്തിരുന്നത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

Read More