‘ചരിത്ര നിമിഷം; വനിതാ സംവരണ ബിൽ അവതരിപ്പിച്ച് അർജുൻ രാം മേഘ്‌വാൾ

‘ചരിത്ര നിമിഷം; വനിതാ സംവരണ ബിൽ അവതരിപ്പിച്ച് അർജുൻ രാം മേഘ്‌വാൾ

വനിതാ സംവരണ ഭേദ​ഗതി ബിൽ അവതരിപ്പിച്ച് നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ. ചരിത്ര നിമിഷമെന്നാണ് കേന്ദ്രമന്ത്രി ബില്ല് അവതരണത്തെ വിശേഷിപ്പിച്ചത്. 1949 മുതലുള്ള ആവശ്യമാണ് വനിത സംവരണം. മോദി സർക്കാർ സ്ത്രീ ശക്തിക്ക് വേണ്ടി ശക്തമായ നടപടികൾ സ്വീകരിച്ചു. നിരവധി പദ്ധതികൾ നടപ്പിലാക്കി. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണു മോദി പ്രവർത്തിക്കുന്നതെന്ന് അർജുൻ രാം മേഘ്‌വാൾ പറഞ്ഞു. സ്ത്രീകളുടെ സംവരണം വൈകാൻ സാധ്യത ഉള്ളതുകൊണ്ടാണ് ഇപ്പോൾ ഭേദഗതി കൊണ്ടുവരുന്നതെന്ന് നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ പറഞ്ഞു. നരേന്ദ്രമോദി വിവിധ […]

Read More
 എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യ നിർണയം ഇന്ന് മുതൽ

എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യ നിർണയം ഇന്ന് മുതൽ

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിർണയം ഇന്ന് ആരംഭിക്കും. എസ്എസ്എൽസിക്ക് 4.14 ലക്ഷം കുട്ടികളുടെ 36 ലക്ഷത്തോളം പേപ്പറുകളാണു മൂല്യനിർണയം നടത്തേണ്ടത്. 70 കേന്ദ്രങ്ങളിലായി 10,500 അധ്യാപകരാണു മൂല്യനിർണയം നടത്തുക. മേയ് മൂന്നാംവാരം ഫലം പ്രഖ്യാപിക്കാനാണു ലക്ഷ്യമിടുന്നത്. ഹയർ സെക്കൻഡറിയിൽ പ്ലസ് വൺ, പ്ലസ്ടു, പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകളിലായി 8.7 ലക്ഷത്തോളം വിദ്യാർഥികളുടെ 80 ലക്ഷത്തോളം പേപ്പറുകളും വിഎച്ച്എസ്‌ഇ പരീക്ഷയിലെ മുപ്പതിനായിരത്തോളം വിദ്യാർഥികളുടെ പേപ്പറുകളും മൂല്യനിർണയം നടത്തണം. 89 ക്യാംപുകളിലായി ഇരുപത്തിനാലായിരത്തോളം അധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്. […]

Read More
 ‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു

‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു

വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷം എന്തെങ്കിലും ഒഴികഴിവ് പറയരുതെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു. ‌ഇന്ന് രാജ്യത്തിന് ചരിത്ര ദിനമെന്നും ല്ലാ പാർട്ടികളും ബില്ലിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നുവെന്നും കിരൺ റിജിജു പറഞ്ഞു. മണ്ഡല പുനർനിർണയത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തരുത് എന്നും ദക്ഷിണേന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നതായി കിരൺ റിജിജു പറഞ്ഞു. മണ്ഡല പുനർനിർണയത്തിന്റെ കാര്യം പറഞ്ഞ് വനിതാ സംവരണത്തെ എതിർക്കരുത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ രാഷ്ട്രീയം കളിക്കുകയാണ്. ജനങ്ങളെ […]

Read More
 പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം.ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതി സമീപിച്ചിരുന്നു. കർശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്. കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥർ ആവിശ്യപ്പെട്ടാൽ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികൾ. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.നേരത്തെ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.

Read More
 വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വനിതാസംവരണഭേദഗതി ബിൽ ലോക്സഭയിൽ. നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിക്കുക. ബില്ല് അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ അനുമതി ലഭിച്ചു. ബിൽ അവതരണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഭരണഘടനയുടെ അടിസ്ഥാനത്തെ തകർക്കുന്നതാണ് നീക്കമെന്നും ബിൽ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബില്ലിനെതിരായ വിമർശനങ്ങൾ ചർച്ചയിൽ ഉന്നയിക്കാമെന്നാണ് കേന്ദ്രസർക്കാർ പ്രതികരണം മുസ്ലിം-പിന്നാക്ക വിഭാഗങ്ങൾക്ക് ബില്ലിൽ സംവരണമില്ലെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. മതാടിസ്ഥാനത്തിൽ സംവരണം അനുവദിക്കുന്നില്ലെന്നാണ് ഇതിന് കേന്ദ്രത്തിന്റെ മറുപടി. വിഷയത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായും അഖിലേഷ് യാദവും തമ്മിൽ […]

Read More
 കനത്ത ചൂടില്‍ വെന്തുരുകി കേരളം: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കനത്ത ചൂടില്‍ വെന്തുരുകി കേരളം: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കണ്ണൂർ :കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. ഇടുക്കി, വയനാട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുകയാണ്. ഏറ്റവും ചൂടുള്ള പാലക്കാട്‌ 39.2 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജില്ലയില്‍ ഏപ്രില്‍ 19 വരെ ചൂട് 40 ഡിഗ്രിയിലോ അതില്‍ കവിയാനോ സാധ്യതയുണ്ട്. കൊല്ലത്ത് 39 ഡിഗ്രി താപനിലയും കോട്ടയത്തും കണ്ണൂരും 38 ഡിഗ്രി താപനിലയും പ്രതീക്ഷിക്കുന്നു. കനത്ത ചൂടില്‍ നിർജലീകരണം മാത്രമല്ല. […]

Read More
 സമനിലയിൽ പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും

സമനിലയിൽ പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും

കൊച്ചി: ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ബ്ലാസ്റ്റേഴ്‌സിനെ അവസാന നിമിഷം വഴങ്ങിയ ഗോളാണ് വിജയത്തിൽ നിന്നും തടഞ്ഞത്. വിബിൻ മോഹനൻ, കെവിൻ യോക്ക്, വിക്ടർ ബെർട്ടോമിയു എന്നിവരെ മുൻനിർത്തിയുള്ള ആക്രമണനിരയുമായാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. വികാഷ് യുമനം പ്രതിരോധത്തിന് നേതൃത്വം നൽകി. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പന്ത് കൈവശം […]

Read More
 കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം; സമൂഹമാധ്യമങ്ങളിൽ പരസ്യപ്പോര്

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം; സമൂഹമാധ്യമങ്ങളിൽ പരസ്യപ്പോര്

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കം സമൂഹമാധ്യമങ്ങളിൽ പരസ്യ പോരിലേക്ക്. കെസി വേണുഗോപാലിനെ പിന്തുണച്ച് ഫേസ്ബുക്ക് കുറിപ്പിട്ട കെ സുധാകരന് എതിരെ രൂക്ഷമായ സൈബർ ആക്രമണം. പിന്നാലെ കെ സുധാകരൻ കമന്റ് ബോക്സ് പൂട്ടി. കെസി വേണുഗോപാലിനെ രമ്യ ഹരിദാസ്, അലോഷ്യസ് സേവ്യർ, സന്ദീപ് വാര്യർ ഉൾപ്പെടെ കൂടുതൽ പേർ രംഗത്തെത്തി. നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ടത് കെ സി വേണുഗോപാലിന്റെ സംഘടനാ മികവാണെന്നും കെ സി വേണുഗോപാൽ കേരള രാഷ്ട്രീയത്തിൽ സജീവമമാകണമെന്നും കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ […]

Read More
 തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം വിഴിഞ്ഞത്ത് സഹോദരങ്ങൾ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമൻ ആണ് മരിച്ചത്. സഹോദരങ്ങളായ അച്ചു എസ് ബാബു, സൂര്യജിത്ത് അനന്ദു എന്നിവരാണ് സുമനെ മർദിച്ച് കൊലപ്പെടുത്തിയത്. ബാറിലുണ്ടായ തർക്കമാണ് ക്രൂര മർദനത്തിലും കൊലപാതകത്തിലും കലാശിച്ചത്. ഇന്നലെ രാത്രി 12:45 ന് ആണ് സംഘർഷം നടന്നത്. സുമനെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല വിഷു ആഘോഷവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച രാത്രി 11 ഓടെ ഇവർ ബാറിലെത്തിയിരുന്നതായിരുന്നു. തുടർന്ന് […]

Read More
 തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തം;രക്ഷാ പ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സിന് വഴി നൽകാത്ത വാഹനത്തിനെതിരെ കേസ്

തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തം;രക്ഷാ പ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സിന് വഴി നൽകാത്ത വാഹനത്തിനെതിരെ കേസ്

തുറവൂർ താലൂക്ക് ആശുപത്രിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സിന് വഴി നൽകാത്ത സംഭവത്തിൽ നടപടി. വാഹനം പിടിച്ചെടുക്കുകയും വാഹന ഉടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു. കുത്തിയതോട് കോടന്തുരുത്ത് വൈകുണ്ടത്തിൽ സുജിത്തിനെതിരെയാണ് പട്ടണക്കാട് പൊലീസ് കേസെടുത്തത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ് ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ് എച്ച് ഒ യുടെ പരാതിയിൽ കേസെടുത്തിട്ടുള്ളത്. ആലപ്പുഴയിൽ നിന്നും പോയ ഫയർഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാർ വഴിമാറാതെ സഞ്ചരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു സംഭവം. […]

Read More