വനിതാ സംവരണ ബില്ല് ഇന്ന് പാർലമെന്റിൽ

വനിതാ സംവരണ ബില്ല് ഇന്ന് പാർലമെന്റിൽ

ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാള്‍ ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും.വനിതാ സംവരണ ഭേദഗതി ബില്ല് ,മണ്ഡല പുനർനിർണയ ബില്ല് , കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകൾ ആണ് കേന്ദ്രം കൊണ്ടുവരുന്നത്.3 ബില്ലിനെയും എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിലേ ബില്ല് പാസാക്കാൻ ആകൂ.അത് കൊണ്ട് തന്നെ […]

Read More
 മണ്ഡല പുനർനിർണയം: ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി

മണ്ഡല പുനർനിർണയം: ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്നും അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011 ലെ സെൻസസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിർദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തിൽ എത്താതെയാണ് ഇത്തരം നിർണായക വിഷയത്തിൽ കേന്ദ്രം മുന്നോട്ട് പോകുന്നത് […]

Read More
 ‘ഓരോ വിഷുക്കാലവും പേടിയായിരുന്നു, മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്’ ; ബിജുക്കുട്ടനെ കാണാനെത്തി വൈറൽ വിഡിയോയിലെ ചേട്ടന്‍

‘ഓരോ വിഷുക്കാലവും പേടിയായിരുന്നു, മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്’ ; ബിജുക്കുട്ടനെ കാണാനെത്തി വൈറൽ വിഡിയോയിലെ ചേട്ടന്‍

വിഷുദിനത്തിൽ പടക്കം പൊട്ടിച്ച് നിലത്ത് വീഴുന്ന ചേട്ടൻ, പതിവ് തെറ്റാതെ എല്ലാ വിഷുക്കാലത്തും സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്ന വീഡിയോ, മീമായും സ്റ്റിക്കറായുമെല്ലാം ഇത് ആഘോഷിക്കപ്പെടാറുണ്ട്. ഈ മാസം പുറത്തിറങ്ങിയ വാഴ 2വിൽ ബിജുക്കുട്ടന്റെ കഥാപാത്രത്തിലൂടെ മലയാളികൾ വീണ്ടും ഈ രം​ഗം കണ്ടു. വാഴ 2 കണ്ടിറങ്ങിയ ആളുകളെല്ലാം ഒരുപോലെ തിരഞ്ഞത് ഈ ചേട്ടനെയാണ്. ഇപ്പോഴിതാ ചേട്ടനെ കണ്ടുപിടിച്ച് മുന്നിൽക്കൊണ്ട് വന്ന് നിർത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയയിൽ ആണ് നടൻ ബിജുക്കുട്ടൻ ഇദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്. സിനിമയുടെ എഴുത്തുകാരൻ […]

Read More
 കുടപ്പനക്കുന്നിൽ വിഷുക്കണിയിൽ നിന്ന് തീ പിടിച്ചു; വീടിന്റെ ഹാൾ കത്തി നശിച്ചു

കുടപ്പനക്കുന്നിൽ വിഷുക്കണിയിൽ നിന്ന് തീ പിടിച്ചു; വീടിന്റെ ഹാൾ കത്തി നശിച്ചു

വിഷുവിന് ഒരുക്കിയ കണിയിൽ കത്തിച്ച് വെച്ച വിളക്കിൽ നിന്ന് തീ പടർന്ന് അപകടം. വീടിന്റെ ഹാൾ കത്തി നശിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലാണ് സംഭവം. തിരുവനന്തപുരം കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൻ താമസിക്കുന്ന ഗീതയുടെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. പുക ശ്വസിച്ച് മൂന്നു പേർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More
 ബിഹാറിൽ ബിജെപിക്ക് ആദ്യ മുഖ്യമന്ത്രി; സമ്രാട്ട് ചൗധരി അധികാരമേറ്റു

ബിഹാറിൽ ബിജെപിക്ക് ആദ്യ മുഖ്യമന്ത്രി; സമ്രാട്ട് ചൗധരി അധികാരമേറ്റു

ബിഹാറിൽ ബിജെപി നേതാവ് സമ്രാട്ട് ചൗധരി സംസ്ഥാനത്തിന്റെ 21-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ് ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ലെഫ്റ്റനന്റ് ജനറൽ റിട്ട. സയ്യിദ് അതാ ഹസ്നൈൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാറിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി പദവിയിലെത്തുന്നത് എന്നത് ഈ അധികാര മാറ്റത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മുഖ്യമന്ത്രിയോടൊപ്പം ജെഡിയു നേതാക്കളായ ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായും ഇന്ന് ചുമതലയേറ്റു. ദീർഘകാലം ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ രാജ്യസഭയിലേക്ക് […]

Read More
 വീണ്ടും കത്തിക്കയറി വൈദ്യുതി ഉപഭോഗം; ആഭ്യന്തര ഉത്പാദനം കൂട്ടുമെന്ന് കെഎസ്ഇബി

വീണ്ടും കത്തിക്കയറി വൈദ്യുതി ഉപഭോഗം; ആഭ്യന്തര ഉത്പാദനം കൂട്ടുമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ചൂട് വർധിക്കുന്നതിനിടെ വീണ്ടും കത്തിക്കയറി വൈദ്യുതി ഉപഭോഗം. 6012 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കടന്നത്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതിയുടെ ആവശ്യകത 6012 മെഗാവാട്ട് പിന്നിട്ടു. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു നേരത്തെയുള്ള വൈദ്യുതി ഉപഭോഗ റെക്കോർഡ്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റായിരുന്നു. അതേസമയം, വൈദ്യുതി ഉപഭോഗം കൂടിയത് കെഎസ്ഇബിക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ക‍ഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിനം എട്ട് ലക്ഷം യൂണിറ്റിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ചൂട് […]

Read More
 മണ്ഡല പുനർനിർണയ ബിൽ; യോഗം വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

മണ്ഡല പുനർനിർണയ ബിൽ; യോഗം വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടിയന്തര യോഗം വിളിച്ചു. യോഗത്തിൽ ബില്ലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും സംസ്ഥാനത്തിന്റെ നിലപാടുകളെക്കുറിച്ചും വിശദമായ ചർച്ചകൾ നടക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയ്ക്കുന്ന രീതിയിലുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. വനിതാ സംവരണ ബില്ലിന്റെ മറവിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ നാടകമാണ് നടത്തുന്നതെന്ന് മുതിർന്ന അഭിഭാഷകനും എം.പിയുമായ കപിൽ സിബൽ വിമർശിച്ചു. മണ്ഡല പുനർനിർണയം നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിന്റെ […]

Read More
 കായംകുളം ലൈംഗികാതിക്രമം: പരാതി പിൻവലിക്കാൻ 25 ലക്ഷം വാഗ്ദാനം ചെയ്തെന്ന് യുവതി; പ്രതിക്കായി വലവിരിച്ച് പൊലീസ്; അന്വേഷണം ഊർജ്ജിതം

കായംകുളം ലൈംഗികാതിക്രമം: പരാതി പിൻവലിക്കാൻ 25 ലക്ഷം വാഗ്ദാനം ചെയ്തെന്ന് യുവതി; പ്രതിക്കായി വലവിരിച്ച് പൊലീസ്; അന്വേഷണം ഊർജ്ജിതം

ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിയായ സിനിൽ സബാദിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട യുവതിയെ രക്ഷിക്കാനെന്ന വ്യാജേനയെത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവായ സിനിൽ സബാദ് അതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. യുവതിയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പൊലീസ് തീരുമാനിച്ചു. പരാതി നൽകിയ ആദ്യ ഘട്ടത്തിൽ കൃത്യമായ പരിശോധനകൾ നടന്നില്ലെന്ന അതിജീവിതയുടെ ആരോപണത്തെ തുടർന്നാണ് നടപടി. അതേസമയം, സംഭവം നടന്ന് പതിനൊന്ന് ദിവസം പിന്നിട്ട ശേഷം പരിശോധന […]

Read More
 കനത്ത ചൂടിൽ കേരളം; 12 ജില്ലകളിൽ വരും ദിവസങ്ങളിലും യെല്ലോ അലേർട്ട്

കനത്ത ചൂടിൽ കേരളം; 12 ജില്ലകളിൽ വരും ദിവസങ്ങളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് താപനില ഉയരുന്നു. വയനാട്,ഇടുക്കി ജില്ലകൾ ഒഴികെ 12 ജില്ലകളിൽ വരും ദിവസങ്ങളിലും യെല്ലോ അലേർട്ട് തുടരും. ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയ്‌ക്കൊപ്പം കൂടിയ ഈർപ്പം കൂടി അനുഭവപ്പെടുന്നതിനാൽ അസ്വസ്ഥതയും ചൂടും ഉണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പകൽ സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നതന്നും പരമാവധി ഒഴിവാക്കണമെന്നുമാണ് അധികൃതരുടെ നിർദേശം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് മതിയായ അളവിൽ […]

Read More
 ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനകളിൽ സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. പുനഃപരിശോധന ഹർജികളെ പിന്തുണയ്ക്കുന്നവരുടെ വാദം ആയിരിക്കും ഇന്നും വിശാല ഭരണഘടന ബെഞ്ചിൽ നടക്കുക. പുനഃപരിശോധനാ ഹർജികളെ പിന്തുണച്ച് ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള കക്ഷികൾ ഇന്ന് വാദം ഉന്നയിക്കും. ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ഹാജരാക്കും. കഴിഞ്ഞ തവണ വാദം കേൾക്കുന്നതിനിടയിൽ സുപ്രീം കോടതി സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു. ഹിന്ദുമതത്തിൽ ഓരോ ആരാധനാലയങ്ങൾക്കും പ്രത്യേക ആചാരമുണ്ടെന്നായിരുന്നു കോടതിയുടെ […]

Read More