“മാവോയിസ്റ്റ് മുക്തമായി രാജ്യം” സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ അറിയിപ്പ്

“മാവോയിസ്റ്റ് മുക്തമായി രാജ്യം” സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ അറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യയിലെ മാവോയിസ്റ്റ് സംഘർഷങ്ങൾക്ക് അറുതിയായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് എട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ ഒരു ജില്ല പോലും ഇപ്പോൾ നക്‌സൽ ബാധിത പട്ടികയിൽ ഇല്ലെന്നത് ചരിത്രപരമായ നേട്ടമാണെന്ന് കേന്ദ്രം വിശേഷിപ്പിച്ചു. 2015-ൽ നടപ്പിലാക്കിയ ശക്തമായ പ്രതിരോധ നയങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെയും ഫലമായാണ് ഈ വിജയം കൈവരിക്കാനായത്. മാർച്ച് 30-ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി […]

Read More
 മുഖ്യമന്ത്രി പോരിൽ ലീഗിന് അതൃപ്തി; പക്ഷം പിടിക്കാനില്ലെന്ന് നേതൃത്വം

മുഖ്യമന്ത്രി പോരിൽ ലീഗിന് അതൃപ്തി; പക്ഷം പിടിക്കാനില്ലെന്ന് നേതൃത്വം

കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കങ്ങളിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി. മുന്നണി ജനങ്ങൾക്കിടയിൽ പരിഹാസ്യരാകുന്നു എന്ന വിലയിരുത്തലിലാണ് ലീഗ്. നേതാക്കൾ തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തിയത് ശരിയായില്ലെന്നും, പരസ്യ പ്രതികരണം തുടർന്നാൽ ഹൈക്കമാൻഡിനെ ഇടപെടുവിക്കാനുമാണ് ലീഗിന്റെ നീക്കം. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പക്ഷം പിടിക്കില്ലെന്നും കോൺഗ്രസ് ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മാത്രം അഭിപ്രായം പറയാമെന്നുമാണ് ലീഗിലെ ധാരണ. അതേസമയം, കേരളത്തിലെ സംഭവവികാസങ്ങളിൽ ഹൈക്കമാൻഡ് അതീവ ജാഗ്രതയിലാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ മുതിർന്ന നേതാക്കളുമായി സംസാരിച്ചു. വി.ഡി. […]

Read More
 രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: നടൻ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: നടൻ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തിലാണ് ജോബി കുര്യനെ ചോദ്യം ചെയ്തത്. രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്ന് ബോബി മൊഴി നൽകി. രഞ്ജിത്തിനെതിരായ കേസിനെക്കുറിച്ച് നേരത്തേ അറിയില്ലായിരുന്നു എന്നും ബോബി പറഞ്ഞു. എന്നാൽ ബോബിയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. നടനെ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. നടൻ്റെ കാറിൽ പോകുന്നതിനിടെയാണ് അന്വേഷണസംഘം സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് […]

Read More
 ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹർജികളെ പിന്തുണച്ചുള്ള തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ വാദങ്ങൾ പൂർത്തിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ വാദമടക്കം ഇനി പൂർത്തിയാകാനുണ്ട്. വാദത്തിനിടെ സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ ഒരാൾക്കും മതത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പറയുക കോടതിക്ക് ബുദ്ധിമുട്ടാണന്നും വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വാദമടക്കം കോടതിയിൽ ഇനി പൂർത്തിയാകാനുണ്ട്.

Read More
 ട്രാഫിക് പിഴയിൽ പകുതി ഇളവ്! കുടിശ്ശിക തീർക്കാൻ ഇനി ദിവസങ്ങൾ മാത്രം; ആനുകൂല്യം 30 വരെ

ട്രാഫിക് പിഴയിൽ പകുതി ഇളവ്! കുടിശ്ശിക തീർക്കാൻ ഇനി ദിവസങ്ങൾ മാത്രം; ആനുകൂല്യം 30 വരെ

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുക 50 ശതമാനം ഇളവോടെ അടച്ചുതീർക്കാനുള്ള ആംനസ്റ്റി പദ്ധതി ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-ന് മുൻപ് മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയ ചെലാനുകൾക്കാണ് ഈ ഇളവ് ബാധകം. ഭീമമായ പിഴത്തുക കാരണം കുടിശ്ശിക അടച്ചുതീർക്കാൻ മടിക്കുന്നവർക്ക് വലിയ ആശ്വാസമാണ് സർക്കാർ പ്രഖ്യാപിച്ച ഈ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. അഞ്ചുവർഷത്തിനിടെ ചുമത്തിയ 14 ലക്ഷം ഇ-ചെലാനുകളിൽ ഭൂരിഭാഗവും കോടതി നടപടികളിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. താല്പര്യമുള്ള വാഹന […]

Read More
 ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് ഉയര്‍ന്നതിനാല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് ഉയര്‍ന്നതിനാല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പന്ത്രണ്ട്ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകള്‍ക്കാണ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. അള്‍ട്രാവയലറ്റ് ഇന്‍ഡക്‌സ് ഉടരുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരേയും, കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ,കോട്ടയത്ത് 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും […]

Read More
 ‘ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പുനല്‍കി’; ഒടുവില്‍ ഇറാന്‍ വഴങ്ങിയെന്ന് ട്രംപ്

‘ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പുനല്‍കി’; ഒടുവില്‍ ഇറാന്‍ വഴങ്ങിയെന്ന് ട്രംപ്

ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാന്‍ ഇറാന്‍ തയാറാണെന്ന് അറിയിച്ചതായും ട്രംപ് അവകാശപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ ഉടനുണ്ടാകുമെന്നും, അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ച ഈ ആഴ്ച തന്നെ നടക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഒട്ടുമിക്കവയും ഇറാന്‍ അംഗീകരിച്ചിട്ടുണ്ടെന്നും 20 വര്‍ഷത്തേക്കെങ്കിലും ആണവായുധം ഉണ്ടാക്കില്ലെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നതെന്നുമാണ് ട്രംപ് വിശദീകരിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ക്കായി പാകിസ്താനിലെ ഇസ്ലാമാബാദിലേക്ക് പോകുമെന്ന സൂചനയും ട്രംപിന്റെ വാക്കുകളില്‍ ഉണ്ടെന്നാണ് […]

Read More
 വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍; കേന്ദ്ര വിജ്ഞാപനം വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍; കേന്ദ്ര വിജ്ഞാപനം വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍ വന്നു. കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്ന രീതിയിലാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ആശയക്കുഴപ്പമുണ്ടെന്നും വിചിത്ര നടപടിയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വിജ്ഞാപനം പുറത്തുവന്നത്. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ തീരുമാനം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നതിനാല്‍, ബില്‍ ലോക്‌സഭ കടന്നേക്കില്ല. 2023ല്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്നും ഏപ്രില്‍ […]

Read More
 മലബാറിലെ പ്രഥമ പെർഫോമിങ് ആർട്ട് സ്റ്റുഡിയോ ‘റിഥം ഹൗസ്’ ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും

മലബാറിലെ പ്രഥമ പെർഫോമിങ് ആർട്ട് സ്റ്റുഡിയോ ‘റിഥം ഹൗസ്’ ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും

കോഴിക്കോട്: അത്യാധുനിക സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിൽ നാടകമടക്കമുള്ള കലാപ്രകടനങ്ങൾക്ക് കോഴിക്കോട് നഗരത്തിൽ സ്ഥിരം വേദിയൊരുങ്ങുന്നു. മലബാറിലെ പ്രഥമ പെർഫോമിംഗ് ആർട്ട് സ്റ്റുഡിയോയായ ‘റിഥം ഹൗസ്’ ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. വൈകീട്ട് 5 മണിക്ക് നടക്കുന്ന ഔപചാരിക ഉദ്ഘാടനച്ചടങ്ങ് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. ലണ്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ നഗരങ്ങളിലെ ഓപ്പറ ഹൗസുകൾക്ക് സമാനമായ രീതിയിൽ സജ്ജീകരിച്ച പെർഫോമിംഗ് ആർട്ട് സ്റ്റുഡിയോയായാണ് റിഥം ഹൗസ് ഒരുക്കിയിരിക്കുന്നത്. ഖത്തർ കേന്ദ്രീകരിച്ച് നാലു പതിറ്റാണ്ടായി […]

Read More
 കുംഭമേള വൈറൽ പെൺകുട്ടിയുടെ കല്യാണം; കേസന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ

കുംഭമേള വൈറൽ പെൺകുട്ടിയുടെ കല്യാണം; കേസന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തി.തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് ഉദ്യോഗസ്ഥർ എത്തിയത്. പെൺകുട്ടി കൊച്ചിയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എത്തിയത്.ഒരു വനിതാ ഉദ്യോഗസ്ഥയടക്കം മൂന്ന് പേരാണ് കൊച്ചിയിലേക്ക് എത്തിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ഉള്ളതിനാൽ പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് എത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. നേരത്തെ ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യാനായി മധ്യപ്രദേശ് പൊലീസ് എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഹൈക്കോടതി അറസ്റ്റ് തടയുകയായിരുന്നു. അതേസമയം, മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടി […]

Read More