അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കരാറിലെത്താതെ മടങ്ങുകയാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. അമേരിക്കയുടെ നിബന്ധനകള്‍ പലതും അംഗീകരിക്കാന്‍ ഇറാന്‍ തയാറായില്ലെന്നും വാന്‍സ് പറയുന്നു. കരാറിലെത്താന്‍ ആകാത്തത് ഇറാനും അമേരിക്കയ്ക്കും മോശം വാര്‍ത്തയാണെന്നും വാന്‍സ്. മണിക്കൂറായി ഇറാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയാണെന്നും പാകിസ്താന്റെ മധ്യസ്ഥതയ്ക്ക് നന്ദി പറയുന്നുവെന്നും വാന്‍സ് പറഞ്ഞു. ചര്‍ച്ചയ്ക്കിടെ ആറോളം തവണ ട്രംപുമായി സംസാരിച്ചുവെന്നും വാന്‍സ് വ്യക്തമാക്കി. കരാറിലെത്താന്‍ പരമാവധി ശ്രമിക്കണമെന്നാണ് ട്രംപ് […]

Read More
 ഹൃദയാഘാതം; ഗായിക ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം; ഗായിക ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രമുഖ ഗായിക ആശാ ഭോസ്‍ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ് ഗായിക. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. നെഞ്ചിലെ അണുബാധയും കടുത്ത തളർച്ചയും കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കൊച്ചുമകൾ സനായ് ഭോസ്‌ലെ പ്രതികരിച്ചു. 1943 ൽ ആണ് ആശാ ഭോസ്‍ലെ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്‌. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ തുടങ്ങി […]

Read More
 പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; താമരശ്ശേരി കോടതിയ്ക്ക് മുന്നിൽ നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; താമരശ്ശേരി കോടതിയ്ക്ക് മുന്നിൽ നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

താമരശ്ശേരി കോടതിക്ക് മുന്നിൽ ഇന്ന് ഉച്ചയോടെ നാടകീയമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. പ്രായപൂർത്തിയായ പെൺകുട്ടിക്ക് തന്റെ ആൺസുഹൃത്തിനൊപ്പം പോകാമെന്ന കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് ഇരുവിഭാഗം കുടുംബാംഗങ്ങളും നടുറോഡിൽ ഏറ്റുമുട്ടിയത്. മുക്കം സ്വദേശി നാസറിന്റെ മകൾ നിതാ ഷെറിനെ കാമുകനായ ഷാമിലിനൊപ്പം പോകാൻ കോടതി അനുവദിച്ചതാണ് പ്രകോപനത്തിന് കാരണമായത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് പോലീസ് ഇരുവരെയും കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി നടപടികൾക്ക് ശേഷം പുറത്തിറങ്ങിയ പെൺകുട്ടിയെ അനുനയിപ്പിച്ച് തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. […]

Read More
 അജി കൃഷ്ണനെതിരായ പോക്സോ പരാതി; പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

അജി കൃഷ്ണനെതിരായ പോക്സോ പരാതി; പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ പരാതിയിൽ കേസിലെ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സാകേത് കോടതിയിലാണ് പെണ്‍കുട്ടി മൊഴി രേഖപ്പെടുത്തി. ലൈംഗികാതിക്രമ പരാതിയിലാണ് അജി കൃഷ്ണനെതിരെ കേസെടുത്തത്.പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് എച്ച്ആര്‍ഡിഎസിലെ ജീവനക്കാരൻ പരാതി നല്‍കുന്നത്. 11 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിക്കെതിരെ 2024ല്‍ അതിക്രമം നടന്നതെന്നാണ് പെണ്‍കുട്ടിയുടെ അച്ഛൻ പരാതി നൽകുന്നത്. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രം കസ്റ്റഡിയിലുള്ള അജി കൃഷ്ണൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് ഡൽഹി പൊലീസ് അറിയിച്ചു. അതേസമയം, വ്യാജ […]

Read More
 ‘ആറന്മുളയിൽ വീണാ ജോർജ് സേഫ്’; 7000 വോട്ടിന്‍റെ ഭൂരിപക്ഷം നേടി വിജയം ഉറപ്പ്; സിപിഐഎം ബൂത്ത് തല അവലോകനം

‘ആറന്മുളയിൽ വീണാ ജോർജ് സേഫ്’; 7000 വോട്ടിന്‍റെ ഭൂരിപക്ഷം നേടി വിജയം ഉറപ്പ്; സിപിഐഎം ബൂത്ത് തല അവലോകനം

ആറന്മുളയിൽ വീണാ ജോർജ് സേഫ് എന്ന് സിപിഐഎം ബൂത്ത് തല അവലോകനം. ഏഴായിരം വോട്ടിന് വീണ ജയിക്കും എന്ന് സിപിഐഎം വിലയിരുത്തൽ. ത്രികോണ പോരിൽ കുമ്മനം രാജശേഖരൻ കൂടുതൽ യുഡിഎഫ് വോട്ടുകൾ പിടിക്കുമെന്നും സിപിഐഎം വിലയിരുത്തി. കഴിഞ്ഞ തവണ 19,000ലേറെ വോട്ടുകൾ നേടിയാണ് വീണാ ജോർജ് വിജയിച്ചത്. 4500 – 5000 വോട്ടിന് അടൂർ നിലനിർത്തുമെന്നു സിപിഐയുടെയും കണക്ക്. കോന്നിയിലും എണ്ണായിരം വോട്ടിന് ജനീഷ് ജയിക്കും എന്ന് സിപിഐഎം കണക്ക്. റാന്നിയിൽ എൽഡിഎഫ് കണക്ക് 5000. തിരുവല്ലയിലും […]

Read More
 ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; അധ്യാപകർ ക്രൂരമായി ഉപദ്രവിച്ചു, ഗുരുതര ആരോപണവുമായി കുടുംബം

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; അധ്യാപകർ ക്രൂരമായി ഉപദ്രവിച്ചു, ഗുരുതര ആരോപണവുമായി കുടുംബം

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം. കോളേജിലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിതിനെ ക്രൂരമായി ഉപദ്രവിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. നിതിനെ മാനസികമായി തളർത്തി. ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും അധിക്ഷേപിച്ചു. എച്ച്ഒഡിക്ക് എതിരെ നിതിൻ പരാതി നൽകിയതിൽ വൈരാഗ്യം ഉണ്ടായിരുന്നു. സീനിയർ വിദ്യാർത്ഥികൾ നിതിനെ റാഗ് ചെയ്തു. നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആവർത്തിച്ചു. അതേസമയം ഇന്ന് അവധിക്ക് നാട്ടിൽ വരാനിരിക്കെയാണ് നിതിന്റെ മരണം. […]

Read More
 അടിച്ച് പണിക്കുറ്റം തീര്‍ക്കും: ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍; പരാതി  പരാതി നല്‍കി ബിന്ദു വിനയകുമാർ

അടിച്ച് പണിക്കുറ്റം തീര്‍ക്കും: ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍; പരാതി  പരാതി നല്‍കി ബിന്ദു വിനയകുമാർ

ആലപ്പുഴ: പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി മുൻ ബിജെപി നേതാവ് ബിന്ദു വിനയകുമാർ. ശോഭ സുരേന്ദ്രൻ ജീവന് ഭീഷണി ഉയർത്തുന്നെന്നും അടിച്ച് കരണം പൊളിക്കുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തിയെന്നും ബിന്ദു ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. വോട്ടിന് പണം വിവാദത്തിൽ ബിന്ദുവിന് പങ്കുണ്ടെന്നായിരുന്നു ശോഭയുടെ അവകാശവാദം. ഇന്നലെയാണ് ശോഭാ സുരേന്ദ്രൻ വാട്ട്‌സാപ്പ് കോൾ വഴി തന്നെ ബന്ധപ്പെട്ടത്. പാലക്കാട്ടേക്ക് പണം എത്തിച്ചത് ആലപ്പുഴ രജിസ്‌ട്രഷനിലുള്ള വാഹനമാണ് എന്നും, പണം കൊടുത്തയച്ചത് താനെണെന്നും […]

Read More
 വോട്ടെടുപ്പില്‍ ക്രമക്കേട്; അസമില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടെടുപ്പില്‍ ക്രമക്കേട്; അസമില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍

ദിസ്പൂര്‍: അസമില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു. കരിംഗഞ്ച് നോര്‍ത്ത് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷ്മപരിശോധന നടത്തിയതിന് പിന്നാലെയാണ് കമ്മിഷന്റെ തീരുമാനം. മണ്ഡലത്തിലെ ചില പോളിങ് സ്റ്റേഷനുകളില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വോട്ടിങിന് ശേഷം നടത്തിയ പരിശോധനയിലാണ് പോളിങ് രേഖകളില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയത്. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും രേഖപ്പെടുത്തിയ വിവരങ്ങളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് അധികൃതര്‍ റിപോര്‍ട്ട് നല്‍കി. ഇത് കണക്കിലെടുത്താണ് വോട്ടെടുപ്പ് അസാധുവാക്കി […]

Read More
 കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു

കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു

കോഴിക്കോട്: മാങ്കാവ് കടുപ്പിനിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. സിറ്റി സർവീസെന്ന സ്വകാര്യ ബസാണ് ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട ജീവനക്കാർ യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കുകയായിരുന്നു. ആളുകളെ പൂർണമായും മാറ്റാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബസ് പൂർണമായും കത്തി നശിച്ചു. ഡീസലിന് പുറമെ സിഎൻജി വാതകത്തിൽ കൂടി പ്രവർത്തിക്കുന്നതായിരുന്നു ബസ്. സിഎൻജി സിലിണ്ടർ തീർന്ന് കാലിയായിരുന്നതിനാൽ പൊട്ടിത്തെറി ഒഴിവായി. സംഭവത്തിന് പിന്നാലെ ഫയർഫോഴ്സെത്തി തീയണച്ചു.

Read More
 പ്രൊപ്പഗണ്ട ആരോപണങ്ങൾക്കിടെ ആർഎസ്എസ് ആസ്ഥാനത്ത് രൺവീർ സിങ്; മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തി

പ്രൊപ്പഗണ്ട ആരോപണങ്ങൾക്കിടെ ആർഎസ്എസ് ആസ്ഥാനത്ത് രൺവീർ സിങ്; മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തി

നാഗ്പുർ: ‘ധുരന്ധർ: ദി റിവഞ്ച്’ എന്ന ചിത്രത്തിന് പിന്നാലെ ഉയരുന്ന പ്രൊപ്പഗണ്ട ആരോപണങ്ങൾക്കിടെ ബോളിവുഡ് താരം രൺവീർ സിങ് ആർഎസ്എസ് ആസ്ഥാനത്തെത്തി. നാഗ്പുരിലെ ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായാണ് താരം കൂടിക്കാഴ്ച നടത്തിയത്. ഏപ്രിൽ പത്തിന് വൈകീട്ട് ഡോ. ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രൺവീർ സിങ് അവിടെനിന്ന് നേരിട്ട് മഹലിലുള്ള സംഘ് ആസ്ഥാനത്തേക്ക് തിരിക്കുകയായിരുന്നു. ഏകദേശം ഒന്നരമണിക്കൂറോളം ആർഎസ്എസ് ആസ്ഥാനത്ത് ചെലവഴിച്ച താരം, മോഹൻ ഭഗവതുമായി സിനിമയുടെ പ്രമേയത്തെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും സംസാരിച്ചതായാണ് വിവരം. ഇതിനുപുറമെ റെഷിംബാഗിലെ […]

Read More