കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ അപകടം; തൊഴിലാളി മരിച്ചു

കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ അപകടം; തൊഴിലാളി മരിച്ചു

കോഴിക്കോട്: സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെയുണ്ടായ ദാരുണമായ അപകടത്തിൽ ആലപ്പുഴ സ്വദേശിയായ തൊഴിലാളി മരണപ്പെട്ടു. ആലപ്പുഴ സ്വദേശി ഗിരി പ്രസാദ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സരോവരത്ത് വെച്ച് ബസിന്റെ അടിയിൽ കയറി റിപ്പയറിങ് ജോലി ചെയ്യുന്നതിനിടെ ജാക്കി അപ്രതീക്ഷിതമായി തെന്നി മാറുകയായിരുന്നു. ഇതോടെ ബസിനടിയിൽ കുടുങ്ങിയ ഗിരി പ്രസാദിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ഗിരി പ്രസാദിനെ കൂടാതെ മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിരുന്നു. ഉടൻ തന്നെ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഗിരി പ്രസാദിന്റെ […]

Read More
 ഐപിഎൽ ആവേശം പുതുപ്പള്ളിയിലേക്ക്; ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക ബിസിസിഐ പ്രഖ്യാപിച്ചു

ഐപിഎൽ ആവേശം പുതുപ്പള്ളിയിലേക്ക്; ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക ബിസിസിഐ പ്രഖ്യാപിച്ചു

മുംബൈ: ടാറ്റാ ഐപിഎൽ 2026-ന്റെ ആവേശം രാജ്യത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 30 നഗരങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ ഫാൻ പാർക്കുകൾ ഒരുങ്ങുന്നത്. കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി ഇത്തവണ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയും പട്ടികയിൽ ഇടംപിടിച്ചു. ഏപ്രിൽ 18, 19 തീയതികളിൽ പുതുപ്പള്ളിയിലെ ആരാധകർക്ക് സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷത്തിൽ മത്സരങ്ങൾ തത്സമയം ആസ്വദിക്കാൻ ബി.സി.സി.ഐ അവസരമൊരുക്കും. […]

Read More
 കുംഭമേള വൈറൽ താരം മൈനർ; വിവാഹത്തിന് ഹാജരാക്കിയത് വ്യാജ ജനന സർട്ടിഫിക്കറ്റ്; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ്

കുംഭമേള വൈറൽ താരം മൈനർ; വിവാഹത്തിന് ഹാജരാക്കിയത് വ്യാജ ജനന സർട്ടിഫിക്കറ്റ്; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ്

കേരള, മധ്യപ്രദേശ് ഡിജിപിമാരെ വിളിപ്പിച്ചു കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയെ വിവാഹം കഴിച്ച ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാരോട് ഏപ്രിൽ 22-ന് ഡൽഹിയിൽ നേരിട്ട് ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി. പെൺകുട്ടിയുടെ വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായി കമ്മീഷൻ കണ്ടെത്തി. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്നും […]

Read More
 വനവാസത്തിന് പോകുന്ന വി ഡി സതീശന് ആശംസകള്‍ നേരുന്നു, വനത്തില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കും: എ കെ ശശീന്ദ്രന്‍

വനവാസത്തിന് പോകുന്ന വി ഡി സതീശന് ആശംസകള്‍ നേരുന്നു, വനത്തില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കും: എ കെ ശശീന്ദ്രന്‍

കോഴിക്കോട്: നൂറിലധികം സീറ്റ് നേടിക്കൊണ്ട് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എലത്തൂരിൽ ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല. വിഡി സതീശൻ വനവാസത്തിന് പോകണമെന്നാണ് കെ സുധാകരനും പറഞ്ഞതെന്നും, വനമന്ത്രി എന്ന നിലക്ക് വനവാസത്തിന് പോകാനുള്ള എല്ലാ സൗകര്യവും ഒരുക്കി നൽകാൻ വിളിച്ചു പറയാമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി. ചിഹ്നം മാറിയത് ഒരുതരത്തിലും പാർട്ടിയുടെ വിജയത്തെ ബാധിക്കില്ല, എൻസിപിയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും എ കെ ശശീന്ദ്രന്റെ വാക്കുകൾ.

Read More
 പ്രപഞ്ചത്തിൽ സത്യമുണ്ട്, സുധാകരൻ അനുഭവിക്കും; ജി സുധാകരനെതിരെ സജി ചെറിയാൻ

പ്രപഞ്ചത്തിൽ സത്യമുണ്ട്, സുധാകരൻ അനുഭവിക്കും; ജി സുധാകരനെതിരെ സജി ചെറിയാൻ

തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിലേക്ക് നീങ്ങിയ ജി. സുധാകരനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് സജി ചെറിയാൻ. സുധാകരൻ പാർട്ടിയെ ചതിച്ചവനാണെന്നും ഇനിയും ആക്രമണം തുടർന്നാൽ സുധാകരന്റെ സ്വകാര്യ ഇടപാടുകൾ ഓരോന്നായി വെളിപ്പെടുത്തുമെന്നും സജി ചെറിയാൻ താക്കീത് നൽകി. ഒരാൾ എവിടെ വരെ തകരാം എന്നതിന്റെ പാരമ്യതയിലാണ് ജി സുധാകരൻ ഉള്ളത്, സുധാകരൻ പാർട്ടിയെ ചതിച്ചത് ഒന്നരവർഷം മുമ്പ് കെ സി വേണുഗോപാലമായുള്ള കരാർ പ്രകാരം, ജി സുധാകരൻ അഞ്ചു രൂപ കിട്ടിയാൽ പോക്കറ്റിൽ വച്ചുകൊണ്ട് പോകുന്നത് പോലെ […]

Read More
 സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത; കെഎസ്ആർടിസിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത; കെഎസ്ആർടിസിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: കെഎസ്ആർടിസിയിൽ സർവീസിലുള്ളവർക്കും വിരമിച്ചവർക്കും രണ്ട് വ്യത്യസ്ത നിരക്കുകളിൽ ക്ഷാമബത്ത (ഡി.എ) നൽകാനുള്ള ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഇത്തരത്തിൽ വ്യത്യസ്ത നിരക്കുകൾ നിശ്ചയിക്കുന്നത് ഏകപക്ഷീയമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഈ ഉത്തരവ് കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കും. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ നിശ്ചയിച്ച കെ.എസ്.ആർ.ടി.സിയുടെ നടപടി നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സിയുമാണ് സുപ്രീം കോടതിയെ […]

Read More
 ഒടുവിൽ പുറത്തേക്ക്; വീട്ടില്‍ നിന്ന് പണം കണ്ടെടുത്ത സംഭവത്തിൽ ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു

ഒടുവിൽ പുറത്തേക്ക്; വീട്ടില്‍ നിന്ന് പണം കണ്ടെടുത്ത സംഭവത്തിൽ ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു

വീടിനുള്ളിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു. രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് യശ്വന്ത് വർമ രാജിവെച്ചത്. വീട്ടിൽ നിന്നും പണം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു യശ്വന്ത് വർമയെ ദില്ലി ഹൈക്കോടതിയിൽ നിന്നും അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജി പ്രഖ്യാപനം. വീട്ടിൽ നിന്നും ചാക്കുകെട്ടിൽ പണം കണ്ടെത്തിയതിനെ തുടർന്ന് ഇംപീച്ച്മെൻ്റ് നടപടി നേരിടുന്നതിനിടെയാണ് ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചത്. കഴിഞ്ഞ മാർച്ചിലാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ നിന്നും […]

Read More
 ഞങ്ങളുടെ ഫണ്ടിനെക്കുറിച്ച് ആരും ബേജാറാകേണ്ട; പണം കട്ടവരെക്കുറിച്ച് ആലോചിച്ചാൽ മതി: സണ്ണി ജോസഫ്

ഞങ്ങളുടെ ഫണ്ടിനെക്കുറിച്ച് ആരും ബേജാറാകേണ്ട; പണം കട്ടവരെക്കുറിച്ച് ആലോചിച്ചാൽ മതി: സണ്ണി ജോസഫ്

വയനാട് ഫണ്ട് വിവാദം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്തെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വയനാട്ടിലെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ ഗൃഹപ്രവേശനത്തിന് മാധ്യമങ്ങളെ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ ആരുടെയും ശമ്പളത്തിൽ നിന്ന് പണം തരേണ്ടതില്ല. കോൺഗ്രസിന്റെ ഫണ്ട് കളക്ഷനെ ഓർത്ത് ആരും കരയണ്ട. സർക്കാർ ഖജനാവിലെ പണവും ദേവസ്വം ബോർഡിന്റെ സ്വർണ്ണവും കട്ടവരെക്കുറിച്ച് ബേജാറായാൽ മതി,” സണ്ണി ജോസഫ് പറഞ്ഞു. ശബരിമല വിഷയവും തിരഞ്ഞെടുപ്പിൽ […]

Read More
 യുവനടിയെ പീഡിപ്പിച്ച കേസ്; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

യുവനടിയെ പീഡിപ്പിച്ച കേസ്; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ വേണം എന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി തള്ളി. കഴിഞ്ഞ ദിവസം വോട്ട് ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന് പറഞ്ഞ് രഞ്ജിത്ത് കോടതിയെ സമാപിച്ചിരുന്നു. എന്നാൽ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. എറണാകുളം ജില്ല വിട്ടു പോകരുത്, 3 മാസം വരെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, കൃത്യം നടന്ന സ്ഥലത്ത് […]

Read More
 മെത്രാന്മാർ ഊളത്തരം കാണിക്കരുത്; സഭയ്‌ക്കെതിരെ അതിരൂക്ഷ പരാമർശവുമായി പി സി ജോർജ്

മെത്രാന്മാർ ഊളത്തരം കാണിക്കരുത്; സഭയ്‌ക്കെതിരെ അതിരൂക്ഷ പരാമർശവുമായി പി സി ജോർജ്

കത്തോലിക്കാ സഭാനേതൃത്വത്തിന് നേരെ കടുത്ത അധിക്ഷേപങ്ങളും രൂക്ഷവിമർശനങ്ങളുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ പി.സി. ജോർജ് രംഗത്തെത്തി. മെത്രാന്മാർ രാഷ്ട്രീയം പറയുകയാണെങ്കിൽ അവരെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അത്തരക്കാരോട് യാതൊരു ബഹുമാനവും കാണിക്കില്ലെന്നും ജോർജ് തുറന്നടിച്ചു. മകൻ ഷോൺ ജോർജ് സഭാനേതൃത്വത്തിനെതിരെ നടത്തിയ വിമർശനങ്ങൾ സത്യസന്ധമാണെന്ന് വ്യക്തമാക്കിയ ജോർജ്, സഭയുടെ രാഷ്ട്രീയ ഇടപെടലുകളെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിൽ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ നിർദ്ദേശിച്ചത് തികഞ്ഞ മര്യാദകേടാണെന്ന് അദ്ദേഹം ആരോപിച്ചു. പൂഞ്ഞാറിൽ […]

Read More