ഇന്ത്യന്‍ ഷൂട്ടിങ് താരം ജസ്പാല്‍ റാണ അന്തരിച്ചു

ഇന്ത്യന്‍ ഷൂട്ടിങ് താരം ജസ്പാല്‍ റാണ അന്തരിച്ചു

ദില്ലി: ഇന്ത്യന്‍ ഷൂട്ടിങ് വിസ്മയം ജസ്പാല്‍ റാണ അന്തരിച്ചു. ദില്ലിയിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 1994ലെ ഹിരോഷിമ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പരിശീലകനായിരുന്നു. മനു ഭാക്കറിന്റെ പരിശീലകനായിരുന്നു അദ്ദേഹം. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് ജസ്പാല്‍ റാണ. പദ്മശ്രീ, അര്‍ജുന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരം. 4 എഡിഷനുകളിലായി 9 സ്വര്‍ണം അടക്കം 15 മെഡല്‍ ആണ് ജസ്പാല്‍ […]

Read More
 നിപ സ്ഥിരീകരണം: കോഴിക്കോട് കളക്‌ടറെപഴിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

നിപ സ്ഥിരീകരണം: കോഴിക്കോട് കളക്‌ടറെപഴിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

കോഴിക്കോട്: നിപ സ്ഥിരീകരിച്ചത് അറിയാത്തതിൽ കളക്ടറെ പഴിചാരി ആരോഗ്യമന്ത്രി കെ മുരളീധരൻ. കളക്ടർക്ക് പരിചയക്കുറവ് ഉണ്ടായിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിന് ശേഷമാണ് തന്നെ കാര്യങ്ങൾ അറിയിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ‘നിപ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടർക്കും തനിക്കുമിടയിൽ ആശയകുഴപ്പം ഉണ്ടായില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. അഞ്ച് മണിക്ക് ജില്ലാ കളക്‌ടറുമായി താൻ സംസാരിച്ച ഘട്ടത്തിൽ പുണെയിൽ നിന്നുള്ള റിപ്പോർട്ട് വന്നിരുന്നില്ല. ജില്ലാ കളക്‌ടർക്ക് റിപ്പോർട്ട് കിട്ടിയാൽ അത് ആരോഗ്യമന്ത്രിയെ അറിയിക്കേണ്ടതാണ്. എന്നാൽ പുതിയ കളക്‌ടറായത് കൊണ്ട് പരിചയക്കുറവ് ഉണ്ടായിട്ടുണ്ട്. […]

Read More
 നടിയെ ആക്രമിച്ച കേസ്:  മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ഇവ ഒരു മാസത്തിനകം ഹാജരാക്കാനാണ് സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയത്. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ ജോബിൻ സെബാസ്റ്റ്യൻ, കൗസർ എടപ്പഗത്ത് എന്നിവർ അധ്യക്ഷന്മാരായ സിംഗിൾ ബഞ്ചുകൾ കേസ് കേൾക്കുന്നതിൽ നിന്നും […]

Read More
 വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഷിഗല്ലെ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഷിഗല്ലെ കേസുകള്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഷിഗല്ലെ കേസുകള്‍ ഇരട്ടിച്ചിട്ടുണ്ട്.. ഈ വര്‍ഷം ഇതുവരെ 114 പേര്‍ക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിട്ടുണ്ട്.

Read More
 ടി വീണയ്ക്ക് വീണ്ടും ഇ ഡിയുടെ സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം

ടി വീണയ്ക്ക് വീണ്ടും ഇ ഡിയുടെ സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വീണ തൈക്കണ്ടിയിലിന് വീണ്ടും ഇ.ഡിയുടെ സമൻസ്. ബുധനാഴ്ച നേരിട്ട് ഹാജരാകാനാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് നോട്ടീസ് നൽകിയിരിക്കുന്നത്. വീണയോട് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാഴ്ചത്തെ സമയം നീട്ടി ചോദിച്ചിരുന്നു. രേഖകൾ അഭിഭാഷകൻ മുഖേന ഹാജരാക്കാമെന്ന് വീണ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇ.ഡി വിസമ്മതിക്കുകയായിരുന്നു. വീണയടക്കം ഒൻപത് പേർക്കാണ് കഴിഞ്ഞദിവസം ഇഡി സമൻസ് അയച്ചത്.

Read More
 ‘മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ ചേര്‍ത്തതിന് കാരണം കാണിക്കണം; വഖഫ് ബോര്‍ഡിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്

‘മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ ചേര്‍ത്തതിന് കാരണം കാണിക്കണം; വഖഫ് ബോര്‍ഡിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്

കൊച്ചി: മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്. മുനമ്പം ഭൂമി ഉമീദില്‍ ചേര്‍ത്തതിന് കാരണം കാണിക്കണമെന്ന്് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ വഖഫ് ബോര്‍ഡ് നിയമോപദേശം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം മറുപടി നല്‍കുമെന്നാണ് വിവരം. ഫാറൂഖ് കോളജ് മുതവല്ലിയായ ഭൂമി വഖഫ് ബോര്‍ഡ് പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഉമീദില്‍ ചേര്‍ത്തത്. മുനമ്പത്തെ 404 ഏക്കര്‍ ഭൂമി ഉമീദില്‍ ചേര്‍ത്തതിനെതിരെ ബിജെപിയാണ് കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്. കഴിഞ്ഞ മാസമാണ് വഖഫ് […]

Read More
 പരാതി സംഘടനയുടെ വിഷയമല്ല, അച്ചടക്കലംഘനം ഏതൊക്കെയാണെന്ന് വ്യക്തമാക്കണം; AMMAക്ക് അന്‍സിബയുടെ മറുപടി

പരാതി സംഘടനയുടെ വിഷയമല്ല, അച്ചടക്കലംഘനം ഏതൊക്കെയാണെന്ന് വ്യക്തമാക്കണം; AMMAക്ക് അന്‍സിബയുടെ മറുപടി

കൊച്ചി: AMMA സംഘടനയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി അൻസിബ ഹസൻ. കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തത വരുത്തണമെന്നാണ് അൻസിബ ആവശ്യപ്പെട്ടത്. സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അൻസിബ പറഞ്ഞു. ലക്ഷ്മി പ്രിയയും ടിനി ടോമുമായുള്ള പ്രശ്നം വ്യക്തിപരമാണ്. താൻ നൽകിയ പരാതിയിൽ സംഘടന നടപടിയെടുത്തില്ലെന്നും അൻസിബ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് നേരിട്ടുള്ള നടപടികളിലേക്ക് കടന്നതെന്നും അൻസിബ പറഞ്ഞു.

Read More
 നിപ ഭീതി: സാഹചര്യം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ; പ്രതിരോധം ശക്തമാക്കി

നിപ ഭീതി: സാഹചര്യം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ; പ്രതിരോധം ശക്തമാക്കി

കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ അതീവ ഗൗരവത്തോടെ വീക്ഷിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, രോഗവ്യാപനം തടയുന്നതിനുള്ള എല്ലാവിധ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ കേസുകളിലെ സാമ്പിളുകൾ അടിയന്തരമായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലങ്ങൾ പുറത്തുവന്നാൽ മാത്രമേ വൈറസിന്റെ തീവ്രതയും ഉറവിടവും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാകൂ. പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള […]

Read More
 തിരുവനന്തപുരത്ത് വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരത്ത് വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: പാറശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് സ്ത്രീക്ക് പരിക്ക്. 50കാരി രാജകുമാരിക്കാണ് പരിക്കേറ്റത്. രാവിലെ ശുചിമുറിയിൽ കയറുന്നതിനിടയിൽ പാറ മുകളിൽ നിന്നും അടർന്നു വീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാറയുടെ അടിയിൽ പെട്ടു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി സ്ത്രീയെ പുറത്തെടുത്ത്. രാജകുമാരിയെ പാറശാല ആശുപത്രിയിലേക്ക് മാറ്റി.

Read More
 എംജി സർവകലാശാല നിയമനത്തിൽ പിടിമുറുക്കി വിസി; വകുപ്പ് മേധാവികൾ നൽകിയ വിദഗ്ധരുടെ പട്ടിക തള്ളി

എംജി സർവകലാശാല നിയമനത്തിൽ പിടിമുറുക്കി വിസി; വകുപ്പ് മേധാവികൾ നൽകിയ വിദഗ്ധരുടെ പട്ടിക തള്ളി

താൽക്കാലിക അധ്യാപകരായി സംഘപരിവാർ അനുകൂലികളെ നിയമിക്കാൻ നീക്കം തിരുവനന്തപുരം: എംജി സർവകലാശാല നിയമനത്തിൽ പിടിമുറുക്കി വൈസ് ചാൻസിലർ. താത്കാലിക അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവികൾ നൽകിയ വിദഗ്ധരുടെ പട്ടിക വിസി പൂർണമായും തള്ളി. വിസിക്കെതിരെ അധ്യാപക സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. വിഷയത്തിൽ വിദഗ്ധരാകാൻ യോഗ്യതയില്ലാത്ത സംഘപരിവാർ അനുകൂലികളെ നിയമിക്കാനാണ് വിസിയുടെ ശ്രമമെന്ന് എകെപിസിടിഎ ആരോപിച്ചു. സർവകലാശാലയുടെ അക്കാദമിക് മികവിനെ പരിഹസിക്കുന്ന നിലപാടാണ് വൈസ് ചാൻസിലർ സ്വീകരിക്കുന്നതെന്നാണ് വിമർശനം. അഭിമുഖത്തിൽ പങ്കെടുത്തവർ എല്ലാം സംഘപരിവാർ സംഘടനയുടെ ചുമതലക്കാരായ അധ്യാപകരാണെന്നും […]

Read More