സൗജന്യ കെഎസ്ആർടിസി ബസ് യാത്ര ‘പ്രിയദർശിനി’ പദ്ധതിയെ പിന്തുണച്ച് എസ് ശാരദക്കുട്ടി

സൗജന്യ കെഎസ്ആർടിസി ബസ് യാത്ര ‘പ്രിയദർശിനി’ പദ്ധതിയെ പിന്തുണച്ച് എസ് ശാരദക്കുട്ടി

യുഡിഎഫ് സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിയെ പരിഹസിക്കുന്നവർക്കെതിരെ രൂക്ഷമായ മറുപടിയുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി രംഗത്തെത്തി. സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന വർഗത്തിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് അവർ ഫേസ്‌ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. സ്വന്തം വീട്ടുപണികൾക്ക് ശേഷം മറ്റുള്ളവരുടെ വീടുകളിൽ പണിയെടുക്കാൻ ഓടുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് ഈ പദ്ധതി നൽകുന്ന സാമ്പത്തിക ആശ്വാസം വളരെ വലുതാണെന്നും അവർ ഓർമ്മിപ്പിച്ചു. കെഎസ്ആർടിസിക്ക് മാത്രമല്ല, സ്വകാര്യ ബസ്സുടമകൾക്കും ഈ തീരുമാനം സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന യാഥാർത്ഥ്യം അംഗീകരിക്കുമ്പോഴും, […]

Read More
 ഭാരതമാതാവിന്റെ മക്കള്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ കഴിയാത്ത മോദി, ഇന്ത്യന്‍ നാവികരെ യുഎസ് നാവികപ്പട ആക്രമിച്ചതില്‍ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഭാരതമാതാവിന്റെ മക്കള്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ കഴിയാത്ത മോദി, ഇന്ത്യന്‍ നാവികരെ യുഎസ് നാവികപ്പട ആക്രമിച്ചതില്‍ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: യുഎസ് നാവികപ്പടയുടെ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭാരതമാതാവിന്റെ മക്കള്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ കഴിയാത്ത മോദി, അധികാരശക്തിയില്ലാത്ത പ്രധാനമന്ത്രിയാണെന്നും ജീവനപഹരിച്ചവരെ നേരിടാന്‍ കോംപ്രമൈസ് പ്രധാനമന്ത്രിക്ക് ശക്തിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ‘യുഎസ് ആക്രമണത്തില്‍ അന്താരാഷ്ട്ര സമുദ്രനിരപ്പില്‍ മൂന്ന് ഇന്ത്യക്കാരാണ് അടുത്ത ദിവസങ്ങളിലായി കൊല്ലപ്പെട്ടത്. എന്നിട്ടും നമ്മുടെ പ്രധാനമന്ത്രിയെന്താണ് പറയുന്നത്? ഒരക്ഷരം ഇതിനെതിരെ അദ്ദേഹം പറഞ്ഞോ? അന്താരാഷ്ട്ര ശക്തികളുടെ ഇടപെടല്‍ […]

Read More
 വീണ്ടും ഷിഗെല്ല; കോഴിക്കോട് മൂന്ന് വയസുകാരന് രോഗം സ്ഥിരീകരിച്ചു

വീണ്ടും ഷിഗെല്ല; കോഴിക്കോട് മൂന്ന് വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കോഴിക്കോട്ടും രോഗബാധ സ്ഥിരീകരിച്ചു. പയ്യോളിയിലെ മൂന്ന് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പയ്യോളി മുനിസിപ്പാലിറ്റി തച്ചന്‍കുന്നിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പനിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ഈ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുടുംബത്തിലെ മറ്റ് ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ല. നഗരസഭ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തില്‍ വാര്‍ഡ് ക്ലോറിനേഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. വയനാട് ജില്ലയിൽ […]

Read More
 നവകേരള യാത്രക്കിടെ ഗണ്‍മാന്‍ മര്‍ദിച്ച കേസ്; തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി

നവകേരള യാത്രക്കിടെ ഗണ്‍മാന്‍ മര്‍ദിച്ച കേസ്; തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി

തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതായി എഡി തോമസ് എംഎല്‍എ, അജയ് ജുവല്‍ കുര്യാക്കോസ്, ഒന്നാം സാക്ഷി ജോജി എന്നിവര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് ഓഫീസിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ അക്രമിക്കാന്‍ ഉപയോഗിച്ച ലാത്തി ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും ലാത്തി സറണ്ടര്‍ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ വാദം കള്ളമാണെന്നും എഡി തോമസ് എംഎല്‍എ പറഞ്ഞു. ലാത്തി […]

Read More
 മീനാക്ഷി നടരാജന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

മീനാക്ഷി നടരാജന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂ ഡല്‍ഹി: മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാ എംപി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയില്‍ കോണ്‍?ഗ്രസ് നേതാവ് മീനാക്ഷി നടരാജന്‍ നല്‍കിയ ഹര്‍ജി തള്ളി. ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടപെടുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഹര്‍ജിയായി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കി. ജസ്റ്റിസ് പി കെ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മനു അഭിഷേക് സിങ്‌വിയാണ് മീനാക്ഷിക്ക് വേണ്ടി ഹാജരായത്. സ്ഥാനാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിച്ച സാഹചര്യമാണ് നിലവിലുള്ളതെന്നും അത്തരമൊരു സാഹചര്യം നിലനില്‍ക്കെ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം […]

Read More
 പിഎം ശ്രീ പദ്ധതി; എല്‍ഡിഎഫ് സര്‍ക്കാര്‍ ഫണ്ട് വാങ്ങിയില്ലെന്ന് കേന്ദ്ര രേഖകള്‍, മന്ത്രിയുടെ വാദം തെറ്റ്

പിഎം ശ്രീ പദ്ധതി; എല്‍ഡിഎഫ് സര്‍ക്കാര്‍ ഫണ്ട് വാങ്ങിയില്ലെന്ന് കേന്ദ്ര രേഖകള്‍, മന്ത്രിയുടെ വാദം തെറ്റ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്ക് കേന്ദ്ര ഫണ്ട് വാങ്ങിയിരുന്നു എന്ന യുഡിഎഫ് സര്‍ക്കാരിന്റെ വാദം തെറ്റെന്ന് വ്യക്തമാക്കി കേന്ദ്ര രേഖകള്‍. പിഎംശ്രീ ഒപ്പിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പറയുന്നു. പിഎം ശ്രീയില്‍ സ്‌കൂളുകളുടെ പട്ടിക കേരളം നല്‍കിയാലേ ഫണ്ട് അനുവദിക്കാനാവൂവെന്നും വിദ്യാഭ്യാസ മന്ത്രാലയ വ്യത്തങ്ങള്‍ അറിയിച്ചു. കേരളവുമായുള്ള കരാര്‍ റദ്ദക്കാതെ പുതിയ സര്‍ക്കാരിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം അടുത്ത മന്ത്രിസഭാ […]

Read More
 ‘സുഗതന്‍ ഗുണ്ടയല്ല, ജനപ്രതിനിധി’; പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോണ്‍ഗ്രസ് അല്ല; ആര്‍ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘സുഗതന്‍ ഗുണ്ടയല്ല, ജനപ്രതിനിധി’; പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോണ്‍ഗ്രസ് അല്ല; ആര്‍ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്

കാപ്പ കേസ് പ്രതിയും ബിജെപി കൗണ്‍സിലറുമായ ആര്‍ സുഗതന്റെ അറസ്റ്റില്‍ പ്രതികരിച്ച് കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. സിപിഐഎം ഗുണ്ട വിളയാട്ടത്തിനെതിരെ നിലകൊണ്ടതു കൊണ്ടാണ് സുഗതന്‍ കാപ്പാ കേസ് പ്രതിയായതെന്നും സിപിഐഎം ഭരണം മാറിയെങ്കിലും പൊലീസ് മാറിയിട്ടില്ലെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. പൊലീസിന്റേത് പട്ടി ഷോ ആണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ആര്‍ ശ്രീലേഖ വിമര്‍ശനംഉന്നയിച്ചു. ആകാശത്തേക്ക് വെടിവച്ച് മഫ്തിയില്‍ വന്ന് ചീപ് ഹീറോയിസം നടത്തിയ എസ്എച്ച്ഒ വിപിന്‍ കമ്മ്യൂണിസ്റ്റാണെന്നും ആര്‍ ശ്രീലേഖ ആരോപിച്ചു. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെ […]

Read More
 ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി; നിയമനം അംഗീകരിച്ച് മുഖ്യമന്ത്രി

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി; നിയമനം അംഗീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി കെപിസിസി സെക്രട്ടറിയായ ചന്ദ്രൻ തില്ലങ്കേരി നിയമിക്കും. ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബന്ധുവിനെ നിയമിച്ചു എന്ന വിവാദങ്ങളെ തുടർന്നാണ് ബെന്നി തോമസ് രാജിവച്ചത്. ചന്ദ്രൻ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. മട്ടന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൂടി ആയിരുന്നു ചന്ദ്രൻ തില്ലങ്കേരി. ബന്ധുനിയമന വിവാദത്തിൽ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവച്ച സംഭവത്തിൽ മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും […]

Read More
 ശ്രീനാരായണ ഗുരു സ്വപ്നം കണ്ട കേരളമാണ് സർക്കാരിൻ്റേത്; അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കി ശിവഗിരിയെ മാറ്റും: മുഖ്യമന്ത്രി

ശ്രീനാരായണ ഗുരു സ്വപ്നം കണ്ട കേരളമാണ് സർക്കാരിൻ്റേത്; അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കി ശിവഗിരിയെ മാറ്റും: മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീ നാരായണ ഗുരു സ്വപ്നം കണ്ട കേരളമാണ് സർക്കാരിൻ്റേതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. ശിവഗിരി മഠം സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ശിവഗിരി മഠത്തിലെത്തിയ മുഖ്യമന്ത്രിയെ ശിവഗിരി ധർമ്മസംഘം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.  ശിവഗിരിയെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കാൻ സർക്കാരിൻ്റെ എല്ലാവിധ സഹായവും ഉണ്ടാകും. ശ്രീനാരായണ ഗുരുദർശനം പോലെ എല്ലാവരും സോദരരെ പോലെ കഴിയുന്ന മാതൃകാ സ്ഥാനമാണ് ഈ സർക്കാരിൻ്റെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദർശനിഷ്ഠ രാഷ്ട്രീയത്തിൻ്റെ […]

Read More
 വര്‍ക്കലയില്‍ ഇന്നോവ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു; 2 പേര്‍ക്ക് ഗുരുതര പരുക്ക്

വര്‍ക്കലയില്‍ ഇന്നോവ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു; 2 പേര്‍ക്ക് ഗുരുതര പരുക്ക്

വര്‍ക്കല ബീച്ച് റോഡില്‍ ഇന്നോവ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു. പാപനാശം കിളിത്തട്ട് മുക്ക് ക്ഷേത്രത്തിന് മുന്‍വശത്തെ മതിലിനോട് ചേര്‍ന്നാണ് വാഹനം തല കീഴായി മറിഞ്ഞത്. കൊല്ലം പാരിപ്പള്ളി സ്വദേശികളായ അഞ്ച് അംഗ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവമെന്ന് നാട്ടുകാര്‍ പറഞ്ഞു. യുവാക്കളെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷൈന്‍ (30), ഹലിം (28) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ ശിവഗിരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. മദ്യ […]

Read More