കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം; കെഎസ്ഇബി ജീവനക്കാർ  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം; കെഎസ്ഇബി ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടത്തെ കണ്ട് ഓടിയ കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെട്ടു. കുളത്തൂപ്പുഴ മാത്രക്കരിക്കം ജനവാസ മേഖലയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ പോയ പോയ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് നേരെയാണ് കാട്ടാനക്കൂട്ടം എത്തിയത്. കാട്ടാനക്കൂട്ടത്തെ കണ്ട് ഇരുവരും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.ആനക്കൂട്ടം പിൻതുടർന്നതോടെ കെ എസ് സി ബി ഉദ്യോഗസ്ഥൻ ഋഷി രാജ് നദിയിൽ ചാടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ബെന്നിയെ വനപാലകർ കണ്ടെത്തി. സംസ്ഥാനത്ത് കട്ടാനക്കലിയിൽ കഴിഞ്ഞ ദിവസം […]

Read More
 തിരഞ്ഞെടുപ്പ് തോൽവി മുൻകൂട്ടി കണ്ടില്ല; തിരിച്ചടിയെ അതിജീവിച്ച്‌ തിരിച്ചുവരും: എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് തോൽവി മുൻകൂട്ടി കണ്ടില്ല; തിരിച്ചടിയെ അതിജീവിച്ച്‌ തിരിച്ചുവരും: എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള അവലോകന റിപ്പോർട്ട് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതായി എം വി ഗോവിന്ദൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടായ തിരിച്ചടി മുൻകൂട്ടി പ്രവചിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം സമ്മതിച്ചു. പരാജയത്തിന്റെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കുന്നതിനായി വിപുലമായ കമ്മിറ്റികൾ വിളിച്ചുചേർക്കുമെന്നും, ഇതിന്റെ ഭാഗമായി ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ അതിജീവിച്ച്‌ പാർടി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

Read More
 ബില്ല് പാസാക്കാൻ 10,000 രൂപ; കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ

ബില്ല് പാസാക്കാൻ 10,000 രൂപ; കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിൽ റോഡ് കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ എൽ.എസ്.ജി.ഡി ഓവർസിയർ നവീൻ രവിയെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. റോഡ് നിർമ്മാണത്തിന്റെ ബിൽ പാസാക്കി നൽകുന്നതിനായി കരാറുകാരനോട് ഇയാൾ നിരന്തരം പണം ആവശ്യപ്പെടുകയായിരുന്നു. ബില്ലിൽ മനപ്പൂർവ്വം നടപടികൾ വൈകിപ്പിച്ച് ആദ്യഘട്ടത്തിൽ 5,000 രൂപ കൈപ്പറ്റിയ നവീൻ, വീണ്ടും 10,000 രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് കരാറുകാരൻ വിജിലൻസിനെ വിവരം അറിയിച്ചത്. നേരത്തെയും ഇയാൾക്കെതിരെ സമാനമായ പരാതികൾ ഉയർന്നതിനെ തുടർന്ന് കുറച്ചുനാളുകളായി വിജിലൻസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു. പണവുമായി […]

Read More
 സംസ്ഥാനത്ത് തടവുകാർ കൂടുന്നു; കേരളത്തിന് ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തരമന്ത്രി

സംസ്ഥാനത്ത് തടവുകാർ കൂടുന്നു; കേരളത്തിന് ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ തടവുകാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനുപുറമെ, ജയിൽ മേഖലയിൽ സമഗ്രമായ പരിഷ്കരണങ്ങൾ നടപ്പാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജയിൽ ആസ്ഥാനത്ത് വെച്ച് മൂന്ന് ജയിൽ ഡി.ഐ.ജിമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ വിശദമായ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നിലവിലുള്ള ജയിലുകളിൽ തടവുകാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇത് മുന്നിൽ കണ്ടാണ് പുതിയൊരു സെൻട്രൽ ജയിലിന്റെ ആവശ്യകത സർക്കാർ […]

Read More
 പിഎം ശ്രീ പദ്ധതി: അടിയന്തരമായി പരിഗണിക്കേണ്ടെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

പിഎം ശ്രീ പദ്ധതി: അടിയന്തരമായി പരിഗണിക്കേണ്ടെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: കേരളത്തിൽ പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. പദ്ധതി അടിയന്തരമായി പരിഗണിക്കേണ്ട യാതൊരു സാഹചര്യവും നിലവിൽ സംസ്ഥാനത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. പദ്ധതിയോട് യു.ഡി.എഫിന് അന്നും ഇന്നും ശക്തമായ വിയോജിപ്പാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷ സർക്കാർ ഉണ്ടാക്കിവെച്ച ഈ വിഷയം എങ്ങനെ പരിഹരിക്കാം എന്നാണ് നിലവിലെ സർക്കാർ പരിശോധിക്കുന്നത്. ഈ വിഷയത്തിൽ യു.ഡി.എഫിന്റെ രാഷ്ട്രീയ നയങ്ങൾക്കനുസരിച്ചുള്ള വിശദമായ ചർച്ചകൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി […]

Read More
 സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണത്തിന് സിഎസ്ആര്‍ ഫണ്ടുകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തും -മന്ത്രി കെ മുരളീധരന്‍

സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണത്തിന് സിഎസ്ആര്‍ ഫണ്ടുകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തും -മന്ത്രി കെ മുരളീധരന്‍

വിര്‍ച്വല്‍ ഓട്ടോപ്‌സി സംവിധാനം നടപ്പാക്കും കോഴിക്കോട്: ആരോഗ്യ മേഖലയുടെ നവീകരണത്തിന് പരമാവധി ഫണ്ടുകള്‍ വിനിയോഗിക്കുമെന്നും ആക്ഷേപങ്ങള്‍ കുറക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. കെട്ടിടങ്ങളും മറ്റും നിര്‍മിക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തും. ഇതിനെ സ്വകാര്യവത്കരണമായി തെറ്റിദ്ധരിപ്പിക്കാന്‍ […]

Read More
 വെള്ളാപ്പള്ളിക്ക് രണ്ട് തോണിയിൽ കാല് വയ്ക്കുന്ന നിലപാട്: പി ജയരാജൻ

വെള്ളാപ്പള്ളിക്ക് രണ്ട് തോണിയിൽ കാല് വയ്ക്കുന്ന നിലപാട്: പി ജയരാജൻ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. വെള്ളാപ്പള്ളി നടേശൻ ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്ന വിമർശനമാണ് പി ജയരാജൻ ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശൻ ഒരോ സമയം സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവും ആണെന്ന് ചൂണ്ടിക്കാണിച്ച പി ജയരാജൻ വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം ആണെന്നും കുറ്റപ്പെടുത്തി. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും പി ജയരാജൻ കുറ്റപ്പെടുത്തി.

Read More
 കാട്ടാന ആക്രമണം: കൊല്ലപ്പെട്ട മാരിയുടെ കുട്ടികളെ ഏറ്റെടുത്ത് വനംവകുപ്പ്; ധനസഹായവും വിദ്യാഭ്യാസവും നൽകും- വനംവകുപ്പ് മന്ത്രി

കാട്ടാന ആക്രമണം: കൊല്ലപ്പെട്ട മാരിയുടെ കുട്ടികളെ ഏറ്റെടുത്ത് വനംവകുപ്പ്; ധനസഹായവും വിദ്യാഭ്യാസവും നൽകും- വനംവകുപ്പ് മന്ത്രി

ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ മക്കള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. മാരിയുടെ രണ്ട് മക്കളുടെ പേരില്‍ ആദ്യം അഞ്ചുലക്ഷം രൂപ വീതം നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. കുട്ടികളുടെ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ’18 വയസുവരെ വിദ്യാഭ്യാസം വനം വകുപ്പ് ഏറ്റെടുക്കും. എല്ലാ മാസവും കുടുംബത്തിന് 5000 രൂപ വീതം നല്‍കും. കുട്ടികള്‍ക്ക് വനംവകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ മെന്ററായി വയ്ക്കും. പരിഹാരമല്ലെങ്കിലും പുതിയ കാല്‍വയ്പ്പ് എന്ന […]

Read More
 ക്യൂബയെ നടുക്കി ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത

ക്യൂബയെ നടുക്കി ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത

പശ്ചിമ ക്യൂബയുടെ തീരത്ത് തിങ്കളാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ ഭൂമികുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. അമേരിക്കയിലെ ഫ്‌ളോറിഡയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഹവാനയ്ക്ക് പടിഞ്ഞാറ് ഭാഗത്തെ കടലിന്റെ പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. അതേസമയം സുനാമി മുന്നറിയിപ്പ് നൽകിയിട്ടുമില്ല. ഫ്‌ളോറിഡയിലെ മയാമി കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഫ്‌ളോറിഡയുടെ […]

Read More
 55 വാഹനങ്ങളും 560 പൊലീസുകാരും എന്നത് കള്ളം; വില കുറഞ്ഞ പ്രചാരണം നടത്തരുത്; മേജർ രവിക്കെതിരെ പിണറായി

55 വാഹനങ്ങളും 560 പൊലീസുകാരും എന്നത് കള്ളം; വില കുറഞ്ഞ പ്രചാരണം നടത്തരുത്; മേജർ രവിക്കെതിരെ പിണറായി

തിരുവനന്തപുരം: അന്തരിച്ച നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസുകാരുടെയും അകമ്പടിയോടെയായിരുന്നു എന്ന ബി.ജെ.പി നേതാവ് മേജർ രവിയുടെ പ്രസ്താവന പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. മേജർ രവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ചില സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വഴി ഇതേ രീതിയിലുള്ള വ്യാജ വീഡിയോകൾ നിർമ്മിച്ച് വ്യാപകമായി പങ്കുവെക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കുന്നതിന്റെ യഥാർത്ഥ ദൃശ്യങ്ങൾ അന്ന് എല്ലാ മാധ്യമങ്ങളും തത്സമയം […]

Read More