തോരാതെ കനത്ത മഴ: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

തോരാതെ കനത്ത മഴ: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കേരളത്തിലെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മൂന്ന് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ 11 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് സൂചന. ജൂൺ അഞ്ചാം തീയതി വരെ സംസ്ഥാനത്തെ […]

Read More
 നീട്ടിയ കൈകളിൽ മിഠായി നൽകിയാൽ ഒന്നും തകരില്ല; വി മുരളീധരനെതിരെ എ എ റഹീം

നീട്ടിയ കൈകളിൽ മിഠായി നൽകിയാൽ ഒന്നും തകരില്ല; വി മുരളീധരനെതിരെ എ എ റഹീം

തിരുവനന്തപുരം: കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ മിഠായി വിതരണം ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും, ഇതിൽ വി മുരളീധരൻ എംഎൽഎ മാപ്പ് പറയണമെന്നും എ എ റഹീം എംപി ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എംഎൽഎ” എന്ന് പറഞ്ഞുകൊണ്ടാണ് റഹീമിന്റെ കുറിപ്പ് ആരംഭിക്കുന്നത്. മനസ്സിൽ മനുസ്മൃതി സൂക്ഷിക്കുന്നത് കൊണ്ടാണോ സഹജീവികളെ തൊടാൻ പോലും എംഎൽഎ തയ്യാറാകാത്തതെന്ന് അദ്ദേഹം ചോദിച്ചു. […]

Read More
 സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം; സഹോദരീ ഭർത്താവിനെ അഡി. പ്രൈവറ്റ് സെക്രട്ടറിയാക്കി

സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം; സഹോദരീ ഭർത്താവിനെ അഡി. പ്രൈവറ്റ് സെക്രട്ടറിയാക്കി

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ചതായി റിപ്പോർട്ട്. മന്ത്രിയുടെ സഹോദരീ ഭർത്താവായ ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വൈകീട്ടോടെ വൈദ്യുതി മന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഈ നിയമനം ശ്രദ്ധയിൽപ്പെട്ടത്. കണ്ണൂർ ഉളിക്കൽ സ്വദേശിയായ ബെന്നി തോമസ് നിലവിൽ ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയാണ്. മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തുണ്ടായ ബന്ധുനിയമന വിവാദങ്ങളിൽ യു.ഡി.എഫ്. കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ യു.ഡി.എഫ്. സർക്കാരിന്റെ […]

Read More
 ഐസിയു പീഡനക്കേസ്: പരാതിയിൽ പേരുണ്ടായിട്ടും ഒഴിവാക്കപ്പെട്ട ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി

ഐസിയു പീഡനക്കേസ്: പരാതിയിൽ പേരുണ്ടായിട്ടും ഒഴിവാക്കപ്പെട്ട ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി

മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഉറപ്പ് നൽകിയതായി സമരസമിതി കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നും പരാതിയിൽ പേരെടുത്ത് സൂചിപ്പിച്ചിട്ടും നടപടികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതി നേതാക്കൾ മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.കുന്ദമംഗലം മുൻ എം.എൽ.എ യു.സി. രാമൻ, സമരസമിതി ചെയർമാൻ നൗഷാദ് തെക്കേയിൽ, മുബീന വാവട് എന്നിവരുടെ നേതൃത്വത്തിലാണ് ഉന്നതതല കൂടിക്കാഴ്ച നടന്നത്.അതിജീവിത നൽകിയ പരാതികളിൽ വ്യക്തമായി പരാമർശിച്ചിട്ടും അന്വേഷണ പരിധിയിൽ നിന്നോ നടപടികളിൽ നിന്നോ […]

Read More
 കമൻ്റടി ചോദ്യം ചെയ്ത പെണ്‍കുട്ടികൾക്ക് നേരെ ആക്രമണം; മൂന്ന് പേർ പിടിയില്‍

കമൻ്റടി ചോദ്യം ചെയ്ത പെണ്‍കുട്ടികൾക്ക് നേരെ ആക്രമണം; മൂന്ന് പേർ പിടിയില്‍

അക്രമിസംഘത്തിൽ യുവതികളും കൊച്ചി: റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികളെ ആക്രമിച്ചവരിൽ മൂന്ന് പേർ പിടിയിൽ. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ പൊലീസ് നേരത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ചായ കുടിക്കാൻ ഇറങ്ങിയ പെൺകുട്ടികളെ ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളുമടക്കം എട്ട് പേർ ആക്രമിക്കുകയായിരുന്നു. പെൺകുട്ടികൾ നടന്ന് പോകുമ്പോൾ ലൈംഗികച്ചുവയോടെ ഇവർ കമൻ്റടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ആക്രമണം ഉണ്ടായത്. അക്രമി സംഘത്തിൻ്റെ ദൃശ്യം മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചതോടെ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞ് പൊട്ടിക്കുകയും പെൺകുട്ടികളിലൊരാളെ […]

Read More
 വരുന്നത് വിസ്മയിപ്പിക്കുന്ന ധവളപത്രമെന്ന് വി ഡി; ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് പിണറായി വിജയൻ

വരുന്നത് വിസ്മയിപ്പിക്കുന്ന ധവളപത്രമെന്ന് വി ഡി; ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലവർദ്ധനവ് അതീവ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്നത് നിർഭാഗ്യകരമായ നിലപാടാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രശ്നത്തിന്റെ ഗൗരവത്തിലേക്ക് കടക്കാതെ വെറും മുഖവുര പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. എണ്ണ വിലയുടെ നിയന്ത്രണാധികാരം എണ്ണ കമ്പനികൾക്ക് വിട്ടുനൽകിയ പഴയ കോൺഗ്രസ് സർക്കാരിന്റെ നയം ബിജെപി സർക്കാർ അതിശക്തമായി തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ മേഖലകളിലും അതിരൂക്ഷമായ വിലക്കയറ്റമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും, കേന്ദ്രസർക്കാർ നടപടികളെ വിമർശിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്ന് പിണറായി […]

Read More
 വിലക്കയറ്റം: പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയം തള്ളി

വിലക്കയറ്റം: പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയം തള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയം തള്ളി. കെ എൻ ബാലഗോപാലാണ് പ്രതിപക്ഷത്തിൻ്റെ ആദ്യ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇന്ധനവില ഉയരുമ്പോഴും സെസ് കുറയ്ക്കാത്തത് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. പ്രതിപക്ഷത്ത് ഇരുന്നപ്പോൾ വി ഡി സതീശൻ ആവശ്യപ്പെട്ടത് നടപ്പിലാക്കണമെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞമാസം നാല് തവണയാണ് ഇന്ധന വില വർധിപ്പിച്ചത്. ഇനിയും വിലവർധന ഉണ്ടാകുമെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ ഏതെല്ലാം നടപടികൾ സ്വീകരിക്കണം എന്നത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽഡിഎഫ് […]

Read More
 മിഠായി തട്ടിയിട്ടു; കുരുന്നുകളോട് വി മുരളീധരൻ എംഎൽഎ കാണിച്ചത് തരംതാണ നടപടി:  വി ശിവൻകുട്ടി

മിഠായി തട്ടിയിട്ടു; കുരുന്നുകളോട് വി മുരളീധരൻ എംഎൽഎ കാണിച്ചത് തരംതാണ നടപടി:  വി ശിവൻകുട്ടി

തിരുവനന്തപുരം: കട്ടേല മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികളോട് വി മുരളീധരൻ എംഎൽഎ കാണിച്ചത് അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ പെരുമാറ്റമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ കഴക്കൂട്ടം എംഎൽഎ മാപ്പ് പറയണമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് എടുത്തു കഴിക്കാൻ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മ ആണ്. ഇത്തരം പ്രവൃത്തികൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. മുരളീധരന്റെത് തരംതാണതും വിവേചനപരവുമായ നടപടി ആണെന്നും വിദ്യാർത്ഥികളെ അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു […]

Read More
 ലോകകപ്പിൽ പന്തുതട്ടാൻ മലയാളിയും; ഖത്തർ ടീമിലിടം നേടി തലശ്ശേരിക്കാരൻ തഹ്സിൻ

ലോകകപ്പിൽ പന്തുതട്ടാൻ മലയാളിയും; ഖത്തർ ടീമിലിടം നേടി തലശ്ശേരിക്കാരൻ തഹ്സിൻ

മലയാളിയ്ക്ക് ഇനി അഭിമാനിക്കാം, ലോകകപ്പിൽ ബൂട്ടണിയാൻ ഇത്തവണ മലയാളി താരവും. കണ്ണൂർ സ്വദേശി തഹ്‌സിൻ മുഹമ്മദ് ജംഷീദാണ് ഖത്തർ ടീമിൻ്റെ 26 അംഗ സംഘത്തിൽ ഇടംപിടിച്ചത്. ഖത്തർ ലീഗിൽ അൽ ദുഹൈൽ താരമാണ് തഹ്‌സിൻ. സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് തഹ്‌സിൻ. ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെ യൂത്ത് ടീമുകളുടെ ഭാഗമായിരുന്ന താരം ഇതിനോടകം ഖത്തർ ദേശീയ ടീമിനായി രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഖത്തറില്‍ ചീഫ് അക്കൗണ്ടന്‍റായ തലശേരി സ്വദേശി ഹിബാസില്‍ ജംഷീദിന്‍റേയും വളപട്ടണം സ്വദേശിഷൈമയുടേയും രണ്ടാമത്തെ […]

Read More
 മുഖ്യമന്ത്രി വി ഡി സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

മുഖ്യമന്ത്രി വി ഡി സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ഫോട്ടോ നിർമ്മിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ കോഴിക്കോട് സ്വദേശിക്കെതിരെ അത്തോളി പോലീസ് കേസെടുത്തു. ഉള്ള്യേരി സ്വദേശി കരുണൻ ചാലിലിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. യൂത്ത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തം കൊടുക്കുന്ന രീതിയിൽ മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി നിർമ്മിച്ച് ഇയാൾ ഫേസ്‌ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.

Read More