തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്കും യാത്രികർക്കും പരുക്ക്

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്കും യാത്രികർക്കും പരുക്ക്

കുന്നംകുളം -തൃശ്ശൂർ സംസ്ഥാന പാതയിലെ ചൂണ്ടലിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായി. ഇന്ന് പുലർച്ചെ തൃശ്ശൂരിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ഡിവൈഡറിലെ പോസ്റ്റുകൾ തകർന്നു. ബസ്സിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ഡ്രൈവർക്കും ചില യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്‌ എങ്കിലും ആരുടെയും പരുക്ക്‌ ഗുരുതരമല്ല.പരുക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

Read More
 ടിനി ടോമിനെതിരെ പൊലീസ് നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ ഹസൻ

ടിനി ടോമിനെതിരെ പൊലീസ് നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ ഹസൻ

കൊച്ചി: ടിനി ടോമിനെതിരെ പൊലീസ് നടപടിയിലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ ഹസൻ. മൂന്ന് ദിവസത്തിനുള്ളിൽ പൊലീസ് നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അൻസിബ വ്യക്തമാക്കി. അമ്മ ഭരണ സമിതിക്ക് മുന്നിൽ മൊഴികൊടുക്കാൻ താൻ തയ്യാറല്ലെന്നും അൻസിബ അറിയിച്ചു. വേട്ടകാർക്ക് മുന്നിൽ തന്നെ പരാതി പറയാൻ ആവശ്യപ്പെടുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമെന്നും അൻസിബ ചൂണ്ടിക്കാട്ടി. ടിനി ടോം തനിക്കെതിതെ അപവാദ പ്രചാരണം നടത്തിയെന്നും മത തീവ്രവാദിയാക്കാൻ നിരന്തരം ശ്രമം നടത്തിയെന്നും അൻസിബ കഴിഞ്ഞ ദിവസം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ […]

Read More
 തലസ്ഥാനത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഒളിവിൽ

തലസ്ഥാനത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഒളിവിൽ

തിരുവനന്തപുരം: ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിലാണ് സംഭവം. നാലാഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു. നാലാഞ്ചിറയിൽ നാല് മാസമായി വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം. നാല് മക്കൾ ഉൾപ്പെടെയാണ് താമസം. ഇവരുടെ മുന്നിൽ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഹസീനയും സുരേഷും തമ്മിലെ കുടുംബ വഴക്കും വാക്കേറ്റവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. രാവിലെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് സുരേഷ് […]

Read More
 ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയ്ക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയ്ക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം

ഡെറാഡൂൺ – ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയ്ക്കെതിരെ ഉജ്ജ്വല വിജയവുമായി കേരളം. 19 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗോവ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 375 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 46 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 350 റൺസെടുത്ത് നിൽക്കെ മഴയെ തുടർന്ന് കളി തടസ്സപ്പെടുകയായിരുന്നു. തുടർന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിച്ചു. സെഞ്ച്വറിയുമായി കേരളത്തിന് വിജയം ഒരുക്കിയ മൊഹമ്മദ് അസറുദ്ദീനാണ് പ്ലെയ‍ർ […]

Read More
 ജനലിലൂടെ എറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് പത്തൊൻപതുകാരിയായ അമ്മ; സാങ്കേതിക തടസങ്ങളുണ്ടെന്ന് സിഡബ്ല്യുസി

ജനലിലൂടെ എറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് പത്തൊൻപതുകാരിയായ അമ്മ; സാങ്കേതിക തടസങ്ങളുണ്ടെന്ന് സിഡബ്ല്യുസി

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പത്തൊൻപതുകാരിയായ അമ്മയ്ക്ക് മനംമാറ്റം. കുഞ്ഞിനെ തനിക്ക് തിരികെ വേണമെന്ന് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) അധികൃതരോട് ആവശ്യപ്പെട്ടു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഏറ്റെടുക്കാനായി ഇന്നലെ സി.ഡബ്ല്യു.സി അധികൃതർ എത്തിയപ്പോഴാണ് കുഞ്ഞിനെ വിട്ടുതരണമെന്ന് യുവതി ആവശ്യപ്പെട്ടത്. പ്രസവിച്ച ആദ്യ ദിവസങ്ങളിൽ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു ഇവർ. എന്നാൽ, നവജാതശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച […]

Read More
 കിടപ്പുമുറിയിൽ കഞ്ചാവ് തോട്ടം, ചമ്മന്തിയായും പാലിൽ കലക്കിയും ഉപയോഗം; ഐടി മാനേജർ പിടിയിൽ

കിടപ്പുമുറിയിൽ കഞ്ചാവ് തോട്ടം, ചമ്മന്തിയായും പാലിൽ കലക്കിയും ഉപയോഗം; ഐടി മാനേജർ പിടിയിൽ

തിരുവനന്തപുരം: ശ്രീകാര്യത്തെ ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി നടത്തിവന്ന ടെക്‌നോപാർക്കിലെ പ്രമുഖ ഐടി കമ്പനി മാനേജരെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാണ സ്വദേശിയായ വിശാൽ (26) ആണ് ഒടുവിൽ പോലീസിന്റെ പിടിയിലായത്. പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളം വാങ്ങുന്ന ഇയാൾ, തൻ്റെ കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപമാണ് കഞ്ചാവ് തോട്ടമൊരുക്കിയത്. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പോലീസ് ഫ്ലാറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ മുപ്പത് സെന്റീമീറ്റർ വരെ ഉയരമുള്ള എഴുപതോളം കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. […]

Read More
 ചാക്കിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും; ചാക്ക് കുടുങ്ങിയത് ചൂണ്ടയിൽ

ചാക്കിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും; ചാക്ക് കുടുങ്ങിയത് ചൂണ്ടയിൽ

പത്തനംതിട്ട: ചെങ്ങന്നൂർ കല്ലിശേരിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു. പ്രദേശത്ത് മീൻപിടിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കളുടെ ചൂണ്ടയിലാണ് അസ്ഥികൂട അവശിഷ്ടങ്ങൾ അടങ്ങിയ ചാക്ക് കുടുങ്ങിയത്. റെയിൽവേ പാലത്തിനു സമീപം പമ്പാ നദിയിലാണ് ചാക്ക് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ചാക്കിൽ ചൂണ്ട കുടുങ്ങിയതോടെയാണ് സംഭവം പുറത്തുവന്നത്. ഉടൻ തന്നെ യുവാക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ചാക്ക് തീരത്തേക്ക് അടുപ്പിച്ച് പരിശോധന നടത്തി. ഫോറൻസിക് വിഭാഗവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Read More
 തോരാതെ കനത്ത മഴ: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

തോരാതെ കനത്ത മഴ: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കേരളത്തിലെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മൂന്ന് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ 11 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് സൂചന. ജൂൺ അഞ്ചാം തീയതി വരെ സംസ്ഥാനത്തെ […]

Read More
 നീട്ടിയ കൈകളിൽ മിഠായി നൽകിയാൽ ഒന്നും തകരില്ല; വി മുരളീധരനെതിരെ എ എ റഹീം

നീട്ടിയ കൈകളിൽ മിഠായി നൽകിയാൽ ഒന്നും തകരില്ല; വി മുരളീധരനെതിരെ എ എ റഹീം

തിരുവനന്തപുരം: കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ മിഠായി വിതരണം ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും, ഇതിൽ വി മുരളീധരൻ എംഎൽഎ മാപ്പ് പറയണമെന്നും എ എ റഹീം എംപി ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എംഎൽഎ” എന്ന് പറഞ്ഞുകൊണ്ടാണ് റഹീമിന്റെ കുറിപ്പ് ആരംഭിക്കുന്നത്. മനസ്സിൽ മനുസ്മൃതി സൂക്ഷിക്കുന്നത് കൊണ്ടാണോ സഹജീവികളെ തൊടാൻ പോലും എംഎൽഎ തയ്യാറാകാത്തതെന്ന് അദ്ദേഹം ചോദിച്ചു. […]

Read More
 സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം; സഹോദരീ ഭർത്താവിനെ അഡി. പ്രൈവറ്റ് സെക്രട്ടറിയാക്കി

സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം; സഹോദരീ ഭർത്താവിനെ അഡി. പ്രൈവറ്റ് സെക്രട്ടറിയാക്കി

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ചതായി റിപ്പോർട്ട്. മന്ത്രിയുടെ സഹോദരീ ഭർത്താവായ ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വൈകീട്ടോടെ വൈദ്യുതി മന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഈ നിയമനം ശ്രദ്ധയിൽപ്പെട്ടത്. കണ്ണൂർ ഉളിക്കൽ സ്വദേശിയായ ബെന്നി തോമസ് നിലവിൽ ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയാണ്. മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തുണ്ടായ ബന്ധുനിയമന വിവാദങ്ങളിൽ യു.ഡി.എഫ്. കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ യു.ഡി.എഫ്. സർക്കാരിന്റെ […]

Read More