പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ

നിലമ്പൂർ:വഴിക്കടവില്‍ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയിരുന്നത്. പ്രതികളായ ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് കേസെടുത്തിരുന്നു. പ്രതി വിനീഷിനെതിരെ നേരത്തെയും കേസുകൾ ഉണ്ട്. കെണി വെച്ച് മൃഗങ്ങളെ പിടിക്കുന്നത് പ്രതിയ്ക്ക് ഹോബിയാണെന്നും ഒപ്പം കൂട്ടുകാരുമുണ്ടെന്നും ബന്ധുക്കളും പറഞ്ഞു.

Read More

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ; പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും സ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേല്‍ക്കുകയാണ്. പള്ളികളിലും ഈദ് ഗാഹുകളിലുമാണ് പെരുന്നാൾ നമസ്കാരം. മഴ പ്രതീക്ഷിക്കുന്നതിനാൽ ചിലയിടങ്ങളിൽ ഈദ് ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാവിലെ 7.30 ന് ഈദ് നമസ്കാരവും ഖുത്ബയും നടക്കും. ഏറെ പ്രാർത്ഥനകൾക്ക് ശേഷം ജനിച്ച ഇസ്മായീലിനെ ഇബ്രാഹിം നബി ദൈവകൽപ്പനയനുസരിച്ച് ബലി നൽകാൻ തീരുമാനിച്ചതിന്‍റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇന്ന്. അദ്ഹ എന്ന അറബി […]

Read More

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്നേഹാദരവ് സംഘടിപ്പിച്ചു

കുന്ദമംഗലം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഐ.എ.എം സ്റ്റഡീസുമായി സഹകരിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 8 പഞ്ചായത്തുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മൈമൂന കടുക്കാഞ്ചേരി അധ്യക്ഷയായി. ഐ.എ.എം സ്റ്റഡീസ് മാനേജിംഗ് ഡയറക്ടർ സി.എ മുഹമ്മദ് സാലിഹ് എഫ്.സി.എ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ […]

Read More

ജമ്മുകശ്മീരിലെ ജനങ്ങൾ ഭീകരവദത്തെ ചെറുക്കുന്നു;യുവത്വം തീവ്രവാദത്തിന് തക്ക മറുപടി നൽകുമെന്ന് പ്രധാനമന്ത്രി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ യുവത്വം തീവ്രവാദത്തിന് തക്ക മറുപടി നൽകുമെന്ന് പ്രധാനമന്ത്രി.വിനോദസഞ്ചാരം ഉപജീവനമാര്‍ഗമാക്കിയ കുതിരക്കാരന്‍ ആദിലിനെ ഭീകരര്‍ കൊലപ്പെടുത്തി, അവധി ആഘോഷിക്കാന്‍ എത്തിയ രാജ്യത്തെ പൗരന്മാരെയും ഭീകരര്‍ വധിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു.ജമ്മുകശ്മീരിലെ ചെനാബ് പാലം രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘പെഹല്‍ഗാമില്‍ ഭീകരാക്രമണം പാക്കിസ്ഥാന്‍ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് വ്യക്തമാക്കുന്നു. ജമ്മു കാശ്മീരിലെ വികസനം തടസ്സപ്പെടുത്തുവാന്‍ ആരെയും അനുവദിക്കില്ല. പാക്കിസ്ഥാന് ഇന്ത്യ മറുപടി കൊടുത്തു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പാക്കിസ്ഥാന്‍ ഇനി […]

Read More

യന്ത്രസഹായത്തോടെ ജീവൻ നിലനിർത്താൻ താത്പര്യമില്ലാത്തവർക്ക് ;മരണതാത്പര്യപത്രം ആലപ്പുഴയിലും

ആലപ്പുഴ:സുഖപ്പെടില്ലെന്ന് ഉറപ്പായിട്ടും യന്ത്രസഹായത്തോടെ ജീവൻ നിലനിർത്താൻ താത്പര്യമില്ലാത്തവർക്ക് കൗണ്ടറിന്റെ സേവനം ലഭിക്കും. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം പോലെ അന്തസ്സോടെ മരിക്കാനുള്ള അവകാശവും ഉറപ്പുനൽകുന്നതാണിത്. നിയമപരമായി സ്വയം തയ്യാറാക്കുന്ന മരണതാത്പര്യപത്രമായതിനാൽ രോഗികളുടെ അബോധാവസ്ഥയിൽ കുടുംബത്തിനോ ബന്ധുക്കൾക്കോ നിർബന്ധ ചികിത്സയിലൂടെ മരണം നീട്ടിവെപ്പിക്കാനാകില്ല. കൗണ്ടർ തുടങ്ങുന്നതിന്റെ ഭാഗമായി പ്രൈമറി, സെക്കൻഡറി മെഡിക്കൽ ബോർഡുകൾ ഈയാഴ്ച രൂപവത്കരിക്കും. കഴിഞ്ഞ നവംബർ ഒന്നിന് സംസ്ഥാനത്തെ ആദ്യ ലിവിങ് വിൽ കൗണ്ടർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ തുടങ്ങിയിരുന്നു. ഇതുവരെ മൂന്നൂറോളം പേർ കൗണ്ടറിന്റെ സഹായം […]

Read More

ഒൻപത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: നേമത്ത് ഒൻപത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാന്തിവിള സ്വദേശിയായ ശ്യാമിൻ്റെയും ലേഖയുടെയും മകൾ അഹല്യയാണ് മരിച്ചത്. ഇന്ന് രാവിലെ അമ്മ വഴക്കുപറ‌ഞ്ഞിരുന്നുവെന്നും അതിലുള്ള മനോവിഷമത്തിൽ ജീവനൊടുക്കിയതാകാമെന്നുമാണ് പൊലീസിൻ്റെ നിഗമനം. നേമം ഗവൺമെൻ്റ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അമ്മ ലേഖയ്ക്ക് സുഖമില്ലാതിരുന്നതിനാൽ ഇന്ന് രാവിലെ അച്ഛൻ ശ്യാമുമൊത്ത് ആശുപത്രിയിലേക്ക് പോയിരുന്നു. ഇതിനായി തയ്യാറാകുമ്പോൾ അഹല്യ അടിതെറ്റി വീണു. ഇതിൻ്റെ പേരിൽ അമ്മ വഴക്കുപറഞ്ഞെന്നും അടി നൽകിയെന്നുമാണ് പൊലീസ് പറയുന്നത്. അച്ഛനും അമ്മയും […]

Read More

ബം​ഗളൂരു ദുരന്തം: ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയടക്കം നാല് പേർ അറസ്റ്റിൽ

ബം​ഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ (ആർസിബി) ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ‘ഡിഎന്‍എ’യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലേക്ക് പോകുന്നതിനിടെ ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡി.എൻ.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളായ […]

Read More

വ്യാജ ഒപ്പിട്ട് സെക്രട്ടറി പണം തട്ടിയെന്ന് ആരോപണം;പാലക്കാട് പാൽ സൊസൈറ്റി പ്രസിഡൻ്റ് ജീവനൊടുക്കി

പാലക്കാട്: വ്യാജ ഒപ്പിട്ട് സെക്രട്ടറി പണം തട്ടിയെന്ന് ആരോപിച്ച് പാലക്കാട് പാൽ സൊസൈറ്റി പ്രസിഡൻ്റ് ജീവനൊടുക്കി. തെക്കേപ്പറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻ്റ് വി.കെ പ്രഭാകരൻ (70) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ടാണ് പ്രഭാകരനെ വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. തൻ്റെ വ്യാജ ഒപ്പ് ഉപയോഗിച്ച് സൊസൈറ്റിയിൽ നിന്നും സെക്രട്ടറി പണം തട്ടിയെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ ഉള്ളത്. സെക്രട്ടറിയായ ശരത്കുമാറും ജീവനക്കാരി രമയും കബളിപ്പിച്ച് 15 ലക്ഷം തട്ടിയെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സെക്രട്ടറിക്കും രമയ്ക്കുമെതിരെ ഹേമാംബിക […]

Read More

അധ്യാപകർ തമ്മിലുള്ള തർക്കം; വിദ്യാർഥിനിയെയും അധ്യാപകനെയും ചേർത്ത് വ്യാജപ്രചരണം നടത്തിയ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ചതായി വ്യാജപരാതി നൽകിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. അധ്യാപകർ തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു വ്യാജപ്രചാരണം. എതിർചേരിയിലുള്ള അധ്യാപകനെതിരെയാണ് അധ്യാപിക വ്യാജ പ്രചാരണം നടത്തിയത്. സ്കൂളിലെ മറ്റൊരു ജീവനക്കാരനും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി. സ്കൂളിലെ ഹാജർ ബുക്ക് മോഷ്ടിച്ച കേസിൽ ജീവനക്കാരനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. വ്യാജപ്രചാരണത്തെ തുടർന്ന് വിദ്യാർഥിനിക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം വിദ്യാർഥിനിക്ക് പല ദിവസങ്ങളിലും സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് അധ്യാപകനുമായി ബന്ധമുണ്ടെന്ന് അപവാദ പ്രചാരണം നടത്തിയത്. ഇതിനു […]

Read More

അണികൾക്ക് ആവേശം പകരാൻപ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്

മലപ്പുറം: അണികൾക്ക് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്.ജൂൺ 14-16 തീയതികൾക്കിടയിൽ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും. സ്വന്തം മണ്ഡലമാണ് എന്ന പരിഗണയിലാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുന്നത്. മുഖ്യമന്ത്രിയും പ്രിയങ്കയും ഒരേ ദിവസം നിലമ്പൂരിൽ ഉണ്ടാകും.

Read More