ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്ക് അപകടം: ആർഡിഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്ക് അപകടം: ആർഡിഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം:  വെമ്പായം ഹാപ്പി ലാന്റ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്ന് പതിനാലോളം പേർക്ക് പരിക്കേറ്റ സംഭവം ആർ ഡി ഒ തലത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. പാർക്ക് മാനേജ്മെന്റ്, പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്ക് മുൻകൂർ നോട്ടീസ് നൽകി സ്ഥലത്ത് സന്ദർശനം നടത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. അപകടത്തിനുള്ള കാരണങ്ങൾ, പാർക്കിന് പഞ്ചായത്തിന്റെ ലൈസൻസ് ഉണ്ടോ, അപകടമുണ്ടായ യന്ത്രത്തിന് ഫിറ്റ്‌നസ് […]

Read More
 ജനനേന്ദ്രിയത്തിൽ ആഴത്തിൽ മുറിവ്; ശരീരത്തിൽ 51 മുറിവുകൾ; സിഗരറ്റ് പൊള്ളലുകൾ; ക്രൂരമായ മർദനം

ജനനേന്ദ്രിയത്തിൽ ആഴത്തിൽ മുറിവ്; ശരീരത്തിൽ 51 മുറിവുകൾ; സിഗരറ്റ് പൊള്ളലുകൾ; ക്രൂരമായ മർദനം

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ. ക്രൂരമായ പീഡനങ്ങൾക്കാണ് കുഞ്ഞ് ഇരയായിട്ടുള്ളതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുഞ്ഞിൻ്റെ ശരീരത്തിൽ 51 മുറിവ് ഉണ്ടെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. പഴയ മുറിവുകളും എല്ലിന് ഒടിവുകളും കണ്ടെത്തി. കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ മുറിവ് കണ്ടെത്തി. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതവും ക്രൂരമായ ശാരീരിക മർദനവും മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കാലിൽ പൊള്ളിച്ചതിൻ്റെ പാടുകളുണ്ടെന്നും കണ്ടെത്തി. രണ്ടാനച്ഛനായ അഷ്‌കർ, അർഷിദിനെ മർദിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അമ്മ അഖിലയും മൊഴി നൽകിയിട്ടുണ്ട്. കരിക്കുഴിയിൽ […]

Read More
 “അതിവേഗ റെയിൽ പദ്ധതി കേരളത്തിന് വേണം”; വികസന പദ്ധതി ആര് കൊണ്ടുവന്നാലും സ്വാഗതം ചെയ്യും: എം വി ഗോവിന്ദൻ

“അതിവേഗ റെയിൽ പദ്ധതി കേരളത്തിന് വേണം”; വികസന പദ്ധതി ആര് കൊണ്ടുവന്നാലും സ്വാഗതം ചെയ്യും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയെ എതിർക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അധികാരത്തിൽ നിന്ന് പോയി എന്ന് കരുതി അതിവേഗ റെയിൽ പദ്ധതിയെ എതിർക്കില്ല. കേരളത്തിന് ഗുണം ചെയ്യുന്ന വികസന പദ്ധതികളാണ് വേണ്ടത്. കെ റെയിൽ പദ്ധതി വേണ്ടെന്ന് വച്ചതിന് യുഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് സർക്കാർ പദ്ധതി പ്രഖ്യാപിക്കുന്നത് പ്രചാരണത്തിന് വേണ്ടി മാത്രമാണ്. വികസനത്തിന് വേണ്ടിയല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ആര് വികസന പദ്ധതി പ്രഖ്യാപിച്ചാലും […]

Read More
 ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: അഞ്ച് പ്രതികൾക്കും ജാമ്യമില്ല

ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: അഞ്ച് പ്രതികൾക്കും ജാമ്യമില്ല

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ അഞ്ച് പ്രതികൾക്കും തിരിച്ചടി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ആദ്യ ഘട്ടത്തിൽ പിടിയിലായ നിഥിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 25 പേരെയാണ് പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. കുറ്റം ഗുരുതരമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ഒരു നേതാവിൻ്റെ വീട്ടിലെത്തി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടത്തിയെന്നടക്കമുള്ള കാര്യങ്ങളാണ് കോടതി നിരീക്ഷിക്കുന്നത്. അത്തരത്തിൽ […]

Read More
 മഴക്കാലം വെല്ലുവിളിയാകില്ല; മുന്നൊരുക്കങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

മഴക്കാലം വെല്ലുവിളിയാകില്ല; മുന്നൊരുക്കങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കേരളത്തിൽ മഴക്കാല മുന്നൊരുക്കങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും മുൻകരുതലുകൾ സ്വീകരിക്കാനുമാണ് യോഗം ചേർന്നത്. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും ഉരുൾപൊട്ടൽ പോലുള്ള ദുരന്തസാധ്യതകളും കണക്കിലെടുത്ത് എല്ലാ വകുപ്പുകളും അടിയന്തരമായി പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കാൻ കേന്ദ്ര ഏജൻസികളുമായി […]

Read More
 മദ്യലഹരിയിൽ പൊലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം; 5 പേർ കസ്റ്റഡിയിൽ

മദ്യലഹരിയിൽ പൊലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം; 5 പേർ കസ്റ്റഡിയിൽ

കൊച്ചി: മദ്യലഹരിയിൽ പോലീസുകാർക്കു നേരെ യുവാക്കളുടെ ആക്രമണം. ഇന്നലെ രാത്രി തൃക്കാക്കര മരോട്ടിച്ചുവടിലാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ ട്രാഫിക് സി ഐ യുടെ കൈക്ക് പൊട്ടലുണ്ട്. പ്രതികളായ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തൃക്കാക്കര മരോട്ടിച്ചുവട് ഉണ്ണിച്ചിറയിൽ അർധരാത്രി കഴിഞ്ഞാണ് സംഭവം ഉണ്ടായത്. കൊച്ചി നഗരത്തിലെ പ്രമുഖ മാളിലെ സെക്യൂരിറ്റി ജീവനക്കാരായ യുവാക്കളാണ് അക്രമം നടത്തിയത്. മരോട്ടിചുവടിലുള്ള ബിസ്മി ഗാർഡൻ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന അഞ്ചുപേർ മദ്യലഹരിയിൽ തർക്കിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നതായി പ്രദേശവാസികൾ പൊലീസിൽ വിവരമറിയിച്ചു. തൃക്കാക്കരയിൽ […]

Read More
 മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അലേർട്ട്. അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു. കാലവർഷം കേരളത്തിൽ എത്താൻ മൂന്നുദിവസം കൂടി എടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ […]

Read More
 ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

ഭൂട്ടാൻ വാഹന കടത്ത് കേസിലെ അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ രാജസ്ഥാൻ ജയ്പൂർ സ്വദേശി യഷിനെ കേരളത്തിൽ നിന്നുള്ള കസ്റ്റംസ് സംഘം ജയ്പൂരിൽ വെച്ച് പിടികൂടി. ഈ വാഹനക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് യഷ്. നേരത്തെ അറസ്റ്റിലായ കേസിലെ മുഖ്യ സൂത്രധാരൻ വിശ്വജിത്ത് ദാസിന്റെ അടുത്ത സുഹൃത്തും പങ്കാളിയുമാണ് ഇയാൾ. ഭൂട്ടാനിൽ നേരിട്ടെത്തി വാഹനങ്ങൾ കണ്ടുപിടിക്കുകയും അവയുടെ വിൽപന ഇടപാടുകൾ ഉറപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇയാളുടെ പ്രധാന രീതി. തുടർന്ന് ഭൂട്ടാനിൽ നിന്നും […]

Read More
 കാഞ്ഞിരപ്പള്ളിയിൽ പനി ബാധിച്ച് മരിച്ച യുവാവിന് എച്ച് വണ്‍ എന്‍ വണ്‍ 

കാഞ്ഞിരപ്പള്ളിയിൽ പനി ബാധിച്ച് മരിച്ച യുവാവിന് എച്ച് വണ്‍ എന്‍ വണ്‍ 

കാഞ്ഞിരപ്പള്ളി കപ്പാട് പനി ബാധിച്ച് മരിച്ച യുവാവിന് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. പനിയെ തുടർന്ന് 4 ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. ശേഷമാണ് കോട്ടയത്തെ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയിലാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങൾ ആരംഭിച്ചു. മരണ കാരണം എച്ച്1എന്‍1 മൂലമാണെന്ന സംശയത്തെ തുടർന്ന് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു മരണാന്തര ചടങ്ങുകള്‍. ഇതിനുശേഷമാണ് അന്തിമ പരിശോധന ഫലം പുറത്തുവന്നത്. രോഗം ബാധിച്ച് മരിച്ച യുവാവുമായി നേരിട്ട് […]

Read More
 കെഎസ്എഫ്‌ഡിസി ചെയർമാൻ സ്ഥാനം രാജിവച്ച് കെ മധു

കെഎസ്എഫ്‌ഡിസി ചെയർമാൻ സ്ഥാനം രാജിവച്ച് കെ മധു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാൻ സ്ഥനത്ത് നിന്ന് സംവിധായകൻ കെ മധു രാജിവച്ചു. ഷാജി എൻ കരുണിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് കെ മധുവിനെ എൽഡിഎഫ് സർക്കാർ നിയമിച്ചത്. ഷാജി എൻ കരുണിന്റെ ഭരണസമിതിയിൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു കെ മധു. 1986-ൽ പുറത്തിറങ്ങിയ ‘മലരും കിളിയും’ എന്ന ചിത്രത്തിലൂടെയാണ് കെ. മധു സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തിൽ മുപ്പതിലധികം സിനിമകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. […]

Read More