അഞ്ച് വർഷത്തേക്ക് അഞ്ച് അജണ്ട: കേരളത്തിനായുള്ള വികസന അജണ്ട പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

അഞ്ച് വർഷത്തേക്ക് അഞ്ച് അജണ്ട: കേരളത്തിനായുള്ള വികസന അജണ്ട പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വരുന്ന അഞ്ച് വർഷക്കാലയളവിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് പ്രധാന പ്രവർത്തന അജണ്ടകൾ പങ്കുവെച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേമം എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തെ വ്യവസായ സൗഹൃദമാക്കുക, എല്ലാ ജില്ലകളിലും ടെക് ഹബ്ബുകൾ സ്ഥാപിക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന, കഴിവുകളെ അംഗീകരിക്കുന്ന, യുവാക്കൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർത്ഥ്യമാക്കാനും ആത്മവിശ്വാസം പകരുന്ന ഒരു പുതിയ കേരളമാണ് തന്റെ കാഴ്ച്ചപ്പാടെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇന്ത്യയിൽ ഏറ്റവും […]

Read More
 എ കെ ശശീന്ദ്രൻ വഞ്ചിച്ചു, പിളർപ്പിനായി എൻഡിഎ ബന്ധം ആരോപിക്കുന്നു: പി എം  സുരേഷ് ബാബു

എ കെ ശശീന്ദ്രൻ വഞ്ചിച്ചു, പിളർപ്പിനായി എൻഡിഎ ബന്ധം ആരോപിക്കുന്നു: പി എം സുരേഷ് ബാബു

കൊച്ചി: കേരളാ എൻസിപിയിലെ പിളർപ്പിനും പുതിയ പാർട്ടി പ്രഖ്യാപനത്തിലും പിന്നാലെ എ. കെ ശശീന്ദ്രന്‍ വഞ്ചിച്ചുവെന്നാരോപിച്ച് എൻസിപി സംസ്ഥാന പ്രസിഡന്റ് പിഎം സുരേഷ് ബാബു രംഗത്ത്. പാര്‍ട്ടി പിളര്‍ത്താൻ വേണ്ടിയാണ് എന്‍ഡിഎ ബന്ധം ആരോപിക്കുന്നതെന്ന് സുരേഷ് ബാബു തിരിച്ചടിച്ചു. ശരത് പവാറിന്റെ ആദര്‍ശത്തെക്കുറിച്ച് സിപിഎമ്മിന് നല്ല ബോധ്യമുണ്ട്. എലത്തൂരില്‍ മത്സരിക്കുമ്പോള്‍ ശശീന്ദ്രന് ഈ ആരോപണം ഉണ്ടായിരുന്നില്ല. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം കോഴിക്കോട്ടെ സിപിഎം നേതൃത്വം എതിര്‍ത്തിരുന്നു. കുട്ടനാട്ടിലെ തോമസ് കെ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആലപ്പുഴ സിപിഎം ജില്ലാ നേതൃത്വവും […]

Read More
 മലപ്പുറത്ത് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം; നാല് ജില്ലകളിൽ എൻഐഎ റെയ്‌ഡ്

മലപ്പുറത്ത് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം; നാല് ജില്ലകളിൽ എൻഐഎ റെയ്‌ഡ്

മലപ്പുറം: ചെമ്മാട് വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയതിന് പിന്നാലെ നാല് ജില്ലകളിൽ എൻഐഎ റെയ്‌ഡ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എന്നീ ജില്ലകളിലാണ് എൻഐഎ പരിശോധന നടത്തിയത്. നേരത്തെ ക്വാറിയിലേക്കെന്ന് കരുതി ഒരു ലോറിയിൽ എത്തിച്ച സ്‌ഫോടകവസ്തുൾ പിടികൂടിയ കേസിലാണ് പരിശോധന നടക്കുന്നത് എന്നാണ് റിപ്പോർട്ട്. കാസർഗോഡ് ബദിയടുക്ക മുഗുവിലും എൻഐഎ റെയ്‌‌ഡ് നടത്തി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സീതാംങ്കോളി മുഗുവിലെ മുഹമദ് സലീമിൻ്റെ വീട്ടിലാണ് ഇന്ന് രാവിലെയോടെ പരിശോധന നടത്തിയത്. കണ്ണൂർ ചെറുപുഴ ചുണ്ടയിൽ […]

Read More
 പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ  മുരളീധരൻ

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവത്തിൽ ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വിഷയത്തിൽ ഏത് തരത്തിലുള്ള അന്വേഷണത്തോടും എതിർപ്പില്ലെന്ന് കൊട്ടാരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും കണക്കുകളും സുതാര്യമായിരിക്കണം. ഫണ്ട് വിവരങ്ങൾ ക്ഷേത്ര അധികൃതർ പുറത്തുവിട്ടില്ലെങ്കിലും സർക്കാർ അത് പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കുമെന്നും മന്ത്രി ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. കഴിഞ്ഞ 6-7 മാസങ്ങൾക്കിടയിൽ ക്ഷേത്ര ശ്രീകോവിലിനുള്ളിലെ അമൂല്യമായ വൈരനാമം, സ്വർണ്ണ […]

Read More
 സ്വർണ്ണവിലയിൽ നേരിയ ഇടിവ്

സ്വർണ്ണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസമാകുന്നു. 22 കാരറ്റ് സ്വർണം പവന് 440 രൂപ കുറഞ്ഞ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,15,160 രൂപയിലെത്തി. ഗ്രാമിന് 55 രൂപയുടെ കുറവാണ് വിപണിയിലുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,395 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ‌ അതേസമയം 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 11,830 രൂപയും, 8 ഗ്രാമിന് 94,640 രൂപയുമാണ് ഇന്നത്തെ നിരക്ക്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് […]

Read More
 “വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്”: വനം മന്ത്രി ഷിബുബേബി ജോൺ

“വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്”: വനം മന്ത്രി ഷിബുബേബി ജോൺ

വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. ഫെൻസിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയിൽ ആക്രമണം നടന്നത്. തിങ്കളാഴ്ച ചാലക്കുടിയിൽ യോഗം ചേരും. വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 14 ലക്ഷം രൂപയാണ് ഇപ്പോൾ നഷ്ടപരിഹാരമായി നൽകുന്നത്. ആദ്യ ഗഡു ഉടൻ നൽകും. മരിച്ചവരുടെ രേഖകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ തയ്യാറാക്കണം എന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ കയ്യിൽ ഒറ്റമൂലിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം കാട്ടാനയുടെ […]

Read More
 മഞ്ചേരിയിലെ ചികിത്സ പിഴവ്: “മനഃപൂർവം തെറ്റുപറ്റിയിട്ടില്ല”; ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്

മഞ്ചേരിയിലെ ചികിത്സ പിഴവ്: “മനഃപൂർവം തെറ്റുപറ്റിയിട്ടില്ല”; ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ് ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്. മനഃപൂർവം പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസമാണ് മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ചികിത്സ പിഴവ് ആരോപണം ഉയർന്നത്. കാലുവേദന തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ 73 വയസുള്ള പാർവതിയുടെ ഞരമ്പ് മുറിഞ്ഞു എന്നായിരുന്നു കുടുംബത്തിൻ്റെ പരാതി. സർജറിക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കാലിലെ ഞരമ്പ് […]

Read More
 പെരിയ ഇരട്ടക്കൊല കേസ്: നാല് പ്രതികളുടെ പരോൾ തടഞ്ഞു

പെരിയ ഇരട്ടക്കൊല കേസ്: നാല് പ്രതികളുടെ പരോൾ തടഞ്ഞു

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ കൂട്ടപരോൾ അനുവദിച്ച നടപടി താൽക്കാലികമായി തടഞ്ഞു. വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ സമഗ്രമായ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പ്രതികളെ പുറത്തിറക്കില്ലെന്ന് വ്യക്തമാക്കി. എൽ.ഡി.എഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ് ജയിൽ വകുപ്പ് പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച നടപടി വലിയ വിവാദമായിരുന്നു. ആറ് പ്രതികൾ ഇതിനകം ജയിലിന് പുറത്തിറങ്ങിയ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ. പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി […]

Read More
 നെന്മാറ ഇരട്ടക്കൊലക്കേസ്: കുറ്റങ്ങളെല്ലാം നിഷേധിച്ച് പ്രതി ചെന്താമര

നെന്മാറ ഇരട്ടക്കൊലക്കേസ്: കുറ്റങ്ങളെല്ലാം നിഷേധിച്ച് പ്രതി ചെന്താമര

പാലക്കാട്: നെന്മാറ പോത്തുണ്ടി തിരുത്തംപാടത്ത് സുധാകരൻ, മാതാവ് ലക്ഷ്മി എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ച് പ്രതി ചെന്താമര. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയ്ക്കിടെയാണ് 59-കാരനായ പ്രതി കുറ്റസമ്മതം നടത്താതെ ഒഴിഞ്ഞുമാറിയത്. പ്രൊസിക്യൂഷൻ നിരത്തിയ 81 സാക്ഷികളുടെ മൊഴികളിലെ പ്രധാന ഭാഗങ്ങൾ ജഡ്ജി കെന്നത്ത് ജോർജ് പ്രതിയെ വായിച്ചുകേൾപ്പിച്ചെങ്കിലും, ഇവയെക്കുറിച്ചൊന്നും തനിക്കറിയില്ലെന്ന നിലപാടാണ് ചെന്താമര സ്വീകരിച്ചത്. നേരത്തെ 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇതേ പ്രതിക്ക് കോടതി […]

Read More
 മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: സൈക്യാട്രിക് കൗൺസിലർ റിമാൻഡിൽ

മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: സൈക്യാട്രിക് കൗൺസിലർ റിമാൻഡിൽ

പന്തീരാങ്കാവ്: മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടി കൗൺസിലിങ്ങിനെത്തിയ പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ. കോഴിക്കോട് തൊണ്ടയാട് കൊടമോളി കുന്ന് സ്വദേശി യഹിയ ഖാൻ ആണ് പന്തീരങ്കാവ് പൊലിസിന്റെ പിടിയിലായത്. തൃശൂർ സ്വദേശിനിയായ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. പാലാഴിയിൽ പ്രവർത്തിക്കുന്ന യഹിയ ഖാന്റെ കൗൺസിലിങ് കേന്ദ്രത്തിലാണ് പെൺകുട്ടി ചികിത്സയ്ക്കായി എത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയ്ക്കൊപ്പമാണ് പെൺകുട്ടി കൗൺസിലിങ് കേന്ദ്രത്തിലെത്തിയത്. എന്നാൽ, കൗൺസിലിങ്ങിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പ്രതി കാറിൽ കയറ്റി കോഴിക്കോട് […]

Read More