സ്വർണ വില കുതിച്ചു ഉയരുന്നു ഇന്ന് 320 രൂപ വർദ്ധിച്ചു

ആഭരണ പ്രേമികളെ നിരാശരാക്കി ഇന്നും സ്വർണ വില ഉയർന്നു. 320 രൂപ വർദ്ധിച്ച് സ്വർണവില 66,320 രൂപയിലേക്കെത്തി. ഇന്നലെ വില ആദ്യമായി 66,000 കടന്നിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 3011 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്, ഡോളറുമായി രൂപയുടെ വിനിമയ നിരക്ക് 86.77 ആണ്. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,000 രൂപയോളം നൽകേണ്ടിവരും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8250 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ […]

Read More

സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കുമെന്ന് ബന്ധുക്കൾ

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സുനിത വില്യംസ് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. ആ നിമിഷം അവിശ്വസനീയമായിരുന്നുവെന്ന് സുനിതയുടെ സഹോദരഭാര്യ ഫാൽഗുനി പാണ്ഡ്യ പ്രതികരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സുനിത വില്യംസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും അവർ വ്യക്തമാക്കി.ഇന്ത്യ, സുനിതയുടെ പിതാവിന്റെ പൂർവ്വിക ഭൂമിയാണ്. ആ രാജ്യവുമായി അവർക്ക് അടുത്ത ബന്ധമുണ്ട്. എന്നാണ് ഇന്ത്യയിലെത്തുകയെന്ന് വ്യക്തതയില്ല, ഉടൻ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം തന്നെയുണ്ടാകുമെന്നും ഫാൽഗുനി പാണ്ഡ്യയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.ഒരുമിച്ച് അവധിക്കാലം […]

Read More

കളമശ്ശേരി പോളിടെക്നിക് കോളേജിലെ കഞ്ചാവ് കേസ്:മുഖ്യ കണ്ണികൾ പിടിയിലായി

കളമശ്ശേരി പോളിടെക്നിക് കോളേജിലേക്ക് കഞ്ചാവ് നൽകിയ മുഖ്യ കണ്ണികൾ പിടിയിൽ.വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച ബംഗാൾ സ്വദേശികളായ സോഹൈൽ, അഹെന്തോ മണ്ഡൽ എന്നിവരാണ് പിടിയിലായത്.ആലുവയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.ഇതര സംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് നൽകുന്നതിന് കഞ്ചാവ് കൊടുത്തതെന്ന് അറസ്റ്റിലായ ആഷിക്കും ഷാലിക്കും മൊഴി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.കഴിഞ്ഞദിവസമാണ് പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവും മദ്യവും പൊലീസ് നടത്തിയ റെയ്ഡില്‍ നിന്ന് കണ്ടെത്തിയത്.ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ലഹരിപ്പാര്‍ട്ടി നടത്തുന്നുണ്ടെന്നും […]

Read More

സുനിത വില്യംസിന്റെ മടങ്ങിവരവ് ആഘോഷമാക്കി ഇന്ത്യൻജനത

ഒമ്പത് മാസത്തെ അനിശ്ചിത്വത്തിനൊടുവില്‍ ഭൂമിയിലെത്തിയ സുനിത വില്യംസിന്റെ മടങ്ങിവരവ് ആഘോഷമാക്കി ജന്മനാടായ ഗുജറാത്ത.പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമൊക്കെയാണ് നാട്ടുകാർ ആഘോഷമാക്കിയത്. ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകളുണ്ടായിരുന്നു.ഡ്രാഗൺ പേടകത്തിൽ നിന്ന് നാല് യാത്രികരും പുറത്തിറങ്ങി. നിക്ക് ഹേഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. അലക്സാണ്ടർ ഗോർബനോവ് രണ്ടാമതും സുനിത മൂന്നാമതുമായാണ് ഇറങ്ങിയത്.ചിരിച്ചുകൊണ്ട് കൈവീശിക്കാണിച്ചാണ് സുനിത വില്യംസ് പേടകത്തിൽ നിന്നിറങ്ങിയത്. ബുച്ച് വിൽമോർ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ഇവരുടെ ചിത്രങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. തുടർന്ന് സ്‌ട്രെക്‌ചറിൽ നാല് പേരെയും വൈദ്യപരിശോധനയ്ക്കായി മാറ്റി. […]

Read More

ഭൂമിയിൽ പറന്നിറങ്ങി സുനിതയും സംഘവും; ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും

വെളുത്ത ഡ്രാഗണിന്റെ ചിറകിലേറി സുനിത വില്യസും സംഘവും ഭൂമിയിൽ പറന്നിറങ്ങി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.27​ന് ഫ്ലോറിഡയിലെ ടാലഹാസിക്ക് സമീപമായിരുന്നു ചരിത്ര ലാൻഡിംഗ്.9 മാസമായി മനുഷ്യരാശിയുടെ നെഞ്ചിടിപ്പ് കൂട്ടിയ ബഹിരാകാശ ത്രില്ലറിൽ സുനിതയ്ക്കൊപ്പം ബുച്ച് വിൽമോറും നിക്ക് ഹേഗും അലക്‌സാണ്ടർ ഗോർബുനോവും താരങ്ങൾ. ഇലോൺ മസ്‌കിന്റെ ഡ്രാഗൺ പേടകം (ക്രൂ ഡ്രാഗൺ – ഫ്രീഡം) കൺമുന്നിലെ ചരിത്രമാകുന്ന നിമിഷം കൂടിയായി.യാത്രാ പേടകത്തിലെ തകരാർ കാരണം 2024 ജൂൺ മുതൽ നിലയത്തിൽ കുടുങ്ങിയതാണ് സുനിതയും വിൽമോറും. നിക്ക് […]

Read More

ഹോംസ്റ്റേയുടെ മറവിൽ ലഹരി വിൽപന എംഡിഎംഎ യുമായി ഒരാൾ അറസ്റ്റിൽ

കോഴിക്കോട് : നഗരത്തിൽ ഹോംസ്റ്റേ നടത്തിപ്പിൻ്റെ മറവിൽ മാരക ലഹരിമരുന്നായ എം.ഡിഎം.എ വിൽപന നടത്തുന്ന ഒരാളെ പിടികൂടി.പയ്യാനക്കൽ സ്വദേശി ചെറുപുരക്കൽ ഹൗസിൽ ഇസ്‌മൈൽ സി.പി (37)നെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും, സബ് ഇൻസ്പെക്ടർ കെ.എ പൗലോസിൻ്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്.എൻ.ജി.ഒ ക്വാർട്ടേഴ്സ് ലീല തിയേറ്റർ വളാംകുളം റോഡിലുള്ള വാടക വീട്ടിൽ നിന്നാണ് പരിശോധനയിൽ ഒന്നര ഗ്രാമോളം എംഡിഎംഎ യുമായി ഇയാളെ പിടികൂടുന്നത്. ഇയാൾ രണ്ട് […]

Read More

അമ്മയ്ക്ക് എതിരെ പോക്സോ കേസെടുത്ത സംഭവം: പൊലീസിന് എതിരെ അന്വേഷണത്തിന് നിർദേശം

കൊടുങ്ങല്ലൂരിൽ അമ്മ ഒന്നര വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയിൽ പോക്സോ കേസ് എടുത്ത പൊലീസിന് എതിരെ അന്വേഷണത്തിന് നിർദേശം. കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുന്ന ഭർത്താവ് ഭാര്യക്ക് എതിരെ നൽകിയ പരാതിയിലാണ് കൊടുങ്ങല്ലൂർ പൊലീസ് അമ്മയ്ക്ക് എതിരെ പോക്സോ ആക്ട് പ്രകാരം കേസ് എടുത്തത്.ഒന്നര വയസുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താതെ കേസ് എടുത്ത പൊലീസ് നടപടി അന്വേഷിക്കുവാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിയാണ് നിർദേശം […]

Read More

കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട കേസിൽ ഒളിവിൽ കഴിയവെ പ്രതി പിടിയിൽ

കോട്ടയം കുറവിലങ്ങാട് യുവാവിനെ കിണറ്റിൽ തള്ളിയിട്ട കേസിൽ പ്രതി പിടിയിൽ.കഞ്ചാവ് ലഹരിയിൽ ആയിരുന്ന ജിതിനെ മരങ്ങാട്ടുപള്ളി പൊലീസ് പിടികൂടിയത്.ചാലക്കുടിയിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്.നിരവധി ലഹരി കേസുകളിൽ പ്രതിയാണ് പിടിയിലായ ജിതിൻ. കല്ലോലിൽ ജോൺസൺ കെ ജെയെയാണ് കഞ്ചാവ് ലഹരിയിൽ ഇയാൾ കിണറ്റിൽ തള്ളിയിട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഇലയ്ക്കാട് ബാങ്ക് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ഡ്രൈവറായ ജോൺസൺ ജോലികഴിഞ്ഞു വീട്ടിലെത്തിയശേഷം സാധനങ്ങൾ വാങ്ങാൻ പുറത്തേക്കു പോയതായിരുന്നു. പഞ്ചായത്ത് കിണറിനു സമീപമെത്തിയപ്പോഴാണു ജിതിനെ കണ്ടത്. സംശയകരമായ സാഹചര്യത്തിൽ […]

Read More

ചോദ്യപ്പേപ്പർ ചോർച്ച കേസ്; മുഖ്യപ്രതി ഷുഹൈബിന് ജാമ്യമില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിന് ജാമ്യമില്ല. ഷുഹൈബ് നൽകിയ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയുടെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു. ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്ട്രേറ്റ് കോടതി, ഷുഹൈബിന് ജാമ്യം അനുവദിച്ചില്ല. ഇതോടെ, പ്രതി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും.കേസിലെ നാലാം പ്രതിയും അൺ എയ്ഡഡ് സ്കൂളിലെ പ്യൂണുമായ അബ്ദുൾ നാസറിന്റെ റിമാൻഡ് കാലാവധി ഏപ്രിൽ ഒന്നു വരെ നീട്ടി. നേരത്തെ, കസ്റ്റഡിയിൽ ലഭിച്ച ഇരുവരുമായി […]

Read More

യുവ ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞു രോഗികൾ

കോഴിക്കോട് മെഡിക്കൽ കോളേജിലെ യുവ ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞു രോഗികൾ .ഫെബ്രുവരിയിലെ സ്റ്റൈപ്പൻഡ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പിജി ഡോക്ടേഴ്സ് അനിശ്ചിതകാല സമരം ആരംഭിച്ചു. രാവിലെ എട്ടിന് തുടങ്ങിയ സമരത്തിൽ നിന്ന് തീവ്ര പരിചരണ വിഭാഗം, അത്യാഹിത വിഭാഗം ലേബർ റൂം, ഫോറൻസിക് വിഭാഗം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടേഴ്സിന് സ്റ്റൈപ്പെൻ്റ് ലഭിച്ചെങ്കിലും ഇവിടെയുള്ളവർക്ക് ലഭ്യമായിട്ടില്ല. സ്റ്റൈപ്പൻഡ് വൈകിയാൽ അത്യാഹിത വിഭാഗത്തിലേക്ക് ഉൾപ്പെടെ സമരം വ്യാപിപ്പിക്കുമെന്ന് പിജി ഡോക്ടേഴ്സ് […]

Read More