മൂന്ന് മാസത്തിനകം വിധി പറയണം; ഹൈക്കോടതികൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി
ന്യൂ ഡൽഹി: ഹൈക്കോടതികളിലെ വിധിപ്രസ്താവങ്ങൾ സമയബന്ധിതമാക്കുന്നതിനായി സുപ്രീം കോടതി കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നീതിനിർവ്വഹണം വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. കേസുകളിൽ വാദം കേൾക്കൽ പൂർത്തിയായതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കണമെന്നാണ് ഹൈക്കോടതികൾക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഇതിലും കുറഞ്ഞ സമയപരിധിക്കുള്ളിൽ വിധി പുറപ്പെടുവിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കാൻ സാധിച്ചില്ലെങ്കിൽ, ഹൈക്കോടതി രജിസ്ട്രാർ ആ വിവരം […]
Read More
