ചരിത്രത്തിലാദ്യമായി ‘വന്ദേമാതരം’; മുഴുവൻ ആലപിച്ചില്ല; ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറും- സർക്കാരും തമ്മിൽ കല്ലുകടി

ചരിത്രത്തിലാദ്യമായി ‘വന്ദേമാതരം’; മുഴുവൻ ആലപിച്ചില്ല; ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറും- സർക്കാരും തമ്മിൽ കല്ലുകടി

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ തന്നെ ഗവർണറും- സർക്കാരും തമ്മിൽ കല്ലുകടി. വന്ദേമാതരം മുഴുവൻ വേണമെന്ന ലോക്ഭവൻ നിർദേശം തള്ളി സർക്കാർ. പൊലീസ് ബാൻഡ് വായിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം. ഗവർണറുടെ തുടർനീക്കത്തിൽ ഉദ്വേഗം. നേരത്തെ യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിനെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം, വന്ദേമാതരം മുഴുവൻ ആലപിക്കാത്തത് ഗവർണറോടുള്ള അവഹേളനമെന്ന് വിമർശനവുമായി വി. മുരളീധരൻ എംഎൽഎ രംഗത്തെത്തി. കേന്ദ്ര സർക്കാർ നിർദേശം സഭയിൽ പാലിക്കപ്പെട്ടില്ല. […]

Read More
 പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം കാണാതായ സംഭവം; ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് ആഭ്യന്തരമന്ത്രിക്ക് കൈമാറും

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം കാണാതായ സംഭവം; ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് ആഭ്യന്തരമന്ത്രിക്ക് കൈമാറും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) തയ്യാറാക്കിയ നിർണ്ണായക റിപ്പോർട്ട് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടും നടപടി സ്വീകരിക്കുന്നതിൽ ആഭ്യന്തര സെക്രട്ടറി വരുത്തിയ 14 ദിവസത്തെ കാലതാമസം വിവാദമായ സാഹചര്യത്തിലാണ് മന്ത്രി തന്നെ നേരിട്ട് വിഷയത്തിൽ തീരുമാനമെടുക്കുന്നത്. ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടും മന്ത്രി പരിശോധിക്കും. ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങൾ കവടിയാർ കൊട്ടാരത്തിലെ നിത്യസന്ദർശകർ ലംഘിക്കുന്നതായി ഡിജിപിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആദിത്യവർമ്മയുടെ അടുപ്പക്കാരായ ഗണപതി വി […]

Read More
 കേന്ദ്രവുമായി ഏറ്റുമുട്ടൽ ഇല്ലാതെ നയപ്രഖ്യാപനം

കേന്ദ്രവുമായി ഏറ്റുമുട്ടൽ ഇല്ലാതെ നയപ്രഖ്യാപനം

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമർശനമില്ല. കേന്ദ്രവുമായി ഏറ്റുമുട്ടൽ ഇല്ലാതെ നയപ്രഖ്യാപനം നടന്നത്. കേന്ദ്രത്തിന് എതിരെ പരാമർശമില്ല. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീണ്ടത് ഒരു മണിക്കൂർ 13 മിനിറ്റ് ആണ്. കേന്ദ്ര സർക്കാരുമായുള്ള ക്രിയാത്മക ഇടപെടലിൽ സംസ്ഥാന സർക്കാർ ഉറച്ച് വിശ്വസിക്കുന്നു. കേന്ദ്രത്തിൽ നിന്ന് അവകാശപ്പെട്ട സാമ്പത്തിക വിഹിതവും പരിഗണനയും ഉറപ്പാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തുമെന്ന് നയപ്രഖ്യാപനത്തിൽ.

Read More
 വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിന് തുടക്കമായി

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിന് തുടക്കമായി

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ചേർന്ന് ഗവർണറെ സ്വീകരിച്ചു. ഗവർണർ രാജേന്ദ്ര വിശ്വന്ത് ആർലേക്കർ സഭയെ അഭിസംബോധന ചെയ്‌ത്‌ മലയാളത്തിൽ നമസ്കാരം പറഞ്ഞ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. സുതാര്യമായ ഭരണം കാഴ്ചവെക്കണമെന്നാണ് ജനാഭിലാഷമെന്ന് ഗവർണർ പറഞ്ഞു. പുതുയുഗ കേരളം സൃഷ്ടിക്കുമെന്നും വളർച്ചയും സമത്വവും ഉറപ്പാക്കുകയാണ് ലക്ഷ്യം. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു, ക്ഷേമ പെൻഷൻ 3000 ആക്കും. […]

Read More
 പരസ്യ ചിത്രീകരണം ദുരന്തമായി; പെരുമ്പാവൂരിലെ പാറമടയിൽ മോഡൽ മുങ്ങിമരിച്ചു

പരസ്യ ചിത്രീകരണം ദുരന്തമായി; പെരുമ്പാവൂരിലെ പാറമടയിൽ മോഡൽ മുങ്ങിമരിച്ചു

പെരുമ്പാവൂരിലെ പാറമടയിൽ പരസ്യചിത്രീകരണത്തിനെത്തിയ ഡൽഹി സ്വദേശിയായ മോഡൽ മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷു ജോഷിയാണ് അപകടത്തിൽപ്പെട്ടത്. ഡൽഹി ആസ്ഥാനമായുള്ള ഒരു വസ്ത്രനിർമ്മാണ കമ്പനിയുടെ പരസ്യചിത്രീകരണത്തിനായി സംഘം പെരുമ്പാവൂരിലെത്തിയതായിരുന്നു. ചിത്രീകരണത്തിനിടെ പാറമടയിലെ വെള്ളക്കെട്ടിൽ നീന്താൻ ശ്രമിക്കുന്നതിനിടയിലാണ് ദിയാൻഷു അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നേരത്തെയും സമാനമായ രീതിയിൽ ഇതേ പാറമടയിൽ യുവാക്കൾ മുങ്ങിമരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ഈ പ്രദേശത്തേക്ക് […]

Read More
 ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അഞ്ച് പ്രതികൾ റിമാൻഡിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അഞ്ച് പ്രതികൾ റിമാൻഡിൽ

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കേസിൽ പോലീസിന്റെ നടപടികൾ വേഗത്തിലാകുന്നതിനിടെ, അക്രമം സി.പി.ഐ.എം ആസൂത്രണം ചെയ്ത കലാപശ്രമമാണെന്ന ഗുരുതരമായ റിപ്പോർട്ടും പുറത്തുവന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെ 14 ദിവസത്തേക്കാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കേസിൽ ഇതുവരെ എട്ട് പേർ പിടിയിലായിട്ടുണ്ട്. ശ്രീജിത്ത്, ഷാഹിൻ, മനോജ്, നിതിൻ രാജ്, ജീവൻ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കിരൺ, അനിൽ കുമാർ, അമൽ […]

Read More
 തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശൂർ: അമല നഗറിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്ന് തീയും പുകയും ഉയർന്നത് വലിയ പരിഭ്രാന്തി പരത്തിയിരുന്നു. അമല ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട് നിന്ന് സുൽത്താൻ ബത്തേരിക്ക് പോവുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ബസ് നിർത്തിക്കുകയായിരുന്നു. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തിറക്കി. […]

Read More
 പൊലീസ് സ്റ്റേഷനിൽ നിയമ വിരുദ്ധമായി തടവിൽ വെച്ചു; പൊലീസിനും ലക്ഷ്മിപ്രിയക്കുമെതിരെ പരാതി നൽകി നടി അൻസിബ

പൊലീസ് സ്റ്റേഷനിൽ നിയമ വിരുദ്ധമായി തടവിൽ വെച്ചു; പൊലീസിനും ലക്ഷ്മിപ്രിയക്കുമെതിരെ പരാതി നൽകി നടി അൻസിബ

കൊച്ചി: താരസംഘടന ‘AMMA’യുടെ വൈസ്പ്രസിഡന്റ് ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ എസ്ഐ രേഷ്മയ്ക്കും എതിരെ പരാതി നൽകി നടി അൻസിബ ഹസൻ. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്. തനിക്ക് ലഭിക്കേണ്ട മാനുഷിക പരിഗണന പൊലീസിൽ നിന്ന് ലഭിച്ചില്ലെന്നും സ്റ്റേഷനിൽ തന്നെ മൂന്ന് മണിക്കൂർ ഹരാസ് ചെയ്തെന്നും അൻസിബയുടെ പരാതിയിൽ പറയുന്നു. അതേ സമയം താരസംഘടനയിലെ ചേരിപ്പോരിൽ അമ്മ ഭരണസമിതി നാല് താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജൂൺ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ നേരിട്ടെത്തി തെളിവ് […]

Read More
 മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരിക്കുകൾ ഗുരുതരമല്ല

മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരിക്കുകൾ ഗുരുതരമല്ല

കൊല്ലം ചിതറ ചല്ലിമുക്കിൽ മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. മഴയിൽ വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ റോഡിൽ നിന്നും തെന്നിമാറി സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. കാർ നിയന്ത്രണം വിട്ട് റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിലും ഇടിച്ചു കയറി.  പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോർജും കുടുംബവും. കനത്ത […]

Read More
 തിരുവനന്തപുരത്ത് അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം; റൈഡ് പൊട്ടി വീണു, 5 പേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരത്ത് അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം; റൈഡ് പൊട്ടി വീണു, 5 പേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരത്ത് ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം. അഞ്ചു പേർക്ക് ഗുരുതര പരുക്കെന്ന് പ്രാഥമിക നിഗമനം. വെമ്പായത്തുള്ള ഹാപ്പി ലാൻഡിലാണ് അപകടമുണ്ടായത്. നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് (16) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റൈഡിൽ ഉണ്ടായിരുന്നത് 30ലധികം ആളുകളെന്നാണ് സൂചന.

Read More