ജൂൺ ഒൻപത് മുതൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനം; അന്യസംസ്ഥാന ബോട്ടുകൾ ഉടൻ കേരളാതീരം വിടാൻ നിർദേശം

ജൂൺ ഒൻപത് മുതൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനം; അന്യസംസ്ഥാന ബോട്ടുകൾ ഉടൻ കേരളാതീരം വിടാൻ നിർദേശം

കൊച്ചി: ജൂൺ ഒൻപത് മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. ജൂലായ് 31 വരെ 52 ദിവസമാണ് നിരോധനം ഏർപ്പെടുത്തുക. കർശനമായി നടപ്പാക്കുന്നതിന് തീരദേശ ജില്ലകളിൽ പ്രത്യേക കൺട്രോൾ റുമൂകൾ തുറക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ ജൂൺ 9 ന് മുമ്പ് കേരള തീരം വിടണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കടലിലെ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് ഈ കാലയളവിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. യന്ത്രവൽകൃത മത്സ്യബന്ധനം നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ വ്യാപകമായി വലയിലാവുകയും മത്സ്യകുഞ്ഞുങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഇതിനാലാണ് എല്ലാവർഷം ജൂൺ-ജൂലൈ […]

Read More
 കേരളത്തിൽ ജൂൺ 2 വരെ കനത്ത മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ജൂൺ 2 വരെ കനത്ത മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ജൂൺ 2 വരെ ഒറ്റപ്പെട്ട ശ്കതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിലേക്ക് തെക്കുപടിഞ്ഞാറൻ കാലവർഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. തെക്ക് – കിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി […]

Read More
 ഓൺലൈൻ ട്രേഡിങ് വഴി 1.83 കോടി തട്ടിയ കേസ്; മുഖ്യപ്രതി പിടിയിൽ

ഓൺലൈൻ ട്രേഡിങ് വഴി 1.83 കോടി തട്ടിയ കേസ്; മുഖ്യപ്രതി പിടിയിൽ

കൊല്ലം: വ്യാജ ഓൺലൈൻ ട്രേഡിങ് വഴി വൻലാഭം വാഗ്ദാനം ചെയ്ത് 1.83 കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി പിടിയിൽ. ഹിമാചൽ പ്രദേശിലെ ബാബാനഗർ സ്വദേശിയായ സൂര്യകാന്ത് ആണ് കൊല്ലം റൂറൽ സൈബർ ക്രൈം പോലീസിൻ്റെ പിടിയിലയാത്. കൊല്ലം പുത്തൂർ സ്വദേശിയുടെ പരാതിയെ തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കൊല്ലം റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഹിമാചലിലെ ബാബാനഗറിൽ നേരിട്ടെത്തി പ്രാദേശിക പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് […]

Read More
 ഡോ. എ കൗഷിഗൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ഡോ. എ കൗഷിഗൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

നിയമനം രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതോടെ തിരുവനന്തപുരം: ഡോ. എ കൗഷിഗൻ സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ പട്ടികജാതി – പട്ടികവർഗ വികസന വകുപ്പിലെ സെക്രട്ടറിയായി ചുമതല വഹിക്കുന്നുണ്ട്. അതോടൊപ്പം തുറമുഖ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും ചുമതല വഹിക്കുന്നതിനിടെയാണ് ഡോ. എ കൗഷിഗന് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമനം നൽകുന്നത്. മുൻ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സ്ഥലം മാറിയതിനെ […]

Read More
 കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികന്റെ ആത്മഹത്യാ ശ്രമം; ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി

കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികന്റെ ആത്മഹത്യാ ശ്രമം; ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി

കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹിം (71) ആണ് ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിലെത്തി ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ തീ അണച്ചെങ്കിലും ഇബ്രാഹിമിന്റെ ശരീരത്തിൽ അറുപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പ്രഥമശുശ്രൂഷകൾക്ക് ശേഷം വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ, പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രമായ സാമ്പത്തിക പ്രതിസന്ധിയാണ് […]

Read More
 പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ് സർക്കാർ അറിഞ്ഞില്ല; ഇ ഡി റെയ്ഡിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി

പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ് സർക്കാർ അറിഞ്ഞില്ല; ഇ ഡി റെയ്ഡിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ഇ.ഡി റെയ്ഡിനെ വിമർശിക്കില്ല എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. റെയ്ഡ് നടത്തിയത് ഹൈക്കോടതി അനുമതി പ്രകാരം. താൻ നരേന്ദ്ര മോദിയോട് പറഞ്ഞാൽ റെയ്ഡ് നടത്താൻ ഇ.ഡി വരുമോ. കേന്ദ്ര ഏജൻസിയുടെ റെയ്ഡിൽ സംസ്ഥാന സർക്കാരിന് എന്ത് റോളെന്നും മുഖ്യമന്ത്രി. അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി നടപടികൾ സ്വീകരിക്കുന്നത്. തങ്ങൾക്ക് ഇതിൽ ഒരു റോളും ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയാണ് ഇ.ഡി പരിശോധന നടന്നതെന്ന പ്രതിപക്ഷ ആരോപണം […]

Read More
 മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത് പൊതു വിദ്യാഭ്യാസ വകുപ്പ്

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത് പൊതു വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി. സതീശനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഷെയര്‍ ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജവാദ് സുബൈറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിരമിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്ക് വച്ചെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. വിദ്യാര്‍ഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഉത്തരവില്‍ പരാമര്‍ശമുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയ ഘട്ടത്തില്‍ ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെന്ന് പറഞ്ഞ് […]

Read More
 ശസ്ത്രക്രിയയ്ക്കിടെ വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്

ശസ്ത്രക്രിയയ്ക്കിടെ വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്. ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞതായാണ് ആരോപണം. കാല് വേദനയെ തുടർന്നാണ് നിലമ്പൂർ ചുങ്കത്തറ സ്വദേശിനി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത് സർജറിക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കുടുംബം ഡിഎംഓയ്ക്ക് പരാതി നൽകി. ഇതുവരെ അഞ്ചു ശസ്ത്രക്രിയകൾ നടത്തി. നടന്ന് […]

Read More
 മാനസികമായി പീഡിപ്പിച്ചു; ​പരാതി നൽകി AMMA ഓഫീസ് സ്റ്റാഫ് അതുല്യ

മാനസികമായി പീഡിപ്പിച്ചു; ​പരാതി നൽകി AMMA ഓഫീസ് സ്റ്റാഫ് അതുല്യ

കൊച്ചി : മാനസിക പീഡനവും ഗൂഢാലോചനയും ഉൾപ്പെടെ ആരോപണങ്ങൾ, കേസ് നൽകി അമ്മ ഓഫീസ് സ്റ്റാഫ് അതുല്യ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും ലേബർ ഓഫീസർക്കും പരാതി നൽകിയത്. നീന കുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ പരാതിനൽകിയത്. താരസംഘടന അമ്മയിലെ ട്രഷറർക്കെതിരെയാണ് പരാതിയുമായി ഓഫീസ് ജീവനക്കാരി അതുല്യ ആദ്യം രം​ഗത്ത് വന്നത്. പരാതിക്ക് പിന്നാലെ പ്രതികാര നടപടിയായി പിരിച്ചുവിട്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യയാണ് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ പൊലീസ് […]

Read More
 കെ -ടെറ്റ് പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീം കോടതി

കെ -ടെറ്റ് പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീം കോടതി

ന്യൂ ഡൽഹി:: കെ -ടെറ്റ് പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീം കോടതി. കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹർജികളാണ് തള്ളിയത്. പരീക്ഷ പാസാകാനുള്ള സമയപരിധി 3 വർഷമായി ഉയർത്തി. കേരള സർക്കാരും വിവിധ സംഘടനകളുടെയും ഉൾപ്പെടെ 45 ഹർജികളാണ് സുപ്രീം കോടതി കേട്ടത്. സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. […]

Read More