‘ഇഡി റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യം’; നിയമപരമായി മുമ്പോട്ട് പോകുമെന്നും എം എ ബേബി

‘ഇഡി റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യം’; നിയമപരമായി മുമ്പോട്ട് പോകുമെന്നും എം എ ബേബി

ഇ ഡി നടത്തുന്ന റെയ്ഡ് രാഷ്ട്രീയമായി സിപിഐഎമ്മിനും പ്രതിപക്ഷ നേതാവിനുമെതിരെയുള്ള ഹീനമായ ആക്രമണമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പിണറായിയുടെ മകള്‍ വീണാ വിജയന്‍ സിഎംആര്‍എലിന്റെ സേവനത്തിന് നല്‍കിയ പ്രതിഫലം അഴിമതിയാണ് എന്ന് ചിത്രീകരിച്ചാണ് പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനോട് സഹകരിച്ചിരുന്നുവെന്നും രാഷ്ട്രീയ ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നും എം എ ബേബി വ്യക്തമാക്കി. വീണാ വിജയന്‍ നിയമ പരമായി മുമ്പോട്ട് പോകുമെന്നും രാഷ്ട്രീയപരമായി ഇതിനെ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ തിരുവനന്തപുരത്തെ […]

Read More
 സൗദി ജയിലില്‍ കഴിയുന്ന റഹീമിന്റെ വരവ് കാത്ത് കുടുംബം; ഇമിഗ്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തില്‍

സൗദി ജയിലില്‍ കഴിയുന്ന റഹീമിന്റെ വരവ് കാത്ത് കുടുംബം; ഇമിഗ്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തില്‍

കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ഉടന്‍ നാട്ടിലെത്തും. എമിഗ്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. നാളെ വലിയ പെരുന്നാളിന് മുമ്പ് റഹീം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇന്നലെയാണ് റഹീമിന്റെ മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷന്‍ നടപടികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ജയിലില്‍ നിന്ന് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി അവിടെ വെച്ച് തിരികെ വരുന്നതിന് വിലക്കേര്‍പ്പെടുത്തി നാട് കടത്തുകയാണ് ചെയ്യുക. അബ്ദുല്‍ റഹീമിന്റെ 20 വര്‍ഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് […]

Read More
 പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതായി

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി ശേഖരമാണ് ക്ഷേത്രത്തില്‍ നിന്ന് കാണാതായത്. ഇത് സംബന്ധിച്ച് പൊലീസ് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി എസ്. ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 2026 മെയ് 15നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇന്റലിജന്‍സ് എഡിജിപി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. അടുത്ത കാലത്ത് നടത്തിയ അന്വേഷണങ്ങളില്‍ ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ കാര്യത്തില്‍ വലിയ സുരക്ഷാ […]

Read More
 മുഖ്യമന്ത്രി മേനോന്‍ സതീശനും- മോദി കൂടിക്കാഴ്ചക്കുപിന്നാലെ റെയ്ഡ്; പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം; പി ജയരാജന്‍

മുഖ്യമന്ത്രി മേനോന്‍ സതീശനും- മോദി കൂടിക്കാഴ്ചക്കുപിന്നാലെ റെയ്ഡ്; പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം; പി ജയരാജന്‍

കണ്ണൂര്‍: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ ജോര്‍ജുമായി ബന്ധപ്പെട്ട വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും ഇ.ഡി റെയ്ഡ് നടത്തുന്നതില്‍ പ്രതികരിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് പി. ജയരാജന്‍. മുഖ്യമന്ത്രി മേനോന്‍ സതീശന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് റെയ്ഡ് നടത്തിയതെന്നും ഇത് രാഷ്ട്രീയ പ്രേരിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മേനോന്‍ സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി തൊട്ടു പിന്നാലെയാണ് റെയ്ഡ് നടത്തുന്നത്. ഇത് കൃത്യമായി ആസൂത്രിതമാണ്. അത് […]

Read More
 ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം, അമ്മയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം, അമ്മയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. അവിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയാണ് 19കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നത്. പ്രാഥമിക പരിശോധനയില്‍ തന്നെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടി നിരസിക്കുകയായിരുന്നു. വേദന സംഹാരി നല്‍കിയിട്ടും വേദന മാറാത്തതിനാല്‍ നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശവും […]

Read More
 ‘വളഞ്ഞിട്ടടിച്ചോളൂ, സംഘ്പരിവാറിന് മുമ്പില്‍ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും’;ഇഡി റെയ്ഡില്‍ മുഹമ്മദ് റിയാസ്

‘വളഞ്ഞിട്ടടിച്ചോളൂ, സംഘ്പരിവാറിന് മുമ്പില്‍ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും’;ഇഡി റെയ്ഡില്‍ മുഹമ്മദ് റിയാസ്

കോഴിക്കോട്: എക്സാലോജിക് -സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡില്‍ പ്രതികരണവുമായി മുന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ്. ‘വളഞ്ഞിട്ടടിച്ചോളൂ, സംഘ്പരിവാറിന് മുമ്പില്‍ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും’ എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളില്‍ പിണറായി വിജയനുണ്ട്. റിയാസിന്റെ കോട്ടുളിയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. റിയാസ് വീട്ടില്‍ ഇല്ലെന്നാണ് വിവരം. സിഎംആര്‍എല്‍ ഓഫിസിലും ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും […]

Read More
 സിഎംആര്‍എല്‍-എക്സാലോജിക് കേസ്; പിണറായി വിജയന്റെ വീട്ടില്‍ അടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; പിണറായി വിജയന്റെ വീട്ടില്‍ അടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ അടക്കം വിവിധ ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീട്ടിലും കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസിലും വീണാ വിജയന്റെ ബെംഗളൂരുവിലെ ഓഫീസിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ടിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് […]

Read More
 കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മൂന്ന് മണിക്കൂർ ഷോക്കടിപ്പിച്ചു കൊന്നു; ഭാര്യയും സംഘവും പിടിയിൽ

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മൂന്ന് മണിക്കൂർ ഷോക്കടിപ്പിച്ചു കൊന്നു; ഭാര്യയും സംഘവും പിടിയിൽ

ലഖ്‌നൗ: അവിഹിത ബന്ധത്തിന് തടസ്സമായി നിന്ന ഭർത്താവിനെ ഭാര്യയും കാമുകനും സംഘവും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഒൻപത് ദിവസങ്ങൾക്ക് മുൻപാണ് മനസ്സാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത അരങ്ങേറിയത്. മജ്ഹോല സ്വദേശിയായ പവൻ (28) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പവന്റെ ഭാര്യ ആഞ്ചൽ (24), ഇവരുടെ കാമുകനും അനന്തരവനുമായ അങ്കിത് (21), ആഞ്ചലിന്റെ സഹോദരി ശിഖ (18), ശിഖയുടെ കാമുകൻ അജയ് (19) എന്നിവരെ മൊറാദാബാദ് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ആത്മഹത്യയാണെന്ന് […]

Read More
 ഗുരുവായൂർ ദർശന വിവാദം: മുഖ്യമന്ത്രിക്ക് ദേവസ്വം ബോർഡിന്റെ ക്ലീൻചിറ്റ്; ആചാരലംഘനം നടന്നിട്ടില്ല

ഗുരുവായൂർ ദർശന വിവാദം: മുഖ്യമന്ത്രിക്ക് ദേവസ്വം ബോർഡിന്റെ ക്ലീൻചിറ്റ്; ആചാരലംഘനം നടന്നിട്ടില്ല

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ക്ലീൻചിറ്റ്. മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തിൽ യാതൊരുവിധ ആചാര ലംഘനവും ഉണ്ടായിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് ഔദ്യോഗികമായി അറിയിച്ചു. നിയമാനുസൃതം മുൻകൂട്ടി പാസ്സെടുത്താണ് മുഖ്യമന്ത്രി ക്ഷേത്രദർശനം നടത്തിയതെന്നാണ് ദേവസ്വം ബോർഡിന്റെ അന്വേഷണ കണ്ടെത്തൽ. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ ദേവസ്വം ബോർഡ് ചെയർമാൻ നേരിട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി അഞ്ച് പേർക്കായി നെയ്‌വിളക്ക് വഴിപാട് ചീട്ട് […]

Read More
 ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പ്രതികൾക്ക് വീണ്ടും ജാമ്യം. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കിടെ പ്രതികളുടെ ജാമ്യം തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി 3 റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളും അഭിഭാഷകരും മനപൂര്‍വം കേസിന്റെ വിചാരണ തടസപ്പെടുത്താന്‍ ശ്രമിച്ചതായി കോടതി പറയുന്നു. മതിയായ അവസരം നല്‍കിയിട്ടും അഭിഭാഷകനും പ്രതിയും ബോധപൂര്‍വം സാക്ഷിയെ ക്രോസ് വിസ്താരം ചെയ്തില്ലെന്നാണ് കോടതിയുടെ വിമര്‍ശനം. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഫോണില്‍ വിളിച്ച് […]

Read More