പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചു

പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്. മാർച്ച് ആറ് മുതൽ 26 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ നടന്നത്. ജൂൺ 29 മുതൽ ജുലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും. 290398 പേർ പരീക്ഷയിൽ യോഗ്യത നേടി. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ […]

Read More
 തലസ്ഥാനത്തെ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം: ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധം

തലസ്ഥാനത്തെ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം: ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധം

തിരുവനന്തപുരം; തലസ്ഥാനത്തെ വിദ്യാർഥി സംഘർഷം സംസ്ഥാനമെങ്ങും എസ്എഫ്ഐയുടെ പ്രതിഷേധം. വിവിധ ജില്ലകളിൽ പ്രതിഷേധം സംഘർഷത്തിന് വഴിവച്ചു. മലപ്പുറത്ത് പ്രതിഷേധക്കാർ ജലപീരങ്കിയുടെ കുഴൽ ഒടിച്ച് തിരിച്ച് വെച്ചു. സമരക്കാർക്ക് നേരിടാൻ പൊലീസ് ലാത്തി വീശി. തിരുവനന്തപുരത്ത് വൻ സംഘർഷമാണ് ഉണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. പത്തനംതിട്ടയിൽ വനിതാ പ്രവർത്തകരെ അടക്കം വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പിന്നാലെ സമാധാനപൂർവം ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെയായിരുന്നു കഴിഞ്ഞ […]

Read More
 ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ; ശിക്ഷാ കാലയളവിൽ പുറത്തിറങ്ങുന്ന 16-ാമത്തെ പരോൾ

ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ; ശിക്ഷാ കാലയളവിൽ പുറത്തിറങ്ങുന്ന 16-ാമത്തെ പരോൾ

ബലാത്സംഗക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് വീണ്ടും 30 ദിവസത്തെ പരോൾ ലഭിച്ചു. 2017-ൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം അദ്ദേഹം പുറത്തിറങ്ങുന്ന 16-ാമത്തെ പരോളാണിത്. ജനുവരിയിൽ ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷികവുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. ഇതോടെ 2026-ൽ മാത്രം രണ്ടാം തവണയാണ് അദ്ദേഹം പരോളിൽ പുറത്തിറങ്ങുന്നത്. എട്ട് വർഷവും എട്ട് മാസവും ജയിൽവാസം അനുഭവിച്ച റാം റഹീം, ശിക്ഷാ കാലയളവിലെ 3,193 ദിവസങ്ങളിൽ […]

Read More
 നവകേരള യാത്രയിലെ മർദ്ദനം: അഞ്ച് ഗൺമാൻമാര്‍ക്ക് സസ്‌പെന്‍ഷന്‍

നവകേരള യാത്രയിലെ മർദ്ദനം: അഞ്ച് ഗൺമാൻമാര്‍ക്ക് സസ്‌പെന്‍ഷന്‍

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരെ സസ്പെൻഡ് . അനിൽ കുമാർ, സന്ദീപ് എസ് എന്നിവരടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഇവർ സ്പെഷ്യൽ ബ്രാഞ്ചിന് കീഴിൽ വിവിധ യൂണിറ്റുകളിൽ സേവനമനുഷ്ഠിക്കുന്നവരായതിനാൽ, പോലീസ് മേധാവിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. 2023 ഡിസംബറിൽ നടന്ന നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി ഗൺമാൻമാർ പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അന്ന് തന്നെ വലിയ ചർച്ചയായിരുന്നു. എന്നാൽ, […]

Read More
 പ്രധാനമന്ത്രിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി  മുഖ്യമന്ത്രി വി ഡി സതീശൻ

പ്രധാനമന്ത്രിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി  മുഖ്യമന്ത്രി വി ഡി സതീശൻ

 നാളെ അമിത് ഷായെ കാണും ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇരുവരും തമ്മിലുള്ള സംഭാഷണം 20 മിനിട്ട് നീണ്ടുനിന്നു. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോ​ഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനു​ഗമിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സേവാതീര്‍ഥിലെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. കേരളത്തിൻ്റെ വികസനത്തിന് പിന്തുണ തേടാനാണ് മുഖ്യമന്ത്രി മോദിയെ കണ്ടതെന്നാണ് വിവരം. മുഖ്യമന്ത്രിയായ ശേഷമുള്ള വി.ഡി. സതീശൻ്റെ ആദ്യ കൂടിക്കാഴ്ചയാണിത്. കടമെടുപ്പ് പരിധി ഉയർത്തുന്നത് സംബന്ധിച്ചുള്ള ആവശ്യങ്ങൾ ഉന്നയിച്ചതായാണ് വിവരം. ധനമന്ത്രി നിർമല സീതാരാമനെയും വി.ഡി […]

Read More
 സ്വന്തം സ്വപ്നങ്ങൾ നേടിയ പ്രവാസിയായ അയ്യൂബ് ഇനി മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് മണ്ണൊരുക്കുന്നു

സ്വന്തം സ്വപ്നങ്ങൾ നേടിയ പ്രവാസിയായ അയ്യൂബ് ഇനി മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് മണ്ണൊരുക്കുന്നു

രണ്ടാം തവണയും പാവങ്ങൾക്ക് ഭൂമി നൽകി അയ്യൂബ് കോഴിക്കോട്: ജില്ലയിലെ പണിക്കരങ്ങാടിയിൽ വീണ്ടും പ്രതീക്ഷയുടെ വിത്തുകൾ മുളയ്ക്കുകയാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ലാതെ വാടകവീടുകളിൽ ജീവിതം തള്ളിനീക്കുന്ന ഒൻപത് കുടുംബങ്ങൾക്ക് ഇനി സ്വന്തം വിലാസമുണ്ടാകും. അതിന് പിന്നിൽ പ്രവാസിയായ വരട്ടിയാക്ക് നമ്പിടി പറമ്പത്ത് അയ്യൂബിന്റെ വലിയ മനസ്സാണ്.ജനശബ്ദം ന്യൂസിലൂടെ ഭൂമി സൗജന്യമായി നൽകുന്ന വിവരം പുറത്തുവന്നതോടെ നൂറിലധികം അപേക്ഷകളാണ് എത്തിയത്. അതിൽ നിന്ന് കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് യഥാർത്ഥ അർഹരായ ഒൻപത് കുടുംബങ്ങളെ കണ്ടെത്തിയത്. തികച്ചും നിരാലംബരും […]

Read More
 ഇന്ധനവില വർധന: സർക്കാർ നിരീക്ഷിക്കുന്നുണ്ട്; തീരുമാനം പഠനത്തിന് ശേഷം: മുഖ്യമന്ത്രി

ഇന്ധനവില വർധന: സർക്കാർ നിരീക്ഷിക്കുന്നുണ്ട്; തീരുമാനം പഠനത്തിന് ശേഷം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ധനവില വർധന സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെ നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. തുടർച്ചയായ വിലക്കയറ്റം നികുതി വരുമാനത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ധനകാര്യ വകുപ്പ് വിശദമായ പഠനം നടത്തിവരികയാണ്. ഇന്ധനവില ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സ്ഥിതിഗതികൾ ഒരു സ്ഥിരതയിലെത്തിയ ശേഷം മാത്രമേ അന്തിമമായ പരിഹാര നടപടികൾ സ്വീകരിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാവശ്യമായ തീരുമാനങ്ങൾ ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെയായി രാജ്യത്തെ […]

Read More
 പുത്തുമല കാട്ടാന ആക്രമണം:  പ്രതിഷേധവുമായി നാട്ടുകാർ, റിപ്പോർട്ട് തേടി മന്ത്രി ഷിബു ബേബി ജോൺ

പുത്തുമല കാട്ടാന ആക്രമണം: പ്രതിഷേധവുമായി നാട്ടുകാർ, റിപ്പോർട്ട് തേടി മന്ത്രി ഷിബു ബേബി ജോൺ

വയനാട്: പുത്തുമല കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കൊല്ലപ്പെട്ട ജെസിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും വനം വകുപ്പ് അറിയിച്ചു. അടിയന്തരമായി തുക കൈമാറും. സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധം അറിയിച്ച് നാട്ടുകാർ മേപ്പാടി ടൗണിൽ റോഡ് ഉപരോധിച്ചു. കുടുംബത്തിൽ ഒരാൾക്ക് വനം വകുപ്പിൽ താൽകാലിക ജോലി നൽകുമെന്നും, 30 ന് വനം മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുമെന്നും […]

Read More
 ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം; മുൻകൂർ ജാമ്യാപേക്ഷ തള്ളി

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം; മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയും പാലക്കാട് നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലറുമായ പ്രശോഭ് വി. വത്സന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മണ്ണാർക്കാട് എസ്.സി-എസ്ടി പ്രത്യേക കോടതിയും പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രശോഭിനെതിരായ കേസ്. തന്റെ താമസസ്ഥലത്തെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. കൂടാതെ, ഉന്നത കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, രാഹുൽ […]

Read More
 വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി; ശുചിമുറിയിൽ പ്രസവിച്ച ശേഷം 19-കാരി കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞു; സംഭവം ഹരിപ്പാട്

വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി; ശുചിമുറിയിൽ പ്രസവിച്ച ശേഷം 19-കാരി കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞു; സംഭവം ഹരിപ്പാട്

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവവിവരം മറച്ചുവെച്ച് ചികിത്സയ്ക്കെത്തിയ പത്തൊൻപതുകാരി ശുചിമുറിയിൽ പ്രസവിച്ചു. ശേഷം നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് പെൺകുട്ടി അച്ഛനും സഹോദരങ്ങൾക്കുമൊപ്പം രാത്രി 9 മണിയോടെ ആശുപത്രിയിലെത്തിയത്. ആർത്തവ വേദനയാണെന്നാണ് പെൺകുട്ടി ഡോക്ടർമാരോട് പറഞ്ഞത്. ഗർഭിണിയാണോ എന്ന സംശയത്തിൽ പരിശോധിക്കാൻ മുതിർന്നപ്പോൾ പെൺകുട്ടി അതിന് സമ്മതിച്ചതുമില്ല. പുലർച്ചെ ഒരു മണിയോടെ ശുചിമുറിയിൽ പോയ പെൺകുട്ടി അവിടെ വെച്ച് പ്രസവിക്കുകയും തുടർന്ന് കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിയുകയുമായിരുന്നു. ശുചിമുറിയിൽ നിന്ന് […]

Read More