മുംബൈയില്‍ പ്രണയത്തില്‍ നിന്നും പിന്മാറിയതിന് കാമുകിയെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

പ്രണയത്തില്‍ നിന്നും പിന്മാറിയതിന് കാമുകിയുടെ വീട്ടിൽ എത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ് .മുബൈയിലെ അന്തേരിയിലാണ് സംഭവം. അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വീടിന് പുറത്തിരിക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ കാമുകന്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. നേരത്തെ ഇരുവരും പ്രണയത്തില്‍ ആയിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇടപെട്ടതിന് തുടര്‍ന്ന് പെണ്‍കുട്ടി പിന്മാറിയിരുന്നു. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. യുവാവിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. പ്രണയനൈരാശയമാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി.ജിത്തു താംബേ എന്ന […]

Read More

മലപ്പുറം നിലമ്പൂരിൽ വയോധികയ്ക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം

മലപ്പുറം നിലമ്പൂരിൽ വയോധികയ്ക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം. സംഭവത്തിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി (80) ആണ് മർദ്ദനമേറ്റത്. അയൽവാസിയായ ഷാജിയാണ് മർദ്ദിച്ചതെന്ന് നിലമ്പൂർ നഗരസഭ അധികൃതർ അറിയിച്ചു.ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇന്ദ്രാണി ടീച്ചറെ ഷാജി അകാരണമായി ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ഇന്ദ്രാണി ടീച്ചറുടെ മുഖത്തും ശരീരത്തിലും പരുക്കേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വയോധികയെ രക്ഷപ്പെടുത്തിയത്.നിലമ്പൂർ നഗരസഭ വൈസ് ചെയർപേഴ്സണും വാർഡ് കൗൺസിലറും ഉടൻ […]

Read More

കോട്ടയത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ :ഭര്‍ത്താവ് കസ്റ്റഡിയിൽ

കോട്ടയത്ത് അമ്മയും രണ്ടു മക്കളും ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയേക്കും.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈനിയുടെയും മക്കളുടെയും മൃതദേഹം കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളികൾ എന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. […]

Read More

നെന്മാറ ഇരട്ടക്കൊലപാതക കേസ് : സാക്ഷിമൊഴി പറഞ്ഞാൽ അപായപ്പെടുത്തുമെന്ന്പ്രധാന ദൃക്‌സാക്ഷി

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷിമൊഴി നൽകാൻ ഭയന്ന് പ്രധാന സാക്ഷി. ചെന്താമര അപായപ്പെടുത്തുമെന്ന ഭയത്താലാണ് ഇയാൾ മൊഴി നൽകാൻ വിസമ്മതിച്ചിരിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവസ്ഥലത്തിന് സമീപം ആടിനെ മേയ്‌ക്കുന്നതിനിടെ അസ്വാഭാവികമായ ശബ്‌ദം കേട്ട ഇയാൾ ഓടിയെത്തിയപ്പോൾ ലക്ഷ്‌മിയെ ചെന്താമര വെട്ടുന്നത് നേരിൽ കണ്ടുവെന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്.സുധാകരനും അമ്മ ലക്ഷ്‌മിയും കൊല്ലപ്പെട്ട ദിവസം ദൃക്‌സാക്ഷിയായ വ്യക്തി നെല്ലിയാമ്പതിയിലേക്ക് പോകുകയായിരുന്നു. പിന്നീട് ഇയാളുടെ ഒരു ബന്ധു മുഖേനയാണ് ലക്ഷ്‌മിയെ ചെന്താമര കൊലപ്പെടുത്തുന്നത് കണ്ടുവെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. പൊലീസ് […]

Read More

മന്ത്രി വീണ ജോർജ് പോസ്റ്റർ പ്രകാശനം ചെയ്തു; മെഡിക്കൽ ക്യാമ്പിന് തുടക്കം

സർവിക്കൽ ക്യാൻസർ നിർണയ ക്യാമ്പ് ആരോഗ്യമന്ത്രിയുടെ സമഗ്രമായ ചികിത്സപദ്ധതിയായ ‘ആരോഗ്യം ആനന്ദം’ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീ സംഘടനകളുടെ ആദ്യത്തെ രോഗ നിർണയ ക്യാമ്പ് നടത്തി. ലോകത്തെ ഏറ്റവും വലിയ സ്ത്രീ സംഘടനയായ ഇന്റർനാഷണൽ ഇന്നർവീൽ ക്ലബ്ബിന്റെ ട്രിവാൻഡ്രം നോർത്ത് ക്ലബ്ബാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ആരോഗ്യമന്ത്രി വീണജോർജ് പോസ്റ്റർ പ്രകാശനം ചെയ്തു തുടക്കം കുറിച്ച രോഗനിർണയ ക്യാമ്പ്, വേട്ടമുക്ക് അംഗൻവാടിയിൽ വച്ചു നടത്തപ്പെട്ടു. പിആർഎസ് ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ആണ് ക്യാമ്പ് നടത്തിയത്. ഇന്നർവീൽ ക്ലബ് ഓഫ് ട്രിവാൻഡ്രം […]

Read More

മാനന്തവാടിയിൽ വിദ്യാർത്ഥിയെ സഹപാഠികൾ മർദിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് വീണ്ടും വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ചതായി പരാതി. വയനാട് മാനന്തവാടി അഞ്ചാംമെെലിലാണ് സംഭവം .ഒരു കെട്ടിടത്തിന്റെ പടിയ്ക്ക് സമീപം അഞ്ച് വിദ്യാർത്ഥികൾ ചേർന്ന് ഒരു വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്.മർദിക്കുന്നത് ക്യാമറിയിൽ പകർത്തിയ വിദ്യാർത്ഥി പറയുന്നതും വീഡിയോയിൽ കേൾക്കാം. മുഖത്തടിക്കാൻ ആവശ്യപ്പെടുന്നതും കഴുത്തിൽ പിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘നമ്മുടെ പയ്യൻമാരെ നീ ഇനി തൊടുമോ’യെന്ന് ചോദിച്ചാണ് വിദ്യാർത്ഥിയെ മർദിക്കുന്നത്. പിന്നാലെ അടിനിർത്താൻ ഒരു കുട്ടി ആവശ്യപ്പെടുന്നതും ഇവർ […]

Read More

താമരശ്ശേരിയിൽ കൊലപാതകം: നിർണായക തെളിവുകൾ ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നിന്നും പൊലീസിന് ലഭിച്ചു

താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസിൻ്റെ കൊലപാതകം ആസൂത്രിതം. നിർണായക തെളിവുകൾ ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നിന്നും പൊലീസിന് ലഭിച്ചു. ഷഹബാസിനെ നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഷഹബാസിൻ്റെ സുഹൃത്തുകളും പ്രതികളായ വിദ്യാർഥികളും മുൻപും പരസ്പരം ഏറ്റുമുട്ടാൻ വെല്ലുവിളിച്ചിരുന്നു. നഞ്ചക് ഉപയോഗിച്ച് മർദ്ദിക്കുമെന്നും പ്രതികൾ ഭീഷണി ഉണ്ടായി. പ്രതികൾ ഇൻസ്റ്റഗ്രാം വഴിയാണ് കൊലവിളി നടത്തിയത്.ഷഹബാസിന്‍റെ കൊലപാതകം സംബന്ധിച്ച ആസൂത്രണത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർഥികളായ […]

Read More

ക്വാറി വിരുദ്ധ സമരം ; വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു

കീഴപ്പയ്യൂർ പുറക്കാമലയില്‍ ക്വാറി വിരുദ്ധ സമരത്തിന്‍റെ പേരില്‍ പൊലീസ് വിദ്യാർത്ഥിയെ മര്‍ദ്ദിച്ചതായി പരാതിസമര സ്ഥലത്ത് നിന്ന് കുട്ടിയുടെ കോളറിന് പിടിച്ച് പൊലീസ് വാനിലേക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് . മേപ്പയ്യൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മേപ്പയ്യൂർ പൊലീസിന്റെ അതിക്രമത്തിന് ഇരയായത്.പൊലീസ് വാനിലേക്ക് കൊണ്ടു പോകും വഴി കുട്ടിയെ പൊലീസ് മര്‍ദ്ദിച്ചതായാണ് പരാതി.സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചപ്പോഴാണ് പൊലീസ് കുട്ടിയെ വിട്ടയച്ചത്.ഇന്നലെയാണ് സംഭവമുണ്ടായത്.നാഭിയിലും ശരീരം മുഴുവനും വേദനയുണ്ടെന്ന് കുട്ടി പറഞ്ഞതായി പിതാവ് വിശദീകരിച്ചു. ഇന്ന് പത്താം ക്ളാസ് പരീക്ഷ […]

Read More

നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഇടക്കാല സംരക്ഷണം തുടരും;സുപ്രീംകോടതി

നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഇടക്കാല സംരക്ഷണം തുടരും.2024 ജൂണിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. കേസെടുത്തതോടെ ഒളിവിൽ പോയ ജയചന്ദ്രൻ, മുൻകൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ജാമ്യഹർജി തള്ളി. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതിനുപിന്നാലെ നടനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. തുടർന്ന് ജയചന്ദ്രൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. […]

Read More

പാര്‍ട്ടി സംഘടനാ രംഗത്ത് നില്‍ക്കുന്ന അംഗങ്ങള്‍ മദ്യപിക്കരുതെന്ന് എം.വി. ഗോവിന്ദന്‍

പാര്‍ട്ടി സംഘടനാ രംഗത്ത് നില്‍ക്കുന്ന അംഗങ്ങള്‍ മദ്യപിക്കരുതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അതേസമയം ദുശീലമുള്ളവരെ സംരക്ഷിക്കുന്നവരും പാര്‍ട്ടിയിലുണ്ടാകില്ല.പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസ്സമില്ല. ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായ പരിധി 75 വയസ് കഴിഞ്ഞവർ മാത്രം പുറത്തു പോകും. 75 തികയാത്തവരുടെ കാര്യം പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രായപരിധിയിലെ ഇളവ് സംബന്ധിച്ച സംസ്ഥാന […]

Read More