രാജ്യത്ത് മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നത് കേരളം: മന്ത്രി വി അബ്ദുറഹ്‌മാന്‍

രാജ്യത്തെ തന്നെ മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉന്നതിയിലേക്ക് എത്തിക്കാനും കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതി പ്രകാരം സ്‌കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം പഞ്ചായത്തുകളെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതും അവര്‍ കൃത്യമായ വികസന മേഖലകള്‍ ചൂണ്ടിക്കാണിച്ചത് സര്‍ക്കാര്‍ നടപ്പിലാക്കിയതു കൊണ്ടാണ് സമഗ്ര വിദ്യാഭ്യാസ പുരോഗതി സംസ്ഥാനത്തിന് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു.6.72 […]

Read More

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി പാർട്ടി ഒറ്റക്കെട്ടായി സമ്മേളനത്തിലേക്ക്;എം.വി.​ഗോവിന്ദൻ

എല്ലാ തരത്തിലുമുള്ള പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ട് പാർട്ടി ഒറ്റക്കെട്ടായി സമ്മേളനത്തിലേക്ക് നിങ്ങുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. കഴിഞ്ഞ പാർട്ടി സമ്മേളനത്തിന്റെ ഘട്ടത്തിൽ നവകേരള വികസനരേഖ വിശദമായി പരിശോധിച്ച് തയ്യാറാക്കിയിരുന്നു. ആ രേഖയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച വിശദമായ ചർച്ച സമ്മേളനത്തിൽ ഉദ്ദേശിക്കുന്നുണ്ട്. അതുവഴി മൂന്നാം എൽ‌.ഡി.എഫ് സർക്കാറിന്റെ ദിശാബോധം നിർണയിക്കുന്ന കാഴ്ചപ്പാടുകൾ ഉരുത്തിരിഞ്ഞ് വരുമെന്നാണ് പാർട്ടി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിലിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തരാഖണ്ഡ ജില്ലയിൽ ബി ആർ ക്യാമ്പിന് സമീപം ഉണ്ടായ മഞ്ഞിടിച്ചിലിൽ കുടുങ്ങിയ 57 തൊഴിലാളികളെ പുറത്തെത്തിക്കാനുളള രക്ഷാപ്രവർത്തനം തുടരുന്നു.അകപ്പെട്ട പത്ത് തൊഴിലാളികളെ രക്ഷപ്പെടുത്തി സൈനിക ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവർത്തനം വൈകുന്നതായി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ( ബിആർഒ) എക്സിക്യൂട്ടീവ് എഞ്ചിനീയർ സി ആർ മീന മാദ്ധ്യമങ്ങളോട് പറഞ്ഞു.65 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഇന്തോ […]

Read More

ശുഹൈബ്,ശരത്ത്‌ ലാൽ – കൃപേഷ് അനുസ്മരണവും സഹായഫണ്ട് കൈമാറലും നടത്തി

ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശുഹൈബ്,ശരത്ത്‌ ലാൽ – കൃപേഷ് അനുസ്മരണവും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി വയനാടിനായ് നിർമ്മിക്കുന്ന 30 വീടിനുള്ള ഫണ്ട് 50001 രൂപയും കലേഷ് കുടുംബ സഹായ ഫണ്ട് ഒന്നാം ഘട്ടം 15000 രൂപ കൈമാറലും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.ടി.നിഹാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.അരുൺലാൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് […]

Read More

സാംക്രമിക രോഗം പരത്തുന്ന കീടം :സിഐടിയു നേതാവ് ആശാവര്‍ക്കര്‍ സമരനേതാവ് മിനിയെ അധിക്ഷേപിച്ച്

കേരളത്തിലെ ബസ്റ്റാന്‍ഡുകളുടെ മുമ്പിൽ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് ആശാ വർക്കർമാരുടെ സമരത്തിന് പിന്നിലെന്ന്‌ സംസ്ഥാന വൈസ് പ്രസിഡന്റ് പിബി ഹർഷകുമാർ പറഞ്ഞു .ആശാവർക്കർമാരുടെ സമരസമിതി നേതാവ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് പറഞ്ഞു അധിക്ഷേപ്പിച്ചു. വി.എസ് അച്യുതാനന്ദന്റെ ഭരണകാലത്താണ് 300 രൂപയിൽ നിന്ന് ഓണറേറിയം 500 രൂപയാക്കി ഉയർത്തിയത്. അത് 1000 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമരം നടന്നു. അപ്പോഴൊന്നും ഈ പാട്ട കുലുക്കി പാർട്ടിയെ എങ്ങും കണ്ടില്ലെന്നും ഹർഷകുമാർ പറഞ്ഞു.സെക്രട്ടേറിയേറ്റിന് […]

Read More

മലപ്പുറത്ത് വാടക വീട് കേന്ദ്രികരിച്ച് കഞ്ചാവ് വില്പന; 10 കിലോ കഞ്ചാവുമായി കൊല്‍ക്കത്ത സ്വദേശികൾ പിടിയിൽ

മലപ്പുറം പുഴക്കാട്ടിരിയിൽ 10 കിലോ കഞ്ചാവുമായി കൊല്‍ക്കത്ത സ്വദേശികൾ പിടിയിൽ. വെസ്റ്റ് ബംഗാള്‍ ബർദമാൻ സ്വദേശികളായ രാഹുല്‍ദാസ് (28), എസ്.കെ.ഹരൻ (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുഴക്കാട്ടിരി ചൊവ്വാണ എല്‍.പി സ്കൂളിന് സമീപത്തെ വാടക വീട്ടില്‍നിന്നാണ് പ്രതികളെ പിടികൂടിയത്.സ്ഥിരമായി അപരിചിതർ വരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുക്കയിരുന്നു.ഇതര സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിനില്‍ വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്തുന്നതായി ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് രഹസ്യവിവരം ലഭിച്ചിരുന്നു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്തിന്റെയും കൊളത്തൂ‍‍‌‍‌‍‍‍‍‍‌‍‍ര്‍ പൊലീസിന്റെയും […]

Read More

പത്തനംതിട്ട അടൂർ ഇല്ലത്തുകാവ് ക്ഷേത്രത്തിൽ വീണ്ടും മോഷണം;പോലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട അടൂർ ഇല്ലത്തുകാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ് മുറിയും തകർത്ത നിലയിലാണുള്ളത്. ഒരു മാസത്തിലധികമുള്ള കാണിക്കയിലെ പണം നഷ്ടമായതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തിൽ കവർച്ച നടക്കുന്നത്. ആദ്യ കവർച്ചയ്ക്ക് ശേഷം ക്ഷേത്രത്തിൽ പട്രോളിങ് ശക്തമാക്കണമെന്ന് ക്ഷേത്രഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

താമരശ്ശേരിയിൽ ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ വാക്ക് തർക്കം:വിദ്യാർത്ഥികൾ ഏറ്റുമുട്ടി; പത്താം ക്ലാസുകാരന് ഗുരുതര പരിക്ക്

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരന് പരിക്കേറ്റ സംഭവത്തിൽ നാല് വിദ്യാർത്ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.തലയ്ക്ക് ക്ഷതമേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ്. താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ്സുകാരുടെ ഫെയർവെൽ നടന്നിരുന്നു.എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഡാൻസ് കളിക്കുന്നതിനിടെ മൊബൈൽ ഫോൺ ഓഫ് ആകുകയും കളി പൂർത്തിയാക്കാൻ കഴിയാതെവരികയും ചെയ്തു. ഈ വേളയിൽ താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ കൂകി വിളിച്ചു. ഇതോടെ വാക്കേറ്റവും […]

Read More

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം:കലക്ട്രേറ്റ് ഉപരോധത്തിൽ സംഘർഷം

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെയും പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച്യുഡിഎഫ് നടത്തിയ കലക്ട്രേറ്റ് ഉപരോധത്തിൽ സംഘർഷം ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല.ഇതിനിടെ ചില ജീവനക്കാര്‍ കലക്ട്രേറ്റിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. 10 സെന്റ് ഭൂമിയെങ്കിലും ഓരോ കുടുംബത്തിനും നല്‍കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ദുരന്തമുണ്ടായി 7 മാസം കഴിഞ്ഞിട്ടും ആരും പ്രക്ഷോഭത്തിനിറങ്ങിയില്ല.സഹികെട്ടാണ് ദുരന്തബാധിതര്‍ സമരത്തിനിറങ്ങിയതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ധിഖ് പറഞ്ഞു. സമരത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല.യുഡിഎഫ് ദുരന്തബാധിതര്‍ക്കൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം […]

Read More

എംഡിഎംഎ കേസ് പ്രതി വീണ്ടും എംഡിഎംഎയുമായി അറസ്റ്റിൽ

4.4 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കരുളായി സ്വദേശി കൊളപ്പറ്റ റംസാൻ പിടിയിൽ.എംഡിഎംഎ കേസിൽ ജാമ്യത്തിലിറങ്ങിയത് ആയിരുന്നു. കഴിഞ്ഞ ഡിസംബറിൽ 10 ഗ്രാം എംഡിഎംഎയുമായി റംസാനെ എക്സൈസ് പിടികൂടിയിരുന്നു. പിന്നീട് 48 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് വീണ്ടും എംഡിഎംഎയുമായി അറസ്റ്റിലാവുകയായിരുന്നു. 17 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതിക്കെതിരെ വഴിക്കടവ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ ഗ്രാമിന് 3000 രൂപ നിരക്കിലാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്.

Read More