കുത്തനെ ഇടിഞ്ഞ് സ്വർണവില;പവന് 640 രൂപ കുറഞ്ഞു

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം പകർന്ന് സംസ്ഥാനത്തെ സ്വർണവില 64000 ത്തിന് താഴെയെത്തി. പവന് ഇന്ന് മാത്രം 640 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 63440 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില താഴേക്കാണ്. മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 1160 രൂപയാണ്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷമാണ് വില കുറയാൻ തുടങ്ങിയത്.

Read More

താമരശ്ശേരിയിൽ കെഎസ്ആര്‍ടിസിയിൽ നിന്നും തെറിച്ചുവീണ് സ്ത്രീക്ക് പരിക്ക്

താമരശ്ശേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ്യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം.നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോര്‍ തുറന്നുപോവുകയായിരുന്നു. സീനത്തിനെ ഓമശേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോര്‍ലോക്ക് ഘടിപ്പിച്ചതില്‍ അപാകതയുണ്ടെന്ന് അപകടത്തിന് പിന്നാലെ ആരോപണം ഉയര്‍ന്നു.

Read More

മുണ്ടക്കൈ ദുരിത ബാധിരായ സ്ത്രീകള്‍ക്ക്സ്വയം സംരംഭക പരിശീലനം സംഘടിപ്പിച്ചു

എല്ലാം നഷ്ടപ്പെട്ടവർക്ക് തുണയായി പീപ്പിള്‍സ് ഫൗണ്ടേഷൻ. വസ്ത്ര നിർമാണ യൂണിറ്റുകളും ബാഗ് നിർമാണ യൂണിറ്റും തുടങ്ങുന്നതിനുള്ള പരിശീലനം പൂർത്തിയാക്കിയത് 30 വനിതകളാണ്. പീപ്പിള്‍സ് ഫൗണ്ടേഷനാണ് സ്ത്രീകള്‍ക്കായി സ്വയം തൊഴില്‍ പരിശീലനവും നിർദേശങ്ങളും നല്‍കിയത്.കോഴിക്കോട്ടെ ഒരു ഫാബ്രിക് മാനുഫാക്ചറിങ് യൂണറ്റില്‍ ഇന്നലെ ഇന്‍ഡസ്ട്രിയല്‍ വിസിറ്റായിരുന്നു. മുണ്ടക്കൈ ദുരിത ബാധിതരായ ഈ സ്ത്രീകള്‍ക്ക്. സ്വയം സംരംഭം തുടങ്ങുന്നതിന്‍റെ പാഠങ്ങള്‍ പഠിച്ച ഇവർ ഇനി സംരംഭങ്ങള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്. അതിന്‍റെ ഭാഗമാണ് ഈ സന്ദർശനം.

Read More

പൂനെയിൽ ബസിനുള്ളിൽ 26കാരിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ പ്രതി പിടിയിൽ

പൂനെയിൽ ബസിനുള്ളിൽ 26കാരിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ പ്രതി ദത്താത്രേയ രാംദാസ് ഗഡി അറസ്റ്റിൽ. 75 മണിക്കൂറത്തെ തെരച്ചിലിനൊടുവിലാണ് പൂനെ ജില്ലയിലെ ഷിരൂരിൽ നിന്ന് ഇയാൾ പിടിയിലായത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.ഗഡി ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്ന വിവരം കഴിഞ്ഞ ദിവസംതന്നെ പുറത്തുവന്നിരുന്നു. , സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിയെ പിടികൂടാത്തതിൽ മഹാരാഷ്‌ട്ര സർക്കാരിനെതിരെ ജനരോഷം ഉയർന്നിരുന്നു.ചൊവ്വാഴ്‌ച പുലർച്ചെ ആറ് മണിയോടെയാണ് പൂനെയിലെ സ്വർഗേറ്റ് ബസ് സ്റ്റാന്റിൽ വച്ച് അതിക്രമം […]

Read More

പാറോലിക്കൽ റെയിവെ ട്രാക്കിൽ കണ്ടെത്തിയ 3 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, അമ്മയും മക്കളും

ഏറ്റുമാനൂർ പാറോലിക്കൽ റെയിവെ ഗേറ്റിന് സമീപം കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശികളായ ഷൈനി, മക്കൾ ആയ അലീന, ഇവാന എന്നിവരാണ് മരിച്ചത്. പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

അശാസ്ത്രീയ മാലിന്യ സംസ്‌കരണം. ബാങ്കിന് പിഴയിട്ട് മലപ്പുറം ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പരിശോധന നടത്തി.പരിശോധനയില്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മേലാറ്റൂര്‍ കോപ്പറേറ്റീവ് സര്‍വീസ് ബാങ്ക് മാലിന്യം കോമ്പൗണ്ടില്‍ തന്നെ അലക്ഷ്യമായി നിക്ഷേപികുന്നതായും കത്തിക്കുന്നതായും കണ്ടെത്തി. ഇവര്‍ ഹരിത കര്‍മ്മ സേനയുമായി സഹകരിക്കുന്നില്ല എന്നും പരിശോധനയില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പിഴ ചുമത്തുന്നതിന് മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.പരിശോധനയ്ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ കെ സിറാജുദ്ദീന്‍, എ ജയപ്രകാശ് , മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ക്ലര്‍ക്ക് കെ അമല്‍ തുടങ്ങിയവര്‍ […]

Read More

ജാർഖണ്ഡ് സ്വദേശികൾക്ക് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി

കേരളത്തില്‍ എത്തിയ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിള്‍ ബെഞ്ചിന്റെ നിർദേശം. സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയയ്ക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.ജാര്‍ഖണ്ഡ് സ്വദേശികളായ ആശ വർമയും ഗാലിബും നല്‍കിയ ഹരജിയിലാണ് നടപടി. സംരക്ഷണം തേടിയുള്ള ഹരജിയില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. ലൗ ജിഹാദ് ആരോപണത്തിൽ ഭീഷണി ഭയന്നാണ് ഇരുവരും കേരളത്തിൽ അഭയം തേടിയത്.ചിത്തപ്പൂർ സ്വദേശികളാണ് മുഹമ്മദ് ഗാലിബും ആശ വർമയും. ഭീഷണി ഭയന്ന് ഇരുവരും കായംകുളത്ത് […]

Read More

തെലങ്കാന ടണൽ ദുരന്തം: രക്ഷാപ്രവർത്തനം ദുഷ്കരം

തെലങ്കാനയിലെ നാഗർകുർണൂളിൽ ടണലിൽ കുടുങ്ങിയ തൊഴിലാളികളെ ഇനിയും രക്ഷിക്കാൻ ആയില്ല. നിറഞ്ഞുകിടക്കുന്ന ചെളിയാണ് പ്രധാന തടസ്സം.രക്ഷാപ്രവർത്തനം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ഇതുവരെ ആശയവിനിമയം നടത്താൻ പോലും സാധിച്ചിട്ടില്ല. എന്നാൽ, രക്ഷാപ്രവർത്തനം രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാം എന്ന പ്രതീക്ഷയിലാണ് തെലങ്കാന സർക്കാർ.ചെളിമാറ്റി തിരയാൻ തീരുമാനിച്ചതിനാൽ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകുമെന്ന് തെലങ്കാന ജലസേചന മന്ത്രി എൻ. ഉത്തംകുമാർ റെഡ്ഡി അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ടണൽ ബോറിംഗ് മെഷീൻ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് കഷണങ്ങളാക്കി നീക്കം ചെയ്യും.അതേസമയം, കുടുങ്ങിയവരെ […]

Read More

കണ്ണൂരിൽ മുള്ളൻപന്നിയെ തട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു ഡ്രൈവർ മരിച്ചു

കണ്ണൂർ കൊളച്ചേരിയിൽ മുള്ളൻപന്നി പാഞ്ഞുകയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു ഡ്രൈവർ മരിച്ചു. കൊളച്ചേരി പൊൻകുത്തി ലക്ഷംവീട് സങ്കേതത്തിലെ ഇടച്ചേരിയൻ വിജയനാണ് (52) മരിച്ചത്. കണ്ണാടിപ്പറമ്പ് വാരം കടവ് റോഡ് പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം.വിജയൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ ഡ്രൈവറുടെ ഭാഗത്തേക്കു മുള്ളൻപന്നി ഓടിക്കയറുകയായിരുന്നു. ഓട്ടോ മറിഞ്ഞയുടൻ സമീപത്തുണ്ടായിരുന്നവർ വിജയനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരിച്ചത്. മയ്യിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരേതരായ ഒ.കുഞ്ഞിരാമന്റെയും ഇ.പാഞ്ചാലിയുടെയും മകനാണു […]

Read More

ഈന്തപ്പഴത്തിനുള്ളിൽ ‘സ്വർണം കടത്തിയ യാത്രക്കാരൻ പിടിയിൽ

ഡൽഹിയിൽ ഈന്തപ്പഴത്തിനുള്ളിൽ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. സൗദിയിലെ ജിദ്ദയിൽ നിന്ന് ഡൽഹിയിലെത്തിയ യാത്രക്കാരനാണ് പിടിയിലായത്. 172 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ബാഗേജ് എക്‌സ് – റേ സ്‌കാനിംഗ് നടത്തുന്നതിനിടെ സംശയാസ്‌പദമായ രീതിയിൽ ഒരു വസ്‌തു ശ്രദ്ധയിൽപ്പെട്ടു. യാത്രക്കാരൻ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്‌ടറിനുള്ളിലൂടെ കടന്നപ്പോൾ ഉപകരണം ശക്തമായി ശബ്‌ദിച്ചതും കസ്റ്റംസിന്റെ സംശയം ഇരട്ടിപ്പിച്ചു.തുടർന്ന് കസ്റ്റംസ് അധികൃതർ ലഗേജ് പരിശോധിച്ചപ്പോഴായിരുന്നു കവറിൽ കെട്ടിയ നിലയിൽ ഈന്തപ്പഴം കണ്ടെത്തിയത്. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് പഴത്തിനുള്ളിൽ […]

Read More