എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തുടരും;

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും. 15ല്‍ ഏറെപേര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാകും. നവകേരള രേഖയിന്മേല്‍ നടന്ന പൊതു ചര്‍ച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മറുപടി പറയും.. പുതിയ സംസ്ഥാന സമിതിയേയും സംസ്ഥാന സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും.കോടിയേരി ബാലകൃഷ്ണന്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിപദം ഏറ്റെടുത്ത എം.വി.ഗോവിന്ദന്‍, സമ്മേളനം തിരഞ്ഞടുക്കുന്ന സെക്രട്ടറിയാകുന്നത് ഇതാദ്യമാണ്. പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നതിനാല്‍ സംസ്ഥാന സമിതിയില്‍ ഇത്തവണ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും. പ്രായം, […]

Read More

ഷഹബാസ് കൊലപാതകം: പോലീസ് അന്വേഷണം കൃത്യമായ വഴികളിലൂടെയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ ഷഹബാസിന്റെ കൊലപാതകത്തിൽ കൃത്യമായ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നു വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ശനിയാഴ്ച ഷഹബാസിന്റെ താമരശ്ശേരി ചുങ്കത്തെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടെങ്കിൽ ജില്ലയിൽ നിന്നുള്ള മന്ത്രി എന്ന നിലയിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികൾക്കിടയിലെ സംഘർഷവും ലഹരിയുടെ ഉപയോഗവും വലിയ സാമൂഹിക പ്രശ്നമായി മാറുന്നുണ്ട്. കനത്ത […]

Read More

9 മണി വരെ ക്യൂ നില്‍ക്കുന്നവര്‍ക്കെല്ലാം മദ്യം നല്‍കണം: ബെവ്‌കോ സര്‍ക്കുലര്‍ പുറത്തിറക്കി

ക്യൂ നില്‍ക്കുന്നവര്‍ക്ക് മദ്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കുലര്‍.ബിവറേജ് പൂട്ടുന്നതിന് മുന്‍പ് ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പാക്കണമെന്ന് സര്‍ക്കുലര്‍. 9 മണിക്ക് ക്യൂവില്‍ വരുന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പിക്കണമെന്ന് ബീവറേജ് കോര്‍പ്പറേഷന്‍ സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ഈ സര്‍ക്കുലറിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ബിവറേജസ് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ക്യൂ നീണ്ടു പോയാല്‍ നിയമലംഘനമാകുമെന്ന് ഐഎന്‍ടിസി യൂണിയന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം ചെയ്യുമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ മുന്നറിയിപ്പ്.

Read More

ജാമിഅ മില്ലിയ: കോഴിക്കോട് പുതിയ പ്രവേശന പരീക്ഷാ കേന്ദ്രം അനുവദിച്ചു

വിദ്യാർത്ഥികൾക്ക് ആശ്വാസം പകർന്ന് ജാമിഅ മില്ലിയ ഇസ്‌ലാമിയ കോഴിക്കോട് പുതിയ കേന്ദ്രം അനുവദിച്ചു.ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായ തിരുവനന്തപുരം കേന്ദ്രം റദ്ദാക്കിയിരുന്നു.സര്‍വകലാശാല നടപടിയില്‍ എംപിമാരും വിദ്യാര്‍ഥി സംഘടനകളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനു പിന്നാലെയാണു നടപടി. മലയാളികള്‍ക്ക് ഉത്തരേന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാവുന്നതിനെതിരെ എം പിമാരായ ശശി തരൂര്‍, ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ ശക്തമായി രംഗത്തുവന്നിരുന്നു.

Read More

വിമൻസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല;സോഷ്യൽ മീഡിയ ഏറ്റെടുത്ത് മിൽമയുടെ പരസ്യവാചകം

വിമൻസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല, കാരണം സ്ത്രീകൾക്കൊപ്പം തുല്യത പുരുഷന്മാർക്കും വേണം’; വൈറൽ ആയി മിൽമയുടെ പരസ്യ വാചകം.വനിതാദിനത്തിൽ മിൽമ പുറത്തിറക്കിയ ആ​ശംസകാർഡ് ആണ് സോഷ്യൽ മീഡിയയിലെ താരം.അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാൾ ഒട്ടും താഴെയല്ല പുരുഷനെന്നും പരസ്യത്തിനൊപ്പം വിശദീകരിക്കുന്നുണ്ട്. മിൽമയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലാണ് കാർഡ് ​ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാർഡിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.

Read More

ഹംപിയില്‍ ഇസ്രയേല്‍ വിനോദ സഞ്ചാരിയേയും ഹോം സ്‌റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കി

കർണാടകയിലെ ഹംപിയില്‍ ഇസ്രയേല്‍ വനിതയെയും ഹോം സ്‌റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു പീഡനം. കനാലില്‍ വീണ ഒരാള് മരിച്ചു. ഹംപിക്കു സമീപമുള്ള പ്രശസ്തമായ സനാപൂര്‍ തടാകക്കരയില്‍ വ്യാഴാഴ്ചയാണ് സംഭവം. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും രണ്ട് പ്രത്യേക സംഘങ്ങള്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.തടാകത്തിന് സമീപം വാനനിരീക്ഷണത്തിന് എത്തിയപ്പോഴാണ് സംഘം അക്രമത്തിനിരയായത്. അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവർ വിനോദ സഞ്ചാരികളുടെ സംഘത്തിൽ ഉണ്ടായിരുന്നു. […]

Read More

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

സ്ത്രീശക്തിയുടെ നേട്ടങ്ങളെയും രാജ്യത്തിനും സമൂഹത്തിനും അവർ നൽകിയ അതുല്യമായ സംഭാവനകളെയും ആദരിക്കാനുള്ള അവസരമാണ് അന്താരാഷ്‌ട്ര വനിതാ ദിനമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു.സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളും നാം ഇന്ന് ആഘോഷിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾ, സമത്വം, ശാക്തീകരണം എന്നിവ ശക്തിപ്പെടുത്തുന്നതിന് നാം ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും അടിത്തറ സ്ത്രീകളാണ്. എല്ലാ സ്ത്രീകളെയും അഭിനന്ദിക്കുന്നുവെന്നും അവർക്ക് ശോഭനമായ ഭാവി ആശംസിക്കുന്നുവെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.രാഷ്ട്രപതി എക്സിൽ കുറിച്ചത്: “എല്ലാവർക്കും അന്താരാഷ്ട്ര വനിതാ ദിന ആശംസകൾ! ഇന്ന് നമ്മൾ […]

Read More

മാധ്യമങ്ങളുടെ കരുതലിനും സ്നേഹത്തിനും നന്ദി ;എം മുകേഷ് എംഎൽഎ

സിപിഐഎം സംസ്ഥാന സമ്മേളന വേദിയിൽ എം മുകേഷ് എംഎൽഎ എവിടെ എന്ന ചോദ്യത്തിന് വിരാമമിട്ട് എം.എൽ.എ എത്തി.പാർട്ടി സമ്മേളനത്തിൽ സ്ഥലം എംഎൽഎയുടെ അസാന്നിധ്യം ഏറെ ചർച്ചയായിരുന്നു. എം മുകേഷ് ഇവിടെ തന്നെയുണ്ടെന്നാണ് ചോദ്യങ്ങളോട് എംഎൽഎ പ്രതികരിച്ചത്. ജോലി തിരക്ക് കാരണമാണ് സമ്മേള വേദിയിൽ എത്താൻ കഴിയാതിരുന്നത്. ലോഗോ പ്രകാശനത്തിന് താൻ ഉണ്ടായിരുന്നുവെന്നും മുകേഷ് പറഞ്ഞു. എറണാകുളത്ത് നിന്നാണ് എം മുകേഷ് കൊല്ലത്ത് എത്തിയത്. രണ്ടു ദിവസം ഇല്ലായിരുന്നു. മാധ്യമങ്ങളുടെ കരുതലിനും സ്നേഹത്തിനും നന്ദി അറിയിക്കുന്നു. ഞാൻ പാർട്ടി […]

Read More

സഹോദരിയുടെ ക്രൂരതയിൽ വെള്ളവും വെളിച്ചവുമില്ലാതെ വയോധികയും ഭർത്താവും

കരുത്തും കൈത്താങ്ങുമാവേണ്ട സഹോദരി മറ്റൊരു സഹോദരിയോട് ചെയ്ത കൊടും ക്രൂരതയുടെ കഥയാണ് ജനശബ്ദം ഈ വനിതാ ദിനത്തിൽ വായനക്കാർക്ക് മുന്നിലെത്തിക്കുന്നത്. സ്വന്തം വീട്ടിൽ വെള്ളവും വെളിച്ചവുമില്ലാതെ മാസങ്ങളോളം താമസിക്കേണ്ടി വന്ന ഗതികേടിലാണ്55 വയസ്സുകാരി രാജലക്ഷ്മി.കോഴിക്കോട് കണ്ണഞ്ചേരി ചമ്പയിൽ ഹൗസിലാണ് ഇവരുടെ താമസം. കഴിഞ്ഞവർഷം ഏപ്രിൽ ഇവരുടെ അമ്മ മരണപ്പെട്ടു. അസുഖബാധിതയായ അമ്മയെ സംരക്ഷിച്ചത് രാജലക്ഷ്മിയായിരുന്നു. എന്നാൽ സ്വത്ത് ഭാഗം വെച്ചപ്പോൾ രാജലക്ഷ്മിക്ക് അടുക്കളയോട് ചേർന്ന് ഒരു മുറി മാത്രമാണ് ലഭിച്ചത്. സഹോദരി ആ മുറിയിലേക്കുള്ള വഴി അടച്ചു.നിലവിൽ […]

Read More

താനൂരിലെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍

താനൂരിലെ വിദ്യാർത്ഥികളെ  നാടുവിടാന്‍ സഹായിച്ച യുവാവ്  കസ്റ്റഡിയില്‍.എടവണ്ണ സ്വദേശിയായ റഹീ അസ്‌ലം കസ്റ്റഡിയിലുള്ളത്. മുംബൈയില്‍നിന്ന് തിരിച്ചെത്തിയ റഹീമിനെ താനൂരില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട പെണ്‍കുട്ടികളുടേ സുഹൃത്താണ് റഹീം.ഇന്‍സ്റ്റഗ്രാം വഴിയാണ് റഹീം പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. റഹീമുമായി പെണ്‍കുട്ടികള്‍ക്കുള്ള ബന്ധം കണ്ടെത്തിയതാണ് കേസില്‍ നിര്‍ണയാകമായത്. റഹീമുമായി ബന്ധപ്പെട്ട പോലീസ് പെണ്‍കുട്ടികളുടെ നീക്കങ്ങള്‍ മനസിലാക്കി. ഇത് അവരെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചു. വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും കുടുംബത്തോടൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും പെണ്‍കുട്ടികളില്‍ ഒരാള്‍ റഹീമിനോട് പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് റഹീം അവരുടെ കൂടെ […]

Read More