താമരശ്ശേരി ഷഹബാസ് കൊലപാതകം ;കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലപാതക കേസിൽ ഇന്ന് മുതല്‍ കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇതുവരെ ശേഖരിച്ച തെളിവുകള്‍ താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ നിന്നും ലഭിച്ച തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, നഞ്ചക്ക് അടക്കമുള്ള ആയുധങ്ങള്‍ എന്നിവയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇവയുടെ ശാസ്ത്രീയ പരിശോധന കോടതി അനുമതിയോടെ നടക്കും.പ്രതികളായ വിദ്യാര്‍ത്ഥികളുടെ രണ്ടാം എസ്എസ്എല്‍സി പരീക്ഷ ഇന്ന് നടക്കും. വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ പ്രത്യേകം തയ്യാറാക്കിയ സെന്ററില്‍ ആണ് ആറു പേരുടെയും […]

Read More

ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു;വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

പിന്നണി ഗായിക കൽപ്പന രാഘവേന്ദറിനെ ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഹൈദരാബാദിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നിസാംപേട്ടിലുള്ള ഹോളിസ്റ്റിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൽപ്പന ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം.രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കൽപ്പനയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. വിവരം അറിഞ്ഞതിനെ തുടർന്ന് ചെന്നൈയിലായിരുന്ന കൽപ്പനയുടെ ഭർത്താവ് ഹൈദരാബാദിൽ എത്തിയതായാണ് റിപ്പോർട്ട്.

Read More

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് കൊല്ലത്ത് തുടങ്ങും.സംസ്ഥാനത്ത് കണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഐഎമ്മിന് കൂടുതല്‍ സംഘടന സംവിധാനമുള്ള കൊല്ലം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കഴിഞ്ഞു. ബ്രാഞ്ചുതലം മുതല്‍ ജില്ലാതലം വരെയുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി, വിഭാഗീയ നീക്കങ്ങള്‍ മുളയിലെനുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഐഎം കടക്കുന്നത്.സമ്മേളനത്തിന്റെ ഭാഗമായ കൊടിമര – പതാക ജാഥകള്‍ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമത്ത് സീതാറാം യെച്ചൂരി നഗറില്‍ സംഗമിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയര്‍മാനുമായ […]

Read More

താമരശ്ശേരിയിലെ കൊലപാതകം :നഞ്ചക്ക് കണ്ടെത്തി

താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വീട്ടില്‍ പോലീസ് റെയ്ഡ്. ഷഹബാസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച നഞ്ചക്ക് അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൊലപാതകം ആസൂത്രണം ചെയ്ത ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കും. പ്രദേശത്തെ വീടുകളില്‍ ഒരേ സമയത്താണ് റെയ്ഡ് നടക്കുന്നത്. ഷഹബാസിന്റെ തലയോട്ടി പൊട്ടിയാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലുണ്ടായിരുന്നു. നഞ്ചക്ക് പോലെയുള്ള ആയുധം കൊണ്ട് ശക്തമായ ക്ഷതമേല്‍പ്പിച്ചതായും കണ്ടെത്തിയിരുന്നു. പ്രതികളായ അഞ്ച് പേര്‍ നിലവില്‍ വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലാണുള്ളത്. നാളെ ഇവരെ […]

Read More

ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇന്നും നാളെയും സംസ്ഥാനത്തു പലയിടത്തും മഴയ്ക്കു സാധ്യതയുണ്ട്.കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph) വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ കേരളം മേഘാവൃതമാണ്. വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് […]

Read More

രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭ ചാമ്പ്യന്മാര്‍. ഫൈനല്‍ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ വിദര്‍ഭ വിജയം നേടുകയായിരുന്നു. വിദര്‍ഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്. സീസണില്‍ തോല്‍വിയറിയാതെ തലയുയര്‍ത്തിയാണ് കേരളത്തിന്റെ മടക്കം. ആദ്യ ഇന്നിങ്‌സില്‍ 379 റണ്‍സെടുത്ത വിദര്‍ഭ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സ് നേടി. 342 ആണ് കേരളത്തിന്റെ പ്രഥമ ഇന്നിങ്‌സില്‍ പിറന്നത്. വിദര്‍ഭക്കായി ശതകം (135) നേടിയ കരുണ്‍ നായരും 73 റണ്‍സ് നേടിയ ഡാനിഷ് […]

Read More

ഒറ്റപ്പാലത്ത് സഹപാഠിയുടെ മര്‍ദ്ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം

സഹപാഠിയുടെ മര്‍ദ്ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം. ഒറ്റപ്പാലം സ്വദേശി സാജന് ആണ് ആക്രമിക്കപ്പെട്ടത്. സാജന് ഇന്നലെ രാത്രി മുതല്‍ പനി പിടിപെട്ടതാണ് ആശങ്കക്കിടയാക്കുന്നത്. കണ്ണിനും മൂക്കിനും ഇടയിലായി മുറിവിന് രണ്ടര സെന്റീമീറ്റര്‍ അധികം വലിപ്പമുണ്ട്. കയ്യില്‍ കരുതാവുന്ന ആയുധം ഉപയോഗിച്ചാണോ മര്‍ദ്ദനം നടന്നതെന്ന് സംശയമാണ് കുടുംബം പങ്കുവെക്കുന്നത്.അതിനിടെ കേസിലെ പ്രതിയായ സഹപാഠി കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ ജാമ്യമില്ല വകുപ്പ് ചുമത്തിയ കേസില്‍ മകന്റെ മൊഴി […]

Read More

ഇസ്രായിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു

ജോർദാൻ വഴി ഇസ്രായിലേക്ക് കടക്കാൻ ശ്രമിച്ച തുമ്പ സ്വദേശി ഗബ്രിയൽ പെരേര വെടിയേറ്റ് മരിച്ചു. ഇസ്രായിൽ സൈന്യത്തിൻ്റെ വെടിയേറ്റാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന എഡിസൻ നാട്ടിൽ തിരിച്ചെത്തി. ഇയാൾക്കും തുടയിൽ വെടിയേറ്റിരുന്നു. തുമ്പ ആറാട്ടുവഴി സ്വദേശിയാണ്. ജോർദാനിലേക്ക് വിസിറ്റിംഗ് വിസയിൽ പോയതായിരുന്നു ഗബ്രിയൽ പെരേര. അതേസമയം, ഗബ്രിയൽ മരിച്ചതായി എംബസിയിൽ നിന്നും വീട്ടുകാർക്ക് വിവരം ലഭിച്ചു.

Read More

പാളയത്തു നിന്ന് 102 ഗ്രാം കഞ്ചാവുമായി കക്കോടി സ്വദേശി പിടിയിൽ

കോഴിക്കോട് :പാളയം ബസ് സ്റ്റാൻഡ് പരിസരങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തുന്നയാൾ പിടിയിൽ കക്കോടി സ്വദേശി ചെറുകുളം കള്ളിക്കാടത്തിൽ ജംഷീർ പി.എം (മൊറാർജി 40) നെയാണ് 102 ഗ്രാം കഞ്ചാവുമായി പാളയം ജംഗ്ഷനിൽ നിന്നും പിടികൂടിയത്.കോഴിക്കോട് സിറ്റി നാർക്കോടിക്ക് സെൽ അസി: കമ്മീഷണർ കെ.എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും , കസബ എസ്.ഐ ജഗ്മോഹൻ ദത്തിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.അതിഥി തൊഴിലാളികളെയും ഹോട്ടൽ ജോലിക്കാരെയും ലക്ഷ്യമിട്ട് കഞ്ചാവ് ചെറിയ പൊതികളിലാക്കി 500 […]

Read More

അട്ടപ്പാടി പാലൂരില്‍ കാട്ടാന കാളയെ കുത്തിക്കൊന്നു

അട്ടപ്പാടി പാലൂരില്‍ കാട്ടാന കാളയെ കുത്തിക്കൊന്നു. പാലൂര്‍ ആനക്കട്ടി ഊരിന് സമീപമാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് അഞ്ച് വയസുള്ള കാളയെ കുത്തേറ്റ് ചത്ത നിലയില്‍ കണ്ടത്.തുടര്‍ന്ന് വൈകുന്നേരത്തോടെ പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പുദ്യോഗസ്ഥരെത്തി കാട്ടാനയുടെ കുത്തേറ്റാണ് കാള ചത്തതെന്ന് സ്ഥിരീകരിക്കുകയായിരിന്നു. വെള്ളിയാഴ്ച മേയാന്‍ വിട്ട കാള വനാതിര്‍ത്തിയില്‍ കാട്ടാനയുടെ മുന്‍പില്‍പ്പെട്ടതാകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം.

Read More