
ജോർദാൻ വഴി ഇസ്രായിലേക്ക് കടക്കാൻ ശ്രമിച്ച തുമ്പ സ്വദേശി ഗബ്രിയൽ പെരേര വെടിയേറ്റ് മരിച്ചു. ഇസ്രായിൽ സൈന്യത്തിൻ്റെ വെടിയേറ്റാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന എഡിസൻ നാട്ടിൽ തിരിച്ചെത്തി. ഇയാൾക്കും തുടയിൽ വെടിയേറ്റിരുന്നു. തുമ്പ ആറാട്ടുവഴി സ്വദേശിയാണ്. ജോർദാനിലേക്ക് വിസിറ്റിംഗ് വിസയിൽ പോയതായിരുന്നു ഗബ്രിയൽ പെരേര. അതേസമയം, ഗബ്രിയൽ മരിച്ചതായി എംബസിയിൽ നിന്നും വീട്ടുകാർക്ക് വിവരം ലഭിച്ചു.