രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതിജീവിതയുടെ കത്ത്.ആദ്യ കേസിലെ അതിജീവിതയുടേതാണ് കത്ത്. വൈകാരികമായ പരാമർശങ്ങളാണ് കത്തിലുള്ളത്. മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട് എന്നാൽ താൻ പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നു. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ദീപ ജോസഫ് നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങളും അതിജീവിത കത്തിൽ സൂചിപ്പിച്ചു. ട്രോമയിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്ന തന്നെ ദീപ ജോസഫ് എന്ന വ്യക്തി നിരന്തരം വേട്ടയാടുകയാണ്. തിരുവനന്തപുരം പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. […]

Read More
 ‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ കമ്മിറ്റി

‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ കമ്മിറ്റി

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ എംഎഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് സിപിഐഎം പാറശാല ഏരിയ കമ്മിറ്റിയിൽ വിമർശനം. പാറശാല ഏരിയ സെക്രട്ടറി അഡ്വ. എസ് അജയകുമാർ ആണ് രൂക്ഷവിമർശനം ഉന്നയിച്ചത്. പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യനെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. ഇന്നലെയാണ് ഏരിയ കമ്മിറ്റി യോഗം നടന്നത്. പാർട്ടി കോട്ടയിൽ പിണറായി വിജയൻ ആറ് റൗണ്ട് പിന്നിൽ പോയി. എംഎൽഎ സ്ഥാനം രാജിവച്ച് മാന്യത കാട്ടണമെന്നും വിമർശനം […]

Read More
 വലിയ കള്ളത്തരം നടത്തുന്നയാൾക്ക് കൂടുതൽ പ്രതിഫലം; രത്തൻ ഖേൽക്കറിൻ്റെ നിയമനത്തിൽ പ്രതികരിച്ച് വി കെ സനോജ്

വലിയ കള്ളത്തരം നടത്തുന്നയാൾക്ക് കൂടുതൽ പ്രതിഫലം; രത്തൻ ഖേൽക്കറിൻ്റെ നിയമനത്തിൽ പ്രതികരിച്ച് വി കെ സനോജ്

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കാനുള്ള നീക്കത്തിൽ പ്രതികരിച്ച് വി.കെ. സനോജ് എംഎൽഎ. കൂടുതൽ വലിയ കള്ളത്തരം നടത്തുന്നയാൾക്ക് കൂടുതൽ വലിയ പ്രതിഫലം ലഭിക്കും എന്നാണ് വി.കെ. സനോജ് ഫേസ്ബുക്കിൽ കുറിച്ചത്. ബംഗാളിലെ തെരഞ്ഞെടുപ്പ് ഓഫീസറായ മനോജ്‌ അഗർവാളെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സെക്രട്ടറിയായി നിയമിച്ചപ്പോൾ രാഹുൽ ഗാന്ധിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. എന്നാൽ കേരളത്തിന് സമാനമായ അവസ്ഥ വരുമ്പോൾ രാഹുൽ ഗാന്ധിയുടെ മറുപടി എന്താണ് എന്നും വി.കെ. സനോജ് ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം പശ്ചിമ ബംഗാളിലെ […]

Read More
 കുടുംബ ബന്ധങ്ങളുടെ ഊട്ടിയുറപ്പ് പുതുതലമുറയ്ക്ക് ദിശാബോധം നൽകും: എൻ. സദക്കത്തുള്ള

കുടുംബ ബന്ധങ്ങളുടെ ഊട്ടിയുറപ്പ് പുതുതലമുറയ്ക്ക് ദിശാബോധം നൽകും: എൻ. സദക്കത്തുള്ള

മലക്കുയിൽ ഫാമിലി അനുമോദന മീറ്റ് പ്രൗഢോജ്വലമായി ഭൂപതി അബൂബക്കർ ഹാജി – കുഞ്ഞീബി ഹജ്ജുമ്മ കുടുംബത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “മലക്കുയിൽ ഫാമിലി വിജയികളായ 17 വിദ്യാർത്ഥികളെ ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു. “കുടുംബങ്ങൾ അണുകുടുംബങ്ങളായി മാറുന്ന ഇന്നത്തെ സാഹചര്യത്തിൽ കുടുംബ കൂട്ടായ്മകൾ പുതിയ തലമുറയ്ക്ക് വലിയ ദിശാബോധമാണ് നൽകുന്നത്. ബന്ധങ്ങളുടെ വിലയും കുടുംബത്തിന്റെ ശക്തിയും കുട്ടികൾ തിരിച്ചറിയേണ്ടത് കാലത്തിന്റെ ആവശ്യമാന്നെന്ന്” ഉദ്ഘാടന പ്രസംഗത്തിൽഅദ്ദേഹം പറഞ്ഞു. മുഹ്സിൻ ഭൂപതി അധ്യക്ഷത വഹിച്ചു. സാലിഹ് കുന്ദമംഗലം സ്വാഗത പ്രസംഗം നടത്തി. […]

Read More
 വിഷു ബംപർ നറുക്കെടുപ്പ് ഫലം; 12 കോടി VB 135452 നമ്പർ ടിക്കറ്റിന്

വിഷു ബംപർ നറുക്കെടുപ്പ് ഫലം; 12 കോടി VB 135452 നമ്പർ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ വിഷു ബംപര്‍ നറുക്കെടുപ്പ് ഫലം പുറത്ത്. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ വച്ചാണ് ഭാഗ്യശാലിയെ കണ്ടെത്തിയത്. VB135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇതേ നമ്പർ വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒന്നാം സമ്മാനത്തിന് അർഹരായ ടിക്കറ്റ് വിറ്റത് കരുനാഗപ്പള്ളിയിലെ അനിൽ ഡി. എന്ന ഏജൻ്റിനാണ് എന്നാണ് ലഭ്യമാകുന്ന വിവരം. സമാശ്വാസ സമ്മാനം (₨.1,00,000) VA 135452VC 135452VD 135452VE […]

Read More
 ‘പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു’; ഗിവർഗീസ് മാർ കൂറിലോസ്

‘പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു’; ഗിവർഗീസ് മാർ കൂറിലോസ്

പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് ഗിവർഗീസ് മാർ കൂറിലോസ്. 6 വർഷത്തോളം നീണ്ട പോരാട്ടത്തിന്റെ വിജയമാണ് കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ കാരണം. കേസുകൾ പിൻവലിച്ചതും നല്ല തീരുമാനമാണ്. വികസനം എന്ന വാക്കിന്‌ തന്നെ ബദൽ അന്വേഷിക്കണം. മഞ്ഞക്കുറ്റി ഒരു പ്രതീകമാണ്. സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതീകമാണ്. എല്ലാ സർക്കാരുകൾക്കും ഉള്ള മുന്നറിയിപ്പാണ്. കേരളത്തിന്റെ സമര ചരിത്രത്തിൽ സുവർണ ലിപികളിൽ കെ റെയിൽ സമരം ഓർമ്മിക്കപ്പെടും. […]

Read More
 ചൈനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 82 മരണം, 9 പേരെ കാണാതായി

ചൈനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 82 മരണം, 9 പേരെ കാണാതായി

ബെയ്ജിങ്: ഉത്തര ചൈനയിലെ ഷാൻസി പ്രിവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ ഗ്യാസ് സ്ഫോടനത്തിൽ 82 മരണം. ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെൻയു കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്. 9 പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് നിർദേശം നൽകി. സ്ഫോടനം നടക്കുമ്പോൾ 247 തൊഴിലാളികൾ ഖനിക്കുള്ളിലുണ്ടായിരുന്നു എന്നാണ് വിവരം. ചൈനയിലെ പ്രധാന കൽക്കരി ഖനന മേഖലയാണ് ഷാൻസി പ്രവിശ്യ. കഴിഞ്ഞ വർഷം മാത്രം ഇവിടെനിന്ന് 130 […]

Read More
 ഹൈസ്കൂൾ ക്ലാസുകളിൽ അരമണിക്കൂർ അധികപഠന സമയം ഈ അധ്യയനവർഷവും തുടരും

ഹൈസ്കൂൾ ക്ലാസുകളിൽ അരമണിക്കൂർ അധികപഠന സമയം ഈ അധ്യയനവർഷവും തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പഠനസമയം അരമണിക്കൂർ വർധിപ്പിച്ചത് ഈ അധ്യയന വർഷവും തുടരും. സ്‌കൂൾ കലണ്ടർ പ്രകാരം 197 സാധാരണ പഠനദിനങ്ങളാണ്‌ 2026–27 അധ്യയനവർഷമുള്ളത്‌. ആകെ 985 മണിക്കൂർ. വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ ചട്ടങ്ങളും പ്രകാരം ഹൈസ്‌കൂളിൽ 220 ദിവസം അല്ലെങ്കിൽ 1100 മണിക്കൂറാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്‌ ഉറപ്പാക്കുന്നതിനാണ്‌ മുൻവർഷത്തെ രീതി പിന്തുടരുക. വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ്‌ അര മണിക്കൂർ അധിക ക്ലാസുകൾ ഉണ്ടാവുക. രാവിലെ 15 മിനുട്ടും ഉച്ചകഴിഞ്ഞ് 15 മിനുട്ടും […]

Read More
 മത തീവ്രവാദിയായി ചിത്രീകരിച്ചു; അവിഹിതകഥകൾ പ്രചരിപ്പിച്ചു: ടിനി ടോമിനെതിരെ അൻസിബ ഹസൻ

മത തീവ്രവാദിയായി ചിത്രീകരിച്ചു; അവിഹിതകഥകൾ പ്രചരിപ്പിച്ചു: ടിനി ടോമിനെതിരെ അൻസിബ ഹസൻ

കൊച്ചി: നടൻ ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ ഹസൻ. മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടിവിൽ നിന്ന് താൻ രാജിവയ്ക്കാൻ കാരണം ടിനി ടോം ആണെന്നാണ് അൻസിബയുടെ വെളിപ്പെടുത്തൽ. തനിക്കെതിരെ നടൻ അപവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അൻസിബ ആരോപിച്ചു. താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിതക്കഥകൾ സൃഷ്ടിക്കുമായിരുന്നുവെന്ന് അൻസിബ വെളിപ്പെടുത്തി. തന്നെ മത തീവ്രവാദിയാക്കാൻ നിരന്തര ശ്രമം നടത്തി. താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നതായി പറഞ്ഞ് പരത്തി. താൻ മാനസികമായി […]

Read More
 ‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’; ജഗദീഷ്

‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’; ജഗദീഷ്

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടൻ ജഗദീഷ്. ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ടവർ സമീപിച്ചിരുന്നു. അഭിനയത്തിൽ തന്നെ തുടരാനാണ് താത്പര്യം. 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ അങ്ങനെ ഒരു സ്ഥാനം ഏറ്റെടുക്കൂ. തന്നെ പരിഗണിച്ചതിൽ വലിയ അഭിമാനം. യോഗ്യരായ പലരും സിനിമ മേഖലയിൽ തന്നെ ഉണ്ട്. താനാരുടേയും പേര് നിർദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് റസൂൽ പൂക്കുട്ടി രാജിക്കത്ത് കൈമാറിയത്. പദവികൾ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചർച്ചയിൽ പേരുണ്ട്. റസൂൽ പൂക്കുട്ടിയോട് സ്ഥാനത്ത് […]

Read More