മലക്കുയിൽ ഫാമിലി അനുമോദന മീറ്റ് പ്രൗഢോജ്വലമായി ഭൂപതി അബൂബക്കർ ഹാജി – കുഞ്ഞീബി ഹജ്ജുമ്മ കുടുംബത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “മലക്കുയിൽ ഫാമിലി വിജയികളായ 17 വിദ്യാർത്ഥികളെ ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു.

“കുടുംബങ്ങൾ അണുകുടുംബങ്ങളായി മാറുന്ന ഇന്നത്തെ സാഹചര്യത്തിൽ കുടുംബ കൂട്ടായ്മകൾ പുതിയ തലമുറയ്ക്ക് വലിയ ദിശാബോധമാണ് നൽകുന്നത്. ബന്ധങ്ങളുടെ വിലയും കുടുംബത്തിന്റെ ശക്തിയും കുട്ടികൾ തിരിച്ചറിയേണ്ടത് കാലത്തിന്റെ ആവശ്യമാന്നെന്ന്” ഉദ്ഘാടന പ്രസംഗത്തിൽഅദ്ദേഹം പറഞ്ഞു. മുഹ്സിൻ ഭൂപതി അധ്യക്ഷത വഹിച്ചു. സാലിഹ് കുന്ദമംഗലം സ്വാഗത പ്രസംഗം നടത്തി.

ചടങ്ങിൽ ഭൂപതി കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ ബിച്ചാത്ത് നടക്കാവിനെ ജനശബ്ദം ന്യൂസ് ചീഫ് എഡിറ്റർ എം. സിബ്ഗത്തുള്ളയും, ചേരിക്കമ്മൽ അബ്ദുൽ അസീസിനെ ഫാത്തിമ ബീവിയും,നെടുവഞ്ചാൽ ഉസ്മാനെ എൻ. സദക്കത്തുള്ളയും, ആയിഷയെ ഭൂപതി സാലിഹ് കുന്ദമംഗലം പൊന്നാടയണിയിച്ച് ആദരിച്ചു.

വിജയികളായ വിദ്യാർത്ഥികൾക്ക് മെമെന്റോ നൽകി ആദരിച്ച ചടങ്ങിൽ അബ്ദുൽ അസീസ്ചേരിക്കമ്മൽ, ഉസ്മാൻ നെടുവഞ്ചാലിൽ, സി.അബ്ദുറഹ്മാൻ. ജൗഹർ ഭൂപതി,, ബുഷ്ഹർ ഭൂപതി, ജാബിർ നെടുങ്കണ്ടത്തിൽ, ഷാജു വിക്രസം കണ്ടി, ജില്ലാ ജഡ്ജി എം.പി. ഷൈജൽ, ഷംല ചാത്തമംഗലം, ഫൈസൽ നെടുങ്കണ്ടത്തിൽ, ശില്പി റിയാസ് കുന്ദമംഗലം,തസ്നിo വെള്ളിമാടുകുന്ന് എന്നിവർ സംസാരിച്ചു. മൻസൂർ നീലാറമൽ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *