മുണ്ടിക്കൽ താഴത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

മുണ്ടിക്കൽ താഴത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

മുണ്ടിക്കൽ താഴത്ത് ഇന്ന് രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഹാർലി ഡേവിഡ്സൺ ബൈക്കും എതിർദിശയിൽ വന്ന കാർ തിരിക്കുന്നതിനിടെയാണ് ജംഗ്ഷനിൽ വെച്ച് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് ഭാഗികമായി തകർന്നതോടൊപ്പം കാറിന്റെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ ബൈക്ക് യാത്രികനായ മജാസിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് ബന്ധുക്കളത്തി പരിക്കേറ്റ മജാസിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി കാലിനും നട്ടെല്ലിനും ക്ഷതമേറ്റതായി ബന്ധുക്കൾ വ്യക്തമാക്കി അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം വാഹനഗതാഗതം തടസ്സപ്പെട്ടു. […]

Read More
 മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം; മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടെന്ന് പരാതി

മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം; മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടെന്ന് പരാതി

മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട് എന്ന പരാതിയിലാണ് അന്വേഷണം. സർക്കാർ അധികാരമേറ്റ് ആറാം നാളാണ് മുൻ മന്ത്രിക്ക് എതിരായ അന്വേഷണം. ഇടുക്കി വിജിലൻസ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പയ്ക്ക് കരാർ നൽകിയതിൽ ക്രമക്കേടെന്നാണ് ആരോപണം. മുട്ടം സ്വദേശി ബേബി ജോസഫാണ് പരാതിക്കാൻ. ക്രമക്കേടില്‍ മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പരാതി. നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. അന്ന് പരാതികള്‍ ഉണ്ടായിരുന്നില്ല. പരാതി […]

Read More
 മുഖ്യമന്ത്രിയുടെ സെക്രട്ടറി നിയമനത്തിൽ ‘അട്ടിമറി’; കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം: പി രാജീവ്

മുഖ്യമന്ത്രിയുടെ സെക്രട്ടറി നിയമനത്തിൽ ‘അട്ടിമറി’; കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം: പി രാജീവ്

മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ഐഎഎസിനെ നിയമിച്ചതിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ പി രാജീവ്. സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന ഒരാളെ, തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് ദുരൂഹമാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളിൽ ചീഫ് ഇലക്ടറൽ ഓഫീസറെ ചീഫ് സെക്രട്ടറിയാക്കിയതിനെ രാഹുൽ ഗാന്ധി എതിർക്കുമ്പോൾ, കേരളത്തിൽ സമാനമായ നിയമനം നടത്തുന്നതിൽ കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് നിയന്ത്രിച്ച ഉദ്യോഗസ്ഥൻ കൃത്യമായ ‘കൂളിംഗ് പിരീഡ്’ പാലിക്കാതെ […]

Read More
 കൊല്ലം കടയ്ക്കലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കടയ്ക്കലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കടയ്ക്കലിൽ വീടിനുളളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് ഉഷസിൽ സുഗതൻ ഭാര്യ ലത എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വിദേശത്തായിരുന്ന സുഗതൻ മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കടയ്ക്കൽ പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവർക്കുമിടയിൽ കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Read More
 ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ DCC അംഗമാക്കി

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ DCC അംഗമാക്കി

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ DCC അംഗമാക്കി ഇടുക്കി ഡിസിസി. DCC പ്രസിഡന്റ് സി പി മാത്യുവാണ് നിഖിൽ പൈലിയെ നാമനിർദേശം ചെയ്തത്. നാമനിർദേശം ചെയ്ത കത്തടക്കം പുറത്തുവന്നു. നിഖിൽ പൈലി ഉൾപ്പെടെ അഞ്ച് പേരെയാണ് DCC അംഗങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്. തനിക്ക് ഇടുക്കി ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അംഗമായി പ്രവർത്തിക്കാൻ കോൺഗ്രസ് പാർട്ടി അവസരം നൽകി, KPCC പ്രസിഡന്റെ സണ്ണി ജോസഫ്, കെ സുധാകരൻ എംപി, DCC പ്രസിഡന്റ് സിപി മാത്യു എന്നിവർക്ക് പ്രത്യേക നന്ദി […]

Read More
 വി ഡി സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചീഫ് ഇലക്ട്രൽ ഓഫീസർ;  നിയമസഭാ തെരഞ്ഞെടുപ്പ് വൻ അട്ടിമറിയെന്ന് ഐഎൻഎൽ

വി ഡി സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചീഫ് ഇലക്ട്രൽ ഓഫീസർ;  നിയമസഭാ തെരഞ്ഞെടുപ്പ് വൻ അട്ടിമറിയെന്ന് ഐഎൻഎൽ

മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ ഖേൽക്കറെ നിയമിക്കുമെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വൻ അട്ടിമറിയുടെ ഫലമാണെന്ന് വ്യക്തമാക്കുന്നതുമാണെന്ന് ഐഎൻഎൽ യുഡിഎഫ് -ബിജെപി ഡീൽ തെളിഞ്ഞിരിക്കുകയാണ്. നീഗൂഢമായ മാർഗ്ഗത്തിലുടെ മമതാ ബാനർജിയുടെ പാർട്ടിയെ അധികാരത്തിൽ നിന്ന് താഴെയിറക്കി വൻ ഭൂരിപക്ഷത്തോടെ സർക്കാർ ഉണ്ടാക്കിയ ബി.ജെ.പി ആദ്യമായി ചെയ്തത് അവിടുത്തെ ഇലക്ട്രൽ ഓഫീസറെ പിടിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആക്കുകയാണ്. യുഡിഎഫ് -ബിജെപി ഡീൽ മറനീക്കി പുറത്തുവന്ന സ്ഥിതിക്ക് […]

Read More
 രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതിജീവിതയുടെ കത്ത്.ആദ്യ കേസിലെ അതിജീവിതയുടേതാണ് കത്ത്. വൈകാരികമായ പരാമർശങ്ങളാണ് കത്തിലുള്ളത്. മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട് എന്നാൽ താൻ പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നു. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ദീപ ജോസഫ് നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങളും അതിജീവിത കത്തിൽ സൂചിപ്പിച്ചു. ട്രോമയിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്ന തന്നെ ദീപ ജോസഫ് എന്ന വ്യക്തി നിരന്തരം വേട്ടയാടുകയാണ്. തിരുവനന്തപുരം പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. […]

Read More
 ‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ കമ്മിറ്റി

‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ കമ്മിറ്റി

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ എംഎഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് സിപിഐഎം പാറശാല ഏരിയ കമ്മിറ്റിയിൽ വിമർശനം. പാറശാല ഏരിയ സെക്രട്ടറി അഡ്വ. എസ് അജയകുമാർ ആണ് രൂക്ഷവിമർശനം ഉന്നയിച്ചത്. പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യനെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. ഇന്നലെയാണ് ഏരിയ കമ്മിറ്റി യോഗം നടന്നത്. പാർട്ടി കോട്ടയിൽ പിണറായി വിജയൻ ആറ് റൗണ്ട് പിന്നിൽ പോയി. എംഎൽഎ സ്ഥാനം രാജിവച്ച് മാന്യത കാട്ടണമെന്നും വിമർശനം […]

Read More
 വലിയ കള്ളത്തരം നടത്തുന്നയാൾക്ക് കൂടുതൽ പ്രതിഫലം; രത്തൻ ഖേൽക്കറിൻ്റെ നിയമനത്തിൽ പ്രതികരിച്ച് വി കെ സനോജ്

വലിയ കള്ളത്തരം നടത്തുന്നയാൾക്ക് കൂടുതൽ പ്രതിഫലം; രത്തൻ ഖേൽക്കറിൻ്റെ നിയമനത്തിൽ പ്രതികരിച്ച് വി കെ സനോജ്

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കാനുള്ള നീക്കത്തിൽ പ്രതികരിച്ച് വി.കെ. സനോജ് എംഎൽഎ. കൂടുതൽ വലിയ കള്ളത്തരം നടത്തുന്നയാൾക്ക് കൂടുതൽ വലിയ പ്രതിഫലം ലഭിക്കും എന്നാണ് വി.കെ. സനോജ് ഫേസ്ബുക്കിൽ കുറിച്ചത്. ബംഗാളിലെ തെരഞ്ഞെടുപ്പ് ഓഫീസറായ മനോജ്‌ അഗർവാളെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സെക്രട്ടറിയായി നിയമിച്ചപ്പോൾ രാഹുൽ ഗാന്ധിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. എന്നാൽ കേരളത്തിന് സമാനമായ അവസ്ഥ വരുമ്പോൾ രാഹുൽ ഗാന്ധിയുടെ മറുപടി എന്താണ് എന്നും വി.കെ. സനോജ് ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം പശ്ചിമ ബംഗാളിലെ […]

Read More
 കുടുംബ ബന്ധങ്ങളുടെ ഊട്ടിയുറപ്പ് പുതുതലമുറയ്ക്ക് ദിശാബോധം നൽകും: എൻ. സദക്കത്തുള്ള

കുടുംബ ബന്ധങ്ങളുടെ ഊട്ടിയുറപ്പ് പുതുതലമുറയ്ക്ക് ദിശാബോധം നൽകും: എൻ. സദക്കത്തുള്ള

മലക്കുയിൽ ഫാമിലി അനുമോദന മീറ്റ് പ്രൗഢോജ്വലമായി ഭൂപതി അബൂബക്കർ ഹാജി – കുഞ്ഞീബി ഹജ്ജുമ്മ കുടുംബത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “മലക്കുയിൽ ഫാമിലി വിജയികളായ 17 വിദ്യാർത്ഥികളെ ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു. “കുടുംബങ്ങൾ അണുകുടുംബങ്ങളായി മാറുന്ന ഇന്നത്തെ സാഹചര്യത്തിൽ കുടുംബ കൂട്ടായ്മകൾ പുതിയ തലമുറയ്ക്ക് വലിയ ദിശാബോധമാണ് നൽകുന്നത്. ബന്ധങ്ങളുടെ വിലയും കുടുംബത്തിന്റെ ശക്തിയും കുട്ടികൾ തിരിച്ചറിയേണ്ടത് കാലത്തിന്റെ ആവശ്യമാന്നെന്ന്” ഉദ്ഘാടന പ്രസംഗത്തിൽഅദ്ദേഹം പറഞ്ഞു. മുഹ്സിൻ ഭൂപതി അധ്യക്ഷത വഹിച്ചു. സാലിഹ് കുന്ദമംഗലം സ്വാഗത പ്രസംഗം നടത്തി. […]

Read More