മഴ കനക്കുന്നു; അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യത

മഴ കനക്കുന്നു; അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴയിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേ‍ർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മറ്റന്നാൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ […]

Read More
 പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് കാട്ടാന ആക്രമണത്തിൽ പരുക്ക്

പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് കാട്ടാന ആക്രമണത്തിൽ പരുക്ക്

പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാന ആക്രമണം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പന് ആണ് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റത്. വേലുത്തോടിന് സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് 1. 30 ന് ആയിരുന്നു സംഭവം. ബൈക്കിൽ ഓഫീസിലേക്ക് പോകുന്നതിനിടെ ഷിബു തങ്കപ്പനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ ഓഫീസിലേക്ക് പോവുകയായിരുന്നു ഇദ്ദേഹം. ആക്രമണത്തിൽ ഷിബു തങ്കപ്പന്റെ കാലിന് ഒടിവ് സംഭവിച്ചു. ഇദ്ദേഹത്തിന്റെ ദേഹമാസകലം പരുക്കുമുണ്ട്.

Read More
 പി പദ്മരാജൻ സാഹിത്യ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പി പദ്മരാജൻ സാഹിത്യ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പി പദ്മരാജൻ്റെ സ്മരണാർഥം നൽകുന്ന പദ്മരാജൻ സാഹിത്യ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ ചന്ദ്രമതിയുടെ ‘ഒ‍ഴുകാതെ പു‍ഴ’യ്ക്ക് പുരസ്കാരം ലഭിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2025ലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം നൽകുന്നത്. ഷനോജ് ആർ ചന്ദ്ര‍ൻ്റെ ‘അരപ്പാതിരി’ മികച്ച ചെറുകഥയായി തെരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയും പ്രശസ്തിപത്രവും ശിൽപവും ലഭിക്കും. ദേശാഭിമാനി സീനിയർ സബ് എഡിറ്ററും എ‍ഴുത്തുകാരനുമായ മിഥുൻ കൃഷ്ണയ്ക്ക് വിസ്മയ മാക്സ് യുവസാഹിത്യ പുരസ്കാരം ലഭിച്ചു. ‘അപരസമുദ്ര’ എന്ന നോവലിനാണ് ലഭിച്ചത്. 10,000 […]

Read More
 എബോള ഭീതി: കൊച്ചി വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി 

എബോള ഭീതി: കൊച്ചി വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി 

കൊച്ചി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കി. സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. യാത്രക്കാരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനായി തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ എന്നിവയ്ക്കൊപ്പം കൃത്യമായ 21 ദിവസത്തെ യാത്രാ ചരിത്രവും പരിശോധിക്കും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ […]

Read More
 മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; ബിലാൽ നിരവധി യുവതികളെ വിദേശത്ത് എത്തിച്ചു: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; ബിലാൽ നിരവധി യുവതികളെ വിദേശത്ത് എത്തിച്ചു: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

കൊച്ചി: മോഡലിങ്ങിൻ്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസിൽ അറസ്റ്റിലായ ബിലാല്‍ എന്ന ശ്രീകുമാ‍ർ തന്നെയാണ് മുഖ്യ സൂത്രധാരനെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ബിലാല്‍ നിരവധി യുവതികളെ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും ഇത് വലിയ നെറ്റ് വർക്ക് ആണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ഒരു ഡീലിൽ ലഭിക്കുക 50000 – 100000 വരെയാണെന്നും കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. കേസിൽ രണ്ട് പരാതികൾ കൂടി ലഭിച്ചിട്ടുണ്ട്. പരാതികൾ വിശദമായി […]

Read More
 കൊച്ചി മെട്രോ നിർമ്മാണം; മഴക്കാലത്തെ വെല്ലുവിളികൾ നേരിടാൻ സുരക്ഷ ശക്തമാക്കി കെഎംആർഎൽ

കൊച്ചി മെട്രോ നിർമ്മാണം; മഴക്കാലത്തെ വെല്ലുവിളികൾ നേരിടാൻ സുരക്ഷ ശക്തമാക്കി കെഎംആർഎൽ

കൊച്ചി: മൺസൂണിന് മുന്നോടിയായി, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മെട്രോ രണ്ടാം ഘട്ട നിർമ്മാണ ഇടനാഴികളിൽ സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ശക്തമാക്കുകയാണ്. പൊതുസുരക്ഷയും സുഗമമായ വാഹന ഗതാഗതവും തടസമില്ലാത്ത നിർമ്മാണ പുരോഗതിയും ഉറപ്പാക്കുകയാണ് ഇതിലൂടെ കെഎംആർഎൽ ലക്ഷ്യമിടുന്നത്. മെട്രോ അലൈൻമെന്റിലുടനീളം മികച്ച ഗതാഗത ക്രമീകരണങ്ങൾക്കാണ് കെഎംആർഎൽ പ്രധാന ഊന്നൽ നൽകുന്നത്. മഴക്കാലത്ത് യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാനും പ്രധാന ഇടങ്ങളിൽ അധികൃതർ അധിക ട്രാഫിക് വാർഡൻമാരെ വിന്യസിക്കും. ഇവർ ഗതാഗതം നിയന്ത്രിക്കുകയും കാൽനടയാത്രക്കാരെ സഹായിക്കുകയും […]

Read More
 ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; ഭർത്താവ് അറസ്റ്റിൽ

ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; ഭർത്താവ് അറസ്റ്റിൽ

തീക്കോയി (കോട്ടയം): കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരണപ്പെട്ടു. തീക്കോയി കൊല്ലംപാറ ഭാഗത്ത് താമസിക്കുന്ന പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ജോണിനെ (47) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മെയ് 15-ന് രാവിലെ 11 മണിയോടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് ജോൺ ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ബാലാമണി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ […]

Read More
 ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതി ഉമർ ഖാലിദ് ജാമ്യം. ഡൽഹി ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. 15 ദിവസത്തെ ജാമ്യത്തിനാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ പോകുന്ന മാതാവിനെ സന്ദർശിക്കാനാണ് അപേക്ഷ നൽകിയത്. ജസ്റ്റിസുമാരായ പ്രതിബ എം സിംഗ്, മധു ജെയിൻ എന്നിവരുടെ ബെഞ്ചാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. കഴിഞ്ഞദിവസം വിചാരണ കോടതി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ […]

Read More
 അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസ്; കോട്ടയം സ്വദേശിനി പൊലീസ് പിടിയിൽ

അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസ്; കോട്ടയം സ്വദേശിനി പൊലീസ് പിടിയിൽ

കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. കോട്ടയം സ്വദേശിനി മായയാണ് അറസ്റ്റിലായത്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. റാക്കറ്റിന് വേണ്ടി മായ വ്യാജ രേഖ ചമച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് ഇതുവരെ 4 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മായ റാക്കറ്റിൽ നിന്നും പണം കൈപ്പറ്റിയെന്നും പൊലീസിന് തെളിവ് ലഭിച്ചിരുന്നു. അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിലെ അന്വേഷണം കൊച്ചിയിലെ സ്വകാര്യ […]

Read More
 ‘കെ-റെയിൽ കേസുകൾ എഴുതിത്തള്ളണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ല, കോടതി’: പി രാജീവ്

‘കെ-റെയിൽ കേസുകൾ എഴുതിത്തള്ളണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ല, കോടതി’: പി രാജീവ്

കെ-റെയിൽ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരല്ല, മറിച്ച് കോടതിയാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി രാജീവ് വ്യക്തമാക്കി. സർക്കാരിന് കേസുകൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിക്കാമെങ്കിലും, അത് അനുവദിക്കുന്നത് കോടതിയുടെ വിവേചനാധികാരമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ശബരിമല കേസിലും ഇതേ നടപടിക്രമമാണ് പാലിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്ക് ബദൽ മാർഗങ്ങളുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു. മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ പി രാജീവ് കടുത്ത അതൃപ്തി […]

Read More