‘പിണറായിയുടെ ധാർഷ്ട്യം; വീട്ടിൽപോയി ചോദിക്ക് പരാമർശം തിരിച്ചടിയായി’, CPI പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം

‘പിണറായിയുടെ ധാർഷ്ട്യം; വീട്ടിൽപോയി ചോദിക്ക് പരാമർശം തിരിച്ചടിയായി’, CPI പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം. പിണറായി വിജയന്റെ വീട്ടിൽപോയി ചോദിക്ക് പരാമർശം തിരിച്ചടിയായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സമീപനം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും വിമർശനമുയർന്നു. സിപിഐയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറിനെതിരെയും അതിരൂക്ഷ വിമർശനം ഉണ്ടായി. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറായി പ്രവർത്തിച്ചതിനൊപ്പം പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചതും അണികൾക്കിടയിൽ വലിയത്തരത്തിലുള്ള അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കി. ജില്ലയിൽ വേണ്ടത്ര രീതിയിൽ […]

Read More
 ദേശീയ സുരക്ഷയ്ക്ക് ഭീഷണി; സിജെപിയുടെ എക്‌സ് വിലക്ക് ഐബി മുന്നറിയിപ്പിന് പിന്നാലെ

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; സിജെപിയുടെ എക്‌സ് വിലക്ക് ഐബി മുന്നറിയിപ്പിന് പിന്നാലെ

ന്യൂഡല്‍ഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്നാണ് ആക്ഷേപഹാസ്യ പാര്‍ട്ടിയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സിജെപി)യുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചതെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ബ്യൂറോയുടെ അഭിപ്രായത്തില്‍ കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് എക്‌സ് അക്കൗണ്ട് നിരോധിച്ചതെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐടി ആക്ടിലെ വകുപ്പ് 69 (A) പ്രകാരം ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് എക്‌സിന് നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ‘ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുമെന്ന കാര്യം ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് […]

Read More
 KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകും! ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകും! ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. 112 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മൂന്നുമാസത്തെ കണക്കാണ് വിലയിരുത്തിയത്. ഓർഡിനറി ബസിൽ മാത്രമെങ്കിൽ 57 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 15 മുതലാണ് യുഡിഎഫ് സർക്കാർ സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത് . സ്ത്രീകളുടെ കണക്ക് എടുക്കാൻ ജെൻഡർ ടിക്കറ്റിങ് അടക്കം നടപ്പാക്കിയിരുന്നു. അതിന് ശേഷം കെഎസ്ആർടിസി എംഡി ഗതാഗത സെക്രട്ടറിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ഇതിന് […]

Read More
 മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ; കാലാവധി കഴിയും മുൻപേ മാതൃ യൂണിറ്റുകളിലേക്ക് മടക്കിയയച്ചു

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ; കാലാവധി കഴിയും മുൻപേ മാതൃ യൂണിറ്റുകളിലേക്ക് മടക്കിയയച്ചു

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ. കാലാവധി കഴിയുന്നതിന് മുന്നേയാണ് മാതൃ യൂണിറ്റുകളിലേക്ക് ഇവരെ മടക്കിയയച്ചത്. കാലാവധി കഴിയും മുന്നേയുള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധമുണ്ട്. കാലാവധിക്ക് ‌ഒരാഴ്ച മുമ്പേയാണ് നടപടി. ഈ മാസം 31 വരെയായിരുന്നു ഗൺമാൻ മാർക്ക് കാലാവധി. യുഡിഎഫ് സർക്കാർ അധികാരമേറ്റത്തിന് പിന്നാലെയാണ് മുൻഗണന്മാരെ മടക്കിയത്. രണ്ടുദിവസം മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. കാലാവധി കഴിയും മുന്നേ ഉള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അടക്കമുള്ള ആ മുൻ […]

Read More
 സ്വർണവില വീണ്ടും കുറഞ്ഞു

സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ മാറ്റം. സ്വർണവില കുറഞ്ഞു. ക‍ഴിഞ്ഞ ദിവസത്തെക്കാള്‍ 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 1,17,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ ക‍ഴിഞ്ഞ ദിവസത്തെ വില. 320 രൂപ കുറഞ്ഞ 1,16,960 രൂപയാണ് ഇന്ന് ഒരു പവന് രേഖപ്പെടുത്തിയത്. 14,620 രൂപയാണ് ഒരു ഗ്രാമിൻ്റെ ഇന്നത്തെ വില. ക‍ഴിഞ്ഞ 13ന് ആണ് ഈ മാസത്തെ ഏറ്റവും കൂടിയ വില സ്വർണത്തിന് രേഖപ്പെടുത്തിയത്. 1,23,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ക‍ഴിഞ്ഞ അഞ്ചാം തീയതിയാണ് […]

Read More
 മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്! പെൺകുട്ടികളെ വിദേശത്തേക്ക് കടത്തിയ മുഖ്യസൂത്രധാരൻ ബിലാൽ വലയിൽ

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്! പെൺകുട്ടികളെ വിദേശത്തേക്ക് കടത്തിയ മുഖ്യസൂത്രധാരൻ ബിലാൽ വലയിൽ

കൊച്ചി: മോഡലിങ് രംഗത്തെ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിന് ഇരയാക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ ബിലാലിനെ പൊലീസ് വലയിലാക്കി. തിരുവനന്തപുരം ചാരുമൂട് സ്വദേശിയായ ഇയാൾ ബിലാൽ, ശ്രീകുമാർ തുടങ്ങി നിരവധി വ്യാജപ്പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഒടുവിൽ മാവേലിക്കരയിൽ നിന്നാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും നിരവധി യുവതികളുടെ ചിത്രങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ ചിത്രങ്ങൾ കൈമാറുന്നതിനായി ഇവർ പ്രത്യേകം ടെലഗ്രാം ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നതായും, ദുബായിൽ വെച്ചാണ് കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ ബിലാൽ പരിചയപ്പെട്ടതെന്നും പൊലീസ് […]

Read More
 സൈനിക നീക്കങ്ങൾ ചോർത്തി പാകിസ്ഥാന് നൽകി; പത്താൻകോട്ടിൽ യുവാവ് പിടിയിൽ

സൈനിക നീക്കങ്ങൾ ചോർത്തി പാകിസ്ഥാന് നൽകി; പത്താൻകോട്ടിൽ യുവാവ് പിടിയിൽ

ഡൽഹി: പഞ്ചാബിലെ പത്താൻകോട്ടിൽ സൈന്യത്തിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ദേശീയ പാതയിൽ സിസിടിവി ക്യാമറ ഘടിപ്പിച്ചയാൾ പിടിയിൽ. ചക്ദരിവാൾ ജില്ലയിൽ നിന്നുള്ള ബൽജിത് സിങ് എന്ന യുവാവാണ് ദേശീയ പാത 44ൽ സിസിടിവി ക്യാമറ സ്ഥാപിച്ചത്. പ്രതി ദേശവിരുദ്ധ ഘടകങ്ങളുമായി ബന്ധമുള്ളയാണെന്നും പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹാൻഡ്‌ലർമാർക്ക് ദൃശ്യങ്ങൾ കൈമാറിയെന്നുമാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ ജനുവരിയിൽ സുജൻപൂരിനടുത്തുള്ള ഹൈവേയിലെ ഒരു കടയിലും ഇന്റർനെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറ സ്ഥാപിച്ചതായി പ്രതി സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ദുബായിൽ […]

Read More
 വെറുമൊരു ഇന്റർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷം; ‘സിജെപി’ക്ക് പിന്തുണയുമായി ശശി തരൂർ

വെറുമൊരു ഇന്റർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷം; ‘സിജെപി’ക്ക് പിന്തുണയുമായി ശശി തരൂർ

രാജ്യത്ത് ചർച്ചയായിക്കൊണ്ടിരിക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’യെ പിന്തുണച്ച് ഡോ. ശശി തരൂർ എം.പി. സിജെപി വെറുമൊരു ഇന്റർനെറ്റ് പ്രതിഭാസമല്ലെന്നും അത് ജനങ്ങൾക്കിടയിൽ പുകയുന്ന രോഷത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയങ്ങളെയാണ് ഇത്തരം മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്നും തരൂർ വ്യക്തമാക്കി. ഭരണകൂടത്തോടുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ അതൃപ്തിയും നിരാശയും പ്രകടിപ്പിക്കാനുള്ള ശക്തമായ മാധ്യമമായി ഈ മുന്നണി മാറിയിരിക്കുകയാണ്. രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥയാണ് ഈ മുന്നേറ്റം വ്യക്തമാക്കുന്നത്. ഈ ജനരോഷത്തെ ശരിയായ രീതിയിൽ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാൻ പ്രതിപക്ഷത്തിന് […]

Read More
 തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ

തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. തിരുവഞ്ചൂർ 101 വോട്ടും എ.സി. മൊയ്തീൻ 35 വോട്ടും ബി.ബി ഗോപകുമാർ മൂന്ന് വോട്ടുമാണ് നേടിയത്. കേരളനിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് മൂന്നുപേർ മത്സരിക്കുന്നത്. 139 അംഗങ്ങളാണ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. പ്രോടെം സ്പീക്കർ എന്ന നിലയിൽ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂരിനെ മുഖ്യമന്ത്രി വി.ഡി. സതീശനും […]

Read More
 നിയമസഭ സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും; മത്സര രം​ഗത്ത് മൂന്ന് മുന്നണികളും

നിയമസഭ സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും; മത്സര രം​ഗത്ത് മൂന്ന് മുന്നണികളും

പതിനാറാം നിയമസഭയിലേക്കുള്ള സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 9 മണിക്കാണ് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക. ചരിത്രത്തിലാദ്യമായി യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ഇത്തവണ സ്പീക്കർ തെരഞ്ഞെടുപ്പിന് മത്സരരംഗത്തുണ്ട്. കോട്ടയം എംഎൽഎയും മുതിർന്ന യുഡിഎഫ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർത്ഥി. ചരിത്രത്തിലാദ്യമായി മൂന്ന് അംഗങ്ങളെ വിജയിപ്പിച്ച ബിജെപിയും സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു.ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ എൻഡിഎക്കും മുതിർന്ന സിപിഐഎം നേതാവും കുന്നംകുളം എം എൽ എ യുമായ എസി മൊയ്തീൻ എൽഡിഎഫിന് വേണ്ടിയും […]

Read More