വഖഫ് ഭേദഗതി ബിൽ പ്രതിഷേധ സംഗമത്തിൽ കുന്ദമംഗലത്ത് നിന്ന് ആറായിരം പേർ പങ്കെടുക്കും
കോഴിക്കോട് വെച്ച് നടക്കുന്ന വഖഫ് ഭേദഗതി ബിൽ പ്രതിഷേധ റാലിയിൽ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് ആറായിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ പ്രസിഡണ്ട് കെ.മൂസ്സ മൗലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി തീരുമാനിച്ചു. യോഗം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി എം.കുഞ്ഞാമുട്ടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടരി എൻ. പി. ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ. കെ. കോയ, മങ്ങാട്ട് റസാഖ് […]
Read More
