ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ: ഷൈനി ലോണെടുത്തത് ഭർതൃപിതാവിന്റെ ചികിത്സക്ക്

ഏറ്റുമാനൂരിൽ ആത്മഹത്യ ചെയ്ത ഷൈനി കുടുംബശ്രീയിൽ നിന്ന് ലോൺ എടുത്തത് ഭർതൃപിതാവിൻ്റെ ചികിത്സക്കും മക്കളുടെ ആവശ്യത്തിനുമായിരുന്നെന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.തോമസ്.ഇക്കാര്യം നോബിയുടെ വീട്ടുകാർക്കറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.തൊടുപുഴയിൽ നിന്ന് പോയ ശേഷമാണ് ലോൺ മുടങ്ങിയത്. ഭർത്താവ് പണം നൽകാത്തതോടെ ഷൈനിയുടെ അറിവോടെയാണ് കുടുംബശ്രീ അംഗങ്ങൾ പൊലീസിൽ പരാതി നൽകിയത്.എന്നാല്‍ പരാതി പരിഹരിക്കുന്നതിന് പകരം നിയമ നടപടിക്ക് നിർബന്ധം പിടിച്ചത് സ്റ്റേഷനിലെത്തിയ ഭർതൃസഹോദരൻ ഫാദർ.ബോബിയാണെന്നും കെ. കെ. തോമസ് പറഞ്ഞു.

Read More

പാലക്കാട് മദ്യ നിർമ്മാണ ശാല; ‘ചട്ടവിരുദ്ധമായി ഭൂമി കൈവശം വെച്ചതിന്ഒയാസിസിനെതിരെ മിച്ചഭൂമി കേസ്

പാലക്കാട്ടെ മദ്യ നിർമ്മാണ ശാലയുമായി ബന്ധപ്പെട്ട് ഒയാസിസിനെതിരെ മിച്ചഭൂമി കേസ്. ചട്ടവിരുദ്ധമായി ഭൂമി കൈവശം വച്ചതിനാൽ കേസെടുക്കാമെന്നാണ് റവന്യു വകുപ്പിൻ്റെ നി‍ർദേശം. ഭൂമിയെകുറിച്ച് അന്വേഷിക്കാൻ താലൂക്ക് ലാന്റ് ബോഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ലാന്റ് ബോർഡാണ് അനുമതി നൽകിയത്. ചട്ടപ്രകാരം കമ്പനിക്ക് കൈവശം വക്കാവുന്നത് 15 ഏക്കർ ഭൂമിയാണ്. എന്നാൽ ഒയാസിസിന്റെ കൈവശം 23.92 ഏക്കർ ഭൂമിയുണ്ട്.

Read More

തൃശൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ഒരാൾ മരിച്ചു

തൃശൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർ മരിച്ചു.കല്ലിടുക്ക് ദേശീയ പാതയിലാണ് സംഭവം.നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്‌നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്. ഡ്രെെവർ കരൂർ സ്വദേശി വേലുസ്വാമി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രെെവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായുരുന്നു അപകടം.

Read More

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അപകടത്തിൽപ്പെട്ട രോഗി ഡോക്ടറെ കാത്തിരുന്നത് അരമണിക്കൂർ.ഓട്ടോ മറിഞ്ഞ് കാലിന് പരിക്കേറ്റ യുവതി ഡോക്ടറെ കാത്തിരുന്നത് അരമണിക്കൂർ. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി.ഫെബ്രുവരി 28 നാണ് സംഭവം നടക്കുന്നത്. തിരൂരങ്ങാടിയിലെ സമീപത്തെ ക്ഷേത്രത്തില്‍ നൃത്തപരിപാടിക്കെത്തിയവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയാണ് മറിഞ്ഞത്.ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഓട്ടോറിക്ഷ കാലിന് മുകളിലേക്ക് വീണ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വേദന കൊണ്ട് പുളഞ്ഞ ഇവരെ ക്വാഷാലിറ്റിയില്‍ എത്തിച്ചെങ്കിലും […]

Read More

കൊല്ലത്ത് കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠന ആവശ്യങ്ങൾക്കായി എത്തിച്ചതാണെന്ന് സൂചന

കൊല്ലത്ത് സ്യൂട്ട് കേസിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠന ആവശ്യങ്ങൾക്കായി എത്തിച്ചതാണെന്ന് സൂചന. അസ്ഥികളിൽ മാർക്ക് ചെയ്തിരിക്കുന്ന പാടുകൾ കണ്ടെത്തി. ഫോറൻസിക്കിന്റെ വിശദമായ പരിശോധനയിലാണ് കണ്ടെത്തൽ.ഇടുപ്പ് എല്ലിൽ ‘H’ എന്നും കാലിന്റെ എല്ലിൽ ‘O’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നട്ടെല്ലിന്‍റെ ഭാഗങ്ങൾ ചുവപ്പ് കയർ ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ്. അസ്ഥികൾ എങ്ങനെ സ്യൂട്ട് കേസിൽ എത്തി എന്ന കാര്യത്തിലാണ് ഇനി അന്വേഷണം നടക്കുക.അസ്ഥികൂടത്തിന് രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്ന പ്രാഥമിക നിഗമനത്തിലും പൊലീസ് എത്തിയിരുന്നു. റോഡിൽ നിന്ന് സെമിത്തേരിയുടെ ഭാഗത്തേക്ക് […]

Read More

ബ്യൂട്ടിപാർലർ ഉടമയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഡിവൈഎസ്‌പി വി.കെ രാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം.സംഭവത്തിൽ പ്രതിയായ നാരായണദാസിന്റെ മുൻകൂർ ജാമ്യം സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു. കോടതിയിൽ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും ഉണ്ടായി. പ്രതിയല്ലാത്ത ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലിൽ കഴിഞ്ഞു. എന്നാൽ, നാരായണ ദാസ് 72 മണിക്കൂർ […]

Read More

ഒറ്റപ്പാലം പാലപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷം; മൂന്നുപേർക്ക് കുത്തേറ്റു

പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ പത്തുപേരെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു.പാലപ്പുറം മുണ്ടൻഞാറയിൽ വെച്ച് ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. പാടവരമ്പത്തിരിക്കുകയായിരുന്ന സംഘത്തിന് നേരെ ടോർച്ചടിച്ചതിലുള്ള വിരോധമാണ് സംഘർഷത്തിൽ കലാശിച്ചത്.പരുക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അതേസമയം നാളെ നടക്കാനിരിക്കുന്ന ചിനക്കത്തൂർ പൂരാഘോഷവുമായി സംഘർഷത്തിന് ഒരു ബന്ധവുമില്ലെന്ന് ആഘോഷ കമ്മിറ്റികൾ അറിയിച്ചു.

Read More

അമ്പലവയലിലെ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്: രണ്ടുപേർ പിടിയിൽ

അമ്പലവയൽ തോമാട്ടുചാലിൽ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്.മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിലും മരണത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.മലയച്ചൻ കൊല്ലി ഉന്നതിയിലെ ബിനുവാണ് മർദനത്തിൽ പരിക്കേറ്റ് മരിച്ചത്.സംഭവത്തില്‍ മരിച്ച ബിനുവിന്‍റെ സഹോദരി ഭർത്താവ് വിനോദ് , അയൽവാസികളായ പ്രശാന്ത്, പ്രജിൽ ദാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Read More

ബെംഗളൂരു സ്വര്‍ണക്കടത്ത് കേസ് ; ഒരാൾ കുടി അറസ്റിൽ

കർണാടകയിലെ സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ബംഗളുരുവിൽ റസ്‌റ്റോറന്റ് ബിസിനസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തരുൺ രാജു എന്നയാളാണ് അറസ്റ്റിലായത്.എന്നാൽ ഇയാളുടെ കൃത്യമായ പശ്ചാത്തലം ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് അറിയിച്ചു.അതേസമയം നഗരത്തിലേക്കുള്ള സ്വർണക്കടത്തിലെ സുപ്രധാന കണ്ണി രന്യ തന്നെ ആയിരുന്നുവെന്നാണ് ഡിആർഐ പറയുന്നത്. പ്രധാനമായും ദുബായിൽ നിന്നാണ് രന്യ സ്വർണം കടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മാർച്ച് മൂന്നിനാണ് രന്യയെ 14.2 കിലോഗ്രാം സ്വർണവുമായി ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. രന്യയിൽ നിന്ന് ലഭിച്ച […]

Read More

പാതിവില തട്ടിപ്പ്; സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ ആനന്ദകുമാർ കസ്റ്റഡിയിൽ

പാതി വില തട്ടിപ്പു കേസിൽ പ്രതിയായ സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ കസ്റ്റഡിയിൽ. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ക്രൈബ്രാഞ്ചിന്റെ നീക്കം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആനന്ദകുമാറിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.പകുതിവില തട്ടിപ്പിൽ പണം ലഭിച്ചത് ട്രസ്റ്റിനാണെന്നും വ്യക്തിപരമായി തനിക്ക് ബന്ധമില്ലെന്നും ആനന്ദകുമാർ വാദിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് ലഭിക്കാതിരുന്നതിനെ തുടർന്ന് അഞ്ച് തവണയായി മാറ്റി വച്ചിരുന്ന കേസിൽ ഇന്നലെ കോടതി വാദം കേട്ടു. തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ആനന്ദകുമാറിന് ഉണ്ടായിരുന്നെന്നാണ് പൊലീസ് […]

Read More