വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം, ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യ, തെളിവ് നശിപ്പിക്കൽ കുറ്റങ്ങള്‍ ചുമത്തി. സിറാജുദ്ദീന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയെന്ന് മലപ്പുറം എസ്‍പി ആർ.വിശ്വനാഥ് പറഞ്ഞു.മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയിൽ നടന്നതെന്നും ബാക്കി മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമാണ് നടന്നത്. മലപ്പുറം വളാഞ്ചേരിയിലും കുടുംബം കുറച്ച് കാലം താമസിച്ചിരുന്നു. ഇവിടെ വെച്ചും പ്രസവം നടന്നിരുന്നെന്നും എസ്‍പി പറയുന്നു. വീട്ടിലെ പ്രസവത്തിന് സഹായം ചെയ്തവരെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

പിണറായി വിജയന്റെ നിർദേശപ്രകാരമുള്ള പ്രസംഗമാണ് വെള്ളാപ്പള്ളി നടത്തിയത്:പി.വി അൻവർ

വെള്ളാപ്പള്ളി പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പി.വി അൻവർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള പ്രസംഗമാണ് വെള്ളാപ്പള്ളി നടത്തിയത്.’നിലമ്പൂരിൽ എൽഡിഎഫിന് വലിയ നഷ്ടങ്ങൾ ഉണ്ടാകും. നേതാക്കന്മാരും അണികളും കൊഴിഞ്ഞു പോകുന്നതിനപ്പുറം വോട്ടിങ് ശതമാനത്തിൽ സിപിഎമ്മിന്റെ നടുവൊടിയുന്നത് നിലമ്പൂരിൽ കാണാം.പിണറായിസത്തിനെതിരായ ശക്തമായ ജനവി നിലമ്പൂരിൽ ഉണ്ടാകും യുഡിഎഫിനു വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും അൻവർ പറഞ്ഞു

Read More

വടകര ജില്ലാ ആശുപത്രി കെട്ടിട ശിലാസ്ഥാപനം 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമില്‍ (പിഎംജെവികെ ) ജില്ലയില്‍ അനുവദിച്ച വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ഏപ്രില്‍ 12 ന് പകല്‍ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. പകേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ജോര്‍ജ് കുര്യന്‍ വിശിഷ്ടാതിഥിയാകും. മന്ത്രിമാരായ വീണ ജോര്‍ജ്, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ […]

Read More

ക്വാറി സമരത്തിനിടെ 15കാരനെ കസ്റ്റഡിയിലെടുത്ത സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

വിവാദമായ പുറക്കാമല ക്വാറി സമരത്തിനിടെ 15കാരനെ കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മെയ് എട്ടിനകം റിപ്പോർട്ട് സമർപ്പിക്കാൻ പേരാമ്പ്ര ഡിവൈഎസ്പിക്ക് നോട്ടീസ് നൽകി.ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുൽഖിഫിൽ നൽകിയ പരാതിയിലാണ് നടപടി.വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് മര്‍ദിച്ചിരുന്നെന്നും കുടുംബം പരാതി നല്‍കിയിരുന്നു. ഇത് ഏറെ വിവാദമാകുകയും വലിയ രീതിയില്‍ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.എന്നാല്‍ പ്രായപൂര്‍ത്തിയായ ആളാണെന്ന് കരുതിയാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഉടനെ വിട്ടയച്ചിരുന്നെന്നും […]

Read More

ഭാസ്‌ക്കര കാരണവര്‍ കൊലപാതകക്കേസ്;ഷെറിന് 15 ദിവസത്തെ പരോൾ അനുവദിച്ച് സംസ്ഥാന സർക്കാർ

ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് 15 ദിവസത്തെ പരോൾ അനുവദിച്ച് സംസ്ഥാന സർക്കാർ. 14 വർഷത്തെ ശിക്ഷാ കാലയളവിൽ ഇതുവരെ കിട്ടിയത് അഞ്ഞൂറ് ദിവസത്തെ പരോൾ. ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയത് വൻ വിവാദങ്ങൾക്ക് പിന്നാലെ.മൂന്നുദിവസം യാത്രയ്ക്കും അനുവാദം നൽകി. ഷെറിന് ശിക്ഷയിളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ശിക്ഷയിളവ് നല്‍കിയത് മുന്‍ഗണന ലംഘിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 20 വര്‍ഷം ശിക്ഷ […]

Read More
 വള്ളിക്കണ്ടിയിൽ അബ്ദുറഹ്മാൻ കുട്ടി ഹാജി നിര്യാതനായി

വള്ളിക്കണ്ടിയിൽ അബ്ദുറഹ്മാൻ കുട്ടി ഹാജി നിര്യാതനായി

വള്ളിക്കണ്ടിയിൽ അബ്ദുറഹ്മാൻ കുട്ടി ഹാജി നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ മക്കൾ :അബ്ദുൽ കരീം ( ഖത്തർ), ജലാലുദ്ദീൻ(വിജിലൻസ്), സുഹറ( മായനാട്)മരുമക്കൾ: റുബീന (മുറിയനാൽ),ഉസ്മാൻ കോയ (മായനാട്)ഹിബ (ചെലവൂർ). മയ്യത്ത് നിസ്കാരം രാത്രി 8 : 30 കളരിക്കണ്ടി ജുമുഅത്ത് പള്ളിയിൽ.

Read More

ഓണറേറിയം വർദ്ധന പ്രഖ്യാപിക്കും വരെ സമരവുമായി മുന്നോട്ട്: സമരസമിതി

സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുന്ന ആശാ പ്രവർത്തകരുടെ സമരം തുടരും. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ സമരസമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഓണറേറിയം വർധന പ്രഖ്യാപിക്കണമെന്നും അതുണ്ടാവാതെ സമരം അവസാനിപ്പിക്കില്ലെന്നും സമരസമിതി നേതാവ് വി.കെ സദാനന്ദൻ വ്യക്തമാക്കി.തങ്ങളുടെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള നിവേദനം കൊടുക്കുക എന്നുള്ളതായിരുന്നു ഉദ്ദേശ്യം. കഴിഞ്ഞതവണത്തെ ചർച്ചയുടെ മിനിട്സ് മന്ത്രി വായിച്ചു കേൾപ്പിച്ചു. കമ്മിറ്റിയെ നിയോഗിച്ച് മൂന്നുമാസത്തിനകം ചില കാര്യങ്ങൾ ശരിയാക്കാം എന്നും തത്വത്തിൽ ഓണറേറിയം വർധന അം​ഗീകരിക്കുന്നുണ്ടെന്നും മിനിട്സിൽ പറയുന്നതായും അതിനാൽ സമരം […]

Read More

നേത്രരോഗ ചികിത്സക്കായി ‘ദൃഷ്ടി’പദ്ധതി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു’

ആരോഗ്യ മേഖലയില്‍ മികവുറ്റ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ നാഷണല്‍ ആയുഷ്മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച ‘ദൃഷ്ടി’ നേത്രരോഗ ചികിത്സ പദ്ധതി ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ആയുര്‍വേദം പുതിയ മാനങ്ങള്‍ സൃഷ്ടിച്ച് ശാസ്ത്രീയ ചികിത്സ നല്‍കുന്ന സംവിധാനമായി മാറുകയാണ്. ആയുര്‍വേദ ചികിത്സാ രംഗത്തെ അനന്തമായ ചികിത്സാ സാധ്യതയെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കിയാല്‍ […]

Read More

പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടിയത് 50 രൂപ

കുടുംബ ബജറ്റ് തകർത്ത് ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിച്ചു . സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്.14.2 കിലോഗ്രാം പാചകവാതകമടങ്ങിയ സിലിണ്ടറിന്റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി. സാധാരണ ഉപഭോക്താക്കള്‍ ഈ വിലയാണ് ഇനി നല്‍കേണ്ടത്. ഉജ്ജ്വല പദ്ധതിയിലുള്‍പ്പെടുന്ന ഉപഭോക്താക്കള്‍ സിലിണ്ടറിന് 553 രൂപ […]

Read More

വീടുകളിലെ പ്രസവം: ശക്തമായ ബോധവത്കരണ പരിപാടിയുമായി മലപ്പുറം ജില്ലാ ഭരണകൂടം

വീടുകളില്‍ പ്രസവം നടക്കുന്നുവെന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്ന് മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ. വീടുകളിലെ പ്രസവം സംബന്ധിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ്. ജില്ലയില്‍ ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രതയോടെ മുന്നോട്ട് പോകണം. സാധ്യമാകുമെങ്കില്‍ നിയമപരമായ നടപടികള്‍ തേടണം. ഇതിനെതിരെ വാര്‍ഡ് തലത്തില്‍ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണെന്നും വീട്ടില്‍ നടക്കുന്ന പ്രസവത്തിന്റെ അപകടം സംബന്ധിച്ച് വീഡിയോകള്‍ തയ്യാറാക്കി സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചാരണം നല്‍കണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ഡി.ടി.പി.സി […]

Read More