കുന്ദമംഗലത്ത് എത്തുന്നവർക്ക് ദാഹജലത്തിന് അലയണ്ട24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ എ.ടി.എം റെഡി

കുന്ദമംഗലത്ത് എത്തുന്നവർക്ക് ദാഹിച്ച് വലയണ്ട. 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ എ.ടി.എം പ്രവർത്തന സജ്ജമായി.വാട്ടർ എ.ടി.എം പ്രവർത്തിച്ചു തുടങ്ങിയത് ഓട്ടോ ഡ്രൈവർമാർ, കച്ചവടക്കാർ, യാത്രക്കാർ തുടങ്ങിയവർക്ക് ആശ്വാസമായി.കേരളത്തിൽ പല ജില്ലകളിലും വാട്ടർ എ.ടി.എം ഉണ്ടെങ്കിലും പണമിടാക്കിയാണ് പ്രവർത്തിക്കുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായി രീതിയിൽ സൗജന്യമായി 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുന്നത് രീതിയിലാണ് വാട്ടര്‍ എ.ടി.എം സ്വീകരിച്ചിട്ടുള്ളത്. ആധുനിക രീതിയിലുള്ള ഫിൽട്ടർ സംവിധാനമാണ് സജ്ജീകരിച്ച എ.ടി.എമ്മിൽ തണുത്ത വെള്ളവും നോർമൽ വെള്ളവും ലഭ്യമാണ്. […]

Read More

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.കൂലി കുടിശ്ശിക ഉടന്‍ അനുവദിക്കുക, അഞ്ചരക്കോടി തൊഴുദിനം വെട്ടി കുറച്ചത് പുനസ്ഥാപിക്കുക, കൂലി 600 രൂപയുംതൊഴില്‍ ദിനം 200 ഉംആക്കി ഉയര്‍ത്തുക, അശാസ്ത്രീയ എന്‍എംഎംഎസ് ഉപേക്ഷിക്കുക, അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. കുന്ദമംഗലം പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണ്ണയും സിഐടിയു ജില്ലാ കമ്മിറ്റി അംഗം ഇ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കെ. സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.എം .പി […]

Read More

വിജ്ഞാന കേരളം കുന്ദമംഗലം ബ്ലോക്ക് എൽആർപി പരിശീലനം സംഘടിപ്പിച്ചു

കുന്ദമംഗലം കേരള നോളജ് ഇക്കോണമി മിഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിജ്ഞാന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു .പരിശീലന പരിപാടി ബ്ലോക്ക് പ്രസിഡൻ്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് മൈമൂന കടുക്കാഞ്ചേരി അധ്യക്ഷയായി. കെആർപി പി.പി സുധാകരൻ, ഡിആർപി വി.മോയി, കമ്മ്യൂണിറ്റി അമ്പാസിഡർ യു.സി സുമിത എന്നിവർ ക്ലാസെടുത്തു. കില തീമാറ്റിക് എക്സ്പേർട്ട് പി.ബി അനുപമകൃഷ്ണ സംസാരിച്ചു .കീ റിസോഴ്സ് പേഴ്സൺമാരായ ശ്രീനിവാസൻ ചെറുകുളത്തൂർ സ്വാഗതവും കെ ഗണേശൻ നന്ദിയും പറഞ്ഞു.

Read More

അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വാസസ്ഥലത്തോട് ചേർന്ന് നിൽക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, രക്ഷാകർതൃ സമിതി ഭാരവാഹികൾ മുതലായവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. മെയ് 7ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടിയിൽ അതിഥി […]

Read More

ഗവര്‍ണര്‍ ഭരണത്തിന് തടയിട്ട സുപ്രീംകോടതി വിധി ചരിത്രപരമെന്ന് എം.കെ സ്റ്റാലിൻ

ഗവര്‍ണര്‍ ഭരണത്തിന് തടയിട്ട സുപ്രിം കോടതിവിധി ചരിത്രപരമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാന നിയമസഭകളുടെ നിയമനിർമാണ അവകാശങ്ങൾ വീണ്ടും ഉറപ്പിച്ചുള്ളതാണ് കോടതി വിധി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമനിർമാണ പരിഷ്കാരങ്ങൾ ചെയ്ത ഗവർണർമാർ തടയുന്ന പ്രവണത അവസാനിപ്പിക്കണം. ചരിത്രപരമായ വിധിന്യായത്തെ നന്ദിയോടെ സ്വാഗതം ചെയ്യുന്നുവെന്നും സ്റ്റാലിൻ പ്രതികരിച്ചു.കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ഫെഡറലിസം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിത്, കൂടാതെ ഒരു യഥാർഥ ഫെഡറൽ ഇന്ത്യയ്ക്ക് തുടക്കമിടാനുള്ള തമിഴ്‌നാടിന്‍റെ നിരന്തര പോരാട്ടത്തിലെ ഒരു നാഴികക്കല്ലാണ് ഇന്നത്തെ വിധിയെന്നും സ്റ്റാലിൻ […]

Read More

ഇന്ത്യയിലെത്തി ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. യു.എ.ഇ പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ശൈഖ് ഹംദാൻ ഡൽഹിയിലെത്തുന്നത്. സന്ദർശനത്തിന്റെ ആദ്യദിനം കിരീടാവകാശിക്ക് പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി കിരീടാവകാശി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.രണ്ടാം ദിവസം ശൈഖ് ഹംദാൻ മുംബൈ സന്ദർശിക്കും. ഇന്ത്യയിലെയും, യു.എ.ഇയിലെയും […]

Read More

ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന് പരോൾ

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് 15 ദിവസത്തെ പരോൾ അനുവദിച്ച്ഹൈക്കോടതി. പരോൾ അനുവദിക്കരുതെന്ന സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ വിധി.പരോളിന് യുക്തമായ വ്യവസ്ഥകൾ ചുമത്താമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസിൽ ജീവപര്യന്തം തടവിന് കഴിയുകയാണ് നിഷാം. തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയിലിലായത്.2015 ജനുവരി 29നു പുലർച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം. ഗേറ്റ് തുറക്കാൻ വൈകിയതിലും […]

Read More

ജപ്തി നേരിട്ട വയോധിക മരിച്ചു

മലപ്പുറം പൊന്നാനിയിൽ ജപ്തി നടപടി നേരിട്ട വയോധിക മരിച്ചു. പൊന്നാനി പാലപ്പെട്ടി സ്വദേശി എടശ്ശേരി മാമി (82) ആണ് മരിച്ചത്. ഇന്നലെയാണ് മാമിയുടെ വീട് ജപ്തി ചെയ്തത്. മാമിയുടെ മകൻ അലിമോൻ ആണ് പാലപ്പെട്ടി എസ്ബിഐ ശാഖയിൽ നിന്ന് ആറ് വർഷം മുൻപ് 25 ലക്ഷം രൂപ ലോൺ എടുത്തത്.42 ലക്ഷം രൂപയാണ് ഇപ്പോൾ ലോൺ അടക്കാൻ ഉള്ളത്. അലിമോനെ കാണാതായതിനെ തുടർന്നാണ് തിരിച്ചടവ് മുടങ്ങിയത്. മാമിയുടെ 22 സെന്റ് സ്ഥലത്തിന്റെ പേരിൽ ആണ് അലിമോൻ ലോൺ […]

Read More

സിംഗപ്പൂരിലെ സ്‌കൂളിൽ തീപിടിത്തം; പവൻ കല്യാണിന്റെ ഇളയ മകന് പൊള്ളലേറ്റു

സിംഗപ്പൂരിലെ സ്‌കൂളിൽ തീപിടിത്തത്തിൽ പവൻ കല്യാണിന്റെ ഇളയ മകന് പൊള്ളലേറ്റു.സിംഗപ്പൂരിലെ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റു. കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റിട്ടുണ്ട്. മാരകമായി പരുക്കേറ്റ ശങ്കറിനെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. മാർക് ശങ്കർ ചെറുപ്പം മുതൽ സിംഗപ്പൂരിൽ പഠിച്ചു വരികയായിരുന്നു.അല്ലൂരി സീതാരാമ രാജു ജില്ലയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെയാണ് പവൻ സംഭവം അറിയുന്നത്. ഉടൻതന്നെ സന്ദര്‍ശനം നിര്‍ത്തിവെച്ച് സിംഗപ്പൂരിലേക്ക് തിരിക്കണമെന്ന് ഉദ്യോഗസ്ഥരും അധികാരികളും നിര്‍ദേശിച്ചെങ്കിലും ആദ്ദേഹം സന്ദർശനം തുടർന്നു. പ്രദേശവാസികളോട് അവരെ കാണാമെന്ന് വാക്ക് നല്‍കിയിരുന്നതിനാല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കുമെന്നും ശേഷം […]

Read More

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. വിദ്യാർഥികൾക്ക് പ്രായ പൂർത്തിയാകാത്തത് പരിഗണിക്കരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഷഹബാസിന്റെ കുടുംബവും പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതോടെ ആണ് ആറ് വിദ്യാർത്ഥികളും ജില്ലാ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ജുവനൈൽ ഹോമിൽ കഴിയുകയാണ് കുറ്റാരോപിതരായ വിദ്യാർത്ഥികൾ. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് […]

Read More