ഓർഗനൈസർ ലേഖനം ആർ.എസ്.എസിന്‍റെ നിഗൂഢ അജണ്ട അടിവരയിട്ട് വ്യക്തമാക്കുന്നത്, ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണം; വി ഡി സതീശൻ

ഓർഗനൈസർ ലേഖനം ആർ.എസ്.എസിന്‍റെ നിഗൂഢ അജണ്ട അടിവരയിട്ട് വ്യക്തമാക്കുന്നത്, ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണം; വി ഡി സതീശൻ

രാജ്യത്ത് വഖഫ് ബോർഡിനേക്കാൾ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓർഗനൈസർ ലേഖനത്തെ കുറിച്ച് ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആർ.എസ്.എസിന്‍റെ നിഗൂഢ അജണ്ട അടിവരയിട്ട് വ്യക്തമാക്കുന്നതാണ് ലേഖനം. ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയന്ന ശൈലിക്ക് തുടർച്ച ഉണ്ടാകുമെന്ന സന്ദേശമാണ് ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തിന് നൽകുന്നത്.കത്തോലിക്കാ സഭയ്ക്ക് സർക്കാർ പാട്ടത്തിന് നൽകിയ സ്ഥലം തിരികെ പിടിക്കണമെന്നാണ് ആർ.എസ്.എസ്, മോദി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുള്ള തിരക്കഥ അണിയറിയിൽ ഒരുങ്ങുന്നുണ്ട്. ഓർഗനൈസറിൽ നിന്ന് ലേഖനം മുക്കി […]

Read More
 ഓര്‍ഗനൈസറില്‍ വന്ന ലേഖനം തെറ്റാണെന്ന് കണ്ടപ്പോൾ ഡിലീറ്റ് ചെയ്തു; വിവാദം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഓര്‍ഗനൈസറില്‍ വന്ന ലേഖനം തെറ്റാണെന്ന് കണ്ടപ്പോൾ ഡിലീറ്റ് ചെയ്തു; വിവാദം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തെച്ചൊല്ലിയുള്ള വിവാദം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തെറ്റാണെന്ന് കണ്ടപ്പോൾ ലേഖനം ഡിലീറ്റ് ചെയ്തു. ഭൂമി പിടിച്ചെടുക്കുന്നതാണ് തെറ്റ്. ഇന്ത്യയിൽ ഭൂമി കൈവശം വയ്ക്കുക എന്ന് പറയുന്നത് ഒരു കുറ്റമല്ല.വഖഫ് പോലെ ഭൂമി പിടിച്ചെടുക്കുത്തത് തെറ്റാണ്. ഒ ബി സി റിസർ വേർഷൻ, ചില മതങ്ങൾ വെള്ളം ചേർക്കാൻ ശ്രമിക്കുന്നു. അവർ അത് എതിർക്കുന്നു.ആർക്കും പാർട്ടി ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മതപരമായ പാർട്ടി ഉണ്ടാക്കുന്നത് തെറ്റാണ്. വെള്ളാപ്പള്ളിയുടെ […]

Read More
 പരാമർശങ്ങൾ മുസ്‌ലിങ്ങൾക്ക് എതിരല്ല ,വിവരിച്ചത് സമുദായത്തിൻ്റെ പിന്നോക്കാവസ്ഥ; മലപ്പുറം പ്രസംഗത്തിൽ തിരുത്തലുമായി വെള്ളാപ്പള്ളി നടേശൻ

പരാമർശങ്ങൾ മുസ്‌ലിങ്ങൾക്ക് എതിരല്ല ,വിവരിച്ചത് സമുദായത്തിൻ്റെ പിന്നോക്കാവസ്ഥ; മലപ്പുറം പ്രസംഗത്തിൽ തിരുത്തലുമായി വെള്ളാപ്പള്ളി നടേശൻ

മലപ്പുറം പ്രസംഗത്തിൽ തിരുത്തലുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം മുസ്‌ലിം രാജ്യമാണെന്ന് പറയാൻ കഴിയില്ല, മലപ്പുറം ആരുടേയും സാമ്രാജ്യമല്ല. താൻ മലപ്പുറത്ത് പറഞ്ഞത് സാമൂഹ്യനീതിയില്ല എന്നാണ്. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം വിവാദമാക്കുകയാണെന്നുംതന്റെ പരാമർശങ്ങൾ മുസ്‌ലിങ്ങൾക്ക് എതിരല്ലെന്നും വിവരിച്ചത് സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സാമൂഹ്യനീതിയുടെ യാഥാർത്ഥ്യം തുറന്നുപറയുമ്പോൾ തന്നെ മുസ്‌ലിം തീവ്രവാദിയാക്കുന്നു. ബാബറി മസ്ജിദ് പൊളിച്ചപ്പോൾ ഏറ്റവും ശക്തമായി പ്രതികരിച്ചത് എസ്എൻഡിപി യോഗമാണ്. എന്നു മുതലാണ് തന്നെ മുസ്‌ലിം വിരോധിയായി മുദ്രകുത്തിയത്?. […]

Read More
 ഇംഎംഎസിന് ശേഷം കേരളത്തിൽനിന്നുള്ള ജനറൽ സെക്രട്ടറി; സിപിഐഎമ്മിനെ നയിക്കാൻ എംഎ ബേബി

ഇംഎംഎസിന് ശേഷം കേരളത്തിൽനിന്നുള്ള ജനറൽ സെക്രട്ടറി; സിപിഐഎമ്മിനെ നയിക്കാൻ എംഎ ബേബി

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകും. ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്‍നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി. പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേരുനിര്‍ദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിര്‍ദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ കടന്നുവന്ന് യുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനാവുകയും പില്‍ക്കാലത്ത് സംഘടനാ-പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളില്‍ വൈഭവം തെളിയിക്കുകയും ചെയ്ത ബേബി, പാര്‍ട്ടിയുടെ ബൗദ്ധിക-ദാര്‍ശനിക മുഖങ്ങളിലൊന്നാണ്. 1954-ല്‍ കുന്നത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടുമക്കളില്‍ ഇളയവനായാണ് […]

Read More
 ഐഐഎം കോഴിക്കോട് 27-ാമത് വാർഷിക ബിരുദദാന സമ്മേളനം നടത്തി

ഐഐഎം കോഴിക്കോട് 27-ാമത് വാർഷിക ബിരുദദാന സമ്മേളനം നടത്തി

ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) 27-ാമത് വാർഷിക ബിരുദദാന സമ്മേളനം നടത്തി. ഏപ്രിൽ നാല് ,അഞ്ച് തിയതികളിൽരണ്ട് സെഷനുകളിലായി നടന്ന ബിരുദദാന ചടങ്ങിൽ എട്ട് പ്രോഗ്രാമുകളിലായി ആകെ 1,318 വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ നൽകി. ഐഐഎം കോഴിക്കോടിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് രണ്ട് ദിവസങ്ങളിലായി ബിരുദദാന സമ്മേളനം നടക്കുന്നത്. ഒന്നാം ദിവസം പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം (പിജിപി), പിജിപി ഇൻ ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്മെന്റ് (പിജിപി-എൽഎസ്എം), പിജിപി ഇൻ ഫിനാൻസ് (പിജിപി-എഫ്ഐഎൻ), […]

Read More
 മഹാത്മാ ഗാന്ധിയെ നിന്ദിച്ചതിന് ലഭിച്ച സമ്മാനം ; എൻ ഐ റ്റി അധ്യാപിക ഷൈജ ആണ്ടവന് നൽകിയ ഡീൻ പദവി റദ്ദാക്കണം; വി ഡി സതീശൻ

മഹാത്മാ ഗാന്ധിയെ നിന്ദിച്ചതിന് ലഭിച്ച സമ്മാനം ; എൻ ഐ റ്റി അധ്യാപിക ഷൈജ ആണ്ടവന് നൽകിയ ഡീൻ പദവി റദ്ദാക്കണം; വി ഡി സതീശൻ

ലോകം മുഴുവൻ ആരാധനയോടെ നോക്കിക്കണ്ട മഹാത്ഗാന്ധിയെ  നിന്ദിച്ചതിനും ഗോഡ്സെയെ  പ്രകീർത്തിച്ചതിനും സമ്മാനമായി ലഭിച്ച ഡീൻ പദവി   രാജിവെച്ച് ഒഴിയാൻ ഷൈജ ആണ്ടവൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗാന്ധി നിന്ദ നടത്തിയ കോഴിക്കോട്  എൻ ഐ റ്റി യിലെ അധ്യാപിക ഷൈജ ആണ്ടവന് നൽകിയ ഡീൻ പദവി  റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് എംപി  എം കെ രാഘവൻ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി ഡി സതീശൻ. വൈദേശിക ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം […]

Read More
 കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച 51 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍

കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച 51 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍

ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍. ചിറയിന്‍കീഴ് സ്വദേശി സുമേഷ് (28), കഠിനംകുളം സ്വദേശി ജിഫിന്‍ (29), പാലക്കാട് സ്വദേശി അനു (32) എന്നിവരാണ് എംഡിഎംഎ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അറസ്റ്റിലായത്.51 ഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎംഎ കടത്താന്‍ ശ്രമിക്കുന്നെന്ന് ഡാന്‍സാഫിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍വച്ചാണ് ഇവര്‍ പിടിയിലായത്. പ്രതികളെ ആറ്റിങ്ങല്‍ പോലീസിന് കൈമാറി.

Read More
 വഖഫ് ബില്ല് നിയമത്തിനെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഖഫ് ബില്ല് കത്തിച്ചു പ്രതിഷേധിച്ചു

വഖഫ് ബില്ല് നിയമത്തിനെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഖഫ് ബില്ല് കത്തിച്ചു പ്രതിഷേധിച്ചു

മോഡി സർക്കാറിന്റെ വഖഫ് ബില്ല് നിയമത്തിനെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഖഫ് ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. അരിയിൽ മൊയ്തീൻഹാജി അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ യൂത്ത് ലീഗ് ട്രഷറർ കെഎം എ റഷീദ് ഉദ്ഘാടനം ചെയ്തു. എം ബാബുമോൻ ,ഒ ഉസ്സയിൻ ,പി അബുഹാജി ,യുസി മൊയ്തീൻകോയ ,കെ ബഷീർ മാസ്റ്റർ ,സിപി ശിഹാബ് ,ഇ ഖമറുദ്ദീൻ ,ടിപി ജുനൈദ് ,കെപി സൈഫൂദ്ദീൻ ,ഷറഫു എരഞ്ഞോളി ,കെകെ ഷമീൽ ,സുൽഫി ,പി ഹസ്സൻഹാജി , […]

Read More
 സിനിമയിലെയും വിദേശത്തെയും സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കണം; പൃഥിരാജിന് പിന്നാലെ ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

സിനിമയിലെയും വിദേശത്തെയും സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കണം; പൃഥിരാജിന് പിന്നാലെ ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

പൃഥിരാജിന് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും നോട്ടീസയച്ച് ആദായ നികുതി വകുപ്പ്. സിനിമയിലെയും വിദേശത്തെയും സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2022 ൽ 5 നിർമാണകമ്പനികളുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയുടെ തുടർച്ചയാണിതെന്നാണ് വിശദീകരണം. 2022ൽ ആശിർവാദ് സിനിമാസിന്റെ ഓഫീസിസുകളിൽ പരിശോധന നടന്നിരുന്നു. ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളുടെ നിർമാണവുമായി ബന്ധപ്പെട്ടുക്കൊണ്ടുള്ള സാമ്പത്തിക ഇടപാടുകളിലും വിശദീകരണം നൽകണം. ഇതിൽ പ്രധാനമായും ഓവർസീസ് ബിസ്സിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ആന്റണി […]

Read More
 കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചയോടെ നടന്ന അപകടത്തിൽ മഞ്ചേരി മുതുവനൂർ നെല്ലിക്കുത്ത് സ്വദേശി അലിയുടെ മകൻ മദ്രസ അധ്യാപകൻ ജസീലാണ് (22)മരിച്ചത്.കുന്ദമംഗലം ദേശീയ പാതയിൽ പന്തീർപാടം തോട്ടുംപുറം വളവിൽ വെച്ച് കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സുമായി ബൈക്ക്കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ജസീലിന്റെ കൂടെയുണ്ടായിരുന്ന കാവനൂർ ചേലപുറത്ത്ഷഹബാസിനെ (24)പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More