പിടിയിലായ കഞ്ചാവ് വിൽപനക്കാരുടെ ഫോണിൽ പ്രമുഖരുടെനമ്പറുകൾ; അന്വേഷണം ശക്തമാക്കി പോലീസ്

ആലപ്പുഴ ജില്ലയിലെ റിസോർ‍ട്ടുകൾ കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തുന്ന സ്ത്രീയും സഹായിയും പിടിയിലായത് എക്സൈസിന്റെ രണ്ടുമാസത്തെ നിരീക്ഷണത്തിനൊടുവിൽ. ചെന്നൈയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന–43), സഹായി മണ്ണഞ്ചേരി മല്ലംവെളി വീട്ടിൽ കെ.ഫിറോസ് (26) എന്നിവരെ ഓമനപ്പുഴ ബീച്ചിനു സമീപമുള്ള റിസോർട്ടിൽ നിന്നാണു എക്സൈസ് കസ്റ്റഡിയിലെടുത്തത്. ചലച്ചിത്ര പ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും പുറമെ ചില പെൺവാണിഭ സംഘങ്ങൾക്കും ഇവർ ഹൈബ്രിഡ് കഞ്ചാവ് നൽകുന്നുണ്ടെന്നായിരുന്നു വിവരം. കൊച്ചിയും ആലപ്പുഴയും കേന്ദ്രീകരിച്ചാണു പ്രവർത്തനമെന്നും മനസ്സിലാക്കിയ എക്സൈസ് , ഇവരുടെ മൊബൈൽ നമ്പർ […]

Read More

എൻഡിഎയുടെ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും; വിവിധ സമുദായ നേതാക്കളുമായും രാജീവ്‌ ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തും

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള എൻഡിഎയുടെ ആദ്യ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേർത്തലയിലാണ് യോഗം. എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയും മുതിർന്ന ബിജെപി നേതാക്കളും ഘടകകക്ഷി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കലാണ് പ്രധാന അജണ്ട. ബിഡിജെഎസിന്ന് മതിയായ പരിഗണന കിട്ടുന്നില്ലെന്ന പരാതികൾ ഒരു ഭാഗത്ത്‌ നിലനിൽക്കുന്നുണ്ട്. ഇതുൾപ്പടെ ഉള്ള ഘടകകക്ഷികളുടെ ആവശ്യങ്ങൾക്ക് എങ്ങനെ പരിഹാരം കാണുമെന്നതും ശ്രദ്ധേയമാണ്.ഇന്ന് വിവിധ സമുദായ നേതാക്കളുമായും […]

Read More

അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം: ചികിത്സാ പിഴവ് തന്നെ

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബത്തിന് കൈമാറി.കുഞ്ഞിന്റെ അമ്മയ്ക്ക് ആദ്യ മൂന്നുമാസം നൽകിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോർട്ട്. അപകടസാധ്യത അറിയിക്കുന്നതിൽ പരാജയപ്പെട്ട രണ്ട് ഗൈനക്കോളജിസ്റ്റുകൾക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. ഡോ. സി വി പുഷ്പ കുമാരി, ഡോ. കെ എ ഷെര്‍ലി എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്.. അന്വേഷണം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. […]

Read More

പൂക്കാട്ട് മുഹമ്മദ് (വാവ 63) ദുബായിൽ നിര്യാതനായി

കോഴിക്കോട് ചെലവൂർ പള്ളിത്താഴം സ്വദേശി പൂക്കാട്ട് മുഹമ്മദ് (വാവ 63) ദുബായിൽ ഹൃദയാഘാതത്തെതുടർന്ന് മരണപ്പെട്ടു. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെതുടർന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. നാട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.. ഭാര്യ: സുഹറ. മക്കൾ മുഹ്‌സിൻ റഹ്‌മാൻ (സൗദി), മുർഷിദ (അജ്മാൻ). മരുമക്കൾ: ജബ്ബാർ പുനത്തിൽ (അജ്മാൻ), ശബാന.. സുഹറ..മയ്യത്ത് നിസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ചെലവൂർ പുളിക്കൽ ജുമാ മസ്ജിദിൽ.

Read More

റഹീം കേസ്സഹായ സമിതിയും ട്രസ്റ്റും മന്ത്രി റിയാസുമായി കൂടിക്കാഴ്ച

കോഴിക്കോട് : സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസുമായി ബന്ധപ്പെട്ട് ഇത് വരെയുള്ള പുരോഗതി അറിയിക്കാൻ റിയാദ് റഹീം സഹായ സമിതിയുടെയും ഫറോക് അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മറ്റി ഭാരവാഹികളും മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി. കേസിന്റെ തുടക്കം മുതൽ മാർച്ച് 18 ന് തിങ്കളാഴ്ച നടന്ന അവസാന കോടതി സിറ്റിംഗ് വരെയുള്ള വിവരങ്ങൾ സംഘം അബ്ദുറഹീം ലീഗൽ അസിസ്റ്റൻസ് ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരികൂടിയായ മന്ത്രിയോട് വിശദീകരിച്ചു.അടുത്ത […]

Read More

സ്‌കൂളുകൾക്കായി പുതിയ സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ ഈ വർഷം: കൈറ്റ് സിഇഒ

നിർമ്മിത ബുദ്ധി ആപ്ലിക്കേഷനുകളുടെ സ്വാധീനവും ഡിജിറ്റൽ അഡിക്ഷൻ പോലുള്ള വെല്ലുവിളികളും വർധിക്കുന്ന പശ്ചാത്തലത്തിൽ സ്‌കൂളുകൾക്കായി പുതിയ സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ ഈ വർഷം പുറത്തിറക്കുമെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) സിഇഒ കെ. അൻവർ സാദത്ത് പറഞ്ഞു. മലപ്പുറം കൈറ്റ് റീജിയണൽ റിസോഴ്‌സ് സെന്ററിൽ നടന്ന സൈബർ പ്രോട്ടോക്കോൾ 2025 സംസ്ഥാന തല ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ലാണ് സംസ്ഥാനത്ത് ആദ്യമായി സ്‌കൂളുകൾക്ക് സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ കൈറ്റ് പുറത്തിറക്കിയത്. […]

Read More
 ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന്റെ പുതിയ കെട്ടിടം 12ന് കെ.സി വേണു​ഗോപാൽ എം.പിഉദ്ഘാടനം ചെയ്യും

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന്റെ പുതിയ കെട്ടിടം 12ന് കെ.സി വേണു​ഗോപാൽ എം.പിഉദ്ഘാടനം ചെയ്യും

കോഴിക്കോട് :ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന്റെ പുതിയ നാലു നില കെട്ടിടം ഏപ്രിൽ 12ന് കെ.സി വേണു​ഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ലീഡർ കെ.കരുണാകരൻ മന്ദിരം എന്നാണ് ഓഫീസ് നാമകരണം ചെയ്തിരിക്കുന്നത്. ഏഴ് കോടിയിലധികം രൂപ ചിലവിട്ട് നിർമിച്ച ഓഫീസിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോൺ​ഗ്രസ് ഓഫീസാണെന്ന് ഡിസിസി അധ്യക്ഷൻ കെ.പ്രവീൺ കുമാർ പറഞ്ഞു. കോൺഗ്രസിനു പുറമേ വിവിധ പോഷകസംഘടനകൾക്കും വിവിധ സെല്ലുകൾക്കുമുള്ള പ്രത്യേകം ഓഫിസുകൾ കൂടി ഉൾക്കൊള്ളിച്ചാണ് പുതിയ കെട്ടിടം. 350 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം […]

Read More

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ ഒരാൾ പിടിയിൽ

പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കഴിഞ്ഞ ദിവസം ഒറ്റപ്പാലം കൂനത്തറയിലാണ് സംഭവം. 15 വയസുകാരായ രണ്ടു വിദ്യാർഥികൾക്ക് പൂരാഘോഷവുമായി ബന്ധപ്പെട്ട് മദ്യം വാങ്ങി നൽകുകയായിരുന്നു.അമിതമായ അളവിൽ മദ്യം കഴിച്ച രണ്ടു വിദ്യാർഥികൾക്കും ഇതേതുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ഇതേ തുടർന്ന് അബോധാവസ്ഥയിൽ റോഡിൽ തളർന്നുവീണ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഒരാൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂനത്തറ സ്വദേശിയായ ക്രിസ്റ്റി (21) കുട്ടികൾക്ക് മദ്യം […]

Read More

ഭൂമി തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാവാത്തതിന്എളമരം കരീമിന് അറസ്റ്റ് വാറണ്ട്

ഭൂമി തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാവാത്തതിന് സി പി ഐ എം നേതാവും മുൻ വ്യവസായമന്ത്രിയുമായ എളമരം കരീമിന് അറസ്റ്റ് വാറണ്ട്. മുക്കം കാരശ്ശേരിയിലെ മുക്കം ക്രഷർ ആൻറ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാവാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നാല് തവണ എളമരം കരീമിനോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.താമരശ്ശേരി കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ക്രഷര്‍ നടത്താനെന്ന പേരില്‍ എളമരം കരീമിൻറെ ബന്ധുവായ നൗഷാദ് തട്ടിപ്പ് നടത്തിയെന്നും നൗഷാദിൻറെ പേരിലേക്ക് ഭൂമി എഴുതി നൽകുന്നതിന് എളമരം […]

Read More

വിസ്മയ കേസ്;ശിക്ഷാ വിധിക്കെതിരെ പ്രതി സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി

സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ വീട്ടിൽ ബിഎഎംഎസ് വിദ്യാർഥി വിസ്‌മയ ജീവനൊടുക്കിയ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി. പത്തുവർഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിനാണ് നോട്ടീസ് നൽകിയത്.ജസ്റ്റിസുമാരായ എംഎം സുന്ദരേഷ് രാജേഷ് ബിന്ദല്‍ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കില്ല എന്നാണ് ഹർജിയിലൂടെ പ്രതി കിരൺ ഉന്നയിച്ചത്.കഴിഞ്ഞതവണ ഹർജി […]

Read More