ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്‌ക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് കഞ്ചാവുമായി പിടിയിലായ യുവതി

ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്‌ക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് മൊഴി നൽകി കഞ്ചാവുമായി പിടിയിലായ യുവതി. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ളീന സുൽത്താന എന്ന യുവതിയാണ് നടന്മാർക്കും ലഹരി നൽകിയെന്ന് നിർണായ മൊഴി എക്‌സൈസിന് നൽകിയത്.ഇവരുമായി യുവതിയ്‌ക്ക് ബന്ധമുണ്ടെന്ന ഡിജിറ്റൽ തെളിവും എക്‌സൈസിന് കിട്ടിയിട്ടുണ്ട്. സിനിമ മേഖലയിലെ ഉന്നതരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിദേശത്ത് നിന്നുമെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയിൽ യുവതി വിതരണം ചെയ്‌തിരുന്നു എന്നാണ് സൂചന. ചെന്നൈ സ്വദേശിനിയായ […]

Read More

കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തഗോകുലിന് പ്രായപൂർത്തി ആയിട്ടില്ല; അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക്

വയനാട് കൽപ്പറ്റയിൽ കസ്റ്റഡിയിലിരിക്കെ ആദിവാസി വിഭാഗത്തിൽപ്പെട്ട ഗോകുൽ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. ഗോകുലിന് പ്രായപൂർത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ പുറത്തുവന്നു. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതാണ് തുടർ നടപടികൾ ക്രൈം ബ്രാഞ്ചിന് വിടാനുള്ള കാരണവും. പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഉടൻ ഇറങ്ങും. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും രംഗത്തെത്തി.

Read More

സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കും:പഞ്ചായത്ത് സെക്രട്ടറിക്ക് പട്ടാമ്പി എം എൽ എയുടെ താക്കീത്

പട്ടാമ്പി എംഎൽഎയുടെ സഹോദരിയെ അപമാനിച്ചെന്ന് പറഞ്ഞ ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ താക്കീത്. സഹോദരിയെ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ ഫോണിൽ വിളിച്ച് താക്കീത് ചെയ്തത്. സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും നേരിട്ടുവരാൻ അറിയാമെന്നുമാണ് ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയോട് എംഎൽഎ പറയുന്നത്.എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറി തന്നെയാണ് ഫോൺസംഭാഷണം പുറത്തുവിട്ടത്. വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എംഎൽഎയുടെ സഹോദരി പഞ്ചായത്തിൽ എത്തിയത്. എന്നാൽ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ സെക്രട്ടറി […]

Read More

കളക്ഷൻ ഏജന്റിൽ നിന്ന് എസ്ഐപണം തട്ടിയെന്ന് പരാതി

തിരുവനന്തപുരത്ത് കളക്ഷൻ ഏജന്റിൽ നിന്ന് എസ്ഐ പണം തട്ടിപ്പറിച്ചെന്ന് പരാതി. പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ പ്രദീപിനെതിരെയാണ് കേസെടുത്തത്. 3,150 രൂപ തട്ടിപ്പറിച്ചെന്നാണ് കേസ്. വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞതിന് ശേഷം ബാഗ് പിടിച്ചുപറിച്ച് വാങ്ങുകയായിരുന്നുവെന്ന് കളക്ഷൻ ഏജന്റ് പറയുന്നു.എസ് ഐ ആണെന്നും വിഴി‍ഞ്ഞം സ്റ്റേഷനിൽ എത്താനും വേരിഫൈ ചെയ്ത ശേഷം ബാ​ഗ് തിരികെ നൽകാമെന്നുമായിരുന്നു എസ്ഐ പറഞ്ഞത്. ഇതിന് ശേഷം സംഭവത്തിൽ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

Read More

കെഎസ്ആർടിസിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറച്ച് സിസിടിവി നിരീക്ഷണം ശക്തമാക്കും

കെഎസ്ആർടിസിയിൽ പുതിയ പരീക്ഷണവുമായി ഗതാഗത മന്ത്രി.ചിലവ് ചുരുക്കലിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറച്ച് സിസിടിവി നിരീക്ഷണം ശക്തമാക്കാൻ ആണ് ലക്‌ഷ്യം.ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണ്ണമായും ഒഴിവാക്കുമെന്നും, അന്വേഷണങ്ങൾക്ക് ചലോ ആപ്പ് ഉപയോഗിക്കാമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകാൻ സഹായമായത് മുഖ്യമന്ത്രിയുടെ പിന്തുണയെന്ന് മന്ത്രി ​ഗണേഷ് കുമാർ പറഞ്ഞു. മാർച്ചിൽ രണ്ടു കോടിയോളം നഷ്ടം വരുന്ന സ്ഥിതിയുണ്ടായി. കളക്ഷൻ കുറഞ്ഞത് ഉറക്കം പോലും നഷ്ടപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. ഒന്നാം തീയതി […]

Read More

ഗുണ്ടൽപ്പേട്ട് വാഹനാപകടം; ഒരാൾ കൂടി മരിച്ചു

ഗുണ്ടൽപേട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു.ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. മൊറയൂർ അത്തിക്കുന്ന് മന്നിയിൽ അബ്ദുൽ അസീസ് ആണ് മരിച്ചത്. അപകടത്തില്‍ ഇന്നലെ മരിച്ച മുഹമ്മദ് ഷഹ്സാദ്, മുസ്കാനുൽ ഫിർദൗസ് എന്നിവരുടെ പിതാവാണ് അബ്ദുൽ അസീസ്.അബ്ദുൾ അസീസും കുടുംബവും സഞ്ചരിച്ച കാറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Read More

യുവതിയുടെ ഫോട്ടോ അനുവാദമില്ലാതെ സിനിമയിൽ ഉപയോഗിച്ചത്തിന്ആന്‍റണി പെരുമ്പാവൂരിന് 1,68,000 പിഴ

ഒപ്പം സിനിമയിൽ അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോ ഉപയോഗിച്ചതിന് നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന് പിഴ ചുമത്തി കോടതി. ആന്‍റണി പെരുമ്പാവൂർ 1,68,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ചാലക്കുടി മുൻസിഫ് കോടതിയുടെ വിധി. ചാലക്കുടി കാടുകുറ്റി സ്വദേശിയായ പ്രിൻസി ഫ്രാൻസിസ് ആണ് പരാതിക്കാരി. ഒപ്പം സിനിമയിൽ ഫോട്ടോ ഉപയോഗിച്ചു എന്നാണ് പരാതി.പ്രിയദര്‍ശന്‍റെ സംവിധാനത്തിൽ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിച്ച് മോഹൻലാൽ നായകനായ ഒപ്പം 2016ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ 29ാം മിനിറ്റിൽ പൊലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ […]

Read More

ആഡംബര കാറുകളുടെ ലോഗോ മോഷ്ടിക്കുന്ന സംഘം വ്യാപകം

രാത്രി കാലങ്ങളിൽ ആഡംബര കാറുകളുടെ ലോഗോ,ബാറ്ററി മോഷ്ടിക്കുന്ന സംഘം സജീവമാകുന്നതായി പരാതി. കുന്ദമംഗലം, ചേരിഞ്ഞാൽ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം വ്യാപകമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വാഹങ്ങളുടെ ലോഗോ മോഷണം പോയി.ബിഎംഡബ്ലിയു, പോർഷെ,തുടങ്ങിയ കാറുകളുടെ ലോഗോകളാണ് മോഷ്ടിക്കുന്നത്.വിലകൂടിയ കാറുകളുടെ ലോഗോ മോഷ്ടിച്ച് വിൽപ്പന നടത്തുകയാണ് കുട്ടി കള്ളന്മാർ.ഇത്തരം ലോഗോ വാങ്ങാൻ പ്രത്യേക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.ആയിരക്കണക്കിന് വില വരുന്ന ലോഗോകളാണ് വിദ്യാർത്ഥികൾ നിന്ന് തുച്ഛമായ വിലയ്ക്ക്വാങ്ങുന്നത്.കഴിഞ്ഞദിവസം കുന്ദമംഗലത്ത് നിന്ന് ഇത്തരം വിദ്യാർത്ഥികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ […]

Read More

ആന എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തുനിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടത്തിയ എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തുനിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക്. തിരുവനന്തപുരം കാവിൽക്കടവ് വലിയശാലയിലെ എഴുന്നള്ളിപ്പിനിടെയാണ് കാവിൽക്കടവ് കോവിലിലെ ശാന്തിക്കാരൻ ആനപ്പുറത്ത് നിന്ന് താഴേക്ക് വീണത്.ക്ഷേത്രത്തിലെ ശാന്തിക്കാരനായ പത്മനാഭനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറങ്ങിപ്പോയതാകാം താഴെ വീഴാൻ കാരണമെന്നാണ് സംശയം.

Read More

വനിതാ കോൺസ്റ്റബിൾ റാങ്ക് ഹോൾഡർമാര്‍ സമരത്തിൽ

നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചു വനിതാ കോൺസ്റ്റബിൾ റാങ്ക് ഹോൾഡർമാർ നിരാഹാര സമരത്തിൽ.റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കെ 30 ശതമാനത്തില്‍ താഴെ ഉദ്യോഗാർഥികൾക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗാർഥികൾ സമരത്തിലേക്ക് കടക്കുന്നത്.ഉദ്യോഗാർഥികളായ ഹനീന,നിമിഷ, ബിനുസ്മിത എന്നിവരാണ് ഇന്നുമുതൽ നിരാഹാരമിരിക്കുന്നത്. മറ്റുള്ളവർ വാമൂടിക്കെട്ടി സമരം ചെയ്യുമെന്നും ഉദ്യോഗാർഥികൾ പറയുന്നു. സപ്ലിമെന്ററി ലിസ്റ്റിൽ നിന്ന് ഉൾപ്പെടെ 967 ഉദ്യോഗാർത്ഥികളിൽ 259 പേർക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാർശകൾ ലഭിച്ചത്. ഉയർന്ന കട്ടോഫും ശാരീരിക […]

Read More