വളയത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും ഡൽഹിയിൽ നിന്നും കണ്ടെത്തി

കോഴിക്കോട് വളയത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി. ഡൽഹി നിസാമുദീൻ ബസ്സ്റ്റാൻഡിൽ നിന്നുമാണ് മൂവരെയും കണ്ടെത്തിയത്. കുടുംബത്തിന്റെ നേതൃത്വത്തിൽ ഇന്നലെ ഡൽഹി കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയിരുന്നു.ഡൽഹിയിലെ നിസാമുദീൻ റെയിൽവേ സ്റ്റേഷന് സമീപത്തെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ ഭർത്താവും സഹോദരനും ഡൽഹിയിൽ എത്തി സ്വന്തം നിലയിൽ പരിശോധന നടത്തിയത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ബസ്സ്റ്റാൻഡിൽ നിന്നും ബസ് കയറുന്നതിനിടെ ആഷിദയെയും മക്കളെയും കണ്ടെത്തുന്നത്.യുവതി സഞ്ചരിച്ച […]

Read More

വേനൽ മഴയിൽ പച്ചപുതച്ച് പുഞ്ചപ്പാടങ്ങള്‍

വേനല്‍മഴ ലഭിച്ചതോടെ ഉണങ്ങിതുടങ്ങിയ പുഞ്ചപ്പാടങ്ങള്‍ പച്ചപുതച്ചു. വേനല്‍മഴ ലഭിക്കാന്‍ വൈകിയതോടെ പലരും സ്വന്തം നിലയില്‍ വെള്ളം പമ്പ് ചെയ്ത് കൃഷി സംരക്ഷിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ വൈകിയെങ്കിലും അടുപ്പിച്ച് വേനല്‍മഴ ലഭിച്ചതോടെയാണ് പുച്ചപാടങ്ങള്‍ പച്ചപ്പട്ടണിഞ്ഞത്.നൂല്‍പ്പുഴ കണ്ണങ്കോട് പാടശേഖരത്തിലയെടക്കം പുഞ്ചപ്പാടങ്ങള്‍ കനത്ത വേനലിനെ തുടര്‍ന് വെള്ളമില്ലാതെ ഉണക്ക് ബാധി്ച്ചു തുടങ്ങിയിരുന്നു. പലകര്‍ഷകരും സ്വന്തംനിലയില്‍ കുഴല്‍കിണറില്‍ നിന്നടക്കം വെള്ളംപമ്പ് ചെയ്ത് വയലിലേക്ക് എത്തിച്ചിരുന്നു. പുഴയോരത്തുളള കര്‍ഷകര്‍ ചെറിയ ചാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം കുഴിയെടുത്ത് അതില്‍ സംഭരിച്ച് ഇവിടെ നിന്നും പമ്പ് ചെയതുമായിരുന്നു […]

Read More

ലോൺ അടവ് മുടങ്ങി; കുടുംബത്തെ ഇറക്കിവിട്ട്‌ മണപ്പുറം ഫിനാൻസ്

ആലപ്പുഴയിൽ ലോൺ അടവ് മുടങ്ങിയതിനെ തുടർന്ന് വൃദ്ധ ദമ്പതികളെ ഇറക്കിവിട്ട്‌ മണപ്പുറം ഫിനാൻസ്.കഴിഞ്ഞ ഒരാഴ്ചയായി വീടിന് പുറത്താണ് കുടുംബം ജീവിതം തള്ളി നീക്കുന്നത്. 2021ലാണ് മണപ്പുറം ഫിനാൻസിൽ നിന്ന് വീട് നിർമ്മാണത്തിന് വേണ്ടി ഇവർ ലോണെടുത്തിരുന്നത്. മറ്റ് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ കടന്ന് കൂടിയതോടെ 11 മാസത്തെ ലോൺ അടവ് മുടങ്ങുകയും പലിശയടക്കം ഇവർക്ക് തിരിച്ചടയ്ക്കാൻ സാധിക്കാതെ വരികയുമായിരുന്നു.അതേസമയം ജപ്തി നടപടി നേരിട്ട കുടുംബത്തിന്റെ അവസ്ഥ വളരെ ദൗർഭാ​ഗ്യകാരമാണെന്നും ജപ്തി നടപടിയിൽ ബാങ്കുമായി സംസാരിക്കാമെന്നും സാധ്യമായ കാര്യങ്ങൾ […]

Read More

എമ്പുരാൻ വിവാദം ബിസിനസ് തന്ത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

എമ്പുരാൻ വിവാദത്തിന് എതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി.വിവാദം ബിസിനസ് തന്ത്രമാണെന്നും ആളുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘‘വെറും ഡ്രാമയാണ് അവിടെ നടക്കുന്നത്. കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമയാണ്. മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. മുറിക്കാമെന്ന് അവർ തന്നെയാണ് പറഞ്ഞത്. അത് കഷ്ടമാണ്…’’ സുരേഷ് ഗോപി പറഞ്ഞു.ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി ചിത്രത്തിനെതിരെ ബിജെപി സൈബർ ആക്രമണം നടത്തുമ്പോഴാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ വേറിട്ട പ്രതികരണം പുറത്തുവരുന്നത്. വിവാദങ്ങളിൽ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്.

Read More

കാട്ടാക്കടയിൽ മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി ദേഹത്തേക്ക് വീണ് അഞ്ചുവയസുകാരന് ഗുരുതര പരിക്ക്

തിരുവനന്തപുരം കാട്ടാക്കടയിൽ ബാറിലുണ്ടായ തർക്കത്തിൽ മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി ദേഹത്തേക്ക് വീണ് അഞ്ചുവയസുകാരന് പരിക്കേറ്റു. കള്ളിക്കാട് അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്. കുട്ടിയുടെ പിതാവ് രജനീഷിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കാട്ടാക്കട എസ് ഐ യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കാട്ടാക്കടയിലെ സ്വകാര്യ ബാറിൽ എത്തിയവർ തമ്മിൽ സംഘർഷം ഉണ്ടായത്. ബാറിന് പുറത്ത് കാറിൽ ഉണ്ടായിരുന്നവരും ബാറിനകത്ത് ഉണ്ടായിരുന്ന ഒരു വിഭാഗവുമായാണ് വാക്കുതർക്കം ഉണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിൽ അവസാനിച്ചു. ഇതിനിടെയാണ് ബാറിൽ നിന്നിറങ്ങിയവർ കൈയിൽ […]

Read More

പത്തനംതിട്ടയിലെ പതിനാലുകാരിയുടെ മരണം; ലഹരിക്ക് അടിമയായ അയല്‍വാസി മകളെ ശല്യം ചെയ്തിരുന്നെന്ന് അച്ഛന്‍

പത്തനംതിട്ടയിലെ ഒൻപതാം ക്ലാസുകാരിയുടെ മരണത്തിൽ അയല്‍വാസി ശരത്തിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം. ലഹരിമരുന്നിന് അടിമയായ ശരത് മകളെ ശല്യം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം പൊലീസില്‍ അറിയിച്ചെന്നും ആവണിയുടെ പിതാവ് വി വി പ്രകാശന്‍ പറഞ്ഞു. ശരത് തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് ആവണി ആറ്റില്‍ ചാടിയതെന്നും പിതാവ്.താന്‍ വന്നപ്പോള്‍ മകളെ ചീത്ത വിളിക്കുന്നതാണ് കണ്ടത്. ഞാന്‍ അവനെ അടിച്ചു. ശേഷം അവന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പിന്നാലെയാണ് ആവണി വെള്ളത്തിലേക്ക് ചാടിയത്. മദ്യവും മയക്കുമരുന്നും ഉള്‍പ്പടെ ഉപയോഗിക്കുന്നയാളാണ് ശരത് – അദ്ദേഹം […]

Read More

ബിജു ജോസഫിന്റെ കൊലപാതകം; ഒന്നാംപ്രതിയുടെ ഭാര്യയെയും പ്രതിചേർക്കും

ഇടുക്കി തൊടുപുഴയിൽ ബിസിനസുകാരനായ ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന ജോമോനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ബിജു ജോസഫിനെ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോകുന്നത് മുതലുള്ള നിർണായക സംഭവങ്ങൾ ജോമോന്റെ ഭാര്യ ഗ്രേസിക്ക് കൃത്യമായി അറിയാം. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം ആദ്യം എത്തിച്ചത് ജോമോന്റെ വീട്ടിലാണ്. പ്രതികൾ എത്തിയപ്പോൾ വാതിൽ തുറന്നു കൊടുത്തത് ജോമോന്റെ ഭാര്യ ഗ്രേസി ആയിരുന്നു.എന്നാൽ ആദ്യഘട്ടത്തിൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഗ്രേസി ഒന്നും […]

Read More

എമ്പുരാൻ സിനിമയെ സംബന്ധിച്ച് മോഹൻലാലിന് കൃത്യമായിട്ടുള്ള ധാരണയുണ്ടായിരുന്നു;പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല’: ആന്‍റണി പെരുമ്പാവൂര്‍

വിവാദങ്ങൾ ഒഴിയാതെ എമ്പുരാൻ.എമ്പുരാൻ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം അണിയറ പ്രവർത്തകർ ഒരുമിച്ച് എടുത്തതെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ വെളിപ്പെടുത്തി. ആരുടെയും നിർദേശ പ്രകാരമല്ല റീ എഡിറ്റ്. ആരെയും വേദനിപ്പിക്കാത്ത സിനിമകളുണ്ടാക്കണമെന്നാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ല. സിനിമയുടെ കഥ മോഹൻലാലിന് അറിയാമായിരുന്നുവെന്നും ആന്‍റണി വ്യക്തമാക്കി. അതറിയില്ലെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ പറയുന്നതിനോട് യോജിപ്പില്ല. കാരണം എല്ലാവര്‍ക്കും കഥയറിയാം.സിനിമയെ സംബന്ധിച്ച് മോഹൻലാലിനും ബാക്കിയുള്ളവർക്കും കൃത്യമായിട്ടുള്ള ധാരണയുണ്ടായിരുന്നു. പൃഥ്വിരാജിനെ ആരും ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. ഒരിക്കലും […]

Read More

നഞ്ചൻകോട് കാറും ട്രാവലറും കൂട്ടിയിടിച്ച് 2 മലയാളികൾ മരിച്ചു

നഞ്ചൻകോട് മലയാളികൾ സഞ്ചരിച്ച കാറും കർണാടക റജിസ്ട്രേഷനിലുള്ള ട്രാവലറുംകൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ താഴേക്കോട് സ്വദേശികളാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ഗുണ്ടിൽപേട്ടിലെ ആശുപത്രിയിലേക്കു മാറ്റി

Read More

ഐബി ഉദ്യോഗസ്ഥയുടെ മരണം:സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി. ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി കണ്ടെത്തല്‍. സുകാന്ത് സുരേഷിനെതിരെ മേഘയുടെ കുടുംബം മൊഴി നല്‍കി.സുകാന്തിനെതിരെ പൊലീസ് കേസെടുത്താല്‍ സസ്‌പെന്‍ഷനിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് വിവരം. ഐബിയിലെ പ്രൊബേഷണറി ഓഫീസറാണ് സുകാന്ത്. നെടുമ്പാശേരി വിമാനത്താവളത്തിലാണ് ജോലി നോക്കിയിരുന്നത്. പ്രൊബേഷനില്‍ ആയതിനാല്‍ പിരിച്ചുവിടാനും ഏജന്‍സിക്ക് അധികാരമുണ്ട്.സുകാന്തുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായും വിവാഹാലോചനയുള്‍പ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും ഇയാള്‍ വിമുഖത കാണിക്കുകയായിരുന്നുവെന്നും കുടുംബം മൊഴി […]

Read More