മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണർക്ക് കൈമാറി

മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരുടെ വകുപ്പുകളടങ്ങിയ പട്ടിക ഗവർണർക്ക് കൈമാറി. രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, എം. ലിജു, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിമാരാകുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗിൻ്റെ മന്ത്രിമാർ. […]

Read More
 പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട പരോള്‍

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട പരോള്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കൂട്ട പരോള്‍. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര എന്നിവർക്കാണ് പരോൾ അനുവദിച്ചത്. ഇരുപത് ദിവസത്തേക്കാണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്. പരോൾ ലഭിച്ചവരെല്ലാം കാസർഗോഡ് എത്തി. 2019 ഫെബ്രുവരി 17ന് വൈകുന്നേരം ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെട്ടത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന […]

Read More
 കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: തൊണ്ടിമുതലായ ഥാർ കത്തിച്ച 2 പേർ പിടിയിൽ

കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: തൊണ്ടിമുതലായ ഥാർ കത്തിച്ച 2 പേർ പിടിയിൽ

തിരുവനന്തപുരം: കിളിമാനൂരിൽ ബൈക്ക് യാത്രികരായ ദമ്പതികൾ ഥാർ ജീപ്പിടിച്ച് മരിച്ച കേസിൽ, തൊണ്ടിമുതലായ വാഹനം കത്തിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. അപകടത്തിൽ മരിച്ച അംബികയുടെ സഹോദരിയുടെ മകൻ വിപിൻ, സുഹൃത്ത് വിശാൽ എന്നിവരെ നാല് മാസത്തെ അന്വേഷണത്തിനൊടുവിൽ കിളിമാനൂർ പൊലീസ് കടയ്ക്കലിൽ നിന്ന് പിടികൂടി. കഴിഞ്ഞ ജനുവരി 3-നായിരുന്നു പാപ്പാലയിൽ വെച്ച് ദമ്പതികളായ രഞ്ജിത്തും അംബികയും സഞ്ചരിച്ച ബൈക്കിൽ ഥാർ ജീപ്പ് ഇടിക്കുന്നത്. അപകടത്തിന് ശേഷം നിർത്താതെ പോയ വണ്ടി നാട്ടുകാരാണ് തടഞ്ഞിട്ടത്. എന്നാൽ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത […]

Read More
 കോഴിക്കോട് വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന; ലഹരിമരുന്നുമായി യുവാവ് പോലീസ്  പിടിയിൽ

കോഴിക്കോട് വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന; ലഹരിമരുന്നുമായി യുവാവ് പോലീസ്  പിടിയിൽ

കോഴിക്കോട്: മണിയൂരിൽ വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മണിയൂർ തുറശ്ശേരിക്കടവ് സ്വദേശി മുഹമ്മദ് ഇർഫാനെയാണ് വടകര ഡാൻസാഫ് സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് പതിമൂന്നര ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മണിയൂർ തുറശ്ശേരിക്കടവ് പാലയാട് തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാൻ എന്ന ഇരുപത്തിയാറുകാരനാണ് പോലീസിന്റെ വലയിലായത്. ഇയാളുടെ വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ടി. ഫറാഷിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി […]

Read More
 കനത്ത മഴ തുടരുന്നു! സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

കനത്ത മഴ തുടരുന്നു! സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാകട്ടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കൻ-മധ്യ കേരളത്തിലെ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന […]

Read More
 മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്! ഒന്നാം പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്! ഒന്നാം പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും

കൊച്ചി: മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് ദുബായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ നടത്തിയ കേസിലെ മുഖ്യപ്രതി സിന്ധുവിനെ ഉടൻ കൊച്ചിയിൽ എത്തിക്കും. സിന്ധുവാണ് മനുഷ്യക്കടത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ അലീന സിന്ധുവിൻ്റെ ഏജൻ്റാണ്. തിരുവനന്തപുരം സ്വദേശി അലീനയെയും പൊന്നാനി സ്വദേശി മഞ്ജിമയേയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും സിന്ധുവും അലീനയുമാണെന്നാണ് പരാതിയില്‍ പറയുന്നത്.  പൊലീസ് കസ്റ്റഡിയിൽ പ്രതി അലീനയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ പ്രൈവറ്റ് […]

Read More
 കോൺ​ഗ്രസിൽ കലഹം തുടരുന്നു; കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചാണ്ടി ഉമ്മനായി ഫ്ലെക്സ് ബോർഡ്‌

കോൺ​ഗ്രസിൽ കലഹം തുടരുന്നു; കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചാണ്ടി ഉമ്മനായി ഫ്ലെക്സ് ബോർഡ്‌

മുഖ്യമന്ത്രി സ്ഥാനവും മന്ത്രിസ്ഥാനവും കടന്ന് കോൺ​ഗ്രസിലെ പോര് മറ്റൊരു തലത്തിലേക്ക്. കലഹം തുടരുകയാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയാണ് ഇത്തവണ കലഹം. മന്ത്രി സ്ഥാനം പോയ ചാണ്ടി ഉമ്മന് കെപിസിസി അധ്യക്ഷ സ്ഥാനം നൽകണമെന്ന് ആവശ്യമുന്നയിച്ചുക്കൊണ്ട് ഫ്ലക്സ്. കോൺഗ്രസ് തിരുവനന്തപുരത്തിൻ്റെ പേരിൽ “കെപിസിസിയെ ചാണ്ടി ഉമ്മൻ നയിക്കട്ടെ” എന്ന് എഴുതിയ ഫ്ലക്സ് ആണ് സ്ഥാപിച്ചത്. തിരുവനന്തപുരം കേരള സർവകലാശാല ആസ്ഥാനത്തിന് മുമ്പിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ജനകീയ മുഖമാണ് ചാണ്ടിയെന്നും ഫ്ലക്സിൽ പറയുന്നു. വി.ഡി. സതീശൻ മന്ത്രിസഭയിൽ കെപിസിസി […]

Read More
 ജി സുധാകരൻ പ്രോടേം സ്പീക്കർ ആയി സത്യപ്രതിജ്ഞ ചെയ്തു

ജി സുധാകരൻ പ്രോടേം സ്പീക്കർ ആയി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രോടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.

Read More
 ഈ പരാജയം അവസാനമായി കണേണ്ടതില്ല; കൂടുതല്‍ ജനപിന്തുണയോടെയും കരുത്തോടെയും തിരിച്ചുവരും: പിണറായി വിജയന്‍

ഈ പരാജയം അവസാനമായി കണേണ്ടതില്ല; കൂടുതല്‍ ജനപിന്തുണയോടെയും കരുത്തോടെയും തിരിച്ചുവരും: പിണറായി വിജയന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പരാജയം സിപിഐഎമ്മിന്റേയോ എല്‍ഡിഎഫിന്റേയോ അവസാനമായി ആരും കാണേണ്ടതില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. എല്‍ഡിഎഫും സിപിഐഎമ്മും കൂടുതല്‍ ജനപിന്തുണയോടെ തിരിച്ചുവരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഭരണമാറ്റം വേണമെന്നാണ് ജനം വിധിയെഴുതിയത്. അത് അംഗീകരിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘ഈ പരാജയം സിപിഐഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അവസാനമായി ആരും കണേണ്ടതില്ല. ഇതുപോലുള്ള അനേകം ഘട്ടങ്ങള്‍ തരണം ചെയ്തിട്ടുണ്ട്. ഒരു സംശയവുമില്ല. കൂടുതല്‍ ജനപിന്തുണയോടെ സിപിഐഎമ്മും എല്‍ഡിഎഫും തിരിച്ചുവരും. അതിനായി […]

Read More
 സംസ്ഥാന സെക്രട്ടറി പരാജയം, ആര്യ രാജേന്ദ്രനെതിരെ ശിവൻകുട്ടി; സിപിഐഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

സംസ്ഥാന സെക്രട്ടറി പരാജയം, ആര്യ രാജേന്ദ്രനെതിരെ ശിവൻകുട്ടി; സിപിഐഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

തിരുവനന്തപുരം: കനത്ത തോല്‍വിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തിന് എതിരെ പാര്‍ട്ടി കമ്മിറ്റികളില്‍ രൂക്ഷ വിമർശനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയമെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന വിമര്‍ശനം. തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്നതില്‍ സംസ്ഥാന സെക്രട്ടറി പരാജയപ്പെട്ടെന്നും വിമര്‍ശനമുണ്ട്. ഭാര്യ മത്സരിച്ചതോടെ കണ്ണൂരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്നാണ് വിമർശനം. തിരുവനന്തപുരത്തെ ജില്ലാ നേതൃത്വത്തിനെതിരെയും വിമര്‍ശനമുയര്‍ന്നു. ജില്ലാ സെക്രട്ടറിയാകാന്‍ കഴിവുള്ള നേതാക്കള്‍ ഇല്ലെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. എം വി ഗോവിന്ദന്‍ […]

Read More