മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി കടന്നു: പരിശോധനാ സൗകര്യങ്ങളില്ല

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി കടന്നു: പരിശോധനാ സൗകര്യങ്ങളില്ല

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ദിവസേന അണക്കെട്ടിൽ പരിശോധന നടത്താൻ ജീപ്പും ബോട്ടുമില്ലാതെ വിഷമിക്കുകയാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ. പരിശോധനക്കായി പുതിയ ബോട്ടനുവദിക്കുമെന്ന ജലസേചന വകുപ്പ് മന്ത്രിയുടെ രണ്ടു വർഷം മുൻപത്തെ പ്രഖ്യാപനം പാഴ്വാക്കായി. ഉണ്ടായിരുന്ന ജീപ്പുകളിലൊന്ന് മാസങ്ങൾക്കു മുൻപേ കണ്ടം ചെയ്തു. ജലനിരപ്പ് 136 അടി കടന്നുവെങ്കിലും പരിശോധിക്കാനാകാതെ ബുദ്ധിമുട്ടിലാണ് കേരളം.2021 ഒക്ടോബർ 31 നാണ് മന്ത്രി റോഷി അഗസ്റ്റിൻ പരിശോധനക്കായി പുതിയ ബോട്ടനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്നും വെള്ളം തുറന്നു […]

Read More
 ജനങ്ങൾ വികസനത്തിന്റെ സ്വാദറിയുന്നു-മുഖ്യമന്ത്രി പിണറായി വിജയൻ

ജനങ്ങൾ വികസനത്തിന്റെ സ്വാദറിയുന്നു-മുഖ്യമന്ത്രി പിണറായി വിജയൻ

ജനങ്ങൾ വികസനത്തിന്റെ സ്വാദറിയുന്നു-മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്റെ സ്വാദ് അറിയുന്നുണ്ടെന്നും വികസനം എല്ലാവർക്കും തുല്യമായി വീതിക്കപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് വിവിധ വികസന പ്രവർത്തനങ്ങൾ നാടാകെ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുന്ദമംഗലം നിയോജകമണ്ഡലം നവകേരള സദസ്സ് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൂടുതൽ വികസനം ആവശ്യമാണ്. അത് സർവതല സ്പർശിയായിരിക്കുകയും വേണം. ഭൂപരിഷ്കരണം, വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തുമുണ്ടായ ഇടപെടലുകൾ തുടങ്ങി വിവിധ തലങ്ങളിൽ ഉള്ള മുന്നേറ്റങ്ങളാണ് […]

Read More
 നവകേരള സദസ്സിന്റെ കൊടുവള്ളി മണ്ഡലംതല ഉദ്ഘാടനം,തുരങ്കപാത വേഗം പൂർത്തിയാക്കണമെന്നാണ് വയനാട്ടുകാരുടെ ആഗ്രഹം: മുഖ്യമന്ത്രി

നവകേരള സദസ്സിന്റെ കൊടുവള്ളി മണ്ഡലംതല ഉദ്ഘാടനം,തുരങ്കപാത വേഗം പൂർത്തിയാക്കണമെന്നാണ് വയനാട്ടുകാരുടെ ആഗ്രഹം: മുഖ്യമന്ത്രി

കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാത എത്രയും വേഗം പൂർത്തിയാക്കണം എന്നതാണ് വയനാട്ടുകാരുടെ ആഗ്രഹം എന്നാണ് നവകേരള സദസ്സിന്റെ ഭാഗമായി ആ ജില്ലയിൽ പര്യടനം നടത്തിയപ്പോൾ മനസ്സിലായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നവകേരള സദസ്സിന്റെ കൊടുവള്ളി മണ്ഡലംതല ഉദ്ഘാടനം കൊടുവള്ളി കെ.എം.ഒ എച്.എസ് ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.നവകേരള സദസ്സുമായി കോഴിക്കോട്ടെ തിരുവമ്പാടി മണ്ഡലത്തിൽ പോയപ്പോൾ അവിടെ തുരങ്കപാതയുടെ മോഡൽ തന്നെ ഉണ്ടാക്കിവെച്ചിരിക്കുന്നു. അത്ര ഹരത്തിലാണ് ജനങ്ങൾ -മുഖ്യമന്ത്രി പറഞ്ഞു.ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. വിദേശത്ത് നിന്നും […]

Read More
 സാറയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ നവകേരള സദസ്സിൽനിന്ന് എത്തി മുഖ്യമന്ത്രിയും മന്ത്രിമാരും

സാറയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ നവകേരള സദസ്സിൽനിന്ന് എത്തി മുഖ്യമന്ത്രിയും മന്ത്രിമാരും

കോഴിക്കോട്: കൊച്ചിയിലെ കുസാറ്റ് ക്യാംപസിലുണ്ടായ ദുരന്തത്തിൽ മരിച്ച വിദ്യാർഥി സാറ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. സാറയുടെ മൃതദേഹം പൊതുദർശനത്തിനായി താമരശേരി കോരങ്ങാട് അൽഫോൻസാ സ്കൂളിലെത്തിച്ചപ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അവിടെയെത്തിയത്. നവകേരള സദസ്സുമായ ബന്ധപ്പെട്ട്  മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കോഴിക്കോടു ജില്ലയിൽ ഉണ്ടായിരുന്നു. മുക്കത്തെ പരിപാടി കഴിഞ്ഞ് കൊടുവള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് നവകേരള സദസ്സിനായി പ്രത്യേകം തയാറാക്കിയ ബസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സാറയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ താമരശേരിയിൽ എത്തിയത്.  സാറയുടെ സംസ്കാരം നാളെ (27-11-2023-തിങ്കൾ) […]

Read More
 “ഇവിടെ അപേക്ഷ നൽകിയാൽ എല്ലാം ശരിയാകുമെന്ന വിശ്വാസമുണ്ട്”; അടച്ചുറപ്പുള്ള വീടിനായി നവകേരള സദസ്സിലെത്തി ജാനകി

“ഇവിടെ അപേക്ഷ നൽകിയാൽ എല്ലാം ശരിയാകുമെന്ന വിശ്വാസമുണ്ട്”; അടച്ചുറപ്പുള്ള വീടിനായി നവകേരള സദസ്സിലെത്തി ജാനകി

വീട് പുനർ നിർമ്മിക്കാനാവശ്യമായ ഫണ്ട് അനുവദിക്കാനുള്ള നിവേദനവുമായിട്ടാണ് 85 വയസ്സുള്ള തോട്ടുമുക്കം നിവാസി ജാനകി മകളോടൊപ്പം മുക്കം ഓർഫനേജ് ഗ്രൗണ്ടിൽ നടന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസ്സ് വേദിയിലെത്തിയത്. നിലവിൽ പൊളിഞ്ഞു വീഴാറായ പായയും പേപ്പറും കൊണ്ടു മറച്ച വീട്ടിലാണ് ജാനകിയും മൂത്ത മകൾ പാറു കുട്ടിയും താമസിക്കുന്നത്. മഴ പെയ്താൽ അകത്ത് നിറയെ വെള്ളമാണ്. പലപ്പോഴും ഷീറ്റു ഉപയോഗിച്ച് മറച്ചു കൊണ്ടാണ് മഴക്കാലം തള്ളിനീക്കുന്നതെന്ന് ജാനകി പറയുന്നു. ഇവിടെ അപേക്ഷ നൽകിയാൽ എല്ലാം ശരിയാകുമെന്ന വിശ്വാസമുണ്ട്. […]

Read More
 10 സെന്റ് ഭൂമിക്ക്‌ രേഖ വേണം : പ്രതീക്ഷയോടെ നവകേരള സദസ്സിനെത്തി മൊയ്‌തീൻ

10 സെന്റ് ഭൂമിക്ക്‌ രേഖ വേണം : പ്രതീക്ഷയോടെ നവകേരള സദസ്സിനെത്തി മൊയ്‌തീൻ

മംഗലശ്ശേരി തോട്ടത്തിൽ താമസിക്കുന്ന പാറമ്മൽ മൊയ്തീൻ തിരുവമ്പാടി നിയോജക മണ്ഡല നവകേരള സദസ്സിൽ നിന്ന് മടങ്ങിയത് പ്രതീക്ഷകളുമായാണ്. 1981 ൽ പതിച്ചു കിട്ടിയ ഭൂമിയിൽ വർഷങ്ങളായി താമസിച്ചുവരുന്ന മൊയ്തീന്റെ സ്ഥലത്തിന് ഭൂരേഖ ഇല്ല. അതിനാൽ നികുതി അടക്കാനും സാധിക്കുന്നില്ല. 10 സെന്റ് ഭൂമിയുടെ അവകാശിയാവുക എന്ന ആവശ്യവുമായാണ് മൊയ്‌തീൻ എത്തിയത്. കൊച്ചു മകനൊപ്പം നിവേദന കൗണ്ടറിൽ എത്തി മൊയ്‌തീൻ പരാതിയും നൽകി. നവംബർ 19 ന് പുല്ലൂരാംപാറ സിജെഎം ഓഡിറ്റോറിയത്തിൽ റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി […]

Read More
 തെലങ്കാനയിൽ പ്രചാരണം അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് വോട്ടെടുപ്പ് വ്യാഴാഴ്ച

തെലങ്കാനയിൽ പ്രചാരണം അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് വോട്ടെടുപ്പ് വ്യാഴാഴ്ച

നിശ്ചിത സമയത്തെ ആൾക്കൂട്ടനിയന്ത്രണം പാളിയതിൽ ഗുരുതരവീഴ്ച തുറന്നുകാട്ടപ്പെട്ടതോടെ ഓഡിറ്റോറിയങ്ങളിലെ പ്രവർത്തനങ്ങളിൽ പൊതുമാർഗനിർദ്ദേശത്തിനാണ് സംസ്ഥാന സർക്കാർ നീക്കം. പൊലീസിനെ അറിയിക്കാതെ നടത്തിയ പരിപാടിയിൽ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സർവ്വകലാശാലയും സമ്മതിക്കുന്നു. അടച്ചിട്ട ഗേറ്റ് കടന്നെത്തുന്നത് പടുകുഴിയിലേക്ക്. ഇവിടെ സ്റ്റെപ്പുകളിലിരിക്കുകയായിരുന്നു കുട്ടികളിൽ ചില‍ര്‍. ചുരുങ്ങിയ സമയത്തിൽ പടിക്കെട്ടിലേക്ക് നിയന്ത്രണത്തിനപ്പുറം വിദ്യാർത്ഥികളുടെ ഒഴുക്ക് വര്‍ധിച്ചു. ഗേറ്റിന് പുറത്തുള്ളവർ ഇരുവശത്തെ കമ്പികൾ മറികടന്നും ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു. ഗേറ്റിന് പുറത്ത് പിൻവാങ്ങാതെ ആൾക്കൂട്ടം. ഓഡിറ്റോറിയത്തിനുള്ളിലും ചിതറി ഓടാൻ പോലുമാകാതെ ബാരിക്കേഡുകൾ തട്ടി ആൾക്കൂട്ടം […]

Read More
 കൊടുവള്ളിയിലെ കോൺഗ്രസ്‌ നേതാക്കൾ നവ കേരള സദസ്സിൽ: പങ്കെടുത്തവരിൽ കുന്ദമംഗലം ബ്ലോക്ക് അംഗം എൻ അബൂബക്കറും

കൊടുവള്ളിയിലെ കോൺഗ്രസ്‌ നേതാക്കൾ നവ കേരള സദസ്സിൽ: പങ്കെടുത്തവരിൽ കുന്ദമംഗലം ബ്ലോക്ക് അംഗം എൻ അബൂബക്കറും

കൊടുവള്ളിയിലെ കോൺഗ്രസ്‌ നേതാക്കൾ നവ കേരള സദസ്സിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ കുന്ദമംഗലം ബ്ലോക്ക് അംഗം എൻ അബൂബക്കറും ഉണ്ടായിരുന്നു. കൂടാതെ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം ആയിരുന്ന മക്കാട്ടില്ലം മാധവൻ നമ്പൂതിരിയും പങ്കെടുത്തു. അബൂബക്കർബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ്.അതേസമയം നവകേരള സദസിലേക്ക് പ്രതിനിധിയെ അയച്ച് കൊടുവള്ളി മണ്ഡലം മുസ്ലിംലീഗ്.മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രാതലിൽ കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി യു.കെ ഹുസൈൻ ഓമശ്ശേരി പങ്കെടുത്തു.യു.ഡി.എഫ് ബഹിഷ്ക്കരണം […]

Read More
 കുസാറ്റ് ദുരന്തം : സാറയുടെ മരണത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ

കുസാറ്റ് ദുരന്തം : സാറയുടെ മരണത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ

താമരശ്ശേരി: കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാല (കുസാറ്റ്) കാംപസിലെ സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ച താമരശ്ശേരി സ്വദേശി സാറ തോമസിന്റെ വിയോ​ഗത്തെ ഉൾക്കൊളളാനാവാതെ വിതുമ്പുകയാണ് സാറയുടെ കുടുംബവും നാട്ടുകാരും. തോമസ് – റാണി സെബാസ്റ്റ്യൻ ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമത്തെ ആളാണ് സാറ തോമസ്. സൂസൻ, സാനിയ എന്നിവർ സഹോദരങ്ങളാണ്. പഠനത്തിൽ മിടുക്കിയായ സാറ ചിത്രരചനയിലും കഴിവുതെളിയിച്ചിരുന്നു. മറ്റുകാര്യങ്ങളിലും സാറ സജീവമായിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ടെക് ഫെസ്റ്റുമായി ബന്ധപ്പെട്ട് സാറയും പരിപാടികൾ അവതരിപ്പിച്ചിരുന്നു. തോമസിന്റെ സഹോദരീപുത്രനും ഭാര്യയും കുസാറ്റിൽ […]

Read More
 ജയിൽ മോചിതരായത് 39  പലസ്തീനികൾ, നാട്ടിൽ വൻവരവേൽപ്പ്; 17 ബന്ദികളെ  മോചിപ്പിച്ച് ഹമാസ്

ജയിൽ മോചിതരായത് 39 പലസ്തീനികൾ, നാട്ടിൽ വൻവരവേൽപ്പ്; 17 ബന്ദികളെ മോചിപ്പിച്ച് ഹമാസ്

വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ ജയിലിൽ നിന്നും വിട്ടയച്ച പലസ്തീനികൾക്കും നാട്ടിൽ ലഭിച്ചത് വൻ വരവേൽപ്പ്. ഇവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം നൂറുകണക്കിന് നാട്ടുകാരും എത്തിയിരുന്നു. വൈകാരികമായിരുന്നു പലസ്തീനികൾക്ക് നാട്ടിൽ ലഭിച്ച വരവേൽപ്പ്. കരാർ പ്രകാരം 17 ബന്ദികളെ ഹമാസും മോചിപ്പിച്ചു. ശനിയാഴ്ചയാണ് രണ്ടാം ബാച്ച് ബന്ദികളെ ഹമാസ് മോചിപ്പിച്ചത്. ഇതിൽ 13 ഇസ്രായേൽ പൗരൻമാരും നാല് തായ്‍ലാൻഡ് പൗരൻമാരും ഉൾപ്പെടുന്നുണ്ട്. ബന്ദികളെ മോചിപ്പിച്ച വിവരം ഇസ്രായേൽ പ്രതിരോധസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവ​ർ ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്ന് ഇസ്രായേൽ അറിയിച്ചു. വടക്കൻ […]

Read More