‘ദുശ്ശകുനം പരാമർശ’ത്തിൽ രാഹുൽ മറ്റന്നാൾ മറുപടി നൽകണം,: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്

‘ദുശ്ശകുനം പരാമർശ’ത്തിൽ രാഹുൽ മറ്റന്നാൾ മറുപടി നൽകണം,: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ദുശ്ശകുനം പരാമർശത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. രാഹുൽ​ഗാന്ധി മറ്റന്നാൾ ആറ് മണിക്കുള്ളിൽ മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു. ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരാമർശം. ഇന്ത്യ മികച്ച നിലയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മോദി എത്തിയതിന് പിന്നാലെയാണ് ദുശ്ശകുനം ഉണ്ടായതെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.’ദുശ്ശകുനം’ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ദില്ലി പൊലീസിൽ പരാതി എത്തിയിട്ടുണ്ട്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് കളി കാണാന്‍ പോയ മോദി ഇന്ത്യയെ […]

Read More
 നവ കേരള സദസ്സ് ഞായറാഴ്ച; ഒരുക്കങ്ങൾ വിലയിരുത്തി കുന്ദമം​ഗലം എംഎൽഎ പിടിഎ റഹീം

നവ കേരള സദസ്സ് ഞായറാഴ്ച; ഒരുക്കങ്ങൾ വിലയിരുത്തി കുന്ദമം​ഗലം എംഎൽഎ പിടിഎ റഹീം

കുന്ദമം​ഗലം: കുന്ദമം​ഗലം മണ്ഡലത്തിലെ നവകേരള സദസ്സ് ഞായറാഴ്ച. കുന്ദമം​ഗലം കുന്ദമം​ഗലം ഹയർ സെക്കൻഡറി ​ഗ്രൗണ്ടിൽ വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് ഉദ്ഘാടനം ചെയ്യും. വേദിയുടെയും പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കാനുള്ള കൗണ്ടറുകളുടേയും നിർമാണ പ്രവർത്തനങ്ങൾ അവസാന ഘടത്തിലാണ്. കുന്ദമം​ഗലം എംഎൽഎ പിടിഎ റഹീം വെള്ളിയാഴ്ച രാവിലെ കുന്ദമം​ഗലം ഹയർ സെക്കൻഡറി സ്കൂൾ ​ഗ്രൗണ്ടിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. 3000ത്തോളം പരാതികളും നിർദ്ദേശങ്ങളും നൽകാനുള്ള സംവിധാനമാണ് കുന്ദമം​ഗലം ഹയർസെക്കൻഡറി സ്കൂൾ ​ഗ്രൗണ്ടിൽ ഒരുങ്ങുന്നത്. പരിപാടി തുടങ്ങുന്നതിന് മൂന്ന് […]

Read More
 സിറോ മലബാര്‍ ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ചതിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

സിറോ മലബാര്‍ ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ചതിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

സിറോ മലബാര്‍ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ചത് ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥകളില്‍ ഇളവ് നല്‍കിയാണെന്ന് ആരോപിക്കുന്ന ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.ഭൂമി ഇടപാട് കേസിലെ പരാതിക്കാരനായ ജോഷി വർഗീസ് നൽകിയ ഹർജി ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് ആണ് പരിഗണിക്കുന്നത്.ക്രിമിനല്‍ നടപടി ചട്ടത്തിലെ 437-ാം വകുപ്പ് പ്രകാരം ഉള്ള പല വ്യവസ്ഥകളും ഒഴിവാക്കിയാണ് ജാമ്യം അനുവദിച്ചതെന്ന് ആരോപിച്ചാണ് ഹര്‍ജി. ക്രിമിനല്‍ നടപടി ചട്ടത്തിലെ 437 […]

Read More
 കോടീശ്വരൻമാരുടെ ഇഷ്ടനഗരമായി ദുബായ്; യു.കെ.യിൽ നിന്ന് കുടിയേറിയത് 1500 അതിസമ്പന്നർ

കോടീശ്വരൻമാരുടെ ഇഷ്ടനഗരമായി ദുബായ്; യു.കെ.യിൽ നിന്ന് കുടിയേറിയത് 1500 അതിസമ്പന്നർ

ദുബൈ: കഴിഞ്ഞ 10 വർഷത്തിനിടെ യു.കെ.യിൽനിന്നുമാത്രം ഏകദേശം 1500 കോടീശ്വരൻമാർ ദുബായിലേക്ക് കുടിയേറിയതായി റിപ്പോർട്ട്. 250ലേറെ കോടീശ്വരൻമാർ ഈ വർഷം ദുബായിലേക്ക് താമസംമാറ്റുമെന്നും ആഗോള വെൽത്ത് ഇന്റലിജൻസ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്തിന്റെ പഠനറിപ്പോർട്ട് പറയുന്നു. സംഖ്യ ഉയരുന്നതോടെ യൂറോപ്യൻ രാജ്യത്തുനിന്നുള്ള അതിസമ്പന്നരെ ആകർഷിക്കുന്ന മൂന്നാമത്തെ മികച്ച ലക്ഷ്യസ്ഥാനമായി ദുബായ് മാറും.ദുബായിൽ ലഭിക്കുന്ന സവിശേഷമായ സാമ്പത്തികസേവനങ്ങൾ, ആരോഗ്യപരിരക്ഷ, എണ്ണയും പ്രകൃതിവാതകവും, റിയൽ എസ്റ്റേറ്റ്, ടെക്‌നോളജി, ട്രാവൽ ആൻഡ് ടൂറിസം എന്നിവയാണ് വിദേശികളെ ആകർഷിക്കുന്ന മേഖലകൾ. ആഗോള ഹൈടെക് […]

Read More
 മുംബൈ വിമാനത്താവളം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി; ഒരു മില്യൺ ഡോളർ ബിറ്റ്കോയിൻ നൽകണമെന്ന് ആവശ്യം

മുംബൈ വിമാനത്താവളം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി; ഒരു മില്യൺ ഡോളർ ബിറ്റ്കോയിൻ നൽകണമെന്ന് ആവശ്യം

മുംബൈ: മുംബൈ വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. ഈ മെയിലൂടെയാണ് മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അധികൃതർക്ക് സന്ദേശം എത്തിയത്. ഒരു മില്യൺ ഡോളർ ബിറ്റ്കോയിനായി നൽകിയില്ലെങ്കിൽ വിമാനത്താവളം തകർക്കുമെന്നാണ് ഭീഷണി. പണം നൽകാൻ 48 മണിക്കൂർ സമയപരിധിയും നൽകിയിട്ടുണ്ട്. ഇത് അവസാന മുന്നറിയിപ്പാണെന്നും 48 മണിക്കൂറിനകം പണം നൽകിയില്ലെങ്കിൽ ടെർമിനൽ രണ്ട് ബോംബ് വെച്ച് തകർക്കുമെന്നുമാണ് ഭീഷണി.ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെയിലിന്റെ […]

Read More
 കേരളത്തിൽ വേഗം കൂട്ടാൻ റെയിൽവേ; ലക്ഷ്യം മണിക്കൂറിൽ 130 കി.മീ.

കേരളത്തിൽ വേഗം കൂട്ടാൻ റെയിൽവേ; ലക്ഷ്യം മണിക്കൂറിൽ 130 കി.മീ.

തിരുവനന്തപുരം: 2025-നുള്ളിൽ സംസ്ഥാനത്തെ ട്രാക്കുകളിലെ പരമാവധി വേഗം 130 കിലോമീറ്ററായി ഉയർത്താൻ റെയിൽവേ ഒരുങ്ങുന്നു. ഷൊർണ്ണൂർ – കണ്ണൂർ 175 കി.മീറ്ററാണ് ആദ്യപടിയായി കൂട്ടുക. ട്രാക്കുകൾ ബലപ്പെടുത്തിയും, വളവുകൾ നികത്തിയും, ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനത്തിലൂടെയാണ് വേഗം കൂട്ടുക. പഴയ മോഡൽ പാളങ്ങൾ നവീകരിക്കും.കണ്ണൂർ-മംഗലാപുരം (131 കി.മീ.), കൊല്ലം- തിരുവനന്തപുരം (64 കി.മീ.) ഭാഗങ്ങളിൽ 2025-26 ൽ പരമാവധി വേഗം 130 കിലോമീറ്ററായി ഉയർത്തും. തിരുവനന്തപുരം-മംഗളൂരു പാതയുടെ വേഗം കൂട്ടുന്നത് സംബന്ധിച്ച് സാധ്യതാപഠനം അന്തിമഘട്ടത്തിലാണ്. ആലപ്പുഴ-കോട്ടയം പാതകളിൽ ഒരേ […]

Read More
 വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം. ഇന്ന് മുതൽ 27 വരെ അന്വേഷണവുമായി പ്രതികൾ സഹകരിക്കണം. രാജ്യം വിട്ടു പോകരുത്. എല്ലാ ചൊവ്വ, ശനി ദിവസങ്ങളിൽ ഒരു മാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അതിന് ശേഷം എല്ലാ ശനിയഴ്ചകളിലും ഒരു മാസത്തേക്ക് സ്റ്റേഷനിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.വ്യാജ തിരിച്ചറിയൽ രേഖ കേസിലെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ, പൊലീസിനെ കോടതി വിമർശിച്ചു. ക്രിമിനൽ ചട്ടങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റും പരിശോധനയും […]

Read More
 കുന്ദമംഗലം-  മുക്കം റോഡിൽ കടയിലേക്ക് ഇടിച്ചു കയറി കാർ: പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പോലീസിൽ പരാതി നൽകി കടയുടമ

കുന്ദമംഗലം- മുക്കം റോഡിൽ കടയിലേക്ക് ഇടിച്ചു കയറി കാർ: പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പോലീസിൽ പരാതി നൽകി കടയുടമ

കുന്ദമംഗലം മുക്കം റോഡിൽ കടയിലേക്ക് ഇടിച്ചു കയറി കാർ.ഇന്നലെ അർധരാത്രി പന്ത്രണ്ടു മാണിയോട് അടുത്താണ് കുന്ദമംഗലം ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന സ്വിഫ്റ്റ് കാർ ആണ് അപകടത്തിൽ പെട്ടത്. കാറിൽ ഉണ്ടായിരുന്നവർക്ക് സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ തിരിച്ചറിഞ്ഞിട്ടില്ല. ആനപ്പാറയിലെ ജാസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനുള്ളിലേക്കാണ് കാർ പാഞ്ഞു കയറിയത്. ഇടിച്ചു കയറിയ സ്വിഫ്റ്റ് കാറിൽ നാല് യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ഗ്ലാസ്, പ്ലൈവുഡ് തുടങ്ങിയവ വ്യാപാരം നടത്തുന്ന […]

Read More
 തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശം: നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശം: നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

നടി തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. കേസെടുത്ത പൊലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ തെറ്റായാണ് നൽകിയിരുന്നത്. ഇതോടെ കോടതി തമാശയ്ക്കുള്ള ഇടമല്ലെന്നും വെറുതെ സമയം കളയരുതെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. മുൻകൂർ ജാമ്യപേക്ഷ പിൻവലിച്ചതിനു പിന്നാലെ മൻസൂർ അലി ഖാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. നാളെ ഹാജരാകാമെന്ന് നേരത്തെ കത്ത് നൽകിയിരുന്നുവെങ്കിലും ഹർജി പിൻവലിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ […]

Read More
 നവകേരള സദസ്സ് തുടങ്ങി അഞ്ച് ദിവസം പിന്നിടുകയാണ്: കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നവകേരള സദസ്സ് തുടങ്ങി അഞ്ച് ദിവസം പിന്നിടുകയാണ്: കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നവകേരള സദസ്സ് തുടങ്ങി അഞ്ച് ദിവസം പിന്നിടുകയാണ്. ഇന്ന് ആദ്യ പരിപാടി കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിൽ ആയിരുന്നു. പാനൂരിലേക്ക് പുറപ്പെടും മുമ്പ് തലശ്ശേരിയിൽ മന്ത്രിസഭായോഗം ചേർന്നു. ഡിസംബർ 23 വരെയുള്ള ആഴ്ചകളിലും ഇതുപോലെ മന്ത്രിസഭായോഗങ്ങൾ ചേരും. തലസ്ഥാനത്തിന് പുറത്ത് മന്ത്രിസഭായോഗം ചേരുന്നു എന്നത് ഈ യാത്രയുടെ മറ്റൊരു സവിശേഷതയാണ്.സംസ്ഥാനഭരണ തലസ്ഥാനം ഓരോ മണ്ഡലങ്ങളിലും ഇതുവഴി എത്തുകയാണ്.തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടത് ഇതിനകം പുറത്തുവന്നിട്ടുണ്ട്. കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള നിർണായകമായ ഒരു […]

Read More