ആസ്വദിക്കാം ബ്ലാക്ക് ആൻഡ് വൈറ്റിൽ; ഭ്രമയുഗത്തിന്റെ ഫൈനൽ മിക്സ് കഴിഞ്ഞു

ആസ്വദിക്കാം ബ്ലാക്ക് ആൻഡ് വൈറ്റിൽ; ഭ്രമയുഗത്തിന്റെ ഫൈനൽ മിക്സ് കഴിഞ്ഞു

പ്രഖ്യാപനം മുതൽ ഏറെ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു മമ്മൂട്ടിയുടെ ഭ്രമയുഗം. വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും കൊണ്ട് സിനിമാപ്രേമികളെ എന്നും ഞെട്ടിക്കാറുള്ള മമ്മൂട്ടിയുടെ ഒരു മികച്ച പരീക്ഷണമാകും എന്ന് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്ന ചിത്രമാണ് ‘ഭ്രമയു​ഗം. ഈ മാസം15-ന് റിലീസാകുന്ന ചിത്രത്തിന്റെ ഫൈനൽ മിക്സ് പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചു.സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളും പോസ്റ്ററുകളുടെയും ടീസറിന്റെയും ഡീക്കോഡിങ്ങും സമൂഹ മാധ്യമങ്ങളിൽ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ‘കുഞ്ചമൻ പോറ്റി’ എന്നാണെന്നും 50 മിനിറ്റ് മാത്രമേ മമ്മൂട്ടിയുടെ പ്രകടനം […]

Read More
 ലിവിങ് ടുഗെതര്‍ ബന്ധം ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ രജിസ്റ്റർ ചെയ്യണം;വീഴ്ച വരുത്തിയാൽ ജയിലിലാവും

ലിവിങ് ടുഗെതര്‍ ബന്ധം ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ രജിസ്റ്റർ ചെയ്യണം;വീഴ്ച വരുത്തിയാൽ ജയിലിലാവും

ഉത്തരാഖണ്ഡിൽ ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അതിന് പദ്ധതിയിടുന്നവരും ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ രജിസ്റ്റർ ചെയ്യണം. സംസ്ഥാന നിയമസഭയിൽ ഇന്ന് അവതരിപ്പിച്ച ഏക സിവിൽ കോഡിലാണ് ഇത് സംബന്ധിച്ച നിയമമുള്ളതെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം ബന്ധങ്ങളിൽ ഏര്‍പ്പെടുന്നവര്‍ 21 വയസിൽ താഴെയുള്ളവരാണെങ്കിൽ രക്ഷിതാക്കളുടെ സമ്മതവും വേണം. ഉത്തരാഖണ്ഡിലെ താമസക്കാർ സംസ്ഥാനത്തിന് പുറത്താണ് ലിവിങ് ടുഗെതര്‍ ബന്ധത്തിൽ ഏര്‍പ്പെടുന്നതെങ്കിലും നിയമം ബാധകമാവും.രജിസ്ട്രേഷൻ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ബന്ധങ്ങള്‍ പൊതുനയങ്ങള്‍ക്കോ ധാര്‍മിക മര്യാദകള്‍ക്കോ നിരക്കുന്നതല്ലെങ്കിൽ ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ക്ക് അനുമതി നിഷേധിക്കും. […]

Read More
 കേരളം കേന്ദ്രത്തിനെതിരെ പ്രഖ്യാപിച്ച ഡൽഹി സമരത്തിൽ ഡിഎംകെ പങ്കെടുക്കും; എം കെ സ്റ്റാലിൻ

കേരളം കേന്ദ്രത്തിനെതിരെ പ്രഖ്യാപിച്ച ഡൽഹി സമരത്തിൽ ഡിഎംകെ പങ്കെടുക്കും; എം കെ സ്റ്റാലിൻ

കേരളം കേന്ദ്രത്തിനെതിരെ പ്രഖ്യാപിച്ച ഡൽഹി സമരത്തിൽ ഡി എം കെ പങ്കെടുക്കുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഈ മാസം എട്ടാം തീയതി ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് പിണറായി വിജയന് അയച്ച കത്തിൽ സ്റ്റാലിൻ അറിയിച്ചു.‘സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ഫാസിസ്റ്റ് ബിജെപിക്ക്‌ ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കും! അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു’വെന്ന് കത്തിൽ പറയുന്നു. എം കെ സ്റ്റാലിന്റെ […]

Read More
 മധ്യപ്രദേശിലെ പടക്കനിർമ്മാണ ശാലയിൽ വൻ സ്ഫോടനം; 6 പേർ മരിച്ചു

മധ്യപ്രദേശിലെ പടക്കനിർമ്മാണ ശാലയിൽ വൻ സ്ഫോടനം; 6 പേർ മരിച്ചു

മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 6 പേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. പടക്ക നിർമ്മാണ ശാലയിൽ വൻസ്ഫോടനമാണ് ഉണ്ടായത്. ഉ​​ഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ് അധികൃതർ. അതേസമയം, സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിവരങ്ങൾ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രം​ഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തു.

Read More
 ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാറിന് 17 പേഴ്ണൽ സ്റ്റാഫുകളെ അനുവദിച്ചു

ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാറിന് 17 പേഴ്ണൽ സ്റ്റാഫുകളെ അനുവദിച്ചു

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് പേഴ്‌സണൽ സ്റ്റാഫുകളെ അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 17 സ്റ്റാഫുകളെയാണ് അനുവദിച്ചത്.നേരത്തെ രണ്ടു പേരെ നിയമിച്ചിരുന്നു ഇതോടെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 19 ആയി. പൊതുഭരണവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞക്ക് മുൻപ് പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഗണേഷ് കുമാർ അറിയിച്ചിരുന്നെങ്കിലുംഎന്നാൽ ഈ പ്രഖ്യാപനം നടപ്പിലായില്ല. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പേഴ്സണൽ സ്റ്റാഫം​ഗങ്ങളുടെ എണ്ണം കുറക്കുമെന്നായിരുന്നു ​ഗണേഷ് കുമാർ പ്രഖ്യാപിച്ചിരുന്നത്.

Read More
 കേരളഗാനം; മന്ത്രി നിലപാട് വ്യക്തമാക്കണം ; കെ സി ജോസഫ്

കേരളഗാനം; മന്ത്രി നിലപാട് വ്യക്തമാക്കണം ; കെ സി ജോസഫ്

കേരള ഗാനത്തെച്ചൊല്ലി ദൗർഭാഗ്യകരമായ വിവാദങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നതെന്നും ഉമ്മൻ ചാണ്ടി ഗവഃ 2014 ൽ ബോധേശ്വരന്റെ ‘കേരള ഗാനം’ സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചോ എന്ന് സാംസ്‌കാരിക മന്ത്രി വ്യക്തമാക്കണമെന്നും മന്ത്രി സജി ചെറിയാനയച്ച കത്തിൽ മുൻ സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു. ഹരിപ്പാട് ശ്രീകുമാരൻ തമ്പിയെപ്പോലെ പ്രശസ്തനും പ്രഗത്ഭനുമായ ഒരു കവിയോട് കേരളഗാനം എഴുതി നൽകുവാൻ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും സെക്രട്ടറിയും ആവശ്യപ്പെട്ടശേഷം അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ […]

Read More
 സംസ്ഥാനത്ത് പുതുതായി വാഹനം വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; പ്രിന്റിങ്ങ് നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം

സംസ്ഥാനത്ത് പുതുതായി വാഹനം വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; പ്രിന്റിങ്ങ് നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം

സംസ്ഥാനത്ത് പുതുതായി വാഹനം വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്തവരുടെ എണ്ണം ഏഴര ലക്ഷം. പ്രിന്റിങ്ങ് കാർഡ് വിതരണം ചെയ്യുന്ന കമ്പനിക്ക് മോട്ടോർ വാഹന വകുപ്പ് പണം നൽകാത്തതിനാൽ വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം.നവംബർ 16 നാണ് ഡ്രൈവിംഗ് ലൈസൻസിന്റെ അച്ചടി നിർത്തിയത്. 23ന് ആർസി ബുക്ക് പ്രിന്റിങ്ങും നിർത്തി. 8 കോടിയോളം രൂപ സർക്കാർ കുടിശിക വരുത്തിയതോടെയാണ് കരാർ എടുത്ത സ്വകാര്യ കമ്പനി പ്രിന്റിങ് അവസാനിപ്പിച്ചത്.ഏറ്റവും അവസാനം ഇരുപതിനായിരം കാർഡുകളാണ് കമ്പനി, മോട്ടോർ […]

Read More
 ഈ വർഷത്തെ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രം;റെക്കോർഡുമായി ഹനുമാൻ

ഈ വർഷത്തെ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രം;റെക്കോർഡുമായി ഹനുമാൻ

ഈ വർഷത്തെ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ ചിത്രം എന്ന നേട്ടം സ്വന്തമാക്കി തേജ സജ്ജ നായകനായ തെലുങ്ക് ചിത്രം ഹനുമാൻ. ഇരുപത് ദിവസത്തില്‍ ആഗോള ബോക്സോഫീസില്‍ 250 കോടിയിലേറെയും ചിത്രം നേടിവിദേശത്ത് 5 മില്ല്യണ്‍ ഡോളര്‍ കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്. ഈ മാസം 12 നാണ് ഹനുമാൻ ബോക്സ് ഓഫീസിൽ എത്തിയത്. മഹേഷ് ബാബുവിന്റെ ‘ഗുണ്ടൂർ കാരം’, വെങ്കിടേഷ് ദഗുബതിയുടെ ‘സൈന്ധവ്’ എന്നീ ചിത്രങ്ങൾക്കൊപ്പം എത്തിയ ഹനുമാൻ തീയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ച […]

Read More
 ‘ഭക്ഷ്യ വകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെ’;  ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍

‘ഭക്ഷ്യ വകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെ’; ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍

സംസ്ഥാന ബജറ്റിലെ അവഗണന സംബന്ധിച്ച് ധനമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ വ്യക്തമാക്കി. പരസ്യമായി പ്രതികരിക്കുന്നില്ല, ഭക്ഷ്യ വകുപ്പ് കടന്ന് പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ് .പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന വേണം എന്നാണ് ആവശ്യം, ഇക്കാര്യം മന്ത്രി എന്ന നിലയിൽ ചർച്ച നടത്തും.മുന്നണിക്ക് അകത്തും, മന്ത്രിസഭയിലും എല്ലാം വിഷയം സംസാരിക്കും, അനുകൂല നടപടി ഉണ്ടാകും എന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യം ഉണ്ടെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു.ഉത്സവ സീസൺ ആണ്, ഉപഭോഗം കൂടും […]

Read More
 ഡൽഹി ജൽ ബോർഡ് അഴിമതി; അരവിന്ദ് കെജ്‌രിവാളിൻ്റെ പേഴ്സണൽ സെക്രട്ടറിയുടെ വീട്ടിൽ ഇ ഡി റൈഡ്

ഡൽഹി ജൽ ബോർഡ് അഴിമതി; അരവിന്ദ് കെജ്‌രിവാളിൻ്റെ പേഴ്സണൽ സെക്രട്ടറിയുടെ വീട്ടിൽ ഇ ഡി റൈഡ്

ഡൽഹി ജൽ ബോർഡ് അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പേഴ്സണൽ സെക്രട്ടറിക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് നടപടി. അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാറിൻ്റെ വസതിയിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടക്കുകയാണ്.കുമാറിനെ കൂടാതെ ചില എഎപി നേതാക്കളുടെ ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം.ഡൽഹിയിലെ 12 സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. കെജ്‌രിവാളിൻ്റെ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാർ, രാജ്യസഭാംഗം എൻ.ഡി ഗുപ്ത, മുൻ ഡൽഹി ജൽ ബോർഡ് അംഗം ശലഭ് കുമാർ എന്നിവരുമായി […]

Read More