ഈ വർഷത്തെ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ ചിത്രം എന്ന നേട്ടം സ്വന്തമാക്കി തേജ സജ്ജ നായകനായ തെലുങ്ക് ചിത്രം ഹനുമാൻ. ഇരുപത് ദിവസത്തില്‍ ആഗോള ബോക്സോഫീസില്‍ 250 കോടിയിലേറെയും ചിത്രം നേടിവിദേശത്ത് 5 മില്ല്യണ്‍ ഡോളര്‍ കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്.

ഈ മാസം 12 നാണ് ഹനുമാൻ ബോക്സ് ഓഫീസിൽ എത്തിയത്. മഹേഷ് ബാബുവിന്റെ ‘ഗുണ്ടൂർ കാരം’, വെങ്കിടേഷ് ദഗുബതിയുടെ ‘സൈന്ധവ്’ എന്നീ ചിത്രങ്ങൾക്കൊപ്പം എത്തിയ ഹനുമാൻ തീയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ജയ് ഹനുമാൻ’ ഉണ്ടാകുമെന്നും കഥ എഴുതാൻ തുടങ്ങിയെന്നും സംവിധായകൻ പ്രശാന്ത് വർമ അടുത്തിടെ പറഞ്ഞിരുന്നു. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ എന്നിവയാണ് പ്രശാന്ത് വര്‍മയുടെ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റു ചിത്രങ്ങൾ. ഹനുമാൻ പ്രൈംഷോ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം.

Leave a Reply

Your email address will not be published. Required fields are marked *