പേര്യയിലെ മോവോയിസ്റ്റ് ഏറ്റുമുട്ടൽ; രക്ഷപ്പെട്ട രണ്ട് മാവോയിസ്റ്റുകൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

പേര്യയിലെ മോവോയിസ്റ്റ് ഏറ്റുമുട്ടൽ; രക്ഷപ്പെട്ട രണ്ട് മാവോയിസ്റ്റുകൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

പേര്യയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട രണ്ട് മാവോയിസ്റ്റുകൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സുന്ദരി, ലത എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്.സുന്ദരി ഗീത, ബിദ്രു എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ലതയും മൂന്ന് പേരുകളിലാണ് അറിയപ്പെടുന്നത്. ലത, ലോകമ്മ, ശ്യാമള എന്നീ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്. ലതയുടെ മൂന്ന് ഫോട്ടോകളും പുറത്ത് വിട്ടിട്ടുണ്ട്.നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇവർ രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങൾ നൽകുന്നവർക്ക് ഉചിതമായ പാരിതോഷികം നൽകുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. ഇവരെക്കുറിച്ച് വിവരങ്ങൾ […]

Read More
 കാര്‍ഷിക മേഖലയോടുള്ള പിണറായി സര്‍ക്കാരിന്റെ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ്; വി ഡി സതീശൻ

കാര്‍ഷിക മേഖലയോടുള്ള പിണറായി സര്‍ക്കാരിന്റെ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ്; വി ഡി സതീശൻ

കാര്‍ഷിക മേഖലയോടുള്ള പിണറായി സര്‍ക്കാരിന്റെ അവഗണനയുടെ അവസാനത്തെ ഇരയാണ് തകഴിയില്‍ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന കഷകനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച ശേഷംമാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പലതവണ നിയമസഭയിലും പുറത്തും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. കോട്ടയത്ത് കര്‍ഷകരുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷനിലും കുട്ടനാട്ടിലെ നെല്‍ കര്‍ഷകസംഗമത്തിലും പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ 5000 കര്‍ഷകരുടെ മാര്‍ച്ചിലും യു.ഡി.എഫ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നെല്ല് സംഭരണത്തിന്റെ […]

Read More
 ഡെങ്കിപ്പനി കേസുകളിൽ മൂന്നിരട്ടി വർധന:മഴക്കാലം അവസാനിക്കുന്നതോടെ രോഗികളുടെ എണ്ണം കുറയുമെന്ന പ്രതീക്ഷയിൽ ആരോഗ്യവകുപ്പ്

ഡെങ്കിപ്പനി കേസുകളിൽ മൂന്നിരട്ടി വർധന:മഴക്കാലം അവസാനിക്കുന്നതോടെ രോഗികളുടെ എണ്ണം കുറയുമെന്ന പ്രതീക്ഷയിൽ ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി വർധന. ഈ വർഷം ഇതുവരെയുള്ള കണക്ക് പ്രകാരം 13,306 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകളും കൂടി. രോഗവ്യാപന തോത് ഉയർന്നെങ്കിലും മരണനിരക്ക് കുറവാണെന്നത് ആശ്വാസമാണ്.സംസ്ഥാനത്ത് 2022ൽ റിപ്പോർട്ട് ചെയ്തത് 4,468 ഡെങ്കിപ്പനി കേസുകളായിരുന്നു, 58 പേർ മരിച്ചു. ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ രോഗികളുടെ എണ്ണം മൂന്നിരട്ടി ഉയർന്നു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് റിപ്പോർട്ട് ചെയ്തത് 13306 കേസുകൾ. 48 പേർ […]

Read More
 ഉത്തരാഖണ്ഡ് തുരങ്ക ദുരന്തം; വീണ്ടും മണ്ണിടിച്ചിൽ; ദൗത്യസംഘത്തിലെ രണ്ടു പേർക്ക് പരിക്ക്

ഉത്തരാഖണ്ഡ് തുരങ്ക ദുരന്തം; വീണ്ടും മണ്ണിടിച്ചിൽ; ദൗത്യസംഘത്തിലെ രണ്ടു പേർക്ക് പരിക്ക്

ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ ഉള്ള ശ്രതിനിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. സംഭവത്തിൽ ദൗത്യസംഘത്തിലെ രണ്ടു പേർക്ക് പരിക്കേറ്റു.അതെ സമയം, രക്ഷാദൗത്യം വൈകുന്നതിനെതിരെ നിർമ്മാണ തൊഴിലാളികൾ ടണലിനു പുറത്ത് പ്രതിഷേധിച്ചു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാൻ പുതിയ യന്ത്രം ആകാശമാർഗം എത്തിക്കും.ആശങ്കയുടെ 70 മണിക്കൂറുകൾ പിന്നിട്ട ശേഷവും സിൽക്യാര ടണലിനകത്ത് നിന്ന് ആശ്വാസ വാർത്ത എത്തുന്നില്ല. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സ്റ്റീൽ പൈപ്പ് ഇടാനായി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയായിരുന്നു മണ്ണിടിഞ്ഞത്. […]

Read More
 നിയമസാക്ഷരതാ സെമിനാർ സംഘടിപ്പിച്ചു

നിയമസാക്ഷരതാ സെമിനാർ സംഘടിപ്പിച്ചു

കുന്ദമംഗലം: നിയമസാക്ഷരതാ മിഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിയമബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി കുന്ദമംഗലത്ത് നിയമസാക്ഷരതാ സെമിനാർ സംഘടിപ്പിച്ചു. കുന്ദമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും വിവിധ കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു, എം പത്മനാഭൻ അധ്യക്ഷത വഹിച്ചു, പത്മൻ കോഴൂർ, പ്രിൻസ് എ ബ്രഹാം, കെ പി അബ്ദുൽ ലത്തീഫ്പ്രസംഗിച്ചു.

Read More
 വാരിക്കോരി കൊടുക്കാനുള്ളതല്ല ദുരിതാശ്വാസ നിധിയിലെ തുക: മുൻ ഉപലോകായുക്ത കെപി ബാലചന്ദ്രൻ

വാരിക്കോരി കൊടുക്കാനുള്ളതല്ല ദുരിതാശ്വാസ നിധിയിലെ തുക: മുൻ ഉപലോകായുക്ത കെപി ബാലചന്ദ്രൻ

ആർക്കെങ്കിലും വാരിക്കോരി കൊടുക്കാനുള്ളതല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുകയെന്ന് മുൻ ഉപലോകായുക്ത കെപി ബാലചന്ദ്രൻ. ലോകായുക്താ ഉത്തരവിനെ വിമർശിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ അപാകതയുണ്ടെന്നും പറഞ്ഞു. കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്നാണ് മൂന്നംഗ ബഞ്ച് കണ്ടെത്തിയത്. അധികാരമില്ലെന്ന് രണ്ട് ഉപലോകായുക്തമാർക്ക് ഇപ്പോൾ എങ്ങനെ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു.ആർക്കെങ്കിലും വാരികൊടുക്കാനുള്ളതല്ല സിഎംഡിആർഎഫ് തുക. അങ്ങനെയുള്ളപ്പോൾ വിധിയോട് എങ്ങനെ യോജിക്കും? ലോകായുക്തയോട് ജനങ്ങൾക്കുള്ള വിശ്വാസ്യത കുറയുന്ന സാഹചര്യമാണ്. ലോകായുക്തയിൽ കേസുകൾ കുറയുന്നുവെന്നും ഒരു ജുഡീഷ്യൽ ഫോറം എന്ത് വിധി […]

Read More
 ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു;മരണസംഖ്യ ഉയരാൻ സാധ്യത

ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു;മരണസംഖ്യ ഉയരാൻ സാധ്യത

ജമ്മു കശ്മീരിൽ വൻ വാഹനാപകടം. ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. ഡോഡ ജില്ലയിലെ അസർ ഏരിയയിലെ ട്രംഗലിന് സമീപമാണ് അപകടം. മരണസംഖ്യ ഉയരാൻ സാധ്യത. കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 40 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. 250 മീറ്റർ താഴ്ചയിലേക്കാണ് ബസ് പതിച്ചത്. അധികൃതരും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘പരിക്കേറ്റവരെ കിഷ്ത്വാർ ജില്ലാ ആശുപത്രിയിലേക്കും ജിഎംസി ദോഡയിലേക്കും മാറ്റി. കൂടുതൽ പേരെ മാറ്റാൻ ഹെലികോപ്റ്റർ […]

Read More
 ആളുകളെ വൻ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്നു:ലോൺ ആപ്പുകൾക്കെതിരെ സംസ്ഥാനം

ആളുകളെ വൻ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്നു:ലോൺ ആപ്പുകൾക്കെതിരെ സംസ്ഥാനം

ആളുകളെ വൻ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ സംസ്ഥാനം കേന്ദ്ര സർക്കാരിനെ സമീപിച്ചു. പണം തട്ടുന്ന ലോൺ ആപ്പുകൾ ഉൾപ്പടെ 172 ആപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്ത് നൽകി. സൈബർ പൊലിസ് ഡിവിഷന്റെ ശുപാർശ പ്രകാരമാണ് സംസ്ഥാന ഐടി വകുപ്പ് കേന്ദ്രത്തെ സമീപിച്ചത്.ലോൺ ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സർക്കാർ നേരത്തേ തന്നെ ആലോചിക്കുന്നുണ്ട്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ദില്ലിയിൽ ഉന്നതലയോഗം മുൻപ് ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. […]

Read More
 നവകേരളസദസ്സ് : മന്ത്രിമാര്‍ ആഡംബരബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാൻ, ന്യായീകരണവുമായി മന്ത്രി ആന്റണി രാജു

നവകേരളസദസ്സ് : മന്ത്രിമാര്‍ ആഡംബരബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാൻ, ന്യായീകരണവുമായി മന്ത്രി ആന്റണി രാജു

നവകരേള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി ഒരു കോടിയുടെ ആഡംബര ബസ്സ് ഒരുക്കുന്നതിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്.ബസ് മോഡി പിടിപ്പിക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്.ബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാനാണ്.21 മന്ത്രിമാരും അവരുടെ എസ്കോർട്ടും കൂടി 75 വാഹനം ഉണ്ടാകും.ആ തിരക്ക് ഒഴിവാക്കാനാകും. മുഖ്യമന്ത്രി ഉൾപ്പെടെ ബെൻസ് ബസിലാണ് യാത്ര ചെയ്യുന്നത് .സാമ്പത്തികമായ ലാഭം ബസിൽ യാത്ര ചെയ്യുന്നതാണ്.ബസ് ബഡ്ജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി ഉപയോഗിക്കാൻ കഴിയും.18 ആം തിയതി ബസിൽ […]

Read More
 വയറ് കീറി കുടൽ പുറത്തെടുത്തു; കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം

വയറ് കീറി കുടൽ പുറത്തെടുത്തു; കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം

ഗുജറാത്ത് ഗാന്ധി നഗറിൽ കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം. കുട്ടിയുടെ വയറ് കീറി കുടൽ പുറത്തെടുത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത് .ദീപക് താക്കൂർ(10) എന്ന ബാലനാണ് മരിച്ചത്. ദെഹ്ഗാം താലൂക്കിലെ ഒരു ക്ഷേത്രത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയുടെ മേൽ ചാടി വീണ കുരങ്ങ്, നഖങ്ങൾ ഉപയോഗിച്ച് ആഴത്തിലുള്ള മുറിവുകൾ വരുത്തി,തുടർന്ന് വയറു കീറി കുടൽ പുറത്തെടുക്കുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിൽ കൊണ്ടുവന്ന ശേഷം […]

Read More