അമ്മയ്ക്കൊപ്പം യാത്ര ചെയ്ത കുട്ടികളെ സ്റ്റോപ്പിൽ ഇറക്കാത്ത സംഭവം; ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസ്
അമ്മക്കൊപ്പം യാത്ര ചെയ്ത കുട്ടികളെ സ്റ്റോപ്പിൽ ഇറക്കാതെ ബസ് വിട്ട സംഭവത്തില്‍ ബസിലെ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. പാലാരിവട്ടം പോലീസ് ആണ് മട്ടാഞ്ചേരി – ആലുവ റൂട്ടിലോടുന്ന സജിമോൻ എന്ന ബസിലെ ജീവനക്കാർക്കെതിരെ കേസെടുത്തത്.കൊച്ചിൻ ഷിപ്യാർഡിന് സമീപത്തെ ചൈൽഡ് ഫെസ്റ്റിൽ പങ്കെടുത്ത ശേഷം ആറും ഒൻപതും വയസ്സുള്ള പെൺമക്കള്‍ക്കൊപ്പം മടങ്ങുകയായിരുന്നു ഷിബി. വൈകീട്ട് 7 മണിയോടെ ബസ് പാലാരിവട്ടത്തെത്തി. ഷിബി ഇറങ്ങിയെങ്കിലും കുട്ടികൾ ഇറങ്ങുന്നതിന് മുൻപ് ബസ് വിട്ടു പോയി. ഉറക്കെ പല തവണ വിളിച്ച് പറഞ്ഞിട്ടും […]
Read More
