ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് മാമോദീസ സ്വീകരിക്കാം; കത്തോലിക്ക സഭ

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് മാമോദീസ സ്വീകരിക്കാം; കത്തോലിക്ക സഭ

ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവർക്ക് മാമോദിസ സ്വീകരിക്കാമെന്ന് കത്തോലിക്ക സഭ. മാമോദിസ സ്വീകരിക്കുന്നതിനും, തലതൊട്ടപ്പനും, തലതൊട്ടമ്മ ആകുന്നതിനും, വിവാഹത്തിന് സാക്ഷിയാകുന്നതിനും തടസമില്ലെന്ന് ബ്രസീലിലെ സാന്റോ അമാരോയിലെ ബിഷപ്പ് ജോസ് നെഗ്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിശ്വാസ കാര്യങ്ങൾക്കായുള്ള തിരുസംഘം അറിയിച്ചു.സ്വവർഗ വിവാഹം ചെയ്തവർ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനേയും വാടക ഗർഭത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നതിനെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക്, കത്തോലിക്കാ വിശ്വാസത്തിൽ വളർത്തുന്ന പക്ഷം അതിൽ തെറ്റില്ലെന്ന് സഭ മറുപടി നല്‍കി. ട്രാൻസ്ജെൻഡർ വിഭാഗത്തിലുളളവർക്ക് മാമോദീസ നൽകാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ചില […]

Read More
 കൊലക്കേസ് പ്രതികൾക്ക് എൽഎൽബി പഠിക്കണം: അനുമതി നൽകി ഹൈക്കോടതി

കൊലക്കേസ് പ്രതികൾക്ക് എൽഎൽബി പഠിക്കണം: അനുമതി നൽകി ഹൈക്കോടതി

കണ്ണൂർ: ജീവപര്യന്തം തടവുകാരായ രണ്ട് കൊലക്കേസ് പ്രതികൾക്ക് എൽഎൽബി റെഗുലർ കോഴ്സ് പഠിക്കാൻ ഹൈക്കോടതി അനുമതി. ഓൺലൈനായി ക്ലാസിലിരിക്കാൻ തടവുകാർക്ക് സൗകര്യമൊരുക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഇതാദ്യമായാണ് റെഗുലർ കോഴ്സ് പഠിക്കാൻ തടവുകാർക്ക് അനുമതി നൽകുന്നത്. പി.സുരേഷ് ബാബുവും, വി.വിനോയിയും രണ്ടുപേരും കൊലക്കേസ് പ്രതികളാണ്. ജീവപര്യന്തം തടവുകാർ. ചീമേനിയിലെ തുറന്ന ജയിലിലാണ് സുരേഷ്. വിനോയ് കണ്ണൂർ സെൻട്രൽ ജയിലിൽ. പ്രവേശന പരീക്ഷയെഴുതി ഇരുവരും നിയമബിരുദ പഠനത്തിന് യോഗ്യത നേടുകയായിരുന്നു. സുരേഷ് ബാബു […]

Read More
 ചിക്കുൻ​ഗുനിയ ഇനി ആരോ​ഗ്യഭീഷണിയാകില്ല; ലോകത്തെ ആദ്യവാക്സിന് അം​ഗീകാരം

ചിക്കുൻ​ഗുനിയ ഇനി ആരോ​ഗ്യഭീഷണിയാകില്ല; ലോകത്തെ ആദ്യവാക്സിന് അം​ഗീകാരം

ചിക്കുൻ​ഗുനിയക്കുള്ള ലോകത്തെ ആദ്യവാക്സിന് യു.എസ്.ആരോ​ഗ്യമന്ത്രാലയത്തിന്റെ അം​ഗീകാരം. വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ ‘ഇക്സ്ചിക്’ എന്നപേരിൽ വിപണിയിലെത്തും. 18 വയസ്സിനു മുകളിലുള്ള ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക. ആ​ഗോളതലത്തിൽതന്നെ ആരോ​ഗ്യഭീഷണിയായി തുടരുന്ന ചിക്കുൻ​ഗുനിയ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചത്. പേശിയിലേക്ക് ഇൻഞ്ചക്ഷൻ രൂപത്തിൽ നൽകുന്ന സിം​ഗിൾ ഡോസ് മരുന്നാണിത്. നോർത്ത് അമേരിക്കയിൽ രണ്ടുഘട്ടങ്ങളായി നടത്തിയ ക്ലിനിക്കൽ ട്രയലിനൊടുവിലാണ് പ്രസ്തുത വാക്സിന്റെ സുരക്ഷിതത്വം വ്യക്തമായത്. പതിനെട്ടുവയസ്സും അതിനുമുകളിലും പ്രായമുള്ള 3,500 പേരിലാണ് ട്രയൽ നടത്തിയത്. ചിക്കുൻഗുനിയ സാധാരണ […]

Read More
 മന്ത്രിസഭ പുനഃസംഘടന: അന്തിമതീരുമാനം ഇന്ന്

മന്ത്രിസഭ പുനഃസംഘടന: അന്തിമതീരുമാനം ഇന്ന്

മന്ത്രിസഭ പുനഃസംഘടന മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ എന്ന കാര്യത്തിൽ എല്‍ഡിഎഫിന്റെ അന്തിമ തീരുമാനം ഇന്നുണ്ടാകും. വൈകിട്ട് ചേരുന്ന മുന്നണി യോഗം ഇക്കാര്യം ച‍ര്‍ച്ച ചെയ്യും. സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണപ്രകാരം നവംബ‍ര്‍ 25നകമാണ് മന്ത്രിസഭ പുനഃസംഘടന നടക്കേണ്ടത്. ഗതാഗത മന്ത്രി ആന്‍റണി രാജുവും, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവിലും മാറി, കെ.ബി.ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം. ഈ മാസം 18 നാണ് […]

Read More
 കണ്ടല ബാങ്ക് തട്ടിപ്പ് ; തട്ടിച്ച പണത്തിന്റെ പങ്ക് കൈപ്പറ്റിയവരിൽ ഒരു മന്ത്രിയും ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാരും;കെ.സുരേന്ദ്രൻ

കണ്ടല ബാങ്ക് തട്ടിപ്പ് ; തട്ടിച്ച പണത്തിന്റെ പങ്ക് കൈപ്പറ്റിയവരിൽ ഒരു മന്ത്രിയും ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാരും;കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ഭാസുരാംഗൻ മാത്രമല്ല. തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ വളരെ ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാരുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻസംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് പണം ലഭിച്ചിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്. സി.പി.ഐയുടെ പ്രമുഖ നേതാവിനും തട്ടിപ്പ് തുകയില്‍ നിന്ന് മാസപ്പടി കിട്ടിയിട്ടുണ്ട്. കണ്ടല സർവീസ് സഹകരണ ബാങ്കിൽ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഈ തട്ടിപ്പിനെതിരായി […]

Read More
 ജനങ്ങളെ വർഷാ വർഷം ഷോക്കടിപ്പിക്കുന്ന നയമാണ് സർക്കാരിന്റേത്, കെഎസ്ഇബിയെ കടത്തിലാക്കിയതും സർക്കാർ നിലപാട്; യു.സി രാമൻ

ജനങ്ങളെ വർഷാ വർഷം ഷോക്കടിപ്പിക്കുന്ന നയമാണ് സർക്കാരിന്റേത്, കെഎസ്ഇബിയെ കടത്തിലാക്കിയതും സർക്കാർ നിലപാട്; യു.സി രാമൻ

കുന്ദമം​ഗലം: ആണ്ട് നേർച്ച പോലെ വർഷാവർഷം വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്ന രീതി കേരള സർക്കാർ അവസാനിപ്പിക്കണമെന്ന് മുൻ എംഎൽഎ യു.സി രാമൻ. നിരുത്തരവാദപരമായ നയങ്ങൾ കാരണമാണ് കെഎസ്ഇബിക്ക് ഈ ദുർഗതി വന്നിരിക്കുന്നത്. 720 കോടി രൂപ കെഎസ്ഇബിക്ക് മാത്രം നഷ്ടമുണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിനെല്ലാം കാരണം എന്നും ഇതിന്റെ പാപഭാരം മുഴുവൻ ചുമക്കുന്നത് നാട്ടിലെ പാവപ്പെട്ട ജനങ്ങളാണെന്നും യു.സി രാമൻ പറഞ്ഞു. നികുതി ഭാരം മുഴുവൻ ജനങ്ങളുടെയും മേൽ അടിച്ചേൽപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. […]

Read More
 യുവജന കമ്മീഷൻ കോഴിക്കോട് ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു

യുവജന കമ്മീഷൻ കോഴിക്കോട് ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു

യുവജന കമ്മീഷൻ കോഴിക്കോട് ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ യോഗം ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ യുവജന കമ്മീഷൻ അംഗം പി സി ഷൈജു അധ്യക്ഷത വഹിച്ചു.യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്കരിക്കുക, ലഹരിയിൽ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന യുവജന കമ്മീഷൻ ജാഗ്രത സഭ രൂപീകരിച്ചത്. ജില്ലയിലെ വിദ്യാർത്ഥി- യുവജന […]

Read More
 യുവതിയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി കുടുംബം

യുവതിയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി കുടുംബം

കോട്ടയം കോതനല്ലൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം . കോതനെല്ലൂർ സ്വദേശി പ്രജിത (23) നെയാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ഭർത്താവ് അനീഷ് കൊലപ്പെടുത്തിയതാണെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. മദ്യത്തിന് അടിമയായ അനീഷ് പ്രജിതയെ സ്ഥിരമായി മർദ്ധിക്കുമായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. കൊലപാതകത്തിന് ശേഷം അനീഷ്തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു’ എന്നും പ്രജിതയുടെ കുടുംബം ആരോപിച്ചു.അനീഷിനെതിരെ യുവതിയുടെ ബന്ധുക്കൾ കടുത്തുരുത്തി പോലീസിൽ പരാതി നൽകി

Read More
 ശബരിമല മണ്ഡലകാലം: ഇടുക്കി-തേനി അന്തര്‍സംസ്ഥാനയോഗം ചേര്‍ന്നു

ശബരിമല മണ്ഡലകാലം: ഇടുക്കി-തേനി അന്തര്‍സംസ്ഥാനയോഗം ചേര്‍ന്നു

ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇടുക്കി തേനി അന്തര്‍സംസ്ഥാനയോഗം ചേര്‍ന്നു. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, തേനി കളക്ടര്‍ ആര്‍ വി ഷജീവാനാ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. തേക്കടി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഇക്കൊല്ലവും ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ്കായുള്ള പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട്-കേരള സര്‍ക്കാരിന്റെ സംയുക്തഭിമുഖ്യത്തില്‍ നടപ്പിലാക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് […]

Read More
 ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതിയുടെശിക്ഷാ വിധി ശിശുദിനത്തിൽ

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതിയുടെശിക്ഷാ വിധി ശിശുദിനത്തിൽ

ആലുവയിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലമിന്റെ ശിക്ഷാ വിധി ശിശുദിനത്തിൽ. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ ൻകണ്ടെത്തിയ കോടതി പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കേട്ട ശേഷം നവംബർ 14 ന് ശിക്ഷ വിധിക്കുമെന്ന് അറിയിച്ചു. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയാല്‍ പ്രതി വീണ്ടും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. മാലിന്യം വലിച്ചെറിയുന്ന […]

Read More